Connect with us

kerala

നിപ: കോഴിക്കോട് കോർപറേഷനിലെയും ഫറോക്കിലെയും കണ്ടെയിൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

കോഴിക്കോട് കോര്‍പ്പറേഷനിലെ ഏഴ് ഡിവിഷനുകളിലും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്

Published

on

ചെറുവണ്ണൂരിൽ നിപ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഫറോക്ക് മുൻസിപ്പാലിറ്റിയിലെയും കോഴിക്കോട് കോർപ്പറേഷനിലെ ബന്ധപ്പെട്ട വാർഡുകളിലെയും കണ്ടെയിൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആരോഗ്യ വിദഗ്ധസമിതിയുടെ നിർദ്ദേശത്തെ തുടർന്ന് കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ മുഴുവൻ വാർഡുകളിലെയും നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കലക്ടർ എ ഗീത ഉത്തരവിറക്കി.

ചെറുവണ്ണൂരിൽ രോഗബാധ സ്ഥിരീകരിച്ച ആളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്തിയിരുന്നു. ഇവരുടെയെല്ലാം പരിശോധനാ
സാമ്പിളുകൾ നെഗറ്റീവ് ആയതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്.

എന്നാൽ പോസിറ്റീവ് ആയവരുമായി അടുത്ത സമ്പർക്കമുണ്ടായതിനെത്തുടർന്ന് ക്വാറന്റീനിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദേശം ലഭിക്കുന്നതുവരെ ക്വാറന്റീനിൽ തുടരണം. ഇക്കാര്യം ബന്ധപ്പെട്ട വാർഡുകളിലെ ആർ. ആർ. ടിമാരും ആരോഗ്യപ്രവർത്തകരും ഉറപ്പുവരുത്തും.

ജില്ലയിൽ ഒക്ടോബർ ഒന്ന് വരെയുള്ള പൊതുപരിപാടികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം. പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കുകയും ചെയ്യണം. നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് പോലീസ് ഉറപ്പുവരുത്തും. ജില്ലയിൽ പൊതുവായി ഏർപ്പെടുത്തിയ ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
വടകര താലൂക്കിലെ കണ്ടെയിൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സെപ്റ്റംബർ 21ന് പിൻവലിച്ചിരുന്നു. ഇതോടെ ജില്ലയിൽ നിപ്പയുമായി ബന്ധപ്പെട്ട കണ്ടെയ്ന്മെന്റ് സോണുകൾ ഇല്ലാതായി.

kerala

‘കോടതിയില്‍ ഹാജരാക്കുമ്പോള്‍ പ്രതികള്‍ കുഴഞ്ഞുവീഴുന്നു; ഈ പ്രവണത അവസാനിപ്പിക്കണം’: ഹൈക്കോടതി

ഇത്തരം നെഞ്ചുവേദനയും കുഴഞ്ഞുവീഴലും തുടരാനാവില്ലെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു.

Published

on

കോടതിയില്‍ ഹാജരാക്കുമ്പോള്‍ പ്രതികള്‍ കുഴഞ്ഞുവീഴുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. ആരോഗ്യത്തോടെ നടന്ന് പോകുന്ന പ്രതികള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയാണ്. ഈ പ്രവണത അവസാനിപ്പിക്കണം. ഇത്തരം നെഞ്ചുവേദനയും കുഴഞ്ഞുവീഴലും തുടരാനാവില്ലെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിമര്‍ശനം.

പ്രതികള്‍ കോടതി മുറിയില്‍ കുഴഞ്ഞുവീഴുമ്പോള്‍ മജിസ്‌ട്രേറ്റുമാര്‍ നിസഹായരാകുമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പ്രതികള്‍ക്ക് സമ്പൂര്‍ണ ആരോഗ്യ പരിശോധന നടത്താന്‍ മാര്‍ഗനിര്‍ദേശം നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്ന പ്രതികള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതുമായി ബന്ധപ്പെട്ട് ജയില്‍ ഡിജിപിയോട് ഹൈക്കോടതി വിശദീകരണം തേടി. പ്രതികള്‍ക്ക് വിദഗ്ധ ചികിത്സയ്ക്ക് സൗകര്യമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. മറുപടി നല്‍കാന്‍ സംസ്ഥാന ജയില്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ജയില്‍ ഡിജിപിയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. പകുതി വില തട്ടിപ്പ് കേസ് പ്രതി കെ എന്‍ ആനന്ദ കുമാറിന്റെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

 

 

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന ചൂടിന് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

Published

on

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന ചൂടിന് സാധ്യത. മുന്‍കരുതലിന്റെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്ര്യാപിച്ചു. കൊല്ലം , പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള വെയില്‍ നേരിട്ട് ഏല്‍ക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. ചൂടിനൊപ്പം അള്‍ട്രാവയലറ്റ് വികിരണ തോതും ഉയരുകയാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യുവി ഇന്‍ഡക്‌സ് തോതില്‍ വര്‍ധനയുണ്ടായിരിക്കുന്നത്.

 

Continue Reading

kerala

കണ്ണൂരിലേത് ആസൂത്രിത കൊലപാതകം; പ്രതിക്ക് സഹായം ലഭിച്ചിരുന്നോ എന്ന് അന്വേഷണം

കൊലപാതകത്തിന് മുന്‍പും ശേഷവും തോക്ക് ചൂണ്ടിയുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പ്രതി സന്തോഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

Published

on

കണ്ണൂര്‍ പയ്യന്നൂര്‍ കൈതപ്രത്തെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്താണ് സന്തോഷ് കൊലപാതകം നടത്തിയതെന്നും പൊലീസ് കണ്ടെത്തി. അതേസമയം കൊലപാതകം നടത്തുന്നതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെ പൊലീസ് വിശദമായി അന്വേഷിക്കും.

എന്നാല്‍ കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. തോക്കിന് ലൈസന്‍സ് ഉള്ളതായാണ് സൂചന. ഇന്ന് പ്രതിയുടെ മൊഴി രേഖപ്പെടുത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് സംസ്‌കരിക്കും.

ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് കല്യാട് സ്വദേശി രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ചു കൊലപ്പെടുത്തിയത്. രാധാകൃഷ്ണന്റെ നിര്‍മാണം നടക്കുന്ന വീട്ടില്‍ വെച്ചായിരുന്നു സന്തോഷ് വെടിവെച്ചത്.കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. അതേസമയം വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.

കൊലപാതകത്തിന് മുന്‍പും ശേഷവും തോക്ക് ചൂണ്ടിയുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പ്രതി സന്തോഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

Continue Reading

Trending