Connect with us

Culture

മുസ്‌ലിംലീഗിനെതിരെ പരാമര്‍ശം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Published

on

തിരുവനന്തപുരം: താനൂര്‍ സംഘര്‍ഷത്തില്‍ മുസ്‌ലിം ലീഗിനെതിരെ അനാവശ്യ പരാമര്‍ശം നടത്തിയതിന് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ലീഗ് പ്രവര്‍ത്തകര്‍ സ്ത്രീകളെ അപമാനിക്കുന്നുവെന്ന താനൂര്‍ എംഎല്‍എ വി.അബ്ദുറഹിമാന്റെ പരാമര്‍ശമാണ് പ്രതിഷേധത്തിനിടയാക്കിയത്. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. താനൂര്‍ സിപിഎം-ലീഗ് സംഘര്‍ഷത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ മുസ്‌ലിം ലീഗ്് എംഎല്‍എ എന്‍.ഷംസുദ്ദീന് മറുപടിയായാണ് വി.അബ്ദുറഹ്മാന്‍ ലീഗിനെതിരെ ആരോപണമുന്നയിച്ചത്. താനൂരില്‍ പൊലീസ് അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ലീഗ് പ്രവര്‍ത്തകരെ മാത്രം തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണെന്നും ഷംസൂദ്ദീന്‍ സഭയില്‍ ഉന്നയിച്ചു. പുരുഷന്മാരില്ലാത്ത വീടുകളില്‍ കയറി വാഹനങ്ങളും മറ്റും തല്ലിതകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വി.അബ്ദുറഹിമാന്‍ നല്‍കിയ സബ്മിഷനില്‍ സ്പീക്കര്‍ അനുമതി നല്‍കിയതോടെയാണ് ലീഗിനെതിരെ ആഞ്ഞടിച്ചത്. സ്ത്രീകളെ ആക്ഷേപിക്കുന്ന പാര്‍ട്ടിയായി ലീഗ് മാറിയെന്നും 16 വയസ്സുള്ള പെണ്‍കുട്ടിയെ പോലും ലീഗ് പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നും തുടങ്ങിയ ആരോപണങ്ങളാണ് അബ്ദുറഹിമാന്‍ ഉന്നയിച്ചത്. ഇതിനെതിരെ പ്രതിപക്ഷം ഒന്നടങ്കം സഭയുടെ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചു. സിപിഎം സ്പീക്കറെ വാടകക്ക് എടുത്തിരിക്കുകയാണെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടുന്ന അവസരത്തില്‍ മറ്റൊരാളെ സംസാരിക്കാന്‍ അനുവദിച്ചത് സഭയുടെ രീതിയല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു.
ആക്രമണ സംഭവത്തിന് പിന്നില്‍ ചിലരുടെ അസഹിഷ്ണുതയാണെന്നും താനൂരില്‍ പ്രത്യേക പൊലീസ് കണ്‍ട്രോള്‍ റൂം തുറക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതേസയം, പ്രകോപനപരമാണെന്ന് ചൂണ്ടിക്കാട്ടി അബ്ദുറഹിമാന്റെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നീക്കം ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘പൗരത്വ സമരത്തിന് സമാനമായ ജനകീയ പ്രക്ഷോഭം വഖഫ് ബില്ലിലും രാജ്യം കാണും’: സാദിഖലി ശിഹാബ് തങ്ങള്‍

മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തിനെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Published

on

മോദി സര്‍ക്കാര്‍ കൊണ്ട് വന്ന സി.എ.എക്ക് സമാനമായ നിയമമാണ് വഖഫ് ബില്ലെന്ന് മുസ്‌ലിം ലീഗ് പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മതേതര ജനാധിപത്യ ശക്തികളെ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ടുള്ള വമ്പിച്ച ബഹുജന സമരം ഇതിനെതിരെ ഉയര്‍ന്ന് വരും.

മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തിനെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലീഗ് അടിയന്തര നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാളെ മറ്റ് മതന്യൂനപക്ഷങ്ങള്‍ക്കു നേരെ ഇതാവര്‍ത്തിക്കും. സംവരണമടക്കമുള്ള ന്യൂനപക്ഷ ദലിത് പിന്നാക്ക ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ ഓരോന്നായി ഇല്ലാതാക്കുന്ന വിശാലമായ പദ്ധതിയുടെ ഭാഗമാണ് വഖഫ് ബില്‍ എന്ന് മതേതര സമൂഹത്തിന് തിരിച്ചറിയാനാകണം. യോജിച്ച പോരാട്ടമാണ് ഇന്ന് രാജ്യം ആവശ്യപ്പെടുന്നത്. വഖഫ് ബില്ലിന് തൊട്ടുപിന്നാലെ പാതിരാവില്‍ മണിപ്പൂരിലെ രാഷ്ട്രപതി ഭരണത്തിനുള്ള നിയമവും പാസാക്കിയെടുത്തു എന്നത് ശ്രദ്ധേയമാണ്.

നൂറ് കണക്കിനാളുകള്‍ കൊല്ലപ്പെടുകയും െ്രെകസ്തവ ആരാധനാലയങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്ത മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കാത്ത പ്രധാനമന്ത്രിയുടെ െ്രെകസ്തവ സ്‌നേഹത്തിന്റെ കാപട്യം തിരിച്ചറിയാനുള്ള വിവേകം ആ സമൂഹത്തിനുണ്ട്. പൗരത്വ സമരത്തിന് സമാനമായ ജനകീയ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും മുസ്‌ലിം ലീഗ് ഇതിന്റെ മുന്നിലുണ്ടാകുമെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

Continue Reading

india

സംഭല്‍ ജമാ മസ്ജിദില്‍ പൂജ നടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍

കാറില്‍ പള്ളിയിലെത്തിയ മൂന്നുപേരാണ് കസ്റ്റഡിയിലായതെന്നും ഭാവിയില്‍ സംഭലില്‍ പ്രവേശിക്കരുതെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്നും പൊലീസ് അറിയിച്ചു.

Published

on

സംഭലിലെ ഷാഹി ജമാ മസ്ജിദില്‍ പൂജ ഉള്‍പ്പെടെ ഹിന്ദു ആചാരങ്ങള്‍ നടത്താന്‍ ശ്രമിച്ചതിന് മൂന്നു പേര്‍ അറസ്റ്റിലായി. ഇന്ന് മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് കൃഷ്ണ കുമാര്‍ ബിഷ്‌ണോയ് അറിയിക്കുകയായിരുന്നു.

കാറില്‍ പള്ളിയിലെത്തിയ മൂന്നുപേരാണ് കസ്റ്റഡിയിലായതെന്നും ഭാവിയില്‍ സംഭലില്‍ പ്രവേശിക്കരുതെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്നും പൊലീസ് അറിയിച്ചു. ഇന്ന് വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനക്ക് പള്ളിയില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഇതിനിടയിലാണ് മൂന്നുപേരെത്തി പൂജ നടത്താന്‍ ശ്രമിച്ചത്.

വിഷ്ണു ഹരിഹര്‍ ക്ഷേത്രത്തില്‍ പൂജ ചെയ്യാനാണ് എത്തിയതെന്നും നമസ്‌കാരം നിര്‍വഹിക്കാമെങ്കില്‍ എന്തുകൊണ്ട് ഞങ്ങള്‍ക്ക് പൂജ ചെയ്തൂട എന്നും അറസ്റ്റിലായ സനാതന്‍ സിങ് എന്നയാള്‍ ചോദിച്ചു. വീര്‍ സിങ്, അനില്‍ സിങ് എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.

പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സാമുദായിക ഐക്യം തകര്‍ക്കാനുള്ള ഏതൊരു ശ്രമത്തെയും കര്‍ശനമായി നേരിടുമെന്ന് അധികൃതര്‍ പറഞ്ഞു. നവംബര്‍ 24ന് മസ്ജിദ് സര്‍വേ നടപടികളില്‍ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയത് വലിയ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. പൊലീസ് നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Continue Reading

kerala

പാര്‍ട്ടി കോണ്‍ഗ്രസില്‍ ബോംബ് വീണിട്ടും ആളനക്കമില്ലെന്ന് കെ. സുധാകരന്‍; മാസപ്പടി കേസില്‍ സിപിഎം ദേശീയ തലത്തില്‍ നാണം കെട്ടു

പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ രാജ്യം മുഴുവന്‍ എത്തിക്കാന്‍ നടത്തിയ പാര്‍ട്ടി കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ അഴിമതികള്‍ കേട്ട് തരിച്ചിരിക്കുകയാണ്.

Published

on

അഴിമതി വീരന്‍ പിണറായി വിജയനെ സംരക്ഷിച്ച പാര്‍ട്ടി കോണ്‍ഗ്രസിന്റെ നടപടി മൂലം സിപിഎം ദേശീയതലത്തില്‍ പോലും ലജ്ജിച്ചു തലതാഴ്ത്തി നില്ക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ രാജ്യം മുഴുവന്‍ എത്തിക്കാന്‍ നടത്തിയ പാര്‍ട്ടി കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ അഴിമതികള്‍ കേട്ട് തരിച്ചിരിക്കുകയാണ്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ ബോംബ് വീണിട്ടും ആളനക്കമില്ല. ഒരക്ഷരം പോലും എതിര്‍ത്തു പറയാന്‍ നട്ടെല്ലുള്ള ഒരു നേതാവുപോലും ആ പാര്‍ട്ടിയില്‍ ഇല്ലാതായി. അഴിമതിയില്‍ മുങ്ങിയ സിപിഎമ്മിന്റെ അന്തകനും ആരാച്ചാരുമായി പിണറായി വിജയന്‍ മാറിയെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ കട്ടന്‍ ചായയും പരിപ്പുവടയും വരെ പിണറായി വിജയന്‍ സ്പോണ്‍സര്‍ ചെയ്യുമ്പോള്‍ ആര്‍ക്കാണ് എതിര്‍ത്തു പറയാന്‍ കഴിയുക? സിപിഎമ്മിന്റെ അന്നദാതാവായ പിണറായിക്കുവേണ്ടി പാര്‍ട്ടി കോണ്‍ഗ്രസ് തിരുവാതിര വരെ കളിക്കും. പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയുമൊക്കെ കൈകൊട്ടി കളിക്കും. പിണറായി വിജയനു മാത്രം പ്രായപരിധിയില്‍ ഇളവ് നല്കും. ബാക്കിയുള്ളവരൊക്കെ പോളിറ്റ് ബ്യൂറോയില്‍നിന്ന് കടക്കൂ പുറത്ത്.

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായ ലാവ്ലിന്‍ ഇടപാടില്‍ പിണറായി വിജയനെ പാര്‍ട്ടി സംരക്ഷിച്ചതിനുള്ള ശിക്ഷയാണ് മാസപ്പടി കേസിലെ കുറ്റപത്രം. ഒരച്ഛന്‍ മകളിലൂടെ വരെ അഴിമതി നടത്തുന്നതു കേരളം കാണുന്നതും ഇതാദ്യം.

സംഘപരിവാറിനെ കൂട്ടുപിടിച്ചുള്ള പിണറായി വിജയന്റെ രാഷ്ട്രീയാഭ്യാസങ്ങള്‍ സിപിഎം അഖിലന്ത്യാ നേതൃത്വത്തിനും അറിയാം. പക്ഷേ എല്ലാവരും നിസഹായര്‍. 55 ദിവസം പിന്നിടുന്ന ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍ക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ മുറവിളി ഉയര്‍ന്നെങ്കിലും അന്നദാതാവ് അതുപോലും പരിഗണിച്ചില്ല. സിപിഎം നേരിടുന്ന അഗാധമായ പ്രതിസന്ധി പരിഹരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെങ്കിലും മുന്നോട്ടു വരണമെന്ന് സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.

Continue Reading

Trending