kerala
സദ്യക്ക് പപ്പടം കൊടുത്തില്ല; കോട്ടയത്ത് കല്യാണത്തിനിടെ കൂട്ടത്തല്ല്
വിവാഹ ചടങ്ങുകൾക്ക് ശേഷം ചെക്കനും പെണ്ണും മടങ്ങിക്കഴിഞ്ഞാണ് മദ്യപ സംഘം സംഘർഷമുണ്ടാക്കിയത്

കോട്ടയം: നാട്ടകത്ത് കല്യാണ സദ്യക്കിടെ പപ്പടത്തിൻ്റെ പേരിൽ കൂട്ടത്തല്ല്. സദ്യയ്ക്ക് രണ്ടാമതും പപ്പടം വേണമെന്ന് മദ്യപിച്ചെത്തിയ സംഘം ആവശ്യപ്പെട്ടതോടെയാണ് കല്ല്യാണസദ്യ കൂട്ടത്തല്ലിൻ്റെ വേദിയായത്. കോട്ടയം നാട്ടകത്തെ ക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന വിവാഹച്ചടങ്ങിനിടെയാണ് തമ്മിലടിയുണ്ടായത്. വിവാഹ ചടങ്ങുകൾക്ക് ശേഷം ചെക്കനും പെണ്ണും മടങ്ങിക്കഴിഞ്ഞാണ് മദ്യപ സംഘം സംഘർഷമുണ്ടാക്കിയത്.
മുട്ടം സ്വദേശിയായ യുവതിയും, കൈനകരി സ്വദേശിയായ യുവാവും തമ്മിലുളള വിവാഹമായിരുന്നു ക്ഷേത്രത്തിൽ വെച്ച് നടന്നത്. ക്ഷേത്രത്തിൽ വിവാഹ ചടങ്ങുകൾക്ക് ശേഷം മദ്യപിക്കുന്നതിന് ടച്ചിംങ്സ് തേടിയെത്തിയ മദ്യപ സംഘമാണ് ബന്ധുക്കൾ അടക്കമുള്ളവരുമായി ഏറ്റുമുട്ടിയത്. ആദ്യം ടച്ചിംങ്സ് ചോദിച്ചെത്തിയ മദ്യപ സംഘം സദ്യ കഴിക്കാൻ ഇരുന്നതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.
ഭക്ഷണം കഴിക്കാൻ ഇരുന്ന മദ്യപ സംഘത്തിൽ ഒരാൾ രണ്ടാമതും പപ്പടം ചോദിക്കുകയായിരുന്നു. ഇതേച്ചൊല്ലി പാചകക്കാരും ബന്ധുക്കളുമായി മദ്യപസംഘവുമായി വാക്കേറ്റമുണ്ടായി. പിന്നീട് ഉടലെടുത്ത സംഘർഷത്തിൽ രണ്ടു പേരുടെ തലയ്ക്ക് പൊട്ടലുണ്ടായി. നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ പൊലീസ് സംഘമാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. രണ്ടു പേരെ പരിക്കുകളോടെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. രണ്ട് കൂട്ടർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തില്ല
kerala
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്

ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് അഫാന്‍ ആത്മഹത്യാശ്രമം നടത്തിയത്. ഉണക്കാനിട്ട മുണ്ട് ഉപയോഗിച്ചാണ് പൂജപ്പുര ജയിലിലെ ശുചിമുറിയില്‍ ആത്മഹത്യാശ്രമം നടത്തിയ അഫാന്‍ തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.
മുത്തശ്ശി സല്‍മാബീവി, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, പെണ്‍സുഹൃത്ത് ഫര്‍സാന, ഇളയ സഹോദരന്‍ അഫ്സാന്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ ആദ്യ കുറ്റപത്രം രണ്ടു ദിവസം മുമ്പാണ് സമര്‍പ്പിച്ചത്. അഫാന്‍ ആണ് ഏക പ്രതി.
kerala
മൂന്നാറില്‍ തെരുവുനായ ആക്രമണം; വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരിക്ക്
മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലുമായാണ് തെരുവുനായ് ആക്രമണമുണ്ടായത്

മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് നേരെ തെരുവുനായ ആക്രമണം. ഇന്ന് രാവിലെയാണ് സംഭവം. മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലുമായാണ് തെരുവുനായ് ആക്രമണമുണ്ടായത്. തമിഴ്‌നാട് സ്വദേശികള്‍, മൂന്നാറിലെ വ്യാപാരികള്‍, പ്രദേശവാസികള്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
മൂന്നാര്‍ സ്വദേശിയായ ശക്തിവേല്‍ (42), ചെന്നൈ സ്വദേശി ത്യാഗരാജന്‍ (36), ബൈസണ്‍വാലി സ്വദേശി സ്‌കറിയ (68), അര്‍ച്ചന (13), ദേവികുളം സ്വദേശികളായ സെല്‍വമാതാ (51), ബാബു (34), സിന്ധു (51), പ്രിയ ജോബി (45), പാലക്കാട് സ്വദേശി വിനീത് (46), പറവൂര്‍ സ്വദേശിനി അഞ്ജു (32), പെരിയവാര സ്വദേശി കറുപ്പ് സ്വാമി (36), ചങ്ങനാശ്ശേരി സ്വദേശി റൈഹാന്‍ ഷമീര്‍ (17) എന്നിവരാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.
മൂന്നാറിലെ രാജമല, പെരിയാവാര സ്റ്റാന്‍ഡ്, മൂന്നാര്‍ കോളനി ഉള്‍പ്പെടെ തെരുവുനായ് ആക്രമണം നടത്തിയതായി പരിക്കേറ്റവര്‍ പറഞ്ഞു.
kerala
കനത്ത മഴ; റെഡ് അലര്‍ട്ട്; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ല.

ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ല.
-
film22 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
-
kerala3 days ago
ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍
-
india2 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
Cricket2 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
kerala2 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
india3 days ago
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
-
india3 days ago
വഖഫ് ഭേദഗതി നിയമം; വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി