Connect with us

kerala

നിപ: ആനക്കയത്തും പാണ്ടിക്കാടും കടകളുടെ പ്രവൃത്തി സമയം രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ

വ്യാപാര സ്ഥാപനങ്ങളുടെയും കടകളുടെയും പ്രവൃത്തി സമയം രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ആയി നിജപ്പെടുത്തിയ ഉത്തരവിൽ ഇളവ് വരുത്തിയിട്ടുണ്ട് .

Published

on

ജില്ലയില്‍ നിപ രോഗ വ്യാപനം തടയുന്നതിന്റെയും, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിപ്പെടുത്തുന്നതിന്റെയും ഭാഗമായി പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പുറമേ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ചില നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയും ജില്ലാ കളക്ടർ വി. ആർ വിനോദ് ഉത്തരവിട്ടു.

വ്യാപാര സ്ഥാപനങ്ങളുടെയും കടകളുടെയും പ്രവൃത്തി സമയം രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ആയി നിജപ്പെടുത്തിയ ഉത്തരവിൽ ഇളവ് വരുത്തിയിട്ടുണ്ട് . രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ പുതിയ ഉത്തരവുപ്രകാരം പ്രവർത്തിക്കാം. മറ്റു നിയന്ത്രണങ്ങൾ താഴെ പറയും പ്രകാരമാണ്

* പൊതുജനങ്ങള്‍ ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം.

* ജില്ലയില്‍ പൊതു പരിപാടികളിലും സമ്മേളനങ്ങളിലും വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവയിലും, ഒത്തുചേരലുകളിലും, കലാകായിക പരിപാടികളിലും, മേളകളിലും, ഉദ്ഘാടന പരിപാടികളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം.. ഇപ്രകാരം സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും N95 മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പങ്കെടുക്കുന്ന ആളുകളുടെ മേല്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സംഘാടകര്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും ഇത് ആവശ്യപ്പെടുന്ന മുറയ്ക്ക് ലഭ്യമാക്കുകയും വേണം

* പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ പെന്‍ഷന്‍ മസ്റ്ററിങ് നടത്തുന്നതിന് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അക്ഷയ കേന്ദ്രങ്ങള്‍, കോമണ്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കേണ്ടതില്ല. നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിനനുസരിച്ച് പഞ്ചായത്തുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കും.

ഇവ ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ച വ്യാധി തടയല്‍ നിയമം, 2005 ലെ ദുരന്തനിവാരണ നിയമം, ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 223 എന്നിവ പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു.

kerala

തമിഴ്‌നാട്ടില്‍ നിന്നുള്ള ആരാധകന്‍ തന്നത്; പുലിപ്പല്ല് കേസില്‍ മൊഴിമാറ്റി വേടന്‍

നേരെത്തെ തായ്‌ലാന്‍ഡില്‍ നിന്ന് വാങ്ങിയെന്നായിരുന്നു മൊഴി നല്‍കിയിരുന്നത്

Published

on

പുലിപ്പല്ല് കേസില്‍ മൊഴിമാറ്റി റാപ്പര്‍ വേടന്‍. പുലിപ്പല്ല് തമിഴ്‌നാട്ടില്‍ നിന്നുള്ള ആരാധകന്‍ തന്നതെന്നാണ് വേടന്‍ മൊഴി നല്‍കിയത്. നേരെത്തെ തായ്‌ലാന്‍ഡില്‍ നിന്ന് വാങ്ങിയെന്നായിരുന്നു മൊഴി നല്‍കിയിരുന്നത്. ഫ്‌ലാറ്റില്‍ നിന്ന് വടിവാള്‍, കത്തി, ത്രാസ്സ്, ക്രഷര്‍ തുടങ്ങിയവയും പൊലീസ് കണ്ടെടുത്തു.

വേടന്‍ എന്നറിയപ്പെടുന്ന റാപ്പര്‍ ഹിരണ്‍ ദാസിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും ആറ് ഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് ലഹരിവസ്തുക്കള്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസിന്റെ പരിശോധന. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് വേടന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മുഴുവന്‍ ആളുകളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Continue Reading

kerala

ഷൈന്‍ ടോം ചാക്കോയെ ഡീ അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി

എക്‌സൈസ് ഓഫീസിലും ഷൈന്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു

Published

on

നടന്‍ ഷൈന്‍ ടോം ചാക്കോയെ ഡീ അഡിക്ഷന്‍ സെന്ററിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലിനുശേഷമാണ് താരത്തെ തൊടുപുഴയിലെ സെന്ററിലേക്കാണ് മാറ്റിയത്. നിലവില്‍ ചികിത്സയില്‍ ആണെന്ന് ഷൈനും കുടുംബവും അറിയിച്ചിരുന്നു. എക്‌സൈസ് ഓഫീസിലും ഷൈന്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

അതേസമയം, ശ്രീനാഥ് ഭാസിയുടെയും മോഡല്‍ സൗമ്യയുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ട്. കേസിലെ പ്രതി തസ്‌ലീമയുമായി ഉള്ളത് ചരിചയം മാത്രമാണെന്നും സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്നും സൗമ്യ പറഞ്ഞു. വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ചാല്‍ വരണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും സൗമ്യ പ്രതികരിച്ചു.

Continue Reading

kerala

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; താരങ്ങളുടെ ചോദ്യം ചെയ്യല്‍ 8 മണിക്കൂര്‍ പിന്നിട്ടു

ഷൈന്‍ ടോം ചാക്കോയെ രണ്ട് തവണയാണ് എക്‌സൈസ് ചോദ്യം ചെയ്തത്

Published

on

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, മോഡല്‍ സൗമ്യ എന്നിവരുടെ ചോദ്യം ചെയ്യല്‍ 8 മണിക്കൂര്‍ പിന്നിട്ടു. രാവിലെ 10 മണി മുതല്‍ ആലപ്പുഴ എക്‌സൈസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. അതേസമയം, ഷൈന്‍ ടോം ചാക്കോയും മോഡല്‍ സൗമ്യയും ലഹരി ഇടപാട് നിഷേധിച്ചു. എന്നാല്‍ ഇരുവരെയും മാറിമാറി ചോദ്യം ചെയ്തതോടെ തസ്‌ലീമയുമായി ലഹരി ഇടപാട് നടത്തിയെന്ന വിലയിരുത്തലിലാണ് ഉദ്യോഗസ്ഥര്‍.

ഷൈന്‍ ടോം ചാക്കോയെ രണ്ട് തവണയാണ് എക്‌സൈസ് ചോദ്യം ചെയ്തത്. മോഡല്‍ സൗമ്യയുടെ ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറിലേറെ നീണ്ടു. എന്നാല്‍ ആറു മാസത്തെ നൂറിലേറെ പേജുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ മുന്നില്‍ വെച്ചപ്പോള്‍, മൊഴികള്‍ മാറിമറിഞ്ഞു.

എന്നാല്‍ ലൈംഗിക ഇടപാടുകള്‍ക്ക് ലഭിച്ച കമ്മീഷന്‍ തുകയാണെന്നും ലഹരി ഇടപാടില്ലെന്നും സൗമ്യ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. എന്നാല്‍, കൂടുതല്‍ ചോദ്യം ചെയ്തതോടെ ലഹരി ഇടപാട് സൗമ്യ സമ്മതിച്ചതായാണ് വിവരം. ഇതോടെ സൗമ്യയുടെ അറസ്റ്റിന് സാധ്യതയേറി. തസ്‌ലീമയുമായി ലഹരി ഇടപാട് ഇല്ലെന്നും ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും ഷൈന്‍ മൊഴി നല്‍കി. മെത്താംഫെറ്റമിന്‍ ആണ് ഉപയോഗിക്കാറുള്ളതെന്നും, ലഹരി വിമുക്തിക്കായി സിനിമ ഷൂട്ട് വരെ മാറ്റിവെച്ചിട്ടുണ്ട് എന്നും ഷൈന്‍ ആവര്‍ത്തിച്ചു. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ ഷൈനിന്റെ പിതാവ് മെഡിക്കല്‍ രേഖകളുമായി എക്‌സൈസ് ഓഫീസിലെത്തി. ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യലും തുടരുകയാണ്.

Continue Reading

Trending