Connect with us

kerala

വയനാട്ടിലെ വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യം; ഐ.സി.എം.ആർ സ്ഥിരീകരിച്ചെന്ന്‌ ആരോഗ്യ മന്ത്രി

ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി

Published

on

വയനാട്ടിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍) അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പ്രത്യേക പ്രദേശം എന്നതിനപ്പുറം പൊതു ജാഗ്രതയില്‍ ഊന്നിയാണ് പ്രവര്‍ത്തനം. രോഗ ലക്ഷണങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.

പക്ഷികളും മറ്റും കടിച്ച പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണെന്നും മറ്റു ജില്ലകളിലും നിപ്പയുടെ സാന്നിധ്യത്തെക്കുറിച്ചു നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. വവ്വാലുകളെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നതു കൊണ്ടും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമായി നടക്കുന്നതുകൊണ്ടുമാണ് കേരളത്തില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നതെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചെറിയ ആശ്വാസം; കുത്തനെ ഉയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് പവന് 320 രൂപയുടെ ഇടിവ്

സംസ്ഥാനത്ത് ഇന്നലെ 66,480 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Published

on

സര്‍വ്വകാല റെക്കോര്‍ഡിലേക്കെത്തിയിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 320 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,160 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8270 രൂപയായി.

സംസ്ഥാനത്ത് ഇന്നലെ 66,480 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. പിന്നീട് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നതാണ് കണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 65,000 കടന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

 

 

Continue Reading

kerala

തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് അഫാന്‍; മൊഴി ആവര്‍ത്തിച്ച് മാതാവ് ഷെമി

ആ മൊഴിയില്‍തന്നെ അവര്‍ ഉറച്ചുനില്‍ക്കുന്നത് കേസിനു ബലം പകരുമെന്നു പൊലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

Published

on

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസുമായി ബന്ധപ്പെട്ട് തന്നെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് മകന്‍ അഫാന്‍ തന്നെയാണെന്ന മൊഴി ആവര്‍ത്തിച്ച് മാതാവ് ഷെമി. കഴിഞ്ഞ ദിവസം വൈകിട്ട് മൊഴിയെടുത്ത പാങ്ങോട് എസ്എച്ച്ഒ ജെ.ജിനേഷിനെയാണ് ഷെമി ഇക്കാര്യം അറിയിച്ചത്. കട്ടിലില്‍നിന്നു വീണാണു പരുക്കേറ്റതെന്നു തുടക്കത്തില്‍ നല്‍കിയ മൊഴി പിന്നീട് തിരുത്തി പറയുകയായിരുന്നു.

ആ മൊഴിയില്‍തന്നെ അവര്‍ ഉറച്ചുനില്‍ക്കുന്നത് കേസിനു ബലം പകരുമെന്നു പൊലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. വെഞ്ഞാറമൂട് കുറ്റിമൂട് പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ പുനരധിവാസ കേന്ദ്രത്തിലാണ് ഷെമിയെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടം പൊലീസിന്റെ നിരീക്ഷണത്തിലാണ്. സന്ദര്‍ശകര്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

സംഭവദിവസം രാവിലെ മകന്‍ തന്റെ പിന്നിലൂടെ വന്ന് തന്റെ ഷാളില്‍ പിടിച്ചിട്ട് ‘ഉമ്മച്ചി എന്നോട് ക്ഷമിക്കുകയും പൊറുക്കുകയും വേണം’ എന്നു പറഞ്ഞതായി ഷെമി മൊഴി നല്‍കി. ‘ക്ഷമിച്ചു മക്കളേ’ എന്നു മറുപടി പറഞ്ഞപ്പോഴേക്കും കഴുത്തില്‍ ഷാള്‍ മുറുകുന്നതു പോലെ തോന്നിയെന്നും തുടര്‍ന്ന് ബോധം നഷ്ടപ്പെട്ടുവെന്നും അവര്‍ വെളിപ്പെടുത്തി.

വൈദ്യപരിശോധനയ്ക്കായി ഷെമിയെ ഇന്നലെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്ത ദിവസങ്ങളിലും പരിശോധന തുടരും. അതേസമയം അഫാന്‍ വിഷം കഴിച്ചതുമായി ബന്ധപ്പെട്ടുനടന്ന രാസപരിശോധനയില്‍, ഉള്ളില്‍ച്ചെന്ന എലിവിഷത്തിന്റെ അളവ് ചെറിയ തോതില്‍ മാത്രം ആയിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

Continue Reading

kerala

ഗ്ലാസ് തകര്‍ത്ത് കവര്‍ച്ച; കോഴിക്കോട് നിര്‍ത്തിയിട്ട കാറില്‍ നിന്ന് കവര്‍ന്നത് 40 ലക്ഷം രൂപ

കോഴിക്കോട് പൂവാട്ടുപറമ്പിലാണ് സംഭവം.

Published

on

കോഴിക്കോട് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നതായി പരാതി. കോഴിക്കോട് പൂവാട്ടുപറമ്പിലാണ് സംഭവം. കാറിന്റെ ഗ്ലാസ് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ടമായത്.

പണം കാര്‍ഡ് ബോര്‍ഡ് കവറിലാക്കി ചാക്കില്‍ കെട്ടിയാണ് കാറില്‍ സൂക്ഷിച്ചിരുന്നതെന്ന് റഹീസ് പൊലീസിനോട് പറഞ്ഞു. ഭാര്യാ പിതാവ് നല്‍കിയ പണവും മറ്റൊരിടത്തുനിന്ന് ലഭിച്ച പണവും ഒന്നിച്ചു സൂക്ഷിക്കുകയായിരുന്നുവെന്നും റഹീസ് പൊലീസിനോട് വ്യക്തമാക്കി.

അതേസമയം പണത്തിന്റെ ഉറവിടം സംബന്ധിച്ചും ഇത്രയും തുക ഉണ്ടായിരുന്നോയെന്ന കാര്യത്തിലും പൊലീസിന് സംശയമുണ്ട്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

 

 

Continue Reading

Trending