Connect with us

kerala

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വധശിക്ഷയില്ല; 1-8 വരെ പ്രതികൾക്ക് 20 വർഷം കഠിന തടവ്

20 വര്‍ഷം കഴിയാതെ ശിക്ഷാ ഇളവോ പരോളോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി

Published

on

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഒന്‍പതു പ്രതികള്‍ക്ക് ശിക്ഷാ ഇളവില്ലാതെ ജീവപര്യന്തം തടവു ശിക്ഷ. 20 വര്‍ഷം കഴിയാതെ ശിക്ഷാ ഇളവോ പരോളോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും ടിപി ചന്ദ്രശേഖരന്‍റെ ഭാര്യ കെകെ രമയും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി.

കെ കെ കൃഷ്ണനന് ജീവപര്യന്തം, ജ്യോതി ബാബുവിന് ജീവപര്യന്തം, ഒന്നാം പ്രതി എം.സി. അനൂപിന് ജീവപര്യന്തം ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി. നിരപരാധികളാണെന്നും കേസിൽ കുടുക്കിയ തങ്ങൾക്ക് വധശിക്ഷ വിധിക്കരുതെന്നും 11 പ്രതികളും കോടതിയെ ബോധിപ്പിച്ചിരുന്നു. ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തിന്‍റെ സംരക്ഷണം, രോഗം, മാതാപിതാക്കളെ നോക്കൽ തുടങ്ങിയ കാരണങ്ങളാണ് പ്രതികൾ ബോധിപ്പിച്ചത്.

ശിക്ഷ വര്‍ധിപ്പിക്കണമെന്ന ഹര്‍ജികളില്‍ രണ്ടു ദിവസമാണ് കോടതി വാദം കേട്ടത്. രണ്ടു ദിവസവും പ്രതികളെ കോടതിയില്‍ ഹാജരാക്കി. വിചാരണക്കോടതി വിധിച്ച ശിക്ഷ അപര്യാപ്തമാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസില്‍ പ്രതികളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കോടതിക്ക് ലഭിച്ചിരുന്നു. ഇതിൽ പ്രതിഭാ​ഗത്തിന്റേയും പ്രോസിക്യൂഷന്റേയും വാദങ്ങൾ കോടതി വിശദമായി കേട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടയം നേഴ്‌സിങ് കോളേജ് റാഗിങ് കേസ്; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

പ്രതികള്‍ പിടിയിലായി നാല്‍പ്പത്തിയഞ്ചാം ദിവസമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്

Published

on

കോട്ടയം നേഴ്‌സിങ് കോളേജ് റാഗിങ് കേസില്‍ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ അഞ്ച് പ്രതികളാണുള്ളത്. സീനിയര്‍ വിദ്യാര്‍ഥികളായ സാമുവല്‍,ജീവ, റിജില്‍ ജിത്ത്, രാഹുല്‍ രാജ്,വിവേക് എന്നിവരാണ് പ്രതികള്‍. പ്രതികള്‍ പിടിയിലായി നാല്‍പ്പത്തിയഞ്ചാം ദിവസമാണ് ഗാന്ധിനഗര്‍ പൊലീസ് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

ജൂനിയര്‍ വിദ്യാര്‍ഥികളായ ആറ് പേരെ അഞ്ച് പ്രതികള്‍ ചേര്‍ന്ന് തുടര്‍ച്ചയായി ഉപദ്രവിച്ചു. റാഗിങ്ങ് പുറത്ത് പറയാതിരിക്കാന്‍ ഇരകളെ ഭീഷണിപ്പെടുത്തി. നടന്നത് കൊടും ക്രൂരതയാണെന്നും പ്രതികള്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരെന്നും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. ആതുര സേവനത്തിന് മാതൃകയാകേണ്ടവര്‍ ചെയ്തത് പീഡനമാണെന്നും ഇരകളായവര്‍ വേദനകൊണ്ട് പുളഞ്ഞപ്പോള്‍ പ്രതികള്‍ അത് കണ്ട് ആനന്ദിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ 40 സാക്ഷികളും 32 രേഖകളുമാണുള്ളത്.പ്രതികളുടെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലം നിര്‍ണായകമായി.

Continue Reading

kerala

ഏപില്‍ ഒന്ന് 1 മുതല്‍ യൂണിറ്റിന് 12 പൈസ നിരക്കില്‍ വൈദ്യുതി ചാര്‍ജ് കൂടും

വെള്ളക്കരവും അഞ്ച് ശതമാനം വര്‍ധിക്കും

Published

on

ഏപില്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജില്‍ യൂണിറ്റിന് ശരാശരി 12 പൈസ നിരക്കില്‍ വര്‍ധിക്കും. വെള്ളക്കരവും അഞ്ച് ശതമാനം വര്‍ധിക്കും. വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഡിസംബറില്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനവാണ് ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്നത്.

2027 വരെയുള്ള വൈദ്യുതി നിരക്കാണ് ഡിസംബറില്‍ റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നത്. പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ദ്വൈമാസ ബില്ലില്‍ ഫിക്‌സഡ് ചാര്‍ജ് ഉള്‍പ്പെടെ 32 രൂപയാണ് കൂടുക. ചാര്‍ജ് വര്‍ധനവിലൂടെ 357.28 കോടിയുടെ അധിക വരുമാനമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ഏപ്രില്‍ മാസം യൂണിറ്റിന് 7 പൈസ വച്ച് ഇന്ധനസര്‍ചാര്‍ജും ഈടാക്കും.

കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരമുള്ള 5 ശതമാനം വര്‍ധനവാണ് വെള്ളക്കരത്തില്‍ ഉണ്ടാവുക. അങ്ങനെയെങ്കില്‍ മൂന്നര മുതല്‍ 60 രൂപ വരെ വെള്ളത്തിന്റെ വിലകൂടും.

Continue Reading

kerala

ആശസമരം; 47-ാം ദിവസം, നിരാഹാര സമരം തുടരുന്നു

ഇന്ന് കോട്ടയം കളക്ട്രേറ്റിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ആശമാരുടെ രാപ്പകല്‍ സമരം ഇന്ന് 47-ാം ദിവസത്തിലേക്ക്. നിരാഹാര സമരം ഇന്ന് 9-ാംദിവസത്തിലേക്ക് കടന്നു. ഇന്ന് കോട്ടയം കളക്ട്രേറ്റിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു. വേതനം വര്‍ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ സമരം സമവായമാകാതെ തുടരുകയാണ്.

ഓണറേറിയം വര്‍ധിപ്പിക്കും വരെ സമരം തുടരുമെന്നാണ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നിലപാട്. അതേസമയം, സെക്രട്ടറിയേറ്റിന് മുന്നില്‍ വേതന വര്‍ധന ആവശ്യപ്പെട്ട് അംഗനവാടി ജീവനക്കാര്‍ നടത്തുന്ന സമരം 12-ാം ദിവസത്തിലേക്ക് കടന്നു. മിനിമം വേതനം 21,000 രൂപയാക്കുക, സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അങ്കണവാടി ജീവനക്കാര്‍ സമരം ആരംഭിച്ചത്.

Continue Reading

Trending