Connect with us

Culture

നിപ്പ വൈറസ്: ഹയര്‍ സെക്കന്ററി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി

Published

on

 

നിപ വൈറസ് ബാധയെ തുടര്‍ന്ന് ഹയര്‍ സെക്കന്ററി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി. ജൂണ്‍ അഞ്ചിന് ആരംഭിക്കാനിരുന്ന രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകളാണ് മാറ്റിയത്.

ഈ പരീക്ഷകള്‍ ജൂണ്‍ 12 ന് മാത്രമേ ആരംഭിക്കുകയുള്ളുവെന്ന് ഹയര്‍സെക്കന്ററി വകുപ്പ് അറിയിച്ചു. പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ ഹയര്‍സെക്കന്ററി പോര്‍ട്ടലില്‍ ലഭ്യമാകുമെന്നും അറിയിച്ചു.

നിപ്പയെ തുടര്‍ന്ന് നേരത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് പരീക്ഷകള്‍ ഉള്‍പ്പെടെ എല്ലാ പരീക്ഷകളും മാറ്റിവച്ചിരുന്നു. പിഎസ്സി വുമണ്‍ പോലീസ് പരീക്ഷയും മറ്റു പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഇവയുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

തിരുവനന്തപുരം എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല ജൂണ്‍ ആറ് മുതല്‍ 13 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

അതേസമയം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 12 ലേക്ക് മാറ്റിയിട്ടുണ്ട്. തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലും സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12 ലേക്ക് മാറ്റിയിട്ടുണ്ട്. വയനാട് ജൂണ്‍ 5 ന് സ്‌കൂളുകള്‍ തുറക്കും. സംസ്ഥാനത്ത് മറ്റിടത്തെല്ലാം സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തന്നെ പ്രവര്‍ത്തനമാരംഭിച്ചിരുന്നു

kerala

‘ഡ്രഗ് പാർട്ടികളുടെ കേന്ദ്രമായി കേരളം മാറി, അമിത സ്വാധീനമുള്ള ഇടങ്ങളിൽ എസ്.എഫ്.ഐ ലഹരി ഏജന്റുമാരായി മാറുന്നു’; വി ഡി സതീശൻ

എല്ലാ കാര്യത്തിലും എന്നതുപോലെ ഇക്കാര്യത്തിലും സര്‍ക്കാര്‍ നിസംഗരായി നോക്കി ഇരിക്കുകയാണ്.

Published

on

കാമ്പസുകളില്‍ എസ്.എഫ്.ഐ ലഹരിയുടെ ഏജന്റുമാരാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭയപ്പാടിലാണ് രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്കും കോളജിലേക്കും അയക്കുന്നത്. ലഹരി വ്യാപനം സംസ്ഥാനത്ത് എത്രത്തോളം വ്യാപകമായെന്നു വ്യക്തമാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്.

ലഹരി വ്യാപനം സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ വര്‍ധിപ്പിക്കുകയാണെന്നും അക്രമത്തിന്റെ സ്വഭാവം തന്നെ മാറിയെന്നും പ്രതിപക്ഷം കഴിഞ്ഞയാഴ്ചയും നിയമസഭയില്‍ ഉന്നയിച്ചതാണ്. ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള അക്രമണങ്ങളാണ് നടക്കുന്നത്. കുട്ടികള്‍ക്കിടിയിലും ലഹരി വ്യാപിക്കുകയാണ്. ലഹരി വസ്തുക്കള്‍ ഏറ്റവും സുലഭമായി ലഭിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.

ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരെ മാത്രമാണ് പൊലീസും എക്‌സൈസും പിടികൂടുന്നത്. എന്നാല്‍ ലഹരിയുടെ സ്രോതസ് കണ്ടെത്താന്‍ ഒരു സര്‍ക്കാര്‍ ഏജന്‍സിയും ശ്രമിക്കുന്നില്ല. എസ്.എസ്.എല്‍.സിക്ക് പഠിക്കുന്ന കുട്ടികള്‍ വരെ ഡ്രഗ് പാര്‍ട്ടികള്‍ നടത്തുകയാണ്. എല്ലായിടത്തും ഡ്രഗ് പാര്‍ട്ടികളാണ്. ഇതൊക്കെ പരസ്യമായാണ് നടക്കുന്നത്. ഒറ്റു കൊടുക്കുന്ന കേസുകള്‍ മാത്രമാണ് പിടിക്കപ്പെടുന്നത്. അല്ലാതെ എന്‍ഫോഴ്‌സ്‌മെന്റ് ഇല്ല. ബോധവത്ക്കരണം നടത്തിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അത് ജനങ്ങള്‍ക്കിടയില്‍ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല.

പതിനാലും പതിനഞ്ചും വയസുള്ള കുട്ടികളാണ് പരസ്യമായി ഏറ്റുമുട്ടുന്നത്. പല ബസ് സ്റ്റാന്‍ഡുകളിലും രണ്ടു ഗ്യാങുകളായി തിരിഞ്ഞ് അടിയാണ്. ഇന്നലെ ഒരു കുട്ടി കൊലചെയ്യപ്പെട്ടു. കാമ്പസുകളില്‍ വ്യാപകമായി റാഗിങ് നടക്കുന്നു. ഇതിനെല്ലാം കാരണം ഡ്രഗ്‌സാണ്. ഒരു വശത്ത് എസ്.എഫ്.ഐയും. എസ്.എഫ്.ഐ നേതാക്കള്‍ക്ക് ഡ്രഗ്‌സും മദ്യവും വാങ്ങാന്‍ പണം നല്‍കിയില്ലെങ്കില്‍ ക്രൂരമായ റാഗിങാണ്.

സിദ്ധാർഥനെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി സംഭവങ്ങളുണ്ട്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ യൂനിയന്‍ റൂം ഇടിമുറിയാണ്. ഭിന്നശേഷിക്കാരനായ വിദ്യാർഥി വരെ ആക്രമിക്കപ്പെട്ടു. എന്നിട്ടും ഒരാളെ പോലും സസ്‌പെന്‍ഡ് ചെയ്തില്ല. സിദ്ധാർഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരെ തിരിച്ചെടുത്തു. അവര്‍ പരീക്ഷ എഴുതി കൂളായി നടക്കുകയാണ്.

സര്‍ക്കാര്‍ സ്വന്തക്കാര്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുകയാണ്. കാപ്പ കേസിലെ പ്രതികളെ മന്ത്രിമാര്‍ പാര്‍ട്ടിയിലേക്ക് മാലയിട്ട് സ്വീകരിക്കുകയാണ്. ക്രിമിനലുകളും ഗുണ്ടകളും ലഹരിമരുന്ന് മാഫിയകളും അഴിഞ്ഞാടുന്ന സംസ്ഥാനമായി കേരളം മാറി. സ്വന്തക്കാരെ സംരക്ഷരിക്കണമെന്ന താല്‍പര്യം മാത്രമെ സര്‍ക്കാരിനുള്ളൂ. അപകടകരമായ സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.

ലഹരി വ്യാപകമാകുന്നതു സംബന്ധിച്ച വിഷയം 2022ലും ഇക്കഴിഞ്ഞ ആഴ്ചയിലും പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടു വരികയും പൂര്‍ണപിന്തുണ നല്‍കുകയും ചെയ്തു. എന്നിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഉത്ഭവസ്ഥാനം കണ്ടെത്തി അത് അടയ്ക്കാനോ ജനങ്ങളെ സംഘടിപ്പിച്ചുള്ള ചെറുത്തു നില്‍പ്പിനോ സര്‍ക്കാര്‍ തയാറാകുന്നില്ല.

എല്ലാ കാര്യത്തിലും എന്നതുപോലെ ഇക്കാര്യത്തിലും സര്‍ക്കാര്‍ നിസംഗരായി നോക്കി ഇരിക്കുകയാണ്. കുട്ടികളെ സ്‌കൂളിലേക്കും കോളജിലേക്കും അയയ്ക്കുന്ന രക്ഷിതാക്കള്‍ ഭയപ്പാടിലാണ്. എല്ലാ കുട്ടികളെയും രക്ഷിതാക്കള്‍ സംശയിക്കുന്ന അപകടകരമായ രീതിയിലേക്ക് കേരളം പോകുകയാണ്.

ലഹരി വ്യാപനം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല. 25 പേരെ പിടിച്ചാല്‍ പോലും ലഹരി എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്താനുള്ള സംവിധാനം സര്‍ക്കാരിനില്ല. അതിന് സാധിക്കുന്നില്ലെങ്കില്‍ പിന്നെ എന്ത് പൊലീസും എക്‌സൈസുമാണ്. സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു.

ലഹരി മാഫിയകള്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വമുണ്ട്. ആലപ്പുഴയിലും കൊല്ലത്തുമൊക്കെ ലഹരി മാഫിയകളെ പ്രദേശികമായി സഹായിക്കുന്നുണ്ട്. ഉത്തരവാദിത്തത്തോടെയാണ് ഇത് പറയുന്നത്. അതുകൊണ്ടാണ് പല സ്ഥലത്തും സര്‍ക്കാര്‍ മടി പിടിക്കുന്നത്. രാഷ്ട്രീയ രക്ഷകര്‍തൃത്വം ഉണ്ടെന്നത് പ്രതിപക്ഷം നിയമസഭയിലും പറഞ്ഞതാണ്. അതാണ് അപകടത്തിലേക്ക് എത്തിക്കുന്നത്.

എത്രയോ കേസുകളില്‍ എസ്.എഫ്.ഐ ഉള്‍പ്പെട്ടിട്ടുണ്ട്. സിദ്ധാർഥന്റെ മരണവും മെഡിക്കള്‍ കോളജിലെ സംഭവവും ഉള്‍പ്പെടെ ഒരു നിരവധി സംഭവങ്ങളുണ്ട്. പല സംഭവങ്ങളും രക്ഷിതാക്കളും കോളജ് അധികൃതരും പുറത്ത് പറയുന്നില്ല. എസ്.എഫ്.ഐക്ക് അപ്രമാധിത്യമുള്ള കാമ്പസുകളില്‍ അവര്‍ ലഹരിയുടെ ഏജന്റുമാരായി മാറുകയാണ്. അതൊരു യാഥാർഥ്യമാണ്.

കേരളത്തിലേക്ക് വ്യാപകമായി സ്പിരിറ്റ് വന്നിരുന്ന കാലത്ത് അത് കൊണ്ടു വരുന്നവരെയും കൊടുത്തുവിടുന്നവരെയും പിടിച്ച് അകത്തിട്ടു. അതോടെയാണ് കേരളത്തിലേക്കുള്ള സ്പിരിറ്റ് വരവ് നിലച്ചത്. കേരളത്തിലേക്കുള്ള ഡ്രഗ്‌സ് സപ്ലെ വേണ്ടെന്നു വിചാരിക്കണമെങ്കില്‍ അതില്‍ ഉള്‍പ്പെട്ടവര്‍ അകത്തു പോകണം. കഴിഞ്ഞ ദിവസം കൊക്കെയ്ന്‍ കേസിലെ പ്രതികളെ വെറുതെ വിട്ടു. കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് കോടതി പറഞ്ഞത്.

ലഹരി വസ്തുക്കള്‍ പിടികൂടി പത്രത്തില്‍ വാര്‍ത്ത കൊടുത്താല്‍ മാത്രം പോര. തെളിവ് ശേഖരിച്ച് എന്‍.ടി.പി.എസ് ആക്ട് പ്രകാരം പ്രതികളെ ജയിലിലാക്കണം. കഞ്ചാവിന്റെ ഉപഭോഗം കുറഞ്ഞെന്നാണ് മന്ത്രി പറയുന്നത്. അത് ശരിയാണ് കഞ്ചാവല്ല,രാസലഹരിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

Continue Reading

crime

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; വ്‌ളോഗര്‍ ജുനെെദ് അറസ്റ്റില്‍

പ്രണയം നടിച്ച് വിവാഹം വാഗ്ദാനം നല്‍കി രണ്ട് വര്‍ഷത്തോളമായി ലോഡ്ജുകളിലും ഹോട്ടലുകളിലും എത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

Published

on

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച വ്ളോഗര്‍ അറസ്റ്റില്‍. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടില്‍ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബാഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി യുവതിയുമായി പരിചയപ്പെട്ടത്.

പ്രണയം നടിച്ച് വിവാഹം വാഗ്ദാനം നല്‍കി രണ്ട് വര്‍ഷത്തോളമായി ലോഡ്ജുകളിലും ഹോട്ടലുകളിലും എത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ നഗ്ന ഫോട്ടോകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പുറത്ത് വിടും എന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വിദേശത്തേക്ക് കടക്കുകയായിരുന്ന പ്രതിയെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഇന്‍സ്പെക്ടര്‍ പി വിഷ്ണുവിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിയമനടപടികള്‍ക്ക് ശേഷം പ്രതിയെ ഇന്ന് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് കോടതിയില്‍ ഹാജരാക്കും.

Continue Reading

kerala

ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം 20-ാം ദിനത്തിലേക്ക്

ആവശ്യങ്ങളോട് അനുകൂലമായ പ്രതികരണം ഉണ്ടാവാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സമരം തുടരുന്നത്.

Published

on

സേവന വേതന വര്‍ധനവ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുന്ന ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം 20-ാം ദിനത്തിലേക്ക് കടന്നു. ആവശ്യങ്ങളോട് അനുകൂലമായ പ്രതികരണം ഉണ്ടാവാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സമരം തുടരുന്നത്.

സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്ന് സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ എത്തുന്നുണ്ട്. ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം, അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഒത്തുതീര്‍പ്പാക്കാന്‍ തയാറാകണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും സന്ദേശങ്ങള്‍ പുറത്തിറക്കി.

ആരോഗ്യപരിപാലനരംഗത്ത് ആശാവര്‍ക്കര്‍മാരുടെ സേവനം വിലമതിക്കാനാവാത്തതാണ്. കോവിഡ് കാലത്ത് സംസ്ഥാനത്തെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും പ്രധാന കണ്ണിയായിരുന്നു ആശാവര്‍ക്കര്‍മാര്‍. സേവനത്തിന് ആനുപാതികമല്ല അവര്‍ക്കു ലഭിക്കുന്ന തുച്ഛമായ പ്രതിഫലമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സച്ചിദാനന്ദന്‍, കെ. ജി. ശങ്കരപ്പിള്ള, സുഭാഷ് ചന്ദ്രന്‍, റിയാസ് കോമു, കെ. അജിത, ജോയ് മാത്യു, സി. വി. ബാലകൃഷ്ണന്‍, ബി. രാജീവന്‍, അന്‍വര്‍ അലി, ചന്ദ്രമതി, വി. എം ഗിരിജ, ഉണ്ണി ആര്‍., ജെ. ദേവിക, ടി. ടി. ശ്രീകുമാര്‍, എം. എന്‍. കാരശ്ശേരി, കെ. സി. നാരായണന്‍ തുടങ്ങി അന്‍പതിലേറെ പേരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.

സമരത്തെ നേരിടാന്‍ സ്വന്തം ശക്തമായ പ്രതികാര നടപടികളിലേയ്ക്കും സര്‍ക്കാര്‍ കടക്കുകയാണ് . നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പുതിയ ആരോഗ്യ പ്രവര്‍ത്തകരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഹെല്‍ത്ത് വോളണ്ടിയര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കുവാനുള്ള ശ്രമമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. സമരക്കാര്‍ക്കെതിരെയുള്ള സി.ഐ റ്റിയു അധിക്ഷേപത്തില്‍ വ്യാപക പ്രതിഷേധം തുടരുന്നു. എന്തൊക്ക അടിച്ചമര്‍ത്തലും അധിക്ഷേപവും ഉണ്ടായാലും വിജയം കാണുംവരെ സമരം തുടരുമെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

ആശ വര്‍ക്കര്‍മാര്‍ സമരം ചെയ്യുന്നതിനിടെ ഹെല്‍ത്ത് വോളന്റിയേഴ്സിനെ നിയമിക്കാന്‍ ആരോഗ്യവകുപ്പ്. പുതിയ വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. 50 പേരുള്ള മുപ്പത് ബാച്ചിന് പരിശീലനം നല്‍കാനാണ് നീക്കം. പരിശീലനം നല്‍കാന്‍ 11.70 ലക്ഷം രൂപ അനുവദിച്ചു.

സംസ്ഥാനത്ത് 1500 ഹെല്‍ത്ത് വോളന്റിയേഴ്‌സിനെ നിയമിക്കാനാണ് തീരുമാനം. ഒരു ബാച്ചില്‍ 50 പേരടങ്ങുന്ന അഞ്ച് ബാച്ചുകള്‍ക്ക് തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ട്രെയിനിങ് നല്‍കും. കോട്ടയം, പാലക്കാട് ജില്ലകളില്‍ നാല് ബാച്ചുകള്‍ക്കും പരിശീലനം നല്‍കും. ആശ വര്‍ക്കേഴ്സിന്റെ സമരം ശക്തമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കെയാണ് പുതിയ നീക്കം.

Continue Reading

Trending