Connect with us

kerala

പൊലീസ് മേധാവിയുടെ നിർദ്ദേശത്തിന് പുല്ലുവില; ഓൺലൈൻ വായ്പാസംഘങ്ങൾ സജീവം

ഓൺലൈൻ വായ്പാ ആപ്പുകളെ നിലക്കു നിർത്തുമെന്ന ഡി ജി പി യുടെ പ്രഖ്യാപനം ഉണ്ടെങ്കിലും ഇതൊന്നും മേഖലയിലെ സംഘങ്ങളുടെ പ്രവർത്തനത്തിന് കുറവുണ്ടാക്കിയിട്ടില്ല.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ വായ്പാസംഘങ്ങളുടെ പ്രവർത്തനം സജീവമായി തുടരുന്നതായി റിപ്പോർട്ട്. സാധാരണക്കാരെ അടക്കം നിരവധി പേരെ വിരട്ടിയും അപമാനിച്ചും പ്രവർത്തിക്കുന്ന ഓൺലൈൻ സംഘം ഭീഷണിപ്പെടുത്തുന്നതായും വാർത്തകൾ പുറത്ത് വരുന്നു. ഓൺലൈൻ വായ്പാ ആപ്പുകളെ നിലക്കു നിർത്തുമെന്ന ഡി ജി പി യുടെ പ്രഖ്യാപനം ഉണ്ടെങ്കിലും ഇതൊന്നും മേഖലയിലെ സംഘങ്ങളുടെ പ്രവർത്തനത്തിന് കുറവുണ്ടാക്കിയിട്ടില്ല. ലോക്‌നാഥ് ബെഹ്‌റയുടെ വാഗ്ദാനം വിശ്വസിച്ച് പരാതികളുമായി ദിവസവും നിരവധി പേരാണ് പൊലീസ് സ്റ്റേഷനുകളിലെത്തുന്നത്. എന്നാൽ വ്യക്തമായ മറുപടി പറയാൻ പോലും പൊലീസിന് കഴിയുന്നില്ല. ഏതു നിയമംവച്ച് കേസെടുക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന ആക്ഷേപവുമുണ്ട്. ഇത് പൊലീസുകാർക്കും തലവേദനയായി. അതിനിടെ ഭീഷണികളുമായി വായ്പാസംഘങ്ങൾ സജീവമാകാൻ തുടങ്ങിയിരിക്കുകയാണ്.

ഈടൊന്നും ഇല്ലാതെ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി അപേക്ഷിച്ച് വായ്പ നൽകുന്ന സംവിധാനം നിയമവിരുദ്ധമാണെന്നും അതിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്നുമാണ് പൊലീസ് മേധാവി പറഞ്ഞത്. സ്ത്രീകളെ പോലും ഫോണിലൂടെ തെറി പറഞ്ഞ് അപമാനിക്കുകയും വിരട്ടുകയും ചെയ്യുന്നവരെക്കുറിച്ചുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ പരാതിയുമായി പൊലീസ് സ്റ്റേഷനുകളിലേക്ക് പോയവർക്ക് നീതി ലഭിക്കുന്നില്ലെന്നാണ് പരാതി.

വലിയ രീതിയിൽ ഭീഷണി നേരിടുന്നവർ പരാതിപ്പെട്ടിട്ടും ഇടപെടൽ ഉണ്ടാകാത്തതിൽ പ്രതിഷേധവും ശക്തമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ വരെ ദുരുപയോഗം ചെയ്തുവരുന്നതായും പരാതിയുണ്ട്. ഇക്കാര്യത്തിൽ പോലും നടപടി സ്വീകരിക്കാൻ പൊലീസിന് കഴിയുന്നില്ലെന്നാണ് ആക്ഷേപമുള്ളത്. പൊലീസിന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്ത് ഇത്തരം ശക്തികൾ പിടിമുറുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

kerala

വിജയരാഘവന്‍റെ പരാമർശം: അനങ്ങാതെ സി.പി.എം, ആയുധമാക്കി ബി.ജെ.പി

ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റേ​ത്​ വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യു​ള്ള വി​ജ​യ​മാ​ണെ​ന്ന്​ ഘ​ട​ക​ക​ക്ഷി​നേ​താ​വ്​ ത​ന്നെ പ്ര​ഖ്യാ​പി​ച്ച​താ​ണ്​ ഗൗ​ര​വ​ത​ര​മാ​യി മാ​റു​ന്ന​ത്.

Published

on

വ​യ​നാ​ട്ടി​ലെ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സി.​പി.​എം പൊ​ളി​റ്റ്​ ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ഇ​ൻ​ഡ്യ മു​ന്ന​ണി​ക്കെ​തി​​രെ ആ​യു​ധ​മാ​ക്കി ബി.​ജെ.​പി. ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റേ​ത്​ വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യു​ള്ള വി​ജ​യ​മാ​ണെ​ന്ന്​ ഘ​ട​ക​ക​ക്ഷി​നേ​താ​വ്​ ത​ന്നെ പ്ര​ഖ്യാ​പി​ച്ച​താ​ണ്​ ഗൗ​ര​വ​ത​ര​മാ​യി മാ​റു​ന്ന​ത്.

കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും ഒ​ത്തു​ചേ​ർ​ന്ന്​ ​ഇ​ൻ​ഡ്യ സ​ഖ്യ​മെ​ന്ന പേ​രി​ലാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഇ​വ​ർ വ​ർ​ഗീ​യ​ശ​ക്​​തി​ക​ളെ വ​ള​ർ​ത്തു​ക​യാ​ണെ​ന്നും ​ബി.​ജെ.​പി പ്ര​ഭാ​രി പ്ര​കാ​ശ്​ ജാ​വ​ദേ​ത്​​ക​ർ പ്ര​തി​ക​രി​ച്ചു. ഉ​ത്ത​രേ​ന്ത്യ​യി​ലെ സം​ഘ്​ അ​നൂ​കൂ​ല സാ​മൂ​ഹി​ക​മാ​ധ്യ​മ ഹാ​ൻ​ഡി​ലു​ക​ളും വി​ഷ​യം ച​ർ​ച്ച​യാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, വി​വാ​ദ​ങ്ങ​ൾ ഉ​യ​രു​മ്പോ​ഴും ഫേ​സ്​​ബു​ക്​ പോ​സ്​​റ്റി​ലൂ​ടെ വി​ജ​യ​രാ​ഘ​വ​ൻ നി​ല​പാ​ട്​ ആ​വ​ർ​ത്തി​ച്ചു. ഫ​ല​ത്തി​ൽ വ​യ​നാ​ട്ടി​ൽ രാ​ഹു​ലി​ന്‍റെ​യും പ്രി​യ​ങ്ക​യു​ടെ​യും ജ​യം ന്യൂ​ന​പ​ക്ഷ വി​ജ​യ​മാ​യി വ​രു​ത്താ​ൻ ​ശ്ര​മി​ക്കു​ന്ന ബി.​ജെ.​പി​യു​ടെ നീ​ക്ക​ങ്ങ​ൾ​ക്കാ​ണ്​ ​വി​ജ​യ​രാ​ഘ​വ​ന്‍റെ വാ​ക്കു​ക​ൾ ക​രു​ത്തേ​കു​ന്ന​ത്.

‘ഇന്ത്യ’​ക്കൊ​പ്പം നി​ൽ​ക്കു​മ്പോ​ൾ ത​ന്നെ മു​ന്ന​ണി​യു​ടെ രാ​ഷ്ട്രീ​യ സ​മീ​പ​ന​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന നി​ല​പാ​ടാ​ണ്​ പൊ​ളി​റ്റ്​ ബ്യൂ​റോ അം​ഗ​ത്തി​ൽ​നി​ന്ന്​ ഉ​ണ്ടാ​യ​ത്. ഇ​തി​നി​ടെ കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും വ​ർ​ഗീ​യ ശ​ക്​​തി​ക​ളെ വ​ള​ർ​ത്തു​ക​യാ​ണെ​ന്ന പ​രാ​മ​ർ​ശ​വു​മാ​യി ബി.​ജെ.​പി നേ​താ​വ്​ എം.​ടി ര​മേ​ശും രം​ഗ​ത്തെ​ത്തി. വി​ജ​യ​രാ​ഘ​വ​ൻ ഉ​ന്ന​മി​ട്ട​ത്​ കോ​ൺ​ഗ്ര​സി​നെ​യാ​ണെ​ങ്കി​ലും വി​ഷ​യം ആ​യു​ധ​മാ​ക്കി​യ ബി.​ജെ.​പി ഇ​രു​കൂ​ട്ട​രെ​യും ഉ​ന്നം​വെ​യ്ക്കു​ക​യാ​ണ്.

പൗ​ര​ത്വ​സ​മ​ര​ത്തി​ൽ തീ​വ്ര​വാ​ദി​ക​ൾ നു​ഴ​ഞ്ഞു​ക​യ​റു​ന്നു​വെ​ന്ന് നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ്ര​സ്താ​വ​ന, പൗ​ര​ത്വ​പ്ര​ക്ഷോ​ഭം നേ​രി​ടാ​ൻ സം​ഘ്പ​രി​വാ​ർ ആ​യു​ധ​മാ​ക്കി​യ​തി​ന്​ സ​മാ​ന​മാ​ണ്​ സാ​ഹ​ച​ര്യം. അ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്നെ ലോ​ക്‌​സ​ഭ​യി​ല്‍ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം അ​ടി​വ​ര​യി​ട്ട്​ സം​സാ​രി​ച്ചി​രു​ന്നു. വി​ജ​യ​രാ​ഘ​വ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ യു.​ഡി.​എ​ഫ്​ രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും സി.​പി.​എം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

മെ​ക്​ സെ​വ​ൻ വ്യാ​യാ​മ കൂ​ട്ടാ​യ്മ​ക്കെ​തി​രെ കോ​ഴി​ക്കോ​ട്​ ജി​ല്ല സെ​ക്ര​ട്ട​റി ന​ട​ത്തി​യ വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ത​ള്ളി​പ്പ​റ​ഞ്ഞ്​ വി​വാ​ദ​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​രു​വി​ധം പാ​ർ​ട്ടി ത​ല​യൂ​രു​​മ്പോ​ഴാ​ണ്​ അ​ടു​ത്ത ക​ല്ലു​ക​ടി. മാ​ത്ര​മ​ല്ല, ഒ​റ്റ​പ്പെ​ട്ട​തെ​ന്ന്​ ന്യാ​യീ​ക​രി​ക്കാ​നാ​കാ​ത്ത വി​ധ​മാ​ണ്​ വി​വാ​ദ​ങ്ങ​ളു​ടെ ആ​വ​ർ​ത്ത​നം.

പ്ര​തി​പ​ക്ഷ​മാ​ക​ട്ടെ കാ​ഫ​ർ സ്ക്രീ​ൻ​ഷോ​ട്ടും മു​ഖ്യ​മ​ന്ത്രി​യു​ടെ ഹി​ന്ദു അ​ഭി​മു​ഖ​വും മു​ത​ലു​ള്ള സ​മാ​ന വി​വാ​ദ​ശൃം​ഖ​ല​ക​ൾ അ​ക്ക​മി​ട്ട്​ സി.​പി.​എം വ​ർ​ഗീ​യ കാ​ർ​ഡ്​​മാ​റ്റ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​മു​ന്ന​യി​ച്ച്​ ക​ഴി​ഞ്ഞു. 2019ൽ ​രാ​ഹു​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നെ​ത്തി​യ​പ്പോ​ൾ ന​ട​ത്തി​യ റാ​ലി​യെ കു​റി​ച്ച്​ അ​മി​ത്​ ഷാ ​ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ ലൈ​നി​ലാ​ണ്​ വി​ജ​യ​രാ​ഘ​വ​ൻ പ്ര​സം​ഗി​ക്കു​ന്ന​തെ​ന്നാ​ണ്​ വി​മ​ർ​ശ​നം.

ത​ല​സ്ഥാ​ന​ത്തെ സി.​പി.​എം ജി​ല്ല സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്ത പി.​ബി അം​ഗം എം.​എ. ബേ​ബി, ബി.​ജെ.​പി​യു​ടെ വ​ള​ർ​ച്ച ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി പ്ര​സം​ഗ​ത്തി​ൽ അ​ടി​വ​ര​യി​ട്ട​പ്പോ​ഴാ​ണ് വ​യ​നാ​ട്ടി​ൽ ​മ​റ്റൊ​രു പി.​ബി അം​ഗ​ത്തി​ൽ നി​ന്നു​ള്ള അ​പ്ര​തീ​ക്ഷി​ത പ​രാ​മ​ർ​ശ​ങ്ങ​ളെ​ന്ന​തും ശ്ര​ദ്ധേ​യം.

Continue Reading

kerala

‘ക്രിസ്മസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാർ ജാമ്യം കിട്ടിയാലുടൻ കേക്കുമായി ക്രൈസ്തവഭവനങ്ങളിൽ എത്തുന്നതാണ്’: സന്ദീപ് വാര്യർ

കേസിൽ മൂന്ന് വിശ്വഹിന്ദു പ്രവർത്തകർ അറസ്റ്റിലായത് ചൂണ്ടിക്കാട്ടിയാണ് മുൻ ബി.ജെ.പി നേതാവ് കൂടിയായ സന്ദീപിന്റെ പരിഹാസം.

Published

on

സ്കൂളിൽ ക്രിസ്‌മസ്‌ ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സംഘ്പരിവാറിന്റെ ക്രൈസ്തവസ്നേഹത്തെ പരിഹസിച്ച് സന്ദീപ് വാര്യർ. കേസിൽ മൂന്ന് വിശ്വഹിന്ദു പ്രവർത്തകർ അറസ്റ്റിലായത് ചൂണ്ടിക്കാട്ടിയാണ് മുൻ ബി.ജെ.പി നേതാവ് കൂടിയായ സന്ദീപിന്റെ പരിഹാസം.

‘സ്കൂളിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാരെ പാലക്കാട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമ്യം കിട്ടിയിറങ്ങിയാലുടൻ ക്രിസ്തുമസ് കേക്കുമായി ഇവർ ക്രൈസ്തവഭവനങ്ങളിൽ എത്തുന്നതാണ്’ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

പാലക്കാട് നല്ലേപ്പുള്ളി ഗവ. യു.പി സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷത്തിന്റെ പേരിലാണ് സംഘപരിവാർ പ്രവർത്തകർ അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ. അനിൽകുമാ൪, ജില്ലാ സംയോജക് വി. സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ. വേലായുധൻ എന്നിവരെയാണ് ചിറ്റൂ൪ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

സ്കൂളിൽ ക്രിസ്‌മസ്‌ ആഘോഷത്തിന്റെ ഭാഗമായി വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് വിശ്വഹിന്ദു പ്രവർത്തകർ പ്രവർത്തകർ എത്തിയത്. ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞ വി.എച്ച്‌.പി പ്രവർത്തകർ, പ്രധാന അധ്യാപികയേയും അധ്യാപകരേയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് സ്കൂൾ അധികൃത൪ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.

Continue Reading

kerala

വയനാട് ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍

വ്യാഴാഴ്ച പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കും.

Published

on

വയനാട് ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനുളള കരട് പദ്ധതി മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു. ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കും. വ്യാഴാഴ്ച പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കും. വയനാട് പുനരധിവാസ പദ്ധതിയുടെ ചര്‍ച്ച്ക്കായി ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ചീഫ് സെക്രട്ടറി പുനരധിവാസ പദ്ധതിയുടെ കരട് മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കും. ഒന്ന് കല്‍പ്പറ്റയിലും മറ്റൊന്ന് മേപ്പാടി നെടമ്പാലയിലുമാണ് നിര്‍മ്മിക്കുക. രണ്ട് ടൗണ്‍ഷിപ്പുകളും ഒറ്റഘട്ടമായി പൂര്‍ത്തിയാക്കാനാണ് തീരുമാനം. 1000 സ്‌ക്വയര്‍ ഫീറ്റുളള ഒറ്റനില വീടുകളാകും നിര്‍മ്മിക്കുക. 750 കോടിരൂപയാണ് എല്ലാ സൗകര്യങ്ങളോടും കൂടിയുളള ടൗണ്‍ഷിപ്പുകള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ വിവരങ്ങലും കരട് പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ചു.

സഹായ വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തും. 50 വീടുകള്‍ മുതല്‍ വാഗ്ദാനം ചെയ്തവരെ പ്രധാന സ്പോണ്‍സര്‍മാരായി കണക്കാക്കും. പുനരധിവാസ പദ്ധതി അടുത്ത വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.

Continue Reading

Trending