Connect with us

More

നിപ വൈറസ്: മൂസയുടെ മൃതദേഹം ദഹിപ്പിക്കില്ല; മറവു ചെയ്യും

Published

on

കോഴിക്കോട്: നിപ വൈറസ് ബാധിതനായി മരിച്ച ചങ്ങോരത്ത് സ്വദേശി മൂസയുടെ മൃതദേഹം മണ്ണില്‍ അടക്കം ചെയ്യാന്‍ തീരുമാനിച്ചു. ബന്ധുകളുടെ താത്പര്യം കണക്കിലെടുത്താണ് മൃതദേഹം ദഹിപ്പിക്കുന്നതിന് പകരം മറവ് ചെയ്യാന്‍ തീരുമാനിച്ചത്. നിപ വൈറസ് ബാധിതരുടെ മൃതദേഹങ്ങള്‍ വൈദ്യുതി ശ്മശാനത്തിലെത്തിച്ച് ദഹിപ്പിക്കണം എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിലപാട്.

എന്നാല്‍ മരിച്ചവരുടെ ബന്ധുകള്‍ക്ക് ഇതിനോട് വിയോജിപ്പുണ്ടെങ്കില്‍ ആഴത്തില്‍ കുഴിയെടുത്ത് മറവ് ചെയ്യാം എന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് മൂസയുടെ ബന്ധുകളുടെ കൂടി അഭിപ്രായം കണക്കിലെടുത്ത് മൃതദേഹം മറവ് ചെയ്യാന്‍ തീരുമാനിച്ചത്. കോഴിക്കോട് ബീച്ചിനടുത്തുള്ള കണ്ണപറമ്പ് പൊതുശ്മശാനത്തിലാവും മൃതദേഹം മറവ് ചെയ്യുക. പത്തടി ആഴത്തില്‍ ഇതിനായി കുഴി വെട്ടും. വൈറസ് പടരാതിരിക്കാന്‍ കുഴിയില്‍ ബ്ലീച്ചിംഗ് പാളിയും തീര്‍ക്കും.

രോഗബാധയേറ്റ് മരിച്ച സഹോദരങ്ങളായ സ്വാലിഹിന്റേയും സാബിത്തിന്റേയും പിതാവാണ് മൂസ മൗലവി (62). കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് മൂസ മരിച്ചത്. ആദ്യ ഘട്ടത്തില്‍ രോഗം പിടിപെട്ടവരില്‍ ഒരാളാണ് മൂസ മൗലവി. സാബിത്ത് മെയ് അഞ്ചിനും സ്വാലിഹ് കഴിഞ്ഞ വെള്ളിയാഴ്ചയുമാണ് മരണപ്പെട്ടത്.

ഇവരുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ചത്ത വവ്വാലിനെ കണ്ടെത്തിയിരുന്നത്. ഇതോടെ സംസ്ഥാനത്ത് നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. കഴിഞ്ഞ ദിവസം നാലുപേര്‍ സ്വകാര്യ ആശുപത്രികളില്‍ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരില്‍ ഒരാളാണ് ഇന്ന് മരിച്ച മൂസ. നിലവില്‍ പനി ബാധിച്ച് മുന്നുപേര്‍ കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

അതേസമയം, കോഴിക്കോട് ഒരാള്‍ക്കുകൂടി നിപ വൈറസ് സ്ഥിരീകരിച്ചു. നഴ്‌സിങ് വിദ്യാര്‍ഥിനിക്കാണ് നിപ വൈറസ് ബാധിച്ചിരിക്കുന്നത്. വിദ്യാര്‍ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ നിപ ബാധിച്ച് ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്നാണ് വിവരം.

kerala

‘മെഡിക്കൽ കോളേജ് അപകടത്തിൽ സമഗ്ര അന്വേഷണം വേണം, ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം’; വി ഡി സതീശൻ

അപകടമുണ്ടായ ശേഷം അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ മാറ്റുന്നതിലും കാലതാമസമുണ്ടായതായി ആക്ഷേപമുണ്ട്

Published

on

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ നിന്നും പുക ഉയർന്ന സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഭവം അതീവ ഗൗരവമുള്ളതാണെന്നും ഞെട്ടിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

അപകടമുണ്ടായ ശേഷം അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ മാറ്റുന്നതിലും കാലതാമസമുണ്ടായതായി ആക്ഷേപമുണ്ട്. അതേക്കുറിച്ചും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അഞ്ച് പേര്‍ മരിച്ചത് സംബന്ധിച്ച് അവ്യക്തതയും ദുരൂഹതയും നിലനില്‍ക്കുകയാണ്. ഇതില്‍ വ്യക്തതയുണ്ടാകണം. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

തീപിടിത്തം ഉണ്ടായപ്പോൾ ചില രോഗികളെ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. ഇവിടങ്ങളിലെ ഭീമമായ ചികിത്സാ ചിലവ് താങ്ങാൻ സാധിക്കുന്നില്ല എന്ന പരാതി ഇവർക്കുണ്ട്. ഈ പ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്നും ചികിത്സാ ചിലവ് പൂര്‍ണമായും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗം ഇല്ലാത്ത അത്ഭുതകരമെന്നും ഇതിനെക്കുറിച്ചും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

അതേസമയം, മെഡിക്കൽ കോളേജിൽ പുക ഉയർന്ന് പരിഭ്രാന്തിയുണ്ടായത് ബാറ്ററി കത്തിയത് മൂലമെന്ന് ഫയർഫോഴ്സിന്റെ കണ്ടെത്തൽ. ആകെയുള്ള 38 ബാറ്ററികളിൽ 37 എണ്ണം കത്തിനിശിച്ചെന്ന് അധികൃതർ പറയുന്നു.

പുക ഉയരുന്നതിന് മുൻപായി മെഡിക്കൽ കോളേജിൽ മൂന്ന് തവണ വൈദ്യുതി മുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പുക ഉയർന്നത്. ഷോർട് സർക്യൂട്ട് മാത്രമാണോ പ്രശ്നം അല്ലെങ്കിൽ ബാറ്ററിയുടെ ഗുണനിലവാരത്തിൽ പ്രശ്നമുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ട്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രോഗികളെ ഒഴിപ്പിച്ചു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

kerala

വേടന്റെ അറസ്റ്റില്‍ പുതിയ തിരുത്തലുമായി വനംവകുപ്പ്; ഉദ്യോഗസ്ഥകര്‍ക്കെതിരെ നടപടിയെടുക്കാന്‍ റിപ്പോര്‍ട്ട് തേടി മന്ത്രി

Published

on

തിരുവനന്തപുരം: പുലിപല്ല് കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റിന്റെയും തുടര്‍ന്നുള്ള നടപടികളുടെയും വിവാദത്തിന്റെ അടിസ്ഥാത്തില്‍ ഉദ്യോഗസ്ഥകര്‍ക്കെതിരെ നടപടി നീക്കവുമായി വനംവകുപ്പ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വനംമന്ത്രി വനംവകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഉദോ്യഗസ്ഥകര്‍ക്കെതിരെ നടപടിയെടുത്തേക്കും. വേടനെതിരെ നടപടിയുണ്ടാകുമെന്ന് ആദ്യ ഘട്ടത്തില്‍ സൂചിപ്പിച്ച വനംമന്ത്രിക്കും വനംവകുപ്പിനെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെയാണ് നിലപാട് മയപ്പെടുത്തുകയുണ്ടായത്.

വേടന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത വനംവകുപ്പ് വേടന്‍ രാജ്യം വിട്ട് പോകാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും വാദം ഉന്നയിച്ചിരുന്നു.എന്നാല്‍ രാജ്യം വിട്ട് പോകിലെന്ന് വേടന്‍ കോടതിയില്‍ വ്യക്തമാക്കിയതിന് പിന്നാലെ അന്വേഷണവുമായി സഹകരിക്കണം,കേരളം വിട്ട് പുറത്ത് പോകരുത്,ഏഴ് ദിവസത്തിനുളളില്‍ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം,എല്ലാ വ്യാഴായ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ കര്‍ശന ഉപാധികളോടെ കോടതി വേടന് ജാമ്യം അനുവധിച്ചു.

 

Continue Reading

crime

കണ്ണൂരിൽ വിവാഹദിവസം വീട്ടിൽ നിന്ന് 30 പവൻ സ്വർണം കവർന്നു

ഈ മാസം ഒന്നിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം

Published

on

കണ്ണൂർ: വിവാഹദിനത്തിൽ നവവധു അണിഞ്ഞ 30 പവന്റെ ആഭരണങ്ങൾ ആദ്യരാത്രിയിൽ മോഷണം പോയി. കരിവെള്ളൂർ പലിയേരിയിലെ എ.കെ.അർജുന്റെ ഭാര്യ കൊല്ലം സ്വദേശിനി ആർച്ച എസ്.സുധി (27) യുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ഈ മാസം ഒന്നിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.

വൈകുന്നേരം ചടങ്ങുകള്‍ക്ക് ശേഷം സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുവെച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്നെന്നാണ് ആര്‍ച്ച പറയുന്നത്. വെള്ളിയാഴ്ച രാവിലെ അലമാര തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി.

ഒന്നാം തീയതി വൈകിട്ട് 6 മണിക്കും 2ന് രാത്രി 9 മണിക്കും ഇടയിലുള്ള സമയത്ത് മോഷണം പോയെന്ന് കാണിച്ചാണ് യുവതി പയ്യന്നൂർ പൊലീസിൽ പരാതി നൽകിത്. 20 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ മോഷണം പോയെന്ന പരാതിയിൽ കേസെടുത്ത പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങി.

 

Continue Reading

Trending