Connect with us

kerala

നിധിന്‍ വധക്കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

നേരത്തെ സനല്‍, ശ്രീരാഗ്, അനുരാഗ്, സായിഷ്, അഖില്‍, സന്ദീപ്, ധനേഷ് പ്രിജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 10നാണ് മാങ്ങാട്ടുകരയില്‍വച്ച് കാറിലെത്തിയ സംഘം നിധിന്‍ ഓടിച്ചിരുന്ന കാര്‍ തടഞ്ഞ് നിധിനെ വലിച്ചിറക്കി വെട്ടിക്കൊന്നത്. നേരിട്ട് പങ്കെടുത്തവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികള്‍ക്ക് ഒളി താവളമൊരുക്കിയത് സന്ദീപും നിഷാദും ആണെന്ന് പോലീസിന് വിവരം ലഭിച്ചത്.

Published

on

തൃശൂര്‍: തൃശൂരിലെ നിധിന്‍ വധക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. ചേര്‍പ്പ് ഊരകം സ്വദേശി കരിപ്പാംകുളം വീട്ടില്‍ നിഷാദിനെയാണ് (28) അന്വേഷണ സംഘം ഊരകത്ത് നിന്ന് പിടികൂടിയത്. ഇതോടെ നിധിന്‍ വധക്കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒമ്പതായി.നിധിനെ കൊലപ്പെടുത്തിയവര്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കിക്കൊടുത്തയാളാണ് നിഷാദ്.

നേരത്തെ സനല്‍, ശ്രീരാഗ്, അനുരാഗ്, സായിഷ്, അഖില്‍, സന്ദീപ്, ധനേഷ് പ്രിജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 10നാണ് മാങ്ങാട്ടുകരയില്‍വച്ച് കാറിലെത്തിയ സംഘം നിധിന്‍ ഓടിച്ചിരുന്ന കാര്‍ തടഞ്ഞ് നിധിനെ വലിച്ചിറക്കി വെട്ടിക്കൊന്നത്. നേരിട്ട് പങ്കെടുത്തവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികള്‍ക്ക് ഒളി താവളമൊരുക്കിയത് സന്ദീപും നിഷാദും ആണെന്ന് പോലീസിന് വിവരം ലഭിച്ചത്.

ഇതില്‍ വല്ലച്ചിറ സ്വദേശിയായ സന്ദീപിനെ ഏതാനും ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴാണ് അന്വേഷണത്തിലൂടെ നിഷാദിനേയും പിടികൂടാന്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതികള്‍ എറണാകുളം, ആലപ്പുഴ, മണ്ണുത്തി മേഖലയിലാണ് ഒളിവില്‍ കഴിഞ്ഞത്. കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്ന തിരിച്ചറിവില്‍ മുഴുവന്‍ പ്രതികളേയും പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാണെന്ന് പോലീസ് പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റി എഡിറ്റഡ് എമ്പുരാന്‍; ആദ്യ പ്രദര്‍ശനം തിരുവനന്തപുരം ആര്‍ടെക് മാളില്‍ ആരംഭിച്ചു

തിയറ്ററുകളില്‍ റി എഡിറ്റഡ് എമ്പുരാന്റെ ഡൗണ്‍ലോഡിങ് തുടങ്ങി

Published

on

തിരുവനന്തപുരം ആര്‍ടെക് മാളില്‍ റി എഡിറ്റഡ് എമ്പുരാന്റെ ആദ്യ പ്രദര്‍ശനം ആരംഭിച്ചു. തിയറ്ററുകളില്‍ റി എഡിറ്റഡ് എമ്പുരാന്റെ ഡൗണ്‍ലോഡിങ് തുടങ്ങി. ഡൗണ്‍ലോഡിങ് പ്രശ്‌നം നേരിടുന്ന തിയേറ്ററുകളില്‍ സിനിമ നേരിട്ട് എത്തിക്കും.

ഇരുപത്തിനാല് കടുംവെട്ടുമായാണ് എമ്പുരാന്റെ റീ എഡിറ്റ് പതിപ്പ് എത്തിയിരിക്കുന്നത്. വില്ലന്റെ പേര് ബല്‍രാജ് ബജ്‌റംഗിക്ക് പകരം ബല്‍ദേവ് എന്നാക്കി. നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് നീക്കി.

മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനം കടന്നുപോകുന്ന രംഗങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങളും മുഴുവന്‍ ഒഴിവാക്കി. പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛന്‍ കഥാപാത്രവുമായുള്ള സംഭാഷണം ഒഴിവാക്കിയിട്ടുണ്ട്. എന്‍ഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തു. 2 മിനിറ്റ് 8 സെക്കന്‍ഡ് ആണ് ചിത്രത്തില്‍ നിന്ന് വെട്ടിപോയിരിക്കുന്നത്. അതേസമയം, ചിത്രം റീ എഡിറ്റ് ചെയ്തത് ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവര്‍ത്തകര്‍.

Continue Reading

kerala

യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല;  സിപിഎം സംഘടനാ റിപ്പോര്‍ട്ട്

ആശ വര്‍ക്കര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിക്ക് സ്വാധീനം കുറവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം

Published

on

യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടി അംഗങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കീഴ്ഘടകങ്ങളിലെ നേതാക്കള്‍ക്ക് കൃത്യമായ പരിശീലനം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശ വര്‍ക്കര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിക്ക് സ്വാധീനം കുറവെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. എതിര്‍പാര്‍ട്ടികളുമായി ആശ വര്‍ക്കര്‍മാര്‍ ചേര്‍ന്ന് നില്‍ക്കുന്നതായി സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ലമെന്ററി വ്യാമോഹം പാര്‍ട്ടിയെ ബാധിക്കുന്നുവെന്നും പാര്‍ലമെന്ററി വ്യാമോഹം പാര്‍ട്ടിയില്‍ വിഭാഗീയതക്ക് വഴിവെയ്ക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

kerala

എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യും

MBA answer sheet missing incident; The teacher will be suspended

Published

on

കേരള സര്‍വ്വകലാശാലയില്‍ എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യും. അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നതിന് വിസി നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റിലെ അധ്യാപകനെയാണ് സസ്പെന്‍ഡ് ചെയ്യുക. അതേസമയം ഏപ്രില്‍ നാലിന് സര്‍വകലാശായില്‍ ഹാജരാകാനും അധ്യാപകന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എംബിഎ ഉത്തരക്കടലാസ് നകാണാതായ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ പ്രയാസങ്ങള്‍ കണക്കിലെടുത്ത് അതിവേഗം സ്‌പെഷ്യല്‍ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തുമെന്ന് സിന്‍ഡിക്കേറ്റ് അറിയിച്ചു. ഒരു വര്‍ഷം കഴിഞ്ഞ ശേഷം വീണ്ടും പരീക്ഷ എഴുതാന്‍ ആവശ്യപ്പെടുന്നതില്‍ നീതീകരണമില്ലെന്നും സെമസ്റ്ററിലെ മറ്റ് പേപ്പറുകള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ ആനുപാതിക മാര്‍ക്ക് നഷ്ടപ്പെട്ട പേപ്പറിനും നല്‍കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

അധ്യാപകന്റെ കയ്യില്‍ നിന്ന് ഉത്തരക്കടലാസ് കാണാതായതിന്റെ സാഹചര്യത്തില്‍ 71 വിദ്യാര്‍ത്ഥികളോട് വീണ്ടും പരീക്ഷയെഴുതാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ജനുവരി 13-ന് ഉത്തര പേപ്പര്‍ നഷ്ടപ്പെട്ടിട്ടും സര്‍വ്വകലാശാല നടപടിയിഴഞ്ഞുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

ഏപ്രില്‍ ഏഴിന് വീണ്ടും പരീക്ഷ നടത്താനാണ് തീരുമാനം. അതേസമയം ഒരുപാട് കുട്ടികള്‍ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ളവരാണ്. പാലക്കാട് നിന്നാണ് ഉത്തര പേപ്പര്‍ നഷ്ടമായതെന്ന് അധ്യാപകന്‍ സ്ഥിരീകരിച്ചിരുന്നു. ജനുവരി 13-ന് രാത്രി 10 മണിക്ക് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ഉത്തരക്കടലാസ് ഉള്‍പ്പെടെ സൂക്ഷിച്ച ബാഗ് നഷ്ടമായതെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു.

Continue Reading

Trending