Connect with us

kerala

നിപ: മരിച്ച ആയഞ്ചേരി സ്വദേശിയുടെ മൃതദേഹം വൈറ്റ് ഗാര്‍ഡിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സംസ്‌കരിച്ചു

കഴിഞ്ഞ മാസം 30 ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ട 45 വയസുകാരനുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് ഇവര്‍ക്ക് രോഗ ബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചതിനാല്‍ അതും നിപ ബാധയെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ് എത്തുകയായിരുന്നു

Published

on

നിപ ബാധിച്ച് മരണപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മയ്യത്ത് കുറ്റ്യാടി മണ്ഡലം വൈറ്റ് ഗാര്‍ഡിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രോട്ടോക്കോള്‍ പ്രകാരം മറവ് ചെയ്തു. കഴിഞ്ഞ മാസം 30 ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ട 45 വയസുകാരനുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് ഇവര്‍ക്ക് രോഗ ബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചതിനാല്‍ അതും നിപ ബാധയെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ് എത്തുകയായിരുന്നു.

മരണപ്പെട്ട മരുതോങ്കര സ്വദേശിയുടെ 9 വയസുള്ള മകനും ഭാര്യ സഹോദരനുമാണ് നിപ ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 9 വയസുകാരന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. മരിച്ചയാളുടെ നാലുവയസുള്ള മകളുടെയും ഭാര്യസഹോദരന്റെ പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെയം പരിശോധനാ ഫലം നെഗറ്റീവാണ്.

 

 

kerala

മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു

സംഭവത്തില്‍ ചാന്നാങ്കര സ്വദേശി മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. മണല്‍ നീക്കം തടസപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു. സംഭവത്തില്‍ ചാന്നാങ്കര സ്വദേശി മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് കോസ്റ്റല്‍ സ്‌റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. രാവിലെ ഹാര്‍ബര്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് മത്സ്യത്തൊഴിലാളികളായ പ്രതിഷേധക്കാര്‍ തള്ളിക്കയറിയിരുന്നു.

മുജീബിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പൊലീസ് സംഘത്തിന് നേരെ മത്സ്യത്തൊഴിലാളികള്‍ പാഞ്ഞടുത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇന്ന് രാവിലെ മുതല്‍ മത്സ്യത്തൊഴിലാളികള്‍ തീരദേശ റോഡ് ഉപരോധിക്കുകയാണ്. ഉകരണഞ്ഞള്‍ എത്തിച്ചിട്ടും മണല്‍ നീക്കാന്‍ സാധിച്ചിരുന്നില്ല. പൊഴി മൂടിപ്പോവാനുള്ള സാധ്യതയുണ്ട്. ഇതിന് പിന്നാലെയാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.

Continue Reading

kerala

സ്‌പോണ്‍സര്‍മാര്‍ പിന്‍മാറി; മെസ്സിയും സംഘവും കേരളത്തിലേക്കെത്തില്ല

വിഷയത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം നിയമനടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്

Published

on

കേരളത്തില്‍ മെസ്സിയും സംഘവും എത്തില്ല. സ്‌പോണ്‍സര്‍ കരാര്‍ തുക നല്‍കാത്തതാണ് കാരണമായത്. 300 കോടിയിലധികം രൂപയാണ് ടീമിനെ എത്തിക്കാനായി വേണ്ടിയിരുന്നത്. വിഷയത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം നിയമനടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ കേരളത്തിലേക്ക് ടീം ഒക്ടോബറില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ആ സമയം മെസ്സിയും സംഘവും ചൈനയില്‍ കളിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെയാണ് കേരളത്തിലേക്കുള്ള വരവ് ഉണ്ടാകില്ലെന്ന് ഉറപ്പായത്.

അര്‍ജന്റീന ടീം സംസ്ഥാനത്ത് രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്ന് സര്‍ക്കാര്‍ തലത്തില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അര്‍ജന്റീന ടീം വരുമെന്ന് പരസ്യമായി പ്രഖ്യാപിച്ച കായിക മന്ത്രി വി അബ്ദുറഹ്മാനും ഇതോടെ വെട്ടിലായി.

Continue Reading

kerala

സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ചൊവ്വാഴ്ച വരെയാണ് മുന്നറിയിപ്പ്.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കിയിലും ഞായറാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ചൊവ്വാഴ്ച കാഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ഇന്ന് വൈകുന്നേരം 05.30 വരെ 0.2 മുതല്‍ 0.3 മീറ്റര്‍ വരെയും; ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ) ജില്ലകളില്‍ രാത്രി 11.30 വരെ 0.2 മുതല്‍ 0.5 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.6 മുതല്‍ 0.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്

മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

Continue Reading

Trending