മൂന്നാം എൻ.ഡി.എ സർക്കാറിൽ സഖ്യകക്ഷിയായ ഷിൻഡെ വിഭാഗം ശിവസേനയും അതൃപ്തിയുമായി രംഗത്ത്. ക്യാബിനെറ്റ് മന്ത്രിപദം പ്രതീക്ഷിച്ച പാർട്ടിക്ക്, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിപദം ലഭിച്ചതോടെയാണ് ഭിന്നസ്വരമുയർന്നത്. നേരത്തെ അജിത് പവാർ വിഭാഗം എൻ.സി.പിയും സഹമന്ത്രി പദത്തിൽ അതൃപ്തിയുമായി രംഗത്തുവന്നിരുന്നു.
“ഞങ്ങൾ ക്യാബിനെറ്റ് പദവി പ്രതീക്ഷിച്ചിരുന്നു. ജനശക്തി പാർട്ടി, എച്ച്.എ.എം, ജെ.ഡി.എസ് തുടങ്ങിയ പാർട്ടികളിൽനിന്ന് വളരെ കുറച്ച് പ്രാതിനിധ്യം മാത്രമേയുള്ളൂ. അവർക്കെല്ലാം ക്യാബിനെറ്റ് പദവ് നൽകി.
7 സീറ്റുകൾ നേടിയിട്ടും ശിവസേനക്ക് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിപദം മാത്രമാണ് നൽകിയത്. ശിവസേന എം.പിമാരിൽ ഒരാളെ ക്യാബിനെറ്റ് മന്ത്രിയാക്കണം” -പാർട്ടി ചീഫ് വിപ്പ് ശ്രീരംഗ് ബർണെ പറഞ്ഞു.