Connect with us

india

ഒരേ വിമാനത്തില്‍ നിതീഷും തേജസ്വി യാദവും ഡല്‍ഹിയിലേക്ക്; വീഡിയോ

ഡല്‍ഹിയിലേക്ക് പോകാനിരിക്കെ ഇന്ത്യാ മുന്നണിയുടെ ഭാഗമായ രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവും നിതീഷ് കുമാറും വിമാനത്തില്‍ ഒരുമിച്ച് സഞ്ചരിക്കുന്ന വീഡിയോ പങ്കുവെച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ രംഗത്തെത്തി.

Published

on

ഇന്ത്യയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇപ്പോള്‍ നിര്‍ണായക ഘടകമായിരിക്കുകയാണ് ജെ.ഡി.യു നേതാവ് നിതീഷ് കുമാറും തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവും. എന്‍.ഡി.എയുടെ കൂടെ ഉറച്ച് നില്‍ക്കുെമന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ചന്ദ്രബാബു നായിഡു ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന എന്‍.ഡി.എയുടെ യോഗത്തില്‍ പങ്കെടുക്കുമെന്നും ചന്ദ്രബാബു നായിഡു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ നിതീഷ് കുമാര്‍ ഇതുവരെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ചന്ദ്രബാബു നായിഡു എന്‍.ഡി.എ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോകാനിരിക്കെ ഇന്ത്യാ മുന്നണിയുടെ ഭാഗമായ രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവും നിതീഷ് കുമാറും വിമാനത്തില്‍ ഒരുമിച്ച് സഞ്ചരിക്കുന്ന വീഡിയോ പങ്കുവെച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ രംഗത്തെത്തി. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും ജെ.ഡി.യു നേതാവ് നിതീഷ് കുമാറും വിമാനത്തില്‍ ഒരുമിച്ചെന്ന അടിക്കുറിപ്പോടെയാണ് പി.ടി.ഐ വീഡിയോ പങ്കുവെച്ചത്.

സര്‍ക്കാര്‍ രൂപീകരണത്തിലെ എല്ലാ കണ്ണുകളും നിതീഷിലേക്കും ചന്ദ്രബാബു നായിഡുവിലേക്കും നീങ്ങുന്നതിനിടെ ഇരു നേതാക്കളുടെയും അടുത്ത നിലപാട് എന്തായിരിക്കുമെന്നാണ് രാജ്യം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. തങ്ങളുടെ പിന്തുണ ഇല്ലാതെ ബി.ജെ.പിക്ക് ഒറ്റക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കില്ലെന്നിരിക്കെ നിതീഷും ചന്ദ്രബാബു നായിഡുവും പരമാവധി വിലപേശലുകള്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനപ്പെട്ട വകുപ്പുകള്‍ ഉള്‍പ്പടെ ഇരു നേതാക്കളും ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബിഹാറിനും, ആന്ധ്രാപ്രദേശിനും പ്രത്യേക പദവി നല്‍കുന്നതിനോടൊപ്പം ആഭ്യന്തര മന്ത്രി സ്ഥാനം ഉള്‍പ്പടെ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, ശനിയാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താന്‍ ബി.ജെ.പി പദ്ധതിയിടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ രൂപീകരണ വിഷയം ഉള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് ആറ് മണിക്ക് ദല്‍ഹിയില്‍ ഇന്ത്യാ മുന്നണി യോഗം ചേരുന്നുണ്ട്.

india

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ ചുമതലയേല്‍ക്കും

ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് ഖന്നയുടെ നിയമനം.

Published

on

ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസാണ് ഇദ്ദേഹം. ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് ഖന്നയുടെ നിയമനം.

ചീഫ് ജസ്റ്റിസ് പദവിയില്‍ ആറു മാസമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കാലാവധിയുണ്ടായിരിക്കുക. 2025 മെയ് 13 വരെ ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും.

സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദം നേടിയ സഞ്ജീവ് ഖന്ന ഡല്‍ഹി യൂണിവേഴ്സിറ്റി കാംപസ് ലോ സെന്ററില്‍ നിന്ന്് നിയമബിരുദം കരസ്ഥമാക്കി. 1983 ല്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലിന് കീഴില്‍ അഭിഭാഷകനായി ആരംഭിച്ചു. 2005 ജൂണില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2006 ല്‍ ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നത്.

 

 

Continue Reading

india

തമിഴ്നാട് കെഎംസിസി-യുടെ വോട്ട് വണ്ടി

കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി, തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ എന്നീ നിയോജക മണ്ഡലങ്ങളിലെ ആളുകൾക്കാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ചെന്നൈ യിൽ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയത്.

Published

on

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും ജോലി, പഠനാവശ്യാർഥം കഴിയുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ ആളുകൾക്ക് ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി എത്താൻ സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തുന്നു. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി, തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ എന്നീ നിയോജക മണ്ഡലങ്ങളിലെ ആളുകൾക്കാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ചെന്നൈ യിൽ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയത്.

താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കോഡിനേറ്റർ മുസ്തഫഹാജി :9840018278.

അഷ്‌റഫ്‌ പടിഞ്ഞാറേക്കര 9562644429.

Continue Reading

india

സ്വകാര്യ നിക്ഷേപത്തിന്റെ ഇരട്ട എഞ്ചിന്‍, മോദിയുടെ കീഴില്‍ ഉപഭോഗം പാളം തെറ്റി: കോണ്‍ഗ്രസ്

സുസ്ഥിരമായ വരുമാന സ്തംഭനം മൂലം ഇന്ത്യ ഒരു ‘ഡിമാന്‍ഡ് പ്രതിസന്ധി’ നേരിടുന്നുണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

Published

on

സുസ്ഥിരമായ വരുമാന സ്തംഭനം മൂലം ഇന്ത്യ ഒരു ‘ഡിമാന്‍ഡ് പ്രതിസന്ധി’ നേരിടുന്നുണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞു. യുപിഎയുടെ സുസ്ഥിര ജിഡിപി വളര്‍ച്ചയുടെ ഒരു ദശാബ്ദത്തെ ശക്തിപ്പെടുത്തിയ സ്വകാര്യ നിക്ഷേപത്തിന്റെയും ബഹുജന ഉപഭോഗത്തിന്റെയും ‘ഇരട്ട എഞ്ചിന്‍’ മോദി സര്‍ക്കാരിന്റെ പത്ത് വര്‍ഷങ്ങള്‍കൊണ്ട് ‘പാളം തെറ്റിയതായി’ കോണ്‍ഗ്രസ് അവകാശപ്പെട്ടു.

കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേഷ്, കോണ്‍ഗ്രസ് നിര്‍ദ്ദേശിക്കുന്നത് അംഗീകരിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഓരോ ദിവസം കഴിയുന്തോറും ഇന്ത്യയുടെ മരണാസന്നമായ ഉപഭോഗകഥയുടെ ദുരന്തം കൂടുതല്‍ വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ച, ഇന്ത്യ ഇങ്ക്സില്‍ നിന്നുള്ള നിരവധി സിഇഒമാര്‍ ‘ചുരുങ്ങിക്കൊണ്ടിരിക്കുന്ന’ മധ്യവര്‍ഗത്തെക്കുറിച്ച് അലാറം ഉയര്‍ത്തി, ഇപ്പോള്‍, നബാര്‍ഡിന്റെ ഓള്‍ ഇന്ത്യ റൂറല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ സര്‍വേ 2021-22ല്‍ നിന്നുള്ള പുതിയ ഡാറ്റ, ഇന്ത്യയുടെ ഡിമാന്‍ഡ് പ്രതിസന്ധിയുടെ അനന്തരഫലമാണ് എന്നതിന്റെ തെളിവുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. വരുമാന സ്തംഭനാവസ്ഥ, അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

സര്‍വേ ഡാറ്റയില്‍ നിന്നുള്ള പ്രധാന കാര്യങ്ങള്‍ ഉദ്ധരിച്ച് രമേശ് പറഞ്ഞു, ഇന്ത്യക്കാരുടെ ശരാശരി പ്രതിമാസ കുടുംബ വരുമാനം കാര്‍ഷിക കുടുംബങ്ങള്‍ക്ക് 12,698 മുതല്‍ 13,661 രൂപയും കാര്‍ഷികേതര കുടുംബങ്ങളില്‍ 11,438 രൂപയുമാണ്.

‘ശരാശരി കുടുംബത്തിന്റെ വലിപ്പം 4.4 ആണെന്ന് കണക്കാക്കിയാല്‍, ഗ്രാമപ്രദേശങ്ങളിലെ പ്രതിശീര്‍ഷ വരുമാനം പ്രതിമാസം 2,886 രൂപയാണ് – ഒരു ദിവസം 100 രൂപയില്‍ താഴെ. അതുകൊണ്ട് തന്നെ ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും അടിസ്ഥാന ആവശ്യങ്ങള്‍ക്കപ്പുറം വിവേചനാധികാര ഉപഭോഗത്തിന് വളരെ കുറച്ച് പണമേ ഉള്ളൂ. ഡാറ്റ ഉദ്ധരിച്ച് രമേശ് പറഞ്ഞു.

‘ഇതൊരു അപവാദമല്ല – മിക്കവാറും എല്ലാ തെളിവുകളും ചൂണ്ടിക്കാണിക്കുന്നത് ഇതേ നാശകരമായ നിഗമനത്തിലേക്കാണ്: ശരാശരി ഇന്ത്യക്കാരന് 10 വര്‍ഷം മുമ്പ് വാങ്ങാന്‍ കഴിയുന്നതിനേക്കാള്‍ കുറവ് ഇന്ന് വാങ്ങാന്‍ കഴിയും. ഇതാണ് ഇന്ത്യയുടെ ഉപഭോഗം കുറയാനുള്ള ആത്യന്തിക കാരണം,’ അദ്ദേഹം അവകാശപ്പെട്ടു.

ലേബര്‍ ബ്യൂറോയുടെ വേതന നിരക്ക് സൂചിക ഡാറ്റ ഉദ്ധരിച്ച്, രമേഷ് പറഞ്ഞു, തൊഴിലാളികളുടെ യഥാര്‍ത്ഥ വേതനം 2014 നും 2023 നും ഇടയില്‍ നിശ്ചലമായിരുന്നു, വാസ്തവത്തില്‍ 2019 നും 2024 നും ഇടയില്‍ കുറഞ്ഞു.

Continue Reading

Trending