Connect with us

kerala

ന്യൂനപക്ഷ പദ്ധതികൾക്ക് പണമില്ല; പറക്കാത്ത ഹെലികോപ്റ്ററിന് കോടികൾ; ദളിത് വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച നടപടിയില്‍ മൗനം പാലിച്ച് സിപിഐ

സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് ന്യൂനപക്ഷ,പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ധനസഹായങ്ങളും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത്.

Published

on

ദിവസം കൂടുംന്തോറും ജനങ്ങള്‍ക്ക് എങ്ങനെ പണി കൊടുക്കാം എന്ന ആലോചനയിലാണ് കേരള സര്‍ക്കാര്‍. ആവശ്യ സാധനങ്ങള്‍ ലഭിക്കാതെ ഇരിക്കുകയും ആവശ്യമില്ലാത്തതിന് പ്രാധാന്യം കൊടുക്കുകയുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. അതിന് എറ്റവും വലിയ ഉദാഹരണമാണ് ദളിത് വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുക വെട്ടിക്കുറച്ചത്. ഇതിനു പുറമെ ലൈഫ് മിഷന്‍ പദ്ധതി വഴി ന്യൂനപക്ഷ വിഭാഗത്തിന് വീട് നിര്‍മ്മിച്ചു നല്‍കുന്ന കാര്യങ്ങളിലും തുക വെട്ടിക്കുറച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് ന്യൂനപക്ഷ,പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ധനസഹായങ്ങളും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ പദ്ധതികള്‍ക്ക് ഏതാണ്ട് 60 ശതമാനമാണ് തുക കുറച്ചിരിക്കുന്നത്. ഇത്രയും അവഗണനയും നീചത്വവും ന്യുനപക്ഷ വിഭാഗത്തോട് കാട്ടിയിട്ടും ഭരണപക്ഷ ഘടക കക്ഷികളോ, വിദ്യാര്‍ത്ഥി സംഘടനകളോ ഒരക്ഷരം മിണ്ടിയിട്ടില്ല.

എലപ്പുള്ളി മദ്യനിര്‍മ്മാണ പ്ലാന്റിനെതിരെ ആഞ്ഞടിച്ചുകൊണ്ട് പാര്‍ട്ടിയില്‍ ഭിന്നത ചൂണ്ടിക്കാട്ടിയ സിപിഐയുടെ ഊര്‍ജം പാവങ്ങളുടെ കാര്യത്തില്‍ കാണുന്നില്ല. ദളിത് വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുക വെട്ടിക്കുറച്ചതും ലൈഫ് മിഷന്‍ പദ്ധതിയുടെ തുകയുടെ ശതമാനം വെട്ടിക്കുറച്ചതും ഘടക കക്ഷികള്‍ക്ക് ശരിയായ നടപടിയായിട്ടാണോ തോന്നിയത്? സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ ന്യൂനപക്ഷ വിഭാഗത്തിന്റെ ആനുകൂല്യം വെട്ടിച്ചുരുക്കുന്ന നടപടി ഉണ്ടാകുന്നത്.

സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞുള്ള ഈ പ്രവര്‍ത്തിക്ക് ബദലായി മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ആഡംബര ജീവിതം നയിക്കാന്‍ ഖജനാവില്‍ നിറയെ കാശുണ്ട് എന്ന വസ്തുതയും ഓര്‍ക്കണം. ഒരു കൊല്ലമായി പറക്കാതെ കിടക്കുന്ന ഹെലിക്കോപ്റ്ററിന് വാടകയിനത്തില്‍ 7 കോടി 20 ലക്ഷം സര്‍ക്കാര്‍ നല്‍കിയതും ഈ ആഡംബരത്തില്‍ പെടും. പാര്‍ട്ടി നേതാക്കള്‍ക്കു പോലും സുഖസൗകര്യങ്ങള്‍ക്കു വേണ്ടി ഖജനാവില്‍ കാശുണ്ട്.

വിദേശ രാജ്യങ്ങളിലേതു പോലെ കേരളത്തിന്റെ വിദ്യാഭ്യാസ രീതിയും ഉയര്‍ത്തിക്കൊണ്ടു വരാനുള്ള മാര്‍ഗങ്ങള്‍ക്കാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറയുകയുണ്ടായി. എന്നാല്‍ അതേ സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ നിരവധി വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാനും കാരണക്കാരാവുകയാണ്. ഇതിനെല്ലാം നേരെയാണ് സിപിഐ കണ്ണടച്ച് മൗനം പാലിക്കുന്നത്.

kerala

കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ മയക്കുവെടിവെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു

ജനവാസ മേഖലയില്‍ ഭീതി പരത്തിയിരുന്ന ആനയെ ഇന്ന് വൈകുന്നേരമാണ് വെറ്റിനറി സര്‍ജന്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെച്ചത്.

Published

on

കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ മയക്കുവെടിവെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ജനവാസ മേഖലയില്‍ ഭീതി പരത്തിയിരുന്ന ആനയെ ഇന്ന് വൈകുന്നേരമാണ് വെറ്റിനറി സര്‍ജന്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെച്ചത്.

താടിയെല്ലിന് മുറിവേറ്റ ആനക്ക് തീറ്റയും വെള്ളവും കുടിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു. പിടികൂടിയ ആനയുടെ കാലില്‍ വടം കെട്ടി മുറിവില്‍ മരുന്നുവെച്ചിരുന്നു.

വായയുടെ ഭാഗത്ത് ഗുരുതരമായി പരിക്കേറ്റ ആനയെ വളയഞ്ചാലിലെ ആര്‍.ആര്‍.ടി ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ലോറിയിലേക്ക് കയറ്റിയ ആന തളര്‍ന്ന് വീണിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയാണ് കൊണ്ടുപോയത്.

കരിക്കോട്ടുകരി ടൗണിന് സമീപം ഇന്ന് രാവിലെ 6.30 മുതലാണ് ആനയെ പരിക്കേറ്റ നിലയില്‍ കണ്ടത്. ആറളം ഫാമില്‍ നിന്ന് കൂട്ടം തെറ്റിയ ആനയാണ് എടപ്പുഴ റോഡിലെ വീടുകള്‍ക്ക് സമീപമെത്തിയത്. ആനയുടെ മുറിവ് ഗുരുതരമാണെന്ന് വിദഗ്ധ സംഘം അറിയിച്ചിരുന്നു. സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ച നിലയിലായിരുന്നു ആന.

രാത്രി 9 മണിയോടെയാണ് ആന ചരിഞ്ഞതായി സ്ഥിരീകരിച്ചത്. വിദഗ്ദ ചികിത്സക്കായി വനയനാട്ടിലേക്ക് മാറ്റാനായിരുന്നു വനം വകുപ്പിന്റെ തീരുമാനം. ഇതിനിടെയാണ് കുട്ടിയാന ചരിഞ്ഞത്.

അയ്യന്‍കുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി ടൗണിന് സമീപത്ത് വനം വകുപ്പിന്റെ വാഹനത്തിനു നേരെ കാട്ടാന ആക്രമണം നടത്തിയിരുന്നു. റോഡില്‍നിന്ന് തുരത്തിയെങ്കിലും ആന തൊട്ടടുത്ത റബര്‍ തോട്ടത്തില്‍ നിലയുറപ്പിക്കുകയിരുന്നു. ആനയെ കാട്ടിലേക്ക് തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീവ്ര ശ്രമം നടത്തിയിരുന്നു. തുടര്‍ന്നാണ് മയക്കുവെടി വെച്ച് പിടികൂടിയിരുന്നത്.

 

Continue Reading

kerala

മഞ്ചേരി തൃക്കലങ്ങോടില്‍ ഏഴ് ആടുകളെ കൊന്ന പുലിയെ പിടികൂടി

തൃക്കലങ്ങോട് കുതിരാടം സ്വദേശി എന്‍.സി കരീമിന്റെ ഏഴ് ആടുകളെയാണ് പുലി കടിച്ചു കൊന്നത്.

Published

on

മലപ്പുറം: മഞ്ചേരി തൃക്കലങ്ങോട് ആടുകളെ കൊന്ന പുലി കൂട്ടിലായി. തൃക്കലങ്ങോട് കുതിരാടം സ്വദേശി എന്‍.സി കരീമിന്റെ ഏഴ് ആടുകളെയാണ് പുലി കടിച്ചു കൊന്നത്.

വനംവകുപ്പ് സ്ഥാപിച്ച ഇരുമ്പ് കൂട്ടിലാണ് രാത്രി 9:30യോടെ പുലി കുടുങ്ങിയത്.

തൃക്കലങ്ങോട് വില്ലേജില്‍ കുതിരാടത്ത് പുലിയുടെ ആക്രമണത്തില്‍ ഏഴ് ആടുകള്‍ കൊല്ലപ്പെട്ടിരുന്നു. ആണ്‍ പുള്ളിപ്പുലിയുടെ ആക്രമണം മൂലമാണ് ആടുകള്‍ ചത്തതെന്ന് ഫോറസ്റ്റ് വകുപ്പ് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ സംഘം സ്ഥിരീകരിച്ചിരുന്നു.

 

Continue Reading

kerala

കടുവക്കഥ പൊളിഞ്ഞു; പഴയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന് യുവാവ് സമ്മതിച്ചു

ഴയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയോട് യുവാവ് സമ്മതിച്ചു.

Published

on

മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയെ കണ്ടെന്ന് യുവാവിന്റെ വ്യാജ അവകാശ വാദം. പഴയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയോട് യുവാവ് സമ്മതിച്ചു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെതിരെ വനം വകുപ്പ് പൊലീസില്‍ പരാതി നല്‍കി.

കരുവാരക്കുണ്ടില്‍ ആര്‍ത്തല ചായ എസ്റ്റേറ്റിന് സമീപ കടുവയെ കണ്ടെന്നാണ് കരുവാരകുണ്ട് സ്വദേശി ജെറിന്‍ പറഞ്ഞത്. കടുവ ആക്രമിക്കില്ലെന്ന് തോന്നിയതോടെ വാഹനം നിര്‍ത്തി കടുവയുടെ ദൃശ്യം പകര്‍ത്തിയെന്നും കടുവ കാട്ടിലേക്ക് മറിഞ്ഞതോടെ യാത്ര തുടര്‍ന്നെന്നും യുവാവ് പറഞ്ഞു.

കരുവാരക്കുണ്ട് ജനവാസമേഖലയില്‍ കടുവയിറങ്ങിയെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ചത്. കരുവാരക്കുണ്ട് ആര്‍ത്തല ചായ എസ്റ്റേറ്റിന് സമീപം കടുവയുടെ മുന്നില്‍ യുവാവ് അകപ്പെട്ടെന്നായിരുന്നു പ്രചാരണം.

കഴിഞ്ഞ ശനിയാഴ്ച രാത്രി 11ഓടെ ആര്‍ത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബര്‍ത്തോട്ടത്തില്‍ വഴിയോടു ചേര്‍ന്നാണ് കടുവയെ കണ്ടതെന്നും യുവാവ് അവകാശപ്പെട്ടിരുന്നു. വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് മൂന്നു വര്‍ഷം മുമ്പ് യൂട്യൂബില്‍ വന്ന വിഡിയോ യുവാവ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നെന്ന് കണ്ടെത്തിയത്. വാര്‍ത്തയായി പ്രചരിച്ചതോടെ വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നില്ല.

സുഹൃത്തിനോടൊപ്പം ജീപ്പില്‍ മലയിലേക്കു പോകുന്നതിനിടെയാണ് കടുവയെ കണ്ടതെന്ന് യുവാവ് പറഞ്ഞിരുന്നു. കടുവ ആക്രമിക്കുന്നില്ലെന്ന് മനസ്സിലാക്കിയതോടെ ജീപ്പ് നിര്‍ത്തി ഗ്ലാസ് തുറന്നാണ് ദൃശ്യം പകര്‍ത്തിയതെന്നും ജെറിന്‍ അവകാശപ്പെട്ടിരുന്നു. കടുവയെ തൊട്ടടുത്തല്ല കണ്ടതെന്നും ഫോണില്‍ സൂം ചെയ്താണ് വിഡിയോ പകര്‍ത്തിയതെന്നും ജെറിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിലൊന്നും കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥരെത്തി ചോദിച്ചപ്പോഴാണ് സത്യാവസ്ഥ വെളിപ്പെടുത്തിയത്.

 

Continue Reading

Trending