Connect with us

kerala

നിയമനം ലഭിച്ചില്ല; ആശമാര്‍ക്ക് പിന്നാലെ വനിതാ പൊലീസ് റാങ്ക് ഹോള്‍ഡര്‍മാരും നിരാഹാര സമരത്തിലേക്ക്

റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, 30% ല്‍ താഴെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളു

Published

on

ആശവര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവരുടെ പ്രതിഷേധത്തിനു പിന്നാലെ വനിതാ പൊലീസ് റാങ്ക് ഹോള്‍ഡര്‍മാരും സമരത്തിലേക്ക്. റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, 30% ല്‍ താഴെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളു. ഈ പശ്ചാത്തലത്തിലാണ് ഏപ്രില്‍ 2 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്താന്‍ ഉദ്യോഗാര്‍ഥികള്‍ തീരുമാനിച്ചത്.

സിപിഒ റാങ്ക് ലിസ്റ്റിലുള്ള 967 വനിതാ ഉദ്യോഗാര്‍ഥികളില്‍ 259 പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചിച്ചുള്ളത്. ലിസ്റ്റ് വന്ന് 8 മാസത്തിനു ശേഷമാണ് ആദ്യ ബാച്ച് ജോലിയില്‍ പ്രവേശിച്ചതെന്നും ഇവര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഏപ്രില്‍ രണ്ട് മുതല്‍ നിരാഹാരത്തിലേക്ക് ഇവര്‍ കടക്കുന്നത്. ഓരോ സ്റ്റേഷനിലും കുറഞ്ഞത് 6 വനിതാ സിപിഒമാര്‍ ആവശ്യമാണ്, എന്നാല്‍ സംസ്ഥാനത്തെ 454 പൊലീസ് സ്റ്റേഷനുകളില്‍ ഭൂരിഭാഗത്തിനും അതിന്റെ പകുതി പോലും ഇല്ല.

പൊലീസ് സേനയിലെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി അംഗബലം കൂട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷനടക്കം നിര്‍ദേശിച്ചിരുന്നു. ഉയര്‍ന്ന കട്ട് ഓഫും ശാരീരിക ക്ഷമത പരീക്ഷയും അടക്കം പൂര്‍ത്തിയാക്കി ലിസ്റ്റില്‍ പ്രവേശിച്ച ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി ഏപ്രില്‍ 19 നാണ് അവസാനിക്കുക.

india

ആശാ വർക്കർമാരുടെ വിഷയം ലോക്സഭയില്‍ ഉന്നയിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി

അങ്കണവാടി ജീവനക്കാരുടേയും ആശാവര്‍ക്കര്‍മാരുടേയും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

Published

on

ആശാവര്‍ക്കര്‍- അങ്കണവാടി ജീവനക്കാരുടെ വിഷയം ലോക്‌സഭയിലുന്നയിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി. സമൂഹത്തിലെ ഏറ്റവും അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ആശാവര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരും ദിവസങ്ങളായി സമരത്തിലാണ്.

കുറഞ്ഞ ഓണറേറിയവും കഠിന ജോലിഭാരവും സഹിച്ച് രാജ്യത്തെ സേവിക്കുന്ന ആശാവര്‍ക്കര്‍മാര്‍ കഴിഞ്ഞ ഒന്നര മാസത്തിലേറെയായി കേരളത്തില്‍ തെരുവില്‍ സമരത്തിലാണ്.

പ്രതിമാസ വേതനം 21,000 രൂപയാക്കുക എന്നതാണ് അവരുടെ ന്യായമായ ആവശ്യം. സുപ്രീം കോടതിയും ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. അങ്കണവാടി ജീവനക്കാരുടേയും ആശാവര്‍ക്കര്‍മാരുടേയും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

Continue Reading

kerala

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ മദ്യവുമായി എത്തി; പത്തനംതിട്ടയിൽ 4 വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകും

ഒരാളുടെ ബാഗിൽന്നു മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും കണ്ടെടുത്തു

Published

on

കോഴഞ്ചേരി: കോഴഞ്ചേരിയിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായെത്തി വിദ്യാർഥികൾ. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ വേണ്ടിയാണു പരീക്ഷയുടെ അവസാന ദിവസമായ ഇന്നലെ വിദ്യാർഥികൾ മദ്യവുമായി എത്തിയത്. ഒരാളുടെ ബാഗിൽന്നു മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും കണ്ടെടുത്തു. നാല് വിദ്യാർഥികൾക്ക് സ്കൂൾ അധികൃതർ കൗൺസലിങ് നൽകിയതായാണ് വിവരം.

അധ്യാപകർക്ക് തോന്നിയ സംശയത്തെ തുടർന്നാണ് ബാഗുകൾ പരിശോധിച്ചത്. വിദ്യാർഥികൾക്ക് ആര് മദ്യം വാങ്ങി നൽകി എന്നതിലടക്കം വിശദമായ പൊലീസ് അന്വേഷണം ഉണ്ടാകും.

 

Continue Reading

kerala

യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തില്‍ ആശമാര്‍ക്ക് ധനസഹായം

19പേര്‍ക്ക് 2000 രൂപ അധിക വേതനം നല്‍കും

Published

on

യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തില്‍ ആശമാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. ആശാപ്രവര്‍ത്തകര്‍ക്ക് അധിക വേതനം നല്‍കാന്‍ യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. ഇതിനായി 38,000 രൂപ അധികമായി വകയിരുത്തി. പഞ്ചായത്തിലെ 19 ആശാ പ്രവര്‍ത്തകര്‍ക്ക് 2000 രൂപ വെച്ച് അധിക വേതനം നല്‍കും. തനത് ഫണ്ടില്‍ നിന്നും വകയിരുത്തിയാണ് തുക അനുവദിച്ചത്.

നേരത്തെ യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയും ആശമാർക്ക് ധനസഹായം പ്രഖ്യാപിച്ചു. മാസം തോറും 2100 രൂപ വീതം നൽകുമെന്നാണ് പ്രഖ്യാപനം. ആകെ 30 ആശമാരാണ് നഗരസഭയിലുള്ളത്. ഇവർക്ക് മാസം 63000 രൂപയാണ് നഗരസഭ നീക്കിവെക്കുക. 756000 (ഏഴ് ലക്ഷത്തി അമ്പത്തി ആറായിരം) രൂപയാണ് വർഷം ഇതിലൂടെ നഗരസഭയ്ക്കുണ്ടാകുന്ന അധിക ബാധ്യത. ഇന്നലെ പാലക്കാട് നഗരസഭ ഓരോ ആശ വർക്കർക്കും പ്രതിവർഷം 12000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മാസം ആയിരം രൂപ തോതിലാണ് തുക നൽകുകയെന്നായിരുന്നു പ്രഖ്യാപനം.

 

Continue Reading

Trending