Connect with us

kerala

നിപ: 61 സാമ്പിളുകളും നെഗറ്റീവ്

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച വൈകി പരിശോധിച്ച 61 സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

Published

on

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച വൈകി പരിശോധിച്ച 61 സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്‍പതു വയസ്സുള്ള കുട്ടിയടക്കം ചികിത്സയിലുള്ള നിപ പോസിറ്റീവായ നാല് വ്യക്തികളുടെയും ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടെന്ന് മന്ത്രി പറഞ്ഞു. ആദ്യം രോഗം ബാധിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ ഐസൊലേഷന്‍ കാലാവധി പൂര്‍ത്തിയായത് കൊണ്ട് ഇന്ന് (ബുധന്‍) രാവിലെ 994 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു.

kerala

മന്ത്രി ആര്‍.ബിന്ദുവിന്റെ പരാമര്‍ശം; രാഹുല്‍ നിയമസഭയില്‍ വെറുതെ പോയതല്ല: മറുപടിയുമായി ഷാഫി പറമ്പില്‍ എംപി

പാലക്കാട് ജനത വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചുവിട്ടതാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെയെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

Published

on

നിയമസഭയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മന്ത്രി ആര്‍.ബിന്ദു നടത്തിയ പരാമര്‍ശത്തില്‍ മറുപടിയുമായി ഷാഫി പറമ്പില്‍ എം.പി. നിയമസഭയില്‍ വെറുതെ പോയി ഇരുന്നതല്ലെന്നും എല്ലാ മന്ത്രിമാരും പിണറായി വിജയന് പഠിക്കുകയാണോയെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.

പാലക്കാട് ജനത വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചുവിട്ടതാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെയെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. ഒന്നാം നിര ആരുടെയും തറവാട് വകയല്ലെന്നും നല്‍കിയ ജനങ്ങള്‍ക്ക് അത് തിരിച്ചെടുക്കാന്‍ അറിയാമെന്നും ഷാഫി പറമ്പില്‍ സൂചിപ്പിച്ചു.

സിപിഎമ്മും ബിജെപിയും ഒരുമിച്ചുള്ള കച്ചവടം ആണ് കൊടകരയെന്നും സുരേന്ദ്രനെ പിണറായി വിജയനും തൊടില്ല, ഇഡിയും തൊടില്ലെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.

ഒരു ഔന്നത്യവും കാണിക്കാത്ത ആളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വകലാശാലാ നിയമഭേദഗതി വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനം ഉന്നയിച്ച മന്ത്രി ആര്‍.ബിന്ദുവിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം നടന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ നടത്തിയത് ‘വെര്‍ബല്‍ ഡയറിയ’ ആണെന്ന മന്ത്രിയുടെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്.

 

Continue Reading

kerala

കൊടകര കുഴല്‍പ്പണക്കേസ്; കേരളത്തിലെ ബിജെപി നേതാക്കളെയും ഇഡി സംരക്ഷിക്കുകയാണ്: വിഡി സതീശന്‍

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിഷ്പക്ഷത ഇല്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Published

on

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ ബിജെപി നേതാക്കളെയും ഇഡി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിഷ്പക്ഷത ഇല്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. നേരത്ത പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്ന ഒരു കാര്യങ്ങളും ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലില്ലെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

ധര്‍മ്മരാജന്‍ ഈ പണം എവിടെ നിന്ന് കൊണ്ടുവന്നെന്നും കുഴല്‍പ്പണ ഇടപാടില്‍ ആദ്യം അന്വേഷിക്കുന്നത് എവിടെ നിന്നാണ് പണം വന്നതെന്നും എവിടേക്കാണ് കൊണ്ട് പോയതെന്നുമാണെന്നും സതീശന്‍ പ്രതികരിച്ചു. ധര്‍മ്മരാജന്റെ ഫോണ്‍കോള്‍ പരിശോധിച്ചതിന്റെ കാര്യങ്ങളും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. പക്ഷേ ഇപ്പോള്‍ അതൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കവര്‍ച്ചാക്കേസാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തതെന്നും അതില്‍ സാധ്യമായതെല്ലാം അന്വേഷിച്ചിട്ടുണ്ടെന്നും ഇ ഡി ഉദ്യോഗസ്ഥരും പറഞ്ഞു. അന്വേഷണത്തില്‍ പ്രതികളുടെ പേരിലുള്ള 12.88 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടിയതെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

 

Continue Reading

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

Trending