Connect with us

kerala

റോഡില്‍ റീല്‍സ് വേണ്ട; കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് നാല് ആഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Published

on

ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടയില്‍ വീഡിയോഗ്രാഫര്‍ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് നാല് ആഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കോഴിക്കോട് ബീച്ച് റോഡില്‍ യുവാവ് മരിക്കാനിടയായ സംഭവം പരിശോധിച്ച് അന്വേഷണം നടത്തി കോഴിക്കോട് പോലീസ് കമ്മീഷണര്‍ നാല് ആഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസില്‍ ജനുവരി 30 ന് രാവിലെ 10.30 ന് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

സമൂഹമാധ്യമത്തില്‍ റീച്ചുണ്ടാക്കാന്‍ അപകടകരമായ നിലയില്‍ റീലുകള്‍ ചിത്രീകരിക്കുന്ന പ്രവണത കൂടിവരികയാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അഡ്വ.വി.ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് ഇടപെടല്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

വിദ്യാര്‍ഥിനികളോട് ലൈംഗികാതിക്രമം: സ്‌കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റില്‍

ഇരുവര്‍ക്കുമെതിരെ 8 പോക്സോ കേസുകളാണ് എടുത്തത്.

Published

on

പോക്സോ കേസില്‍ സ്‌കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ പരാതിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായ മുഖത്തല സുബിന്‍ ഭവനത്തില്‍ സുഭാഷ് (51), ക്ലീനറായ തൃക്കോവില്‍വട്ടം പാങ്ങോണം ചരുവിള പുത്തന്‍വീട്ടില്‍ സാബു (53) എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ 8 പോക്സോ കേസുകളാണ് എടുത്തത്.

വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്നാണ് പരാതി. ശക്തികുളങ്ങര പൊലീസാണ് കേസെടുത്തത്. കുട്ടികള്‍ സ്വന്തം കൈപ്പടയില്‍ പ്രിന്‍സിപ്പാളിന് പരാതി എഴുതി നല്‍കിയിരുന്നു. പ്രിന്‍സിപ്പാള്‍ ഇത് പൊലീസിന് കൈമാറുകയായിരുന്നു. എട്ട് വിദ്യാര്‍ഥിനികളാണ് പരാതിക്കാര്‍.

ഓരോ കുട്ടികളുടേയും മൊഴി പ്രത്യേകം രേഖപ്പെടുത്തിയാണ് കേസെടുത്തത്. സാബുവിനെതിരെ ആറു കേസുകളും സുഭാഷിനെതിരെ രണ്ടുകേസുമാണ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക ചുവയോടെ സംസാരിച്ചു, ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് പരാതി. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Continue Reading

kerala

റോഡ് മുറിച്ചു കടക്കവേ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് രണ്ട് സത്രീകള്‍ മരിച്ചു

തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്.

Published

on

ഒല്ലൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടിൽ എൽസി (72), മേരി (73) എന്നിവരാണ് മരിച്ചത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്. ഇന്ന് രാവിലെ ആറ് മണിയോടെ ഇരുവരും പള്ളിയിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. ​

ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിത വേ​ഗത്തിലായിരുന്നോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരുകയാണ്.

Continue Reading

kerala

ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിക്കുന്ന ഒരു വാക്ക് ഞാന്‍ പറഞ്ഞതായി കാണിക്കാമോ? വെല്ലുവിളിച്ച് രാഹുല്‍ ഈശ്വര്‍

ആണുങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍ ഇവിടെ ആരുമില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Published

on

ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്ന് തനിക്ക് അഭിപ്രായമുണ്ടെന്നും വിമര്‍ശനങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍. ഹണി റോസിന്റെ പരാതിയെ നിയമപരമായി നേരിടുമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെന്നും രാഹുല്‍ ഈശ്വര്‍  പറഞ്ഞു.

ഗാന്ധിജിയും മദര്‍ തെരേസയും വരെ വിമര്‍ശിക്കപ്പെടുന്ന നാട്ടില്‍ ഹണി റോസിനെ മാത്രം വിമര്‍ശിക്കരുതെന്ന് പറയാനാകില്ല. ഹണി റോസിന്റെയും അമല പോളിന്റേയുമൊക്കെ വസ്ത്രധാരണത്തെ വിമര്‍ശിച്ചിട്ടുണ്ട്. അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

നടി ഹണി റോസിനെ താന്‍ ലൈംഗികമായി അധിക്ഷേപിച്ച ഒരു വാക്കെങ്കിലും കാണിച്ചുതന്നാല്‍ വിചാരണകൂടാതെ ജയിലിലേക്ക് പോകാന്‍ ഒരുക്കമാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഒരാള്‍ ഇടുന്ന വസ്ത്രത്തെ വിമര്‍ശിക്കരുതെന്നത് ഇടത് ലിബറല്‍ കാഴ്ചപ്പാടാണ്. താന്‍ അതിനോട് യോജിക്കുന്നില്ല. നിവിന്‍ പോളിയ്‌ക്കെതിരെയും ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെയും വ്യാജ ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ച സ്ത്രീകള്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല.

ആണുങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍ ഇവിടെ ആരുമില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. താന്‍ ബോബി ചെമ്മണ്ണൂരിനെയും വിമര്‍ശിച്ചിട്ടുണ്ട്. ഹണി റോസ് മാത്രം വിമര്‍ശനത്തിന് അതീതയല്ല. അവര്‍ക്കും കുടുംബത്തിനും ദുഃഖമുണ്ടായെന്നറിഞ്ഞതില്‍ വിഷമമുണ്ട്. എങ്കിലും മുന്‍പ് പറഞ്ഞ അഭിപ്രായങ്ങളില്‍ മാറ്റമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി എന്ന ഹണി റോസിന്റെ പരാതിയില്‍ പൊലീസ് ഉടന്‍ കേസെടുത്തേക്കുമെന്നാണ് വിവരം. സാമൂഹ്യ മാധ്യമങ്ങളിലൂടെ രാഹുല്‍ ഈശ്വരന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ച നടി ഉടന്‍തന്നെ നിയമനടപടികള്‍ സ്വീകരിക്കുകയായിരുന്നു.

ബോബി ചെമ്മണ്ണൂരിന് എതിരായ കേസില്‍ വീണ്ടും മൊഴിയെടുക്കുവാന്‍ സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ ആയിരുന്നു രാഹുല്‍ ഈശ്വരനെതിരെ കൂടി പരാതി നല്‍കിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ നടിക്കെതിരെ അശ്ലീല കമന്റുകള്‍ ഇട്ട കൂടുതല്‍ പേര്‍ക്കെതിരെ നടപടികള്‍ ഉണ്ടായേക്കും. നിലവില്‍ നടിയുടെ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച ഹൈക്കോടതി വാദം കേള്‍ക്കും.

Continue Reading

Trending