Connect with us

kerala

നിപ: സമ്പർക്ക പട്ടികയിൽ 51 പേരെ ഒഴിവാക്കി,ഇനി 517 പേർ

നിപ നെഗറ്റീവ് ആയി വെള്ളിയാഴ്ച ആശുപത്രികളിൽ നിന്നും ഡിസ്ചാർജ്ജായ നാലുപേരെയും ഫോൺ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ നിലവിൽ ഉള്ളത് 517പേർ. 51 പേരെ ശനിയാഴ്ച സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കി. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിപ നെഗറ്റീവ് ആയി വെള്ളിയാഴ്ച ആശുപത്രികളിൽ നിന്നും ഡിസ്ചാർജ്ജായ നാലുപേരെയും ഫോൺ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഓൺലൈനായി ചേർന്ന അവലോകന യോഗത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് , ഡിഎംഒ തുടങ്ങിയവർ പങ്കെടുത്തു.

 

 

 

kerala

തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം, വാരിയെല്ലുകൾക്ക് പൊട്ടൽ; അമ്മു സജീവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

അമ്മു സജീവിന്‍റെ മരണത്തിൽ കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്

Published

on

തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മു സജീവ് മരിക്കുന്നത് ഏറെ നേരം ഭക്ഷണം കഴിയ്ക്കാതെ ഇരുന്ന ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആമാശയത്തിൽ ഉണ്ടായിരുന്നത് 50 മില്ലി വെള്ളം മാത്രമായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. സുഹൃത്തുക്കളുടെയും അധ്യാപകന്റെയും മാനസിക പീഡനത്തെ തുടർന്ന് അമ്മു പട്ടിണിയിൽ ആയിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

തലയ്ക്കും ഇടുപ്പിനും തുടക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാ​ഗങ്ങളിലും രക്തം വാർന്നിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് രക്തം വാർന്നുപോയിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. വലത് ശ്വാസകോശത്തിന് താഴെയായി ചതവുണ്ടായി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം, അമ്മു സജീവിന്‍റെ മരണത്തിൽ കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസിലെ പ്രതികളായ വിദ്യാർത്ഥിനികൾക്കൊപ്പം ചേർന്ന് പൊഫസര്‍ സജി അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ഹോസ്റ്റൽ മുറിയിൽ അമ്മു എഴുതി വച്ചിരുന്ന കുറിപ്പും കുടുംബം പുറത്തുവിട്ടു. ഹോസ്റ്റലിലെ അമ്മുവിൻ്റെ വസ്തുവകകളില്‍ നിന്നും കിട്ടിയ കുറിപ്പാണ് കുടുംബം പുറത്ത് വിട്ടത്. ചില കുട്ടികളിൽ നിന്ന് പരിഹാസവും മാനസിക ബുദ്ധിമുട്ടും നേരിടുന്നു എന്നാണ് കുറിപ്പിലുള്ളത്.

Continue Reading

kerala

കുടിവെള്ളം ശേഖരിക്കാൻ പോയ വീട്ടമ്മ വള്ളം മറിഞ്ഞ് മരിച്ചു

ഒപ്പമുണ്ടായിരുന്ന മകൻ നീന്തിക്കയറി രക്ഷപ്പെട്ടു

Published

on

കൊല്ലം: കൊല്ലത്ത് വള്ളം മറിഞ്ഞ് യുവതി മരിച്ചു. കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യയാണ് മരിച്ചത്. വള്ളത്തിൽ കുടിവെള്ളം ശേഖരിക്കാൻ മറുകരയിലേക്ക് പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന മകൻ നീന്തിക്കയറി രക്ഷപ്പെട്ടു.

മീൻപിടിക്കാനും കുടിവെള്ളമെടുക്കാനും വേണ്ടി മകനൊപ്പമാണ് സന്ധ്യ പോയത്. ഇരുവരും സഞ്ചരിച്ച വള്ളം കെട്ടിയിട്ടിരുന്ന ബോട്ടിൽ ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാരാണ് സന്ധ്യയെ കരയ്ക്കെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
നീന്തൽ അറിയാവുന്നത് കൊണ്ടാണ് മകൻ രക്ഷപ്പെട്ടതെന്ന് സന്ധ്യയുടെ ബന്ധുക്കൾ പറഞ്ഞു. ആയിരത്തോളം കുടുംബങ്ങൾ താമസിക്കുന്ന തുരുത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പൈപ്പിൻ്റെ പണി നടക്കുന്നതാണ് സ്ഥിതി രൂക്ഷമാക്കിയത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഒടുവിൽ കുടിവെള്ളം വന്നതെന്നും നാട്ടുകാർ പറയുന്നു.

Continue Reading

kerala

‘അമിത് ഷായുടെയും വിജയരാഘവൻ്റെ പ്രസംഗവും ഒരുപോലെ’: കെ സുധാകരൻ

ദുരന്തബാധിർക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ല

Published

on

അംബേദ്ക്കറെ അപമാനിച്ച അമിത് ഷായുടെ പ്രസംഗം അപലപനീയമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജനാധിപത്യത്തിനെതിരായ കൊലവിളിയാണിത്. മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ മൗനമാണെന്നും സുധാകരൻ വ്യക്തമാക്കി.

ദുരന്തബാധിർക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ല. നയാപൈസയുടെ സഹായം കേന്ദ്രവും, സംസ്ഥാനവും നൽകിയിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കണ്ടത് പാർട്ടിയാണ്. സാമുദായിക നേതാക്കൾക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. സമുദായിക നേതാക്കൾക്ക് രാഷ്ട്രീയ നിലപാടുകളുണ്ട്.

വി.ഡി സതീശനെതിരെയുള്ള വെള്ളാപ്പള്ളിയുടെ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു. പാർട്ടിക്കുള്ളിൽ എന്തെങ്കിലും ചർച്ച നടന്നാൽ മാധ്യമങ്ങൾ അറിയും. ഇപ്പോൾ ഒരു ചർച്ചയും ആരംഭിച്ചിട്ടില്ല.

ഇത്തരം ചർച്ചകൾ മാധ്യമ സൃഷ്ടിയെന്നും സുധാകരൻ വ്യക്തമാക്കി. രമേശ് ചെന്നിത്തലക്ക് ഒന്നിനും അയോഗ്യതയില്ല. സംസ്ഥാന നേതൃത്വത്തിലേക്ക് ചെന്നിത്തല വരുന്നതിൽ എന്താണ് കുഴപ്പമെന്നും സുധാകരൻ ചോദിച്ചു.

മാടായി കോളേജ് നിയമന വിവാദത്തിൽ ഇരു വിഭാഗത്തെയും സസ്പെൻഡ്‌ ചെയ്ത നടപടി പിൻവലിക്കും. നിയമനത്തിൽ തീരുമാനം എടുക്കേണ്ടത് ഭരണസമിതിയാണ്. മോൻസൺ മാവുങ്കൽ കേസിൽ സാക്ഷിയുടെ വെളിപ്പെടുത്തൽ ഗൂഢാലോചന പുറത്തെത്തിച്ചു. പി.ശശിയുടെ ഇടപെടലാണ് കേസിന് പിന്നിലെന്ന് സുധാകരൻ പറഞ്ഞു.

Continue Reading

Trending