Connect with us

More

നിപ വൈറസ്: വിദ്യാര്‍ത്ഥി ചീഞ്ഞ പേരയ്ക്ക കഴിച്ചിരുന്നു; കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

Published

on

കൊച്ചി: നിപബാധയേല്‍ക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥി ചീഞ്ഞ പേരയ്ക്ക കഴിച്ചുവെന്ന് റിപ്പോര്‍ട്ട്. വിദ്യാര്‍ഥിക്ക് നിപ ബാധയേറ്റത് വവ്വാല്‍ കടിച്ച പേരയ്ക്കയിലൂടെയാണെന്നാണ് സംശയം. പനി ബാധിക്കുന്നതിന് രണ്ടാഴ്ച്ച മുമ്പാണ് വിദ്യാര്‍ത്ഥി ചീഞ്ഞ പേരയ്ക്ക കഴിച്ചിരുന്നത്.

പനി ആരംഭിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് പേരയ്ക്ക കഴിച്ചതായി വിദ്യാര്‍ഥി കേന്ദ്ര സംഘത്തോട് പറഞ്ഞു. കേന്ദ്ര സംഘം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കി. കൂടുതല്‍ പഠനങ്ങള്‍ക്കായിട്ടാണ് റിപ്പോര്‍ട്ട് നല്‍കിയത്.

നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 48 മണിക്കൂറായി യുവാവിന് പനിയില്ലെന്നും, നില മെച്ചപ്പെട്ടതിന്റെ സൂചനയാണ് ഇതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അതിനിടെ യുവാവുമായി അടുത്തിടപഴകിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന മാവേലിക്കര സ്വദേശിയായ ഇരുപത്തിയേഴുകാരിയെ പനിയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളെജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. യുവാവിനെ പരിചരിച്ച കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലെ നേഴ്‌സാണ് ഇവര്‍. കളമശേരി മെഡിക്കല്‍ കോളെജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഏഴ് രോഗികളുടെ സാമ്പിളുകളിലും നിപയില്ലെന്ന് വ്യക്തമായിട്ടുണ്ട്.

india

ഭീകരാക്രമണ മുന്നറിയിപ്പ്; ജമ്മു കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കുന്നു

Published

on

ശ്രീനഗർ: ഭീകരാക്രമണ സാധ്യതയെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് 48 വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ച് ജമ്മു കശ്മീർ സർക്കാർ. താൽക്കാലികമായാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചത്. പ്രധാനമായും 87 വിനോദസഞ്ചാര കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.

അനന്ദ്നാഗിലെ സൂര്യക്ഷേത്രം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളും അടച്ചിടുന്ന കേന്ദ്രങ്ങളിൽ ഉൾപ്പെടും. ‌ ഭീകരർക്കായുള്ള തിരച്ചിലും അതിനോടനുബന്ധിച്ചുള്ള വെടിവയ്പ്പും മറ്റും പല സ്ഥലങ്ങളിലും നടക്കുന്നതിനാൽ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് കശ്മീർ സർക്കാരിന്റെ ലക്ഷ്യം. വിനോദ സഞ്ചാരികളുടെ സാന്നിധ്യം ഭീകരർ മറയാക്കുന്നെന്ന സംശയവും ശക്തമാണ്.

കഴിഞ്ഞയാഴ്ച പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രഹസ്യാന്വേഷണ ഏജൻസികൾ വീണ്ടും ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയെന്നും അതിന് പിന്നാലെയാണ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ സർക്കർ തീരുമാനിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

 

Continue Reading

kerala

നിർമാതാക്കൾക്കെതിരെയുള്ള പരാതിയിൽ കുറ്റപത്രം സമർപ്പിച്ചതിൽ സന്തോഷം; സാന്ദ്രാ തോമസ്

സിനിമയുടെ ഐസി കമ്മിറ്റിയിലെ അംഗങ്ങളിൽ പലരും വേട്ടക്കാരാണ്

Published

on

കോട്ടയം: നിർമാതാവ് സാന്ദ്രാ തോമസ് സമർപ്പിച്ചിരുന്ന അധിക്ഷേപ പരാതി അന്വേഷിച്ച പ്രത്യേക സംഘം കുറ്റപത്രം സമർപ്പിച്ചു. നിർമാതാവ് ആന്റോ ജോസഫ് ഒന്നാം പ്രതി ആയിട്ടുള്ള കുറ്റപത്രത്തിൽ ബി.രാകേഷ്, അനിൽ തോമസ്, ഔസേപ്പച്ചൻ വാളക്കുഴി എന്നിവരും പ്രതികളാണ്. താൻ പറഞ്ഞതെല്ലാം സത്യമാണെന്ന് കണ്ടെത്തി പൊലീസ് കുറ്റപത്രം സമർപ്പിച്ചത് വലിയ വിജയമാണെന്ന് സാന്ദ്ര തോമസ് പറഞ്ഞു.

‘‘ഇപ്പോഴും എനിക്കെതിരെയും എന്റെ സിനിമകൾക്കെതിരെയും അതിക്രമങ്ങൾ തുടരുന്നുണ്ട്. എന്നാൽ അവസാനശ്വാസം വരെ ഇത്തരം അനീതികൾക്കെതിരെ പോരാട്ടം തുടരും. സിനിമയുടെ ഐസി കമ്മിറ്റിയിലെ അംഗങ്ങളിൽ പലരും വേട്ടക്കാരാണ്. അങ്ങനെയുള്ളപ്പോൾ അവർക്ക് മുന്നിലെത്തുന്ന ഇരകൾക്ക് എങ്ങനെ നീതി ലഭിക്കും.

അവിടെ പരാതികൾ ഒത്തുതീർപ്പാക്കുകയോ പരാതി നൽകുന്നവർ ഒറ്റപ്പെടുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടാവുക മാത്രമേ ചെയ്യൂ. ഐസി കമ്മിറ്റിയിലേക്ക് സിനിമയ്ക്കു പുറത്തുനിന്നുള്ളവർ അംഗങ്ങളായാൽ മാത്രമേ അതിന്റെ പ്രവർത്തനം ശരിയായി നടക്കുകയുള്ളു’’ – സാന്ദ്ര തോമസ് പറഞ്ഞു. കേസ് അന്വേഷണം ഫലപ്രദമായി പൂർത്തിയാക്കാൻ സഹായിച്ച മുഖ്യമന്ത്രിക്കും സർക്കാരിനും പൊലീസിനും നന്ദി പറയുകയും ചെയ്തു.

Continue Reading

kerala

‘ഞാന്‍ വലിക്കുമെന്നും കുടിക്കുമെന്നും എല്ലാവര്‍ക്കും അറിയാം’; രാസലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വേടന്‍

പുലിപ്പല്ല് രൂപമാറ്റം വരുത്തിയ തൃശൂരിലെ ജ്വല്ലറിയിലും വേടന്റെ ഫ്‌ളാറ്റിലും പരിശോധന നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം

Published

on

കൊച്ചി: താന്‍ രാസലഹരി ഉപയോഗിക്കാറില്ലെന്ന് പ്രതികരിച്ച് റാപ്പര്‍ വേടന്‍. തന്റെ കയ്യിലുള്ളത് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്നും വേടന്‍ പറഞ്ഞു. എന്നാല്‍ താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്നും കള്ള് കുടിക്കാറുണ്ടെന്നും വേടന്‍ പ്രതികരിച്ചു. ഇത് എല്ലാവര്‍ക്കുമറിയാമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പുലിപ്പല്ല് കൈവശം വെച്ചതിന് വനംവകുപ്പ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയില്‍ വേടനെ വൈദ്യപരിശോധനയ്‌ക്കെത്തിച്ചു. തുടര്‍ന്ന് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് 3ല്‍ വേടനെ ഹാജരാക്കി. ചോദ്യം ചെയ്യലിന് ശേഷമായിരുന്നു വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പുലിപ്പല്ല് രൂപമാറ്റം വരുത്തിയ തൃശൂരിലെ ജ്വല്ലറിയിലും വേടന്റെ ഫ്‌ളാറ്റിലും പരിശോധന നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം.

വേടന്റെ പക്കല്‍ നിന്ന് പുലിപ്പല്ല് പിടികൂടിയ സംഭവത്തില്‍ കുറച്ച് കാര്യങ്ങളില്‍ കൂടി വ്യക്തത വേണമെന്ന് കോടനാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ആര്‍ അഥീഷ് പ്രതികരിച്ചു. വേടന് പുലിപ്പല്ല് നല്‍കിയ രഞ്ജിത്തിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സമ്മാനമായി ലഭിക്കുമ്പോള്‍ ഇത് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് വേടന് അറിയില്ലെന്നും അഥീഷ് കൂട്ടിച്ചേര്‍ത്തു. പ്രാഥമിക പരിശോധനയില്‍ യഥാര്‍ത്ഥ പുലിപ്പല്ലാണിതെന്ന് വനംവകുപ്പിന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. റിമാന്‍ഡിന് ശേഷം വേടനെ രണ്ട് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് കസ്റ്റംസിന്റെ തീരുമാനം.

കഴിഞ്ഞ ദിവസമായിരുന്നു വേടന്റെ ഫ്‌ളാറ്റില്‍ നിന്നും ആറ് ഗ്രാം കഞ്ചാവ് പിടികൂടിയത്. വേടനെയും കൂടെയുണ്ടായിരുന്ന ഒമ്പത് പേരെയും പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ പരിശോധനയ്ക്കിടെയാണ് വേടന്റെ കൈവശം പുലിപ്പല്ലുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചയുടനേ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Continue Reading

Trending