Connect with us

News

കൊച്ചിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിക്ക് നിപ സ്ഥിരീകരിച്ചു

Published

on


കൊച്ചി: കൊച്ചിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിക്ക് നിപ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലത്തിലാണ് നിപയാണെന്നു സ്ഥിരീകരിച്ചത്.

നേരത്തെ വിദ്യാര്‍ഥിക്ക് നിപ ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കാന്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധന റിപ്പോര്‍ട്ട് അയച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

രോഗം പരന്നത് എവിടെ നിന്നാണെന്ന് ആരോഗ്യ വകുപ്പ് അന്വേഷിക്കുകയാണ്. വവ്വാലുകള്‍ ചത്തു കിടക്കുന്ന സ്ഥലങ്ങള്‍, പന്നിഫാമുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പറവൂര്‍ മേഖലയിലാണ് അന്വേഷണം നടക്കുന്നത്.

അതേസമയം വിദ്യാര്‍ഥിയുടെ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

kerala

പാസ്‌പോര്‍ട്ടില്‍ ദമ്പതികളുടെ പേര് ചേര്‍ക്കാന്‍ സംയുക്ത പ്രസ്താവന മതി, വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ട

ഇതിന്റെ മാതൃക അനുബന്ധം (ജെ) ആയി വിദേശകാര്യമന്ത്രാലയം പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചു.

Published

on

പാസ്‌പോര്‍ട്ടില്‍ ദമ്പതികളുടെ പേര് ചേര്‍ക്കുമ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന് പകരം ഇനി മുതല്‍ ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോ പതിച്ച സംയുക്ത പ്രസ്താവന മതി. ഇതിന്റെ മാതൃക അനുബന്ധം (ജെ) ആയി വിദേശകാര്യമന്ത്രാലയം പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചു.

പാസ്‌പോര്‍ട്ട് അപേക്ഷ നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പുനര്‍ വിവാഹത്തെ തുടര്‍ന്ന് ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ പേരു മാറ്റാനും സംയുക്ത പ്രസ്താവന മതി. എന്നാല്‍ പാസ്പോര്‍ട്ടില്‍നിന്ന് ഒരാളുടെ പേര് നീക്കം ചെയ്യണമെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റോ, കോടതി ഉത്തരവോ ഹാജരാക്കണം. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമായ ഇടങ്ങളിലെല്ലാം അനുബന്ധം (ജെ) ആയി പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച സംയുക്ത പ്രസതാവന മതി.

ഫോട്ടോ പതിച്ച സംയുക്ത പ്രസ്താവനയുടെ മാതൃകയായ അനുബന്ധം (ജെ)

അനുബന്ധം (ജെ) പ്രകാരം അപേക്ഷിക്കുമ്പോള്‍ ദമ്പതികള്‍ പേരുകള്‍, വിലാസം, വൈവാഹിക നില എന്നിവ സൂചിപ്പിക്കണമെന്ന് നിര്‍ദേശമുണ്ട്. ദമ്പതികളായി ഒരുമിച്ച് താമസിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും വേണം. ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോയും തിരിച്ചറിയല്‍ വിശദാംശങ്ങളും ഉള്‍പ്പെടെ ഡിക്‌ളറേഷന്‍ ഫോമിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കണം.

 

Continue Reading

kerala

പത്തനംതിട്ടയില്‍ പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി

വെണ്ണിക്കുളത്ത് മധ്യപ്രദേശ് സ്വദേശിനിയെയാണ് കാണാതായത്.

Published

on

പത്തനംതിട്ടയില്‍ പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി. വെണ്ണിക്കുളത്ത് മധ്യപ്രദേശ് സ്വദേശിനിയെയാണ് കാണാതായത്. വര്‍ഷങ്ങളായി കേരളത്തില്‍ ജോലി ചെയ്തുവരുന്ന മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകള്‍ റോഷ്ണി റാവത്തിനെയാണ് കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കാണാതായത്.

കറുപ്പില്‍ വെള്ള കള്ളികളുള്ള ഷര്‍ട്ടാണ് കാണാതായപ്പോള്‍ പെണ്‍കുട്ടി ധരിച്ചിരുന്നത്. കുട്ടിക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ സംസാരിക്കാനറിയാം. വര്‍ഷങ്ങളായി കുടുംബസമേതം ഇവര്‍ പത്തനംതിട്ടയിലാണ് താമസം.

പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പെണ്‍കുട്ടി.

 

Continue Reading

kerala

വെള്ളാപ്പള്ളിയെ വെള്ളപൂശി മുഖ്യമന്ത്രി; കുമാരനാശാനെ ഇകഴ്ത്തി വെള്ളാപ്പള്ളിയെ പുകഴ്ത്തി

. കുമാരനാശാന് പോലും സാധിക്കാത്തതാണ് വെള്ളാപ്പള്ളിക്ക് സാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Published

on

വെള്ളാപ്പള്ളിയെ വെള്ളപൂശി മുഖ്യമന്ത്രി. ഏതെങ്കിലും ഒരു മതത്തിനെതിരായി വെള്ളാപ്പള്ളി നിലപാട് സ്വീകരിച്ച ചരിത്രമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റൊരാളെ രക്ഷിക്കുന്നതിനിടെ മാന്‍ഹോളില്‍ വീണ് വിടപറഞ്ഞ നൗഷാദിനെ സഹായിച്ചത് മുസ്‌ലിമായത് കൊണ്ടാണ്, മലപ്പുറം ജില്ല ഒരു പ്രത്യേക രാജ്യമാണ്, പ്രത്യേക വിഭാഗം ആളുകളുടെ സംസ്ഥാനമാണ് എന്നൊക്കെയുള്ള വിദ്വേഷ പരാമര്‍ശങ്ങളെയാണ് മുഖ്യമന്ത്രി വെള്ളാപ്പള്ളിക്ക് വേണ്ടി വിഴുങ്ങിയത്.

സ്വതന്ത്രമായ വായു ശ്വസിച്ച് മലപ്പുറത്ത് ജീവിക്കാന്‍ പറ്റില്ലെന്നും വെള്ളാപ്പള്ളി പ്രസംഗിച്ചിരുന്നു. എന്നാല്‍ കുമാരനാശാനെ പോലും ഇകഴ്ത്തിയാണ് മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ പുകഴ്ത്തിയത്. കുമാരനാശാന് പോലും സാധിക്കാത്തതാണ് വെള്ളാപ്പള്ളിക്ക് സാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

 

Continue Reading

Trending