Connect with us

india

മഹാത്മാഗാന്ധിയെയും നെഹ്‌റുവിനെയും കുറിച്ചുള്ള പുസ്തകങ്ങള്‍ പാടില്ല; ഉത്തരാഖണ്ഡില്‍ പുസ്തകോത്സവം വിലക്കി എ.ബി.വി.പി

ഉത്തരാഖണ്ഡിലെ ശ്രീനഗറിലെ കേന്ദ്രസര്‍വകലാശാലയായ ഹേമവതി നന്ദന്‍ ബഹുഗുണ ഗര്‍വാള്‍ സര്‍വകലാശാലയുടേതാണ് നടപടി.

Published

on

മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകം വില്‍പ്പനയ്ക്ക് യോഗ്യമല്ലെന്ന് എ.ബി.വി.പി അടക്കമുള്ള വലതുപക്ഷ സംഘടനകള്‍ വിലക്കിയതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ സര്‍വകലാശാലയില്‍ നടക്കാനിരുന്ന പുസ്തകോത്സവം റദ്ദാക്കി. ഉത്തരാഖണ്ഡിലെ ശ്രീനഗറിലെ കേന്ദ്രസര്‍വകലാശാലയായ ഹേമവതി നന്ദന്‍ ബഹുഗുണ ഗര്‍വാള്‍ സര്‍വകലാശാലയുടേതാണ് നടപടി.

ഫെബ്രുവരി 15, 16 തീയതികളില്‍ നടക്കാനിരുന്ന പുസ്തകമേളയാണ് റദ്ദാക്കിയത്. എ.ബി.വി.പി അടക്കമുള്ള വലതുപക്ഷ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദം കാരണമാണ് സര്‍വകലാശാല ഇത്തരത്തിലേക്കൊരു നടപടിയിലേക്ക് കടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഏതെങ്കിലും സംഘടനകളുടെ സമ്മര്‍ദത്തെ തുടര്‍ന്നല്ല പുസ്തകമേള റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും പരീക്ഷകള്‍ക്ക് തടസം നേരിടുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചതാണ് തീരുമാനത്തിന് കാരണമെന്നുമാണ് സര്‍വകലാശാല അധികൃതരുടെ വാദം.

ക്രിയേറ്റീവ് ഉത്തരാഖണ്ഡിന്റെ സംഘാടനത്തില്‍ നടത്താനിരുന്ന പുസ്തക മേളയാണ് റദ്ദാക്കിയത്. ഇവര്‍ വര്‍ഷങ്ങളായി സര്‍വകലാശാല ആസ്ഥാനമാക്കി നടത്തുന്ന കിത്താബ് കൗതിക് എന്ന പുസ്തകമേളയാണ് റദ്ദാക്കിയത്.

ആദ്യം ജനുവരിയില്‍ ഗവ.ഗേള്‍സ് ഇന്റര്‍ കോളേജില്‍ പരിപാടി നടത്താനായിരുന്നു തീരുമാനിച്ചതെന്നും പിന്നീട് ചില കാര്യങ്ങളുന്നയിച്ച് സര്‍വകലാശാലയിലേക്ക് മാറ്റിയതെന്നും സംഘാടകന്‍ ഹേം പന്ത് പറഞ്ഞു. സ്‌കൂളില്‍ അനുമതി വാങ്ങിയിരുന്നുവെന്നും പക്ഷേ വിശദീകരണങ്ങളൊന്നും കൂടാതെ മാനേജ്‌മെന്റ് പിന്‍വലിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിന്നാലെയാണ് കേന്ദ്രസര്‍വകലാശാലയിലേക്ക് മേളയുടെ വേദി മാറ്റിയതെന്നും എന്നാല്‍ വിദ്യാര്‍ത്ഥി യൂണിയനും എ.ബി.വി.പിയും ചേര്‍ന്ന് പുസ്തകമേള നടത്താന്‍ കഴിയില്ലെന്നും ഗാന്ധിയെ കുറിച്ചും നെഹ്‌റുവിനെ കുറിച്ചുമുള്ള പുസ്തകം വില്‍പ്പനയ്ക്ക് യോഗ്യമല്ലെന്നും പറഞ്ഞതെന്ന് ഹേം പന്ത് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നു, 2024ൽ ബലാത്സംഗ കേസുകളിൽ 19% വർധനവ്

കോൺഗ്രസ് എം.എൽ.എ ഉപാധ്യായയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സർക്കാർ നിയമസഭയിൽ ഈ ഡാറ്റ അവതരിപ്പിച്ചത്.

Published

on

മധ്യപ്രദേശിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണിത് പറയുന്നത്. കണക്കുകൾ പ്രകാരം, 2024 ൽ പ്രതിദിനം ശരാശരി 20 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

കോൺഗ്രസ് എം.എൽ.എ ഉപാധ്യായയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സർക്കാർ നിയമസഭയിൽ ഈ ഡാറ്റ അവതരിപ്പിച്ചത്. വാർഷിക റിപ്പോർട്ടിൽ സർക്കാർ കൃത്രിമം കാണിച്ചതായും ബലാത്സംഗ കേസുകളുടെ യഥാർത്ഥ എണ്ണം 40 ശതമാനം കൂടുതലാണെന്നും അദ്ദേഹം ആരോപിച്ചു. പട്ടികവർഗക്കാർ ഉൾപ്പെട്ട കേസുകളിൽ, അതിക്രമം 340 ശതമാനം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ആദിവാസി മേഖലകളിൽ ബലാത്സംഗ കേസുകളിൽ വർധനവ് ഉണ്ടായതായും റിപ്പോർട്ട് കാണിക്കുന്നു. 2020 ൽ 6,134 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ, 2024ൽ ഇത് 7,294 ആയി വർധിച്ചു. സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിൽ 19 ശതമാനം വർധനവ് കാണിക്കുന്നുവെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2023ലെ വാർഷിക റിപ്പോർട്ടിൽ 5,374 കേസുകൾ രേഖപ്പെടുത്തിയിരുന്നു.

പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള 1,769 സ്ത്രീകളും പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള 2,062 സ്ത്രീകളും മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള 2,502 സ്ത്രീകളും പൊതു വിഭാഗത്തിൽ നിന്നുള്ള 869 സ്ത്രീകളുമാണ് ആക്രമണത്തിനിരയായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആദിവാസി മേഖലകളിലെ ബലാത്സംഗ കേസുകളുടെ വർധനവും ഡാറ്റ എടുത്തുകാണിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, പട്ടികജാതിക്കാർക്കിടയിൽ 10 ശതമാനവും പട്ടികവർഗക്കാർക്കിടയിൽ 26 ശതമാനവും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ 20 ശതമാനവും ബലാത്സംഗ കേസുകൾ വർധിച്ചു.

അതേസമയം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, പട്ടികജാതിക്കാർ ആക്രമിക്കപ്പെട്ട 2,739 കേസുകളിൽ 23 ശതമാനം കേസുകളിൽ മാത്രമേ പ്രതികൾക്ക് ശിക്ഷ ലഭിച്ചിട്ടുള്ളുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികളിൽ 77 ശതമാനം പേരും കുറ്റവിമുക്തരാക്കപ്പെട്ടു. പട്ടികവർഗക്കാർ ആക്രമിക്കപ്പെട്ട 3,163 കേസുകളിൽ, പ്രതികളിൽ 78 ശതമാനം പേരും കുറ്റവിമുക്തരാക്കപ്പെട്ടു. മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് 21 ശതമാനവും പൊതു വിഭാഗത്തിന് 18 ശതമാനവുമാണ് ശിക്ഷാ നിരക്ക്.

എന്നാൽ ബി.ജെ.പി എം.എൽ.എ ഭഗവാൻദാസ് സബ്‌നാനി സർക്കാരിന്റെ റെക്കോർഡിനെ ന്യായീകരിച്ചു. കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് ഭരണകൂടം ഉറപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിൽ, അതിനർത്ഥം കേസുകൾ ഫയൽ ചെയ്യുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കുന്നു എന്നാണ്. ഇത്തരം കേസുകളിൽ നിയമനടപടി സ്വീകരിച്ചുവരികയാണെന്നും ജുഡീഷ്യറി കർശനമായ ശിക്ഷകൾ നൽകുന്നുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ പ്രതിജ്ഞാബദ്ധരാണ്,’ ഭഗവാൻദാസ് പറഞ്ഞു.

Continue Reading

india

പിണറായി സര്‍ക്കാരിനെതിരേ താമരശ്ശേരി രൂപതയുടെ ഇടയലേഖനം; ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി നടത്തും

വന്യമൃഗ ശല്യം നേരിടുന്ന കര്‍ഷകര്‍ക്ക് നീതിയില്ല തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഇന്ന് രൂപതയുടെ കീഴിലുള്ള പള്ളികളില്‍ വായിച്ച ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിലിന്റെ ഇടയലേഖനത്തിലുണ്ട്.

Published

on

പിണറായി സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി താമരശ്ശേരി രൂപതയുടെ ഇടയലേഖനം. ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നില്ലെന്നും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ അനീതിയാണെന്നും ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. എയ്ഡഡ് നിയമനങ്ങള്‍ അട്ടിമറിക്കുന്നു, വന്യമൃഗ ശല്യം നേരിടുന്ന കര്‍ഷകര്‍ക്ക് നീതിയില്ല തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഇന്ന് രൂപതയുടെ കീഴിലുള്ള പള്ളികളില്‍ വായിച്ച ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിലിന്റെ ഇടയലേഖനത്തിലുണ്ട്.

ക്രൈസ്തവ സമുദായത്തിന്റെ വിവിധ അവകാശങ്ങളും കര്‍ഷകരുടെ ആനുകൂല്യങ്ങളും സര്‍ക്കാര്‍ നിഷേധിക്കുന്നതായി ലേഖനത്തില്‍ പറയുന്നു. ഏപ്രില്‍ അഞ്ചിന് മുതലക്കുളത്ത് ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി നടത്താന്‍ തീരുമാനിച്ചതായും ലേഖനത്തില്‍ പറയുന്നു.കാര്‍ഷിക മേഖലയില്‍ സര്‍ക്കാരിന്റെ ഗുണപരമായ ഇടപെടല്‍ ഉണ്ടാവുന്നില്ല.

വന്യജീവികളുടെ ആക്രമണത്തിന് ദിനംപ്രതി ജനങ്ങള്‍ ഇരയാകുന്നു. സര്‍ക്കാര്‍ വെറും കാഴ്ചക്കാരായി നില്‍ക്കയാണെന്നും ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ന്യൂനപക്ഷ സ്‌കോളര്‍പ്പില്‍ ഹൈക്കോടതി വിധി നടപ്പാക്കാതെ നികുതിപ്പണം എടുത്ത് സുപ്രീം കോടതിയെ സര്‍ക്കാര്‍ സമീപിച്ചിരിക്കയാണ്. ക്രൈസ്തവ സമുദായത്തോടുള്ള കടുത്ത അനീതിയാണിത്. ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതെ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണെന്നും ഇടയലേഖനം കുറ്റപ്പെടുത്തുന്നു

സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്ക സഭയും സര്‍ക്കുലര്‍ പുറത്തിറക്കി. തുടര്‍ഭരണം നേടിവരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ്. ഐടി പാര്‍ക്കുകളില്‍ പബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നല്‍കാനുമുളള നീക്കങ്ങള്‍ക്കും വിമര്‍ശനമുണ്ട്.

നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നു. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതികള്‍ ഫലം കാണുന്നില്ലെന്നും കത്തോലിക്ക മെത്രാന്‍ സമിതിയുടെ സര്‍ക്കുലറില്‍ പറയുന്നു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ സര്‍ക്കുലര്‍ വായിച്ചു.

Continue Reading

india

‘അയാളുടെ മുഖത്ത് തുപ്പിവെക്കണം​’; ഗാന്ധിജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് യതി നരസിംഹാനന്ദിനെതിരെ കേസ്

ഗാസിയാബാദിലെ ദാസ്ന ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനതായ നരസിംഹാനന്ദ് ഒരു വീഡിയോയിലൂടെയാണ് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്.

Published

on

മഹാത്മാഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനും പൊലീസ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചതിനും വിവാദ പുരോഹിതൻ യതി നരസിംഹാനന്ദിനെതിരെ കേസ്.

ഗാസിയാബാദിലെ ദാസ്ന ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനതായ നരസിംഹാനന്ദ് ഒരു വീഡിയോയിലൂടെയാണ് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്. വീഡിയോ പ്രചരിച്ചതിനെ പിന്നാലെ ഗാസിയാബാദിലെ വേവ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സർവേഷ് കുമാർ പാൽ പരാതി നൽകുകയായിരുന്നു.

വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ടെന്നും മഹാത്മാ ഗാന്ധിക്കും ഗാസിയാബാദ് പൊലീസ് കമ്മീഷണർ അജയ് കുമാർ മിശ്രയ്ക്കും ലോണിയിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്കുമെതിരെ നരസിംഹാനന്ദ് വിദ്വേഷ പരാമർശങ്ങൾ നടത്തിയെന്ന് പരാതിയിൽ പറഞ്ഞു.

‘ഗാസിയാബാദ് പൊലീസ് കമ്മീഷണർ അജയ് കുമാർ മിശ്രയ്ക്കും ലോണിയിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്കുമെതിരെ യതി നരസിംഹാനന്ദ് ഒരു വീഡിയോയിൽ അവഹേളനപരമായ പരാമർശങ്ങൾ നടത്തി. ഒപ്പം മഹാത്മ ഗാന്ധിക്കെതിരെയും നരസിംഹാനന്ദ് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി. ‘ഗാന്ധിയുടെ മുഖത്ത് തുപ്പണം’ തുടങ്ങിയ പരാമർശങ്ങളും വീഡിയോയിൽ ഉപയോഗിക്കുന്നു. വിദ്വേഷം പ്രചരിപ്പിക്കാനും പ്രദേശത്തെ സമാധാനം തകർക്കാനുമാണ് നരസിംഹാനന്ദ് ശ്രമിക്കുന്നത്,’ സർവേഷ് കുമാർ പാൽ പറഞ്ഞു.

പരാതിക്ക് പിന്നാലെ വേവ് സിറ്റി പൊലീസ് സ്റ്റേഷനിൽ നരസിംഹാനന്ദിനെതിരെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 351 (2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 352 (സമാധാന ലംഘനത്തിന് പ്രകോപിപ്പിക്കാനുള്ള ഉദ്ദേശത്തോടെ മനഃപൂർവം അപമാനിക്കൽ), 353 (1) (ബി) (പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവന), 353 (2) (തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിക്കൽ), 292 (പൊതുജനങ്ങളെ ശല്യപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ ഫയൽ ചെയ്തു.

ഇത് ആദ്യമായല്ല നരസിംഹാനന്ദ് വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നത്. 2024 ൽ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് യതി നരസിംഹാനന്ദിനെതിരെ മഹാരാഷ്ട്രയിലെ താനെ പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തിരുന്നു. ഗാസിയാബാദിലെ ഹിന്ദി ഭവനിൽ നടന്ന പരിപാടിയിലാണ് നരസിംഹാനന്ദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്.

Continue Reading

Trending