Connect with us

india

‘ആരോക്കെ എതിരെ മത്സരിച്ചാലും 2026ല്‍ ഡിഎംകെ മാത്രമേ വിജയിക്കൂ’: ഉദയനിധി സ്റ്റാലിന്‍

ഡൽഹിയായാലും പ്രാദേശികമായാലും ഡിഎംകെ വിജയിക്കുമെന്ന് ഉദയനിധി പറഞ്ഞു

Published

on

വിജയ്ക്ക് മുന്നറിയിപ്പുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. 2026ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആര് എതിരെ നിന്നാലും ഡിഎംകെ മാത്രമേ വിജയിക്കൂ എന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങളെ എതിർക്കാൻ ആര് തീരുമാനിച്ചാലും അവർ ഏത് സഖ്യമുണ്ടാക്കിയാലും ഏത് ദിശയിൽ നിന്ന് വന്നാലും അത് ഡൽഹിയായാലും പ്രാദേശികമായാലും ഡിഎംകെ വിജയിക്കുമെന്ന് ഉദയനിധി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബുള്‍ഡോസര്‍ രാജ്: ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

ഉടമയ്ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു

Published

on

മുൻകൂർ അറിയിപ്പ് കൂടാതെ റോഡ് വീതി കൂട്ടുന്നതിനായി വീട് പൊളിക്കുന്നതിൽ ഉത്തർപ്രദേശ് അധികൃതരുടെ സമീപനത്തെ സുപ്രീം കോടതി വിമർശിച്ചു, ഉടമയ്ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. 2019ൽ വീട് തകർത്ത മഹാരാജ്ഗഞ്ച് സ്വദേശി മനോജ് തിബ്രേവാൾ ആകാശിൻ്റെ കത്ത് പരാതിയുടെ അടിസ്ഥാനത്തിൽ 2020ൽ രജിസ്റ്റർ ചെയ്ത സ്വമേധയാ റിട്ട് ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്.

“ഇത് പൂർണ്ണമായും ഉയർന്ന കൈയാണ്. കൃത്യമായ നടപടിക്രമം എവിടെയാണ് പിന്തുടരുന്നത്? നോട്ടീസ് നൽകിയിട്ടില്ലെന്ന സത്യവാങ്മൂലം ഞങ്ങളുടെ പക്കലുണ്ട്. നിങ്ങൾ സൈറ്റിൽ പോയി ഉച്ചഭാഷിണിയിലൂടെ ജനങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്തത്,” ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

“അയാൾ 3.7 ചതുരശ്ര മീറ്റർ കയ്യേറ്റക്കാരനാണെന്ന് നിങ്ങൾ പറയുന്നു. ഞങ്ങൾ അത് എടുക്കുന്നു. അതിന് ഞങ്ങൾ അദ്ദേഹത്തിന് സർട്ടിഫിക്കറ്റ് നൽകുന്നില്ല. എന്നാൽ നിങ്ങൾക്ക് എങ്ങനെ ആളുകളുടെ വീടുകൾ അങ്ങനെ പൊളിക്കാൻ തുടങ്ങും? സിജെഐ ചോദിക്കുന്നു.

“ഇത് നിയമലംഘനമാണ്… ആരുടെയെങ്കിലും വീട്ടിൽ കയറി ഒരു അറിയിപ്പും കൂടാതെ അത് പൊളിക്കുക,” ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരും ബെഞ്ചിലുണ്ട്. ബുൾഡോസറുമായി വന്ന് ഒറ്റരാത്രികൊണ്ട് വീടുകൾ പൊളിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് പർദിവാല ചോദിച്ചു. കുടുംബത്തിന് ഒഴിഞ്ഞുമാറാൻ നിങ്ങൾ സമയം നൽകുന്നില്ല. വീട്ടുപകരണങ്ങളുടെ കാര്യമോ? കൃത്യമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ”“വീടുകളൊഴിയാനും പൊളിക്കാനും താലപ്പൊലികൊണ്ട് ആളുകളോട് പറയാനാവില്ല. കൃത്യമായ അറിയിപ്പ് ഉണ്ടാകണം,” ജസ്റ്റിസ് പർദിവാല പറഞ്ഞു.

Continue Reading

india

മുസ്‌ലിംകള്‍ക്കെതിരെ മിഥുന്‍ ചക്രവര്‍ത്തിയുടെ വിദ്വേഷ പ്രസംഗം: കൊല്‍ക്കത്ത പൊലീസ് കേസെടുത്തു

ബംഗാളില്‍ അധികാരത്തിനുവേണ്ടി പാര്‍ട്ടി എന്തിനും തയാറാണെന്നും മുസ്‌ലിംകളെ വെട്ടി കുഴിച്ചുമൂടുമെന്നായിരുന്നു മിഥുന്‍ ചക്രവര്‍ത്തിയുടെ പരാമര്‍ശം.

Published

on

മുന്‍ രാജ്യസഭാ അംഗവും ബോളിവുഡ് നടനുമായ മിഥുന്‍ ചക്രവര്‍ത്തി മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ കൊലവിളി പ്രസംഗത്തില്‍ കൊല്‍ക്കത്ത പൊലീസ് കേസെടുത്തു. ഒക്ടോബര്‍ 27ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ബി.ജെ.പി അംഗത്വ കാമ്പയിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മിഥുന്‍ ചക്രവര്‍ത്തിയുടെ വിദ്വേഷ പ്രസംഗം.

ഇതിനെതിരെ ഒരാള്‍ പരാതി നല്‍കിയിരുന്നു. സുരക്ഷാപരമായ കാരണങ്ങളാല്‍ പരാതി നല്‍കിയ ആളുടെ പേരുവിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സമൂഹത്തില്‍ വിദ്വേഷം പരത്താന്‍ ശ്രമിച്ച താരത്തിനെതിരെ കേസെടുക്കണമെന്നാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ബംഗാളില്‍ അധികാരത്തിനുവേണ്ടി പാര്‍ട്ടി എന്തിനും തയാറാണെന്നും മുസ്‌ലിംകളെ വെട്ടി കുഴിച്ചുമൂടുമെന്നായിരുന്നു മിഥുന്‍ ചക്രവര്‍ത്തിയുടെ പരാമര്‍ശം.

ഞങ്ങളുടെ മരത്തില്‍നിന്ന് ഒരു പഴം മുറിച്ചാല്‍ പകരം നിങ്ങളുടെ നാല് പഴങ്ങള്‍ മുറിക്കും. ഭഗീരഥി നദിയെ വിശുദ്ധമായി കണക്കാക്കുന്നതിനാല്‍ മൃതദേഹം (മുസ്‌ലിംകളുടെ) അവിടെ സംസ്‌കരിക്കില്ല. അതിന് പകരം നിങ്ങളുടെ സ്ഥലത്ത് കുഴിച്ചിടും. അധികാരം ലഭിക്കാന്‍ തങ്ങള്‍ എന്തും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിഥുന്‍ ചക്രവര്‍ത്തിയുടെ പ്രസംഗത്തെ ‘ജയ് ശ്രീറാം’ വിളികളോടെ സദസ്സ് സ്വീകരിക്കുകയായിരുന്നു.

 

 

Continue Reading

india

നിയമനടപടികള്‍ പാലിക്കാതെ എങ്ങനെയാണ് ഒരാളുടെ വീട് തകര്‍ക്കുക; യുപി സര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം

നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കാനും സുപ്രിംകോടതി ആവശ്യപ്പെട്ടു.

Published

on

ബുള്‍ഡോസര്‍ രാജില്‍ യുപി സര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. നിയമനടപടികള്‍ പാലിക്കാതെ എങ്ങനെ ഒരാളുടെ വീട് തകര്‍ക്കുക എന്ന് കോടതി ചോദിച്ചു. നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കാനും സുപ്രിംകോടതി ആവശ്യപ്പെട്ടു.

അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് റോഡ് വികസനത്തിന്റെ പേരില്‍ വീടുകള്‍ പൊളിച്ച നടപടിക്കെതിരായ ഹരജിയിലാണ് സുപ്രിംകോടതിയുടെ വിമര്‍ശനം. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കാനും കോടതി ആവശ്യപ്പെട്ടു.

നോട്ടീസ് നല്‍കാതെ ഒരാളുടെ വീട്ടില്‍ പ്രവേശിക്കാനും നിയമനടപടികള്‍ പാലിക്കാതെ അത് പൊളിച്ചുകളയാനും എന്ത് അധികാരമാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അടങ്ങുന്ന ബെഞ്ച് ചോദിച്ചു. കുറ്റക്കാരായവര്‍ക്കെതിരെ ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.

മുന്നറിയിപ്പ് നല്‍കാതെ ഹൈവേ കയ്യേറിയെന്നാരോപിച്ച്് വീട് പൊളിച്ചെന്ന് ഹരജിക്കാരന്‍ പറഞ്ഞിരുന്നു. റോഡ് നിര്‍മാണത്തിലെ ക്രമക്കേടുകള്‍ മാധ്യമങ്ങളെ അറിയിച്ചതിന്റെ പേരില്‍ തന്റെ വീട് പൊളിച്ചുവെന്ന് ഹരജിക്കാരന്‍ ആരോപിച്ചിരുന്നു.

ഹരജി പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന യുപി സര്‍ക്കാര്‍ ആവസ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യം കോടതി പരിഗണിച്ചില്ല. എല്ലാ രേഖകളും ഇതിനകം സമര്‍പ്പിച്ചതിനാല്‍ കേസ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി.

Continue Reading

Trending