Connect with us

kerala

നിപ: അഞ്ച് സാമ്പ്ളുകള്‍ കൂടി നെഗറ്റിവ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും

നിപ പോസിറ്റിവായി ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്

Published

on

ജില്ലയില്‍ നിപ ഭീതി ഒഴിയുന്നു. ഇന്ന് ലഭിച്ച അഞ്ചു പരിശോധന ഫലങ്ങളും നെഗറ്റീവായി. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.

അതേസമയം നിപ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന അഞ്ചുപേരുടെ സാമ്പിള്‍ പരിശോധന ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പുതിയ പോസിറ്റിവ് കേസുകളില്ല. നിപ പോസിറ്റിവായി ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഷൊര്‍ണൂരില്‍ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനികളെ കാണാതായതായി പരാതി

ഇന്ന് രാവിലെ മുതലാണ് പെണ്‍കുട്ടികളെ കാണാതായത്.

Published

on

പാലക്കാട് ഷൊര്‍ണൂരില്‍ നിന്നും മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനികളെ കാണാതായതായി പരാതി. കൂനത്തറ സ്വദേശിനി ശാസ്ത, കൈലിയാട് സ്വദേശിനി അനുഗ്രഹ, ദേശമംഗലം സ്വദേശിനി കീര്‍ത്തന എന്നിവരെയാണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് പെണ്‍കുട്ടികളെ കാണാതായത്.

തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ ചെറുതുരുത്തി പൊലീസ് സ്റ്റേഷനുകളിലായി പരാതി നല്‍കുകയായിരുന്നു. ഷൊര്‍ണൂര്‍ സെന്റ് തെരേസ കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മൂവരും.

Continue Reading

kerala

കഞ്ചാവ് കേസ്; വേടനും എട്ട് സുഹൃത്തുക്കള്‍ക്കും സ്റ്റേഷന്‍ ജാമ്യം

മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന സ്ഥിരീകരണം വന്നതോടെ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് കോടനാട്ടേക്ക് കൊണ്ടുപോയി

Published

on

കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനും എട്ട് സുഹൃത്തുക്കള്‍ക്കും സ്റ്റേഷന്‍ ജാമ്യം അനുവദിച്ചു. എന്നാല്‍ മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന സ്ഥിരീകരണം വന്നതോടെ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് കോടനാട്ടേക്ക് കൊണ്ടുപോയി. നാളെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും.

ലഹരിവസ്തുക്കള്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിയോടെയാണ്, വേടന്റെ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ ആറ് ഗ്രാം കഞ്ചാവും ഒമ്പതര ലക്ഷം രൂപയും ആയുധങ്ങളും കണ്ടെത്തി. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് വേടന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

വേടന്റെ കൈവശമുള്ള മാലയിലെ ലോക്കറ്റ് പുലിപല്ല് ആണെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ ഇത് തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്നതാണെന്നും തനിക്കൊരു സുഹൃത്ത് നല്‍കിയതാണെന്നും വേടന്‍ മൊഴി നല്‍കി. തുടര്‍ന്നാണ് വനംവകുപ്പ് വേടനെ കസ്റ്റഡിയിലെടുത്തത്.

Continue Reading

kerala

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാന്‍ കെഎസ്ഇബി

ടൂറിസം പദ്ധതി കൂടി കൂട്ടിച്ചേര്‍ത്താണ് പുതിയ നീക്കം.

Published

on

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാന്‍ വീണ്ടും പദ്ധതി തുടങ്ങി കെഎസ്ഇബി. ടൂറിസം പദ്ധതി കൂടി കൂട്ടിച്ചേര്‍ത്താണ് പുതിയ നീക്കം.

ലോക നിലവാരമുള്ള ടൂറിസം കേന്ദ്രമാക്കി അതിരപ്പിള്ളിയെ മാറ്റുമെന്ന് കെഎസ്ഇബി അറിയിച്ചു. സീപ്ലെയിന്‍ ഉള്‍പ്പെടെ കൊണ്ടുവരും. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി സി എര്‍ത്ത് എന്ന സ്ഥാപനത്തെ കെഎസ്ഇബി നിയോഗിച്ചു.

Continue Reading

Trending