Connect with us

Culture

ബിസിസിഐക്കുമേല്‍ കടുത്ത നിയന്ത്രണങ്ങളുമായി സുപ്രീംകോടതി

Published

on

ന്യൂഡല്‍ഹി: ദേശീയ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി സുപ്രീംകോടതി. ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാകണെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ലോധകമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അംഗീരിക്കാത്ത സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് പണം അനുവദിക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

bccil_logo_750-1804

റിപ്പോര്‍ട്ട് അംഗീകരിക്കുന്നുവെന്ന് കാണിച്ച് അസോസിയേഷനുകള്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിസിസിഐ പ്രസിഡന്റും സെക്രട്ടറിയും ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് കത്തയക്കണം.
കൂടാതെ ബിസിസിഐയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും സുപ്രീംകോടതി മരവിപ്പിച്ചു. ബോര്‍ഡിന്റെ കരാറുകള്‍ നിരീക്ഷിക്കാനായി സ്വതന്ത്ര ഓഡിറ്ററെ നിയമിക്കണമെന്നും പരമോന്നത നീതിപീഠം ആവശ്യപ്പെട്ടു. സമിതിയുടെ അംഗീകാരമില്ലാതെ കൈമാറാവുന്ന ഫണ്ട് എത്രയെന്ന് ലോധ കമ്മിറ്റി തന്നെ തീരുമാനിക്കണം. ഈ പരിധിക്കു പുറത്തുള്ള എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും ലോധ കമ്മിറ്റിയുടെ അംഗീകാരം കൂടിയേ മതിയാകൂ.
അടുത്ത പത്തു വര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേക്ഷണ കരാര്‍ നല്‍കാന്‍ ബിസിസിഐ തയാറെടുക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ണായകമായ തീരുമാനം. ഇത് ബിസിസിഐക്കു കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ജിപിഎസ് ട്രാക്കിങ് സംവിധാനം ഉപയോഗിച്ചുള്ള ലഹരിക്കടത്ത്: രണ്ടു യുവാക്കള്‍ പിടിയില്‍

കര്‍ണാടകയില്‍ നിന്നും വന്ന ടൂറിസ്റ്റ് ബസില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാണ് എംഡിഎംഎയും രണ്ടു കിലോ കഞ്ചാവും ഒളിപ്പിച്ചിരുന്നത്.

Published

on

ജിപിഎസ് ട്രാക്കിങ് സംവിധാനം ഉപയോഗിച്ച് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ വയനാട്ടില്‍ പിടിയില്‍. മലപ്പുറം സ്വദേശികളെയാണ് എക്സൈസ് സംഘം പിടികൂടിയത്. കര്‍ണാടകയില്‍ നിന്നും വന്ന ടൂറിസ്റ്റ് ബസില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാണ് എംഡിഎംഎയും രണ്ടു കിലോ കഞ്ചാവും ഒളിപ്പിച്ചിരുന്നത്.

എക്സൈസ് സംഘം സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ ബാഗേജ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വന്ന എ വണ്‍ ടൂറിസ്റ്റ് ബസിന്റെ അടിയിലെ പ്രത്യേക അറയിലായിരുന്നു ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. ലഹരിമരുന്ന് വെച്ച കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ നിന്നും ജിപിഎസ് സംവിധാനവും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

വിശദമായ അന്വേഷണത്തിനൊടുവിലാണ് മലപ്പുറം സ്വദേശികളായ സ്വാലിഹ്, അബ്ദുള്‍ ഖാദര്‍ എന്നിവരെ എക്സൈസ് സംഘം വീടു വളഞ്ഞ് പിടികൂടിയത്. സ്വാലിഹ് മയക്കുമരുന്ന് കര്‍ണാടകയില്‍ നിന്നും മയക്കുമരുന്ന് അബ്ദുള്‍ ഖാദറിന്റെ പേരില്‍ മലപ്പുറത്തേക്ക് അയക്കുകയായിരുന്നു. മറ്റൊരു ബസില്‍ സ്വാലിഹ് ഇവിടെയെത്തി മയക്കുമരുന്ന് കൈപ്പറ്റാന്‍ കാത്തു നില്‍ക്കുകയായിരുന്നു. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് എക്സൈസ് അറിയിച്ചു.

Continue Reading

kerala

തോമസ് കെ തോമസ് ഉണ്ടാക്കിയ ചീത്തപ്പേര് കൊണ്ട് കുട്ടനാട് സീറ്റ് ഏറ്റെടുക്കാനൊരുങ്ങി സിപിഎം

അടുത്ത തിരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റില്‍ എന്‍സിപിക്ക് പകരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു.

Published

on

എന്‍സിപിയുടെ കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുത്തേക്കും. എംഎല്‍എ തോമസ് കെ തോമസ് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടതിന് പിന്നാലെ ഉടലെടുത്ത ചര്‍ച്ചകള്‍ക്കിടെയാണ് സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്ന വിവരം. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ലേഖനം ചര്‍ച്ചയാക്കിയാണ് ആവശ്യം. തോമസ് കെ തോമസ് പാര്‍ട്ടിക്ക് ചീത്തപ്പേര് ഉണ്ടാക്കിയെന്ന ആക്ഷേപവും ഉയര്‍ന്നു.

കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ ദുരുദ്ദേശപരമായി ഒന്നും നടക്കുന്നില്ലെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത തിരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റില്‍ എന്‍സിപിക്ക് പകരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു. എന്‍സിപി ക്ഷയിച്ച് ഒരു വള്ളത്തില്‍ക്കയറാനുള്ള ആളുപോലും ഇല്ലാതായി. സംഘടന മുഖപത്രമായ ‘യോഗനാദ’ത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

മന്ത്രിസ്ഥാനത്തിന് വേണ്ടിയുള്ള ചാക്കോയുടെയും തോമസ് കെ തോമസിന്റെയും പരാക്രമം രണ്ട് രാഷ്ട്രീയകേരളം ട്രോളുകയാണ്. മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരനായ തോമസിന് ജേഷ്ഠന്റെ ഗുണമില്ല. രാഷ്ട്രീയ പാരമ്പര്യവുമില്ല. തോമസ് ചാണ്ടിയോടുള്ള സ്നേഹം കൊണ്ടാകാം കുട്ടനാട് സീറ്റ് എല്‍ഡിഎഫ് എന്‍സിപിക്ക് കൊടുത്തത്. അത് അപരാധമായി പോയെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Continue Reading

Film

‘മാര്‍ക്കോ’ 100 കോടിയിലേക്ക്‌

വയലന്‍സ് രംഗങ്ങളും ആക്ഷന്‍ സീക്വന്‍സുകളുമായി എത്തിയ ചിത്രം പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചു.

Published

on

ഹനീഫ് അദേനി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ മാസ് ചിത്രം ‘മാര്‍ക്കോ’ മോളിവുഡില്‍ പുതിയ ബെഞ്ച് മാര്‍ക്ക് സൃഷ്ടിക്കുകയാണ്. വയലന്‍സ് രംഗങ്ങളും ആക്ഷന്‍ സീക്വന്‍സുകളുമായി എത്തിയ ചിത്രം പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചു. കേരളത്തിനു പുറത്തും മാര്‍ക്കോയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

റിലീസ് ചെയ്ത ആദ്യ ദിവസം മുതല്‍ മാര്‍ക്കോ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം പതിനഞ്ച് ദിവസത്തിനുള്ളില്‍ 1.53 മില്യണ്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചു. 2024-ല്‍ റിലീസ് ചെയ്ത മലയാളം സിനിമകളില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റ ചിത്രങ്ങളില്‍ ഏഴാം സ്ഥാനത്താണ് മാര്‍ക്കോ.

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദാണ് മാര്‍ക്കോയുടെ നിര്‍മ്മാണം. ക്രിസ്മസ് റിലീസായി ഡിസംബര്‍ 20നാണ് മാര്‍ക്കോ തിയേറ്ററിലെത്തിയത്. എന്റര്‍ടെയ്ന്‍മെന്റ് സൈറ്റായ കോയ്‌മോയുടെ റിപ്പോര്‍ട്ട് പ്രകാരം മാര്‍ക്കോ ഇതുവരെ ആഗോള തലത്തില്‍ 82 കോടി രൂപയുടെ കളക്ഷന്‍ നേടിയിട്ടുണ്ട്. ഇത് ഉടന്‍ 100 കോടിയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ 45.75 കോടിയാണ് നികുതിയുള്‍പ്പെടെ മൊത്തം ആഭ്യന്തര കളക്ഷന്‍ 53.98 കോടിയും. വിദേശത്ത് നിന്നും 29 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. മുപ്പത് കോടി ബജറ്റില്‍ ഒരുങ്ങിയ ഈ ചിത്രം പതിനഞ്ച് ദിവസത്തിനുള്ളില്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ചു.

തെലുങ്കിലും ഹിന്ദിയിലും തമിഴിലും ചിത്രത്തിന് മികച്ച കളക്ഷന്‍ വരുന്നുണ്ട്. ഇതിന് മുന്‍പ് പല മലയാള സിനിമകളും ഉത്തരേന്ത്യയില്‍ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും മാര്‍ക്കോയ്ക്ക് വമ്പന്‍ ഹൈപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 89 സ്‌ക്രീനുകളില്‍ തുടങ്ങിയ ചിത്രത്തിന്റെ റിലീസ് ഇപ്പോള്‍ 1360 സ്‌ക്രീനുകളിലേക്കാണ് എത്തിനില്‍ക്കുന്നത്. സൗത്ത് കൊറിയയിലും ചിത്രം ഉടന്‍ റിലീസ് ചെയ്യും. ഒരു മലയാള ചിത്രം ആദ്യമായാണ് കൊറിയയില്‍ റിലീസിന് ഒരുങ്ങുന്നത്.

Continue Reading

Trending