Connect with us

india

ഇനി സീറ്റൊഴിച്ചിടേണ്ട; വിമാന യാത്രയ്ക്കുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

വിമാനത്താവളങ്ങളിലും വിമാനങ്ങളിലും മാസ്‌ക് ധരിക്കുന്നത് തുടരണം.

Published

on

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന യാത്രയ്ക്കുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തി. പുതുക്കിയ മാര്‍ഗ നിര്‍ദേശം അനുസരിച്ച് വിമാന ജീവനക്കാര്‍ പിപിഇ കിറ്റ് ധരിക്കണമെന്ന നിബന്ധന നീക്കി.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയത്. അതേ സമയം വിമാനത്താവളത്തിലെ ദേഹപരിശോധന വീണ്ടും തുടങ്ങും. വിമാനത്താവളങ്ങളിലും വിമാനങ്ങളിലും മാസ്‌ക് ധരിക്കുന്നത് തുടരണം. അന്താരാഷ്ട്ര വിമാനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കാന്‍ സീറ്റുകള്‍ ഒഴിച്ചിടുന്നത് ഒഴിവാക്കിയതായും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

കോവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 23 മുതല്‍ ഷെഡ്യൂള്‍ ചെയ്തുള്ളഅന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ ഇന്ത്യ വിലക്കിയിരുന്നു. എങ്കിലും 45 രാജ്യങ്ങളുമായി ഇന്ത്യയുണ്ടാക്കിയ എയര്‍ ബബിള്‍ ക്രമം അനുസരിച്ച് പ്രത്യേക യാത്രാ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗ്യാസ് ചേംബറായി ഡൽഹി; വായു ഗുണനിലവാര സൂചിക വളരെ മോശം

ദീപാവലി ആഘോഷങ്ങൾക്കിടെ നിയന്ത്രണങ്ങൾ ലംഘിച്ചു പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാക്കിയത്.

Published

on

ദീപാവലി രാത്രിക്ക് ശേഷം ഡൽഹി ഉണരുന്നത് വിഷപുക മൂടിയ അന്തരീക്ഷത്തോടെയാണ്. നോയിഡ ഗുരുഗ്രാം ഉൾപ്പെടെയുള്ള മേഖലകളിൽ വായു മലിനീകരണ തോത് കുത്തനെ ഉയർന്നു.ദീപാവലി ആഘോഷങ്ങൾക്കിടെ നിയന്ത്രണങ്ങൾ ലംഘിച്ചു പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാക്കിയത്.

ഡൽഹി ആനന്ദ് വിഹാറിൽ വായു ഗുണനിലവാരസൂചിക 385 രേഖപ്പെടുത്തി. പ്രവചിച്ച തരത്തിൽ മലിനീകരണം ഉയർന്നിട്ടില്ല, ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിൽ മലിനീകരണത്തോത് നിയന്ത്രിക്കാനായി എന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പ്രതികരിച്ചു.

യമുന നദിയുടെ അവസ്ഥയും മോശമായി തുടരുന്നു. അമോണിയയും ഫോസ്ഫേറ്റും നിറഞ്ഞ വിഷ പത ഇപ്പോഴും നദിയിൽ രൂക്ഷമാണ്.കാറ്റിന്റെ വേഗത കുറയുന്നതോടെ വരുന്ന ദിവസങ്ങളിൽ വായു മലിനീകരണത്തോത് ഉയരാനുള്ള സാധ്യതകൾ ഉണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വിലയിരുത്തി. മലിനീകരണ നിയന്ത്രണത്തിന് GRAP 2 പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Continue Reading

crime

ദീപാവലി ആഘോഷത്തിനിടെ വെടിവെപ്പ്; 10 വയസ്സുകാരന് ദാരുണാന്ത്യം

രാത്രി എട്ടുമണിയോടെ ഇവർക്ക് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Published

on

ദീപാവലി ആഘോഷത്തിനിടെയുണ്ടായ വെടിവയ്പിൽ കൗമാരക്കാരൻ ഉൾപ്പെടെ 2 പേർ മരിച്ചു. ന്യൂ‍ഡൽഹിയിലെ ഷഹ്ദാരയിലാണ് സംഭവം. വെടിവയ്പ്പിൽ 10 വയസ്സുകാരന് പരുക്കേറ്റിട്ടുണ്ട്. ആകാശ് ശർമ്മ, ഇയാളുടെ അനന്തരവൻ ഋഷഭ് ശർമ്മ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ പരുക്കേറ്റ കൃഷ് ശർമ്മ (10) ആശുപത്രിയിൽ ചികിത്സയിലാണ്.

ഷഹ്ദാരയിലെ ഫാർഷ് ബസാറിലുള്ള വീടിന് പുറത്ത് ദീപാവലി ആഘോഷിക്കുകയായിരുന്നു ആകാശ് ശർമ്മയും കുടുംബവും. രാത്രി എട്ടുമണിയോടെ ഇവർക്ക് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആയുധധാരികളായ രണ്ടുപേർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുമെന്നും കേസിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അക്രമികൾക്കായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

india

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ബി.ജെ.പി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യത്തില്‍ വിള്ളല്‍

16 സ്ഥാനാര്‍ത്ഥികള്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ നിന്നും, ഒരാള്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എന്‍സിപി) നിന്നുമാണ്.

Published

on

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി അവസാനിച്ചിട്ടും തലവേദന അവസാനിക്കാതെ മഹായുതിയുതി സഖ്യം വലയുന്നു. 36 പേരാണ് ബിജെപി നേതൃത്വം നല്‍കുന്ന മഹായുതിയില്‍ നിന്നുള്ളവര്‍. പല നിയമസഭാ സീറ്റുകളിലും നടക്കുന്ന കടുത്ത പോരാട്ടത്തില്‍ വിമതരുടെ സാന്നിധ്യം വെല്ലുവിളിയാകുമെന്നതിനാല്‍ അനുനയ നീക്കത്തിനുള്ള ശ്രമത്തിലാണ് മഹായുതി.

വിമതരില്‍ 19 പേര്‍ ബിജെപിയില്‍ നിന്നുള്ളവരാണ്. 16 സ്ഥാനാര്‍ത്ഥികള്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ നിന്നും, ഒരാള്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എന്‍സിപി) നിന്നുമാണ്.

കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഏക്‌നാഥ് ഷിന്‍ഡെയോടും ഉപമുഖ്യമന്ത്രിമാരായ അജിത് പവാറിനോടും ദേവേന്ദ്ര ഫഡ്‌നാവിസിനോടും മുന്നണിക്കുള്ളില്‍ ആഭ്യന്തര ചേരിതിരിവുകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിമതരെ സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്ന് പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചതിന് ശേഷം ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു.

നവംബര്‍ നാലിനാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

Continue Reading

Trending