Connect with us

india

നികുതി നിരക്കുകളില്‍ മാറ്റമില്ല; ഇടക്കാല ബജറ്റ് അവതരിപ്പിച്ച് നിര്‍മ്മല സീതാരാമന്‍

പ്രത്യക്ഷ പരോക്ഷ നികുതി നിരക്കുകളിലും ഇറക്കുമതി തീരുവകളിലും മാറ്റമില്ല

Published

on

ആദായ നികുതി പരിധിയില്‍ മാറ്റങ്ങള്‍ വരുത്താതെ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് നിര്‍മ്മല സീതാരാമന്‍. നിലവിലുള്ള നിരക്കുകള്‍ തുടരും.

പ്രത്യക്ഷ പരോക്ഷ നികുതി നിരക്കുകളിലും ഇറക്കുമതി തീരുവകളിലും മാറ്റമില്ല. മോദി സര്‍ക്കാരിന്റെ ബജറ്റുമായി രാഷ്ട്രപതിയെ സന്ദര്‍ശിച്ച ശേഷമാണ് ധനമന്ത്രി പാര്‍ലമെന്റിലെത്തിയത്. ഇടക്കാല ബജറ്റ് അവതരണം പൂര്‍ത്തിയായി.

india

മണിപ്പൂര്‍ ബിജെപിയില്‍ ഭിന്നത രൂക്ഷം; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് 19 എം.എല്‍.എമാര്‍ വിട്ടുനിന്നു

സംസ്ഥാന സര്‍ക്കാര്‍ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് അയച്ച കത്തില്‍ എന്‍.പി.പി തുറന്നടിച്ചു.

Published

on

മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങിന്റെ യോഗത്തില്‍നിന്ന് വിട്ടുനിന്ന് 19 ബി.ജെ.പി എം.എല്‍.എമാര്‍. കലാപം രൂക്ഷമായിരിക്കുന്ന സംസ്ഥാനത്തെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനും അക്രമകാരികള്‍ക്കെതിരേ നടപടിയെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും വിളിച്ച യോഗമാണ് 37 ബി.ജെ.പി. എം.എല്‍.എ മാരില്‍ 19 പേരും ബഹിഷ്‌കരിച്ചത്. ഇതോടെ സംസ്ഥാനത്തെ ബി.ജെ.പിയിലെ ഭിന്നത രൂക്ഷമായിരിക്കുകയാണ്.

ജിരിബാമില്‍ കുക്കികള്‍ ബന്ദികളാക്കിയ മെയ്തി കുടുംബത്തിലെ 6 പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് കുട്ടികളും മൂന്ന് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. അക്രമികള്‍ക്കെതിരേ നടപടിയെടുക്കാനുള്ള പ്രമേയം പാസാക്കുന്നതിനാണ് യോഗം സംഘടിപ്പിച്ചത്. യോഗം ബഹിഷ്‌കരിച്ചവരില്‍ ഇരുവിഭാഗത്തിലുംപെട്ട മന്ത്രിമാരടക്കമുള്ള എം.എല്‍.എമാര്‍ ഉള്‍പ്പെടുന്നു. ഇവരോട് വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നോട്ടീസ് അയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസമാണ് ജിരിബാമില്‍ ബി.ജെ.പി നേതാക്കള്‍ കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചത്. ജിരിബാം മണ്ഡലം പ്രസിഡന്റ് കെ ജഡു സിങ്, ജനറല്‍ സെക്രട്ടറിമാരായ മുത്തും ഹേമന്ത് സിങ്, പി ബിരാമണി സിങ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുത്തും ബ്രോജേന്ദ്രോ സിങ്, മേഘാജിത്ത് സിങ്, എല്‍ ചവ്വോബ സിങ് തുടങ്ങിയവരാണ് രാജിവെച്ചത്. കലാപം നിയന്ത്രിക്കാന്‍ കഴിയാത്ത വിധം സര്‍ക്കാര്‍ നിസ്സഹായാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി.

കൂടാതെ, മണിപ്പൂരില്‍ സഖ്യ സര്‍ക്കാരില്‍നിന്ന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി.) പിന്‍മാറുകയും ചെയ്തു. സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് എന്‍.പി.പി. ഏഴ് എല്‍.എല്‍.എമാരാണ് പാര്‍ട്ടിക്കുള്ളത്. സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥ നിയന്ത്രിക്കുന്നതില്‍ ബീരേന്‍ സിങ് സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാരോപിച്ചാണ് പിന്മാറ്റം.

സംസ്ഥാനത്തെ നിലവിലുള്ള ക്രമസമാധാന സാഹചര്യങ്ങളില്‍ അതീവ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ടാണ് കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. സംസ്ഥാന സര്‍ക്കാര്‍ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് അയച്ച കത്തില്‍ എന്‍.പി.പി തുറന്നടിച്ചു.

Continue Reading

india

മലിനീകരണം; ഡൽഹിയിൽ സർക്കാർ ഓഫിസുകളിലെ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

വായു ഗുണനിലവാര നിരക്ക് സിവിയർ പ്ലസ് വിഭാഗത്തിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 

Published

on

ഡൽഹിയിൽ വായു മലിനീകരണം കടുത്തതോടെ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ഡൽഹി സർക്കാർ. സംസ്ഥാന സർക്കാർ ജീവനക്കാകർക്ക് വർക്ക്‌ ഫ്രം ഹോം പ്രഖ്യാപിച്ചു. 50% ജീവനക്കാർക്കാണ് വർക്ക്‌ ഫ്രം ഹോം ഏർപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വായു ഗുണനിലവാര നിരക്ക് സിവിയർ പ്ലസ് വിഭാഗത്തിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

488 ആണ് ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിലെ വായുഗുണ നിലവാര നിരക്ക്. കടുത്ത പുകമഞ്ഞും തുടരുകയാണ്.മലിനീകരണം കൊണ്ട് ഉണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കായി പ്രത്യേക സംഘത്തെ രൂപീകരിക്കാൻ ഡൽഹിയിലെ ആശുപത്രികൾക്ക് സർക്കാർ നിർദ്ദേശം നൽകി. ഇത്തരം രോഗാവസ്ഥയിൽ ആശുപത്രിയിൽ എത്തുന്ന ആളുകളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് നടപടി.

പുകമഞ്ഞും മലിനീകരണവും നിയന്ത്രിക്കാൻ കൃത്രിമ മഴ പെയ്യിക്കുന്നതിന്നായി ഡൽഹി സർക്കാർ കേന്ദ്രത്തിന് കത്ത് അയച്ചു. ഡൽഹിയിൽ വാഹനങ്ങൾക്ക് ഒറ്റ ഇരട്ട അക്ക നമ്പർ നിയന്ത്രണം ഉടൻ നടപ്പാക്കാൻ ആലോചിക്കുന്നതായി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് വ്യക്തമാക്കി.

Continue Reading

india

നാല് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ കൂടി കേന്ദ്ര സർക്കാർ വിൽക്കുന്നു

ബാങ്കുകളുടെ മേലുള്ള നിയന്ത്രണം നഷ്ടമാകാത്ത രീതിയിൽ ന്യൂനപക്ഷ ഓഹരികൾ മാത്രമാണ് വിൽക്കുക എന്നാണ് വിവരം. 

Published

on

രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകളുടെ കൂടി ഓഹരി വിൽക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, പഞ്ചാബ് ആൻ്റ് സിൻഡ് ബാങ്ക്, സെൻട്രൽ ബാങ്ക് എന്നിവയുടെ ഓഹരികളാണ് വിൽക്കാൻ തീരുമാനിച്ചത്. ബാങ്കുകളുടെ മേലുള്ള നിയന്ത്രണം നഷ്ടമാകാത്ത രീതിയിൽ ന്യൂനപക്ഷ ഓഹരികൾ മാത്രമാണ് വിൽക്കുക എന്നാണ് വിവരം.

സെബിയുടെ നിയന്ത്രണ ചട്ടം പാലിക്കുന്നതിനാണ് ഈ തീരുമാനം എന്നാണ് വിവരം. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികൾ 25 ശതമാനം പൊതു ഓഹരിയായിരിക്കണമെന്നാണ് സെബിയുടെ ചട്ടം.

നിലവിൽ സെൻട്രൽ ബാങ്കിലെ 93 ഉം ഇന്ത്യൻ ഓവർസീസ് ബാങ്കിൻ്റെ 96.4 ഉം പഞ്ചാബ് ആൻഡ് സിൻഡ് ബാങ്കിൻ്റെ 98.3 ഉം യൂകോ ബാങ്കിൻ്റെ 95.4 ഉം ശതമാനം ഓഹരികളും കേന്ദ്ര സർക്കാരിൻ്റേതാണ്.

ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെൻ്റ് വഴി പഞ്ചാബ് നാഷണൽ ബാങ്ക് സെപ്തംബറിൽ 5000 കോടി രൂപയും ബാങ്ക് ഓഫ് മഹാരാഷ്ട്ര 3500 കോടിയും സമാഹരിച്ചിരുന്നു. അതേസമയം ഓഫർ ഫോർ സെയിൽ വഴിയാവും പുതിയ ഓഹരി വിൽപ്പനയെന്നാണ് കരുതുന്നത്.

Continue Reading

Trending