Connect with us

india

നിപ മരണം: കർണാടകയിൽ മൂന്ന് വിദ്യാർഥികൾ നിരീക്ഷണത്തിൽ

ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്.

Published

on

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച വിദ്യാർത്ഥിയുടെ കർണാടകയിലെ മൂന്നു സഹപാഠികളും നിരീക്ഷണത്തിൽ. ആരോഗ്യവകുപ്പിന്റെ നിർദേശ പ്രകാരമാണ് സമ്പർക്ക രഹിത നിരീക്ഷണം ഏർപ്പെടുത്തിയത്. സെപ്റ്റംബർ ഒമ്പതിനാണ് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ വച്ച് 24 കാരൻ മരിച്ചത്. പനി ബാധിച്ച യുവാവില്‍ നിപ ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് ഇയാളെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് സെപ്റ്റംബർ അഞ്ചിനാണ് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.

ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇവരില്‍ അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. നാല് സ്വകാര്യ ആശുപത്രികളിൽ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കൾക്കൊപ്പം ചില സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുമുണ്ട്.

ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങൾ ശേഖരിച്ച് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഐസൊലേഷനിലുള്ള അഞ്ച് പേർക്ക് ചില ലഘുവായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

എന്നാൽ മലപ്പുറത്ത് നിപ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് കൂടുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് നിര്‍ദേശം. മലപ്പുറത്ത് മാസ്‌ക് നിര്‍ബന്ധമാക്കി. വ്യാപാര സ്ഥാപനങ്ങളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും നിര്‍ദേശമുണ്ട്. തിരുവാലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, അഞ്ച്, ആറ്, ഏഴ്, മമ്പാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് എന്നീ വാര്‍ഡ് പരിധികളിലാണ് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

india

അവകാശങ്ങൾ തിരികെ കിട്ടാൻ ഇന്ത്യ മുന്നണിക്ക് വോട്ടുചെയ്യൂ- ജമ്മുകശ്മീരിലെ ജനങ്ങളോട് രാഹുലും പ്രിയങ്കയും

ഇന്ത്യ മുന്നണിക്ക് നിങ്ങള്‍ നല്‍കുന്ന ഓരോ വോട്ടും നിങ്ങളുടെ അവകാശങ്ങള്‍ തിരിച്ചുവരുന്നത് ഉറപ്പുവരുത്തുകയും തൊഴിലവസരങ്ങള്‍ കൊണ്ടുവരികയും സ്ത്രീകളെ ശക്തരാക്കുകയും നിങ്ങളെ അനീതിയുടെ കാലഘട്ടത്തില്‍നിന്ന് പുറത്തുകൊണ്ടുവരികയും ചെയ്യും, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Published

on

ജമ്മു കശ്മീരിലെ ജനങ്ങളോട് ഇന്ത്യ മുന്നണിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ മുന്നണിക്ക് ലഭിക്കുന്ന ഓരോ വോട്ടും ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ തിരിച്ചു കൊണ്ടുവരുന്നത് ഉറപ്പാക്കുമെന്നും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരില്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഏഴ് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 24 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്.

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ സംസ്ഥാനപദവി എടുത്തുമാറ്റി അതിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നത്. ഇത് നിങ്ങളുടെ മുഴുവന്‍ ഭരണഘടനാ അവകാശങ്ങളുടെയും ലംഘനമാണ്. ജമ്മു കശ്മീരിനോടുള്ള അവഹേളനമാണ്, സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ രാഹുല്‍ പറഞ്ഞു. ഇന്ത്യ മുന്നണിക്ക് നിങ്ങള്‍ നല്‍കുന്ന ഓരോ വോട്ടും നിങ്ങളുടെ അവകാശങ്ങള്‍ തിരിച്ചുവരുന്നത് ഉറപ്പുവരുത്തുകയും തൊഴിലവസരങ്ങള്‍ കൊണ്ടുവരികയും സ്ത്രീകളെ ശക്തരാക്കുകയും നിങ്ങളെ അനീതിയുടെ കാലഘട്ടത്തില്‍നിന്ന് പുറത്തുകൊണ്ടുവരികയും ചെയ്യും, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

വോട്ട് അവകാശം പരമാവധി വിനിയോഗിക്കാനും ഇന്ത്യ മുന്നണിയെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അഭ്യര്‍ഥിച്ചു. എക്സിലൂടെ ആയിരുന്നു അവരുടെ അഭ്യര്‍ഥന.

ജമ്മു കശ്മീരിലെ സഹോരീസഹദോദരന്മാരെ, ഇക്കഴിഞ്ഞ പത്തുകൊല്ലത്തിനിടെ നിങ്ങളില്‍നിന്ന് കാര്യങ്ങള്‍ തട്ടിയെടുക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാന പദവി എടുത്തുമാറ്റി, വോട്ട് രേഖപ്പെടുത്താനുള്ള അവകാശവും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവകാശവും തട്ടിയെടുത്തു. ജമ്മു കശ്മീരിന്റെ സ്വത്വവും ആത്മാഭിമാനവും തട്ടിയെടുത്തു. അത് മാറ്റാനുള്ള സമയമാണിത്. നിങ്ങളുടെ ഓരോ വോട്ടും ജമ്മു കശ്മീരിനെയും നിങ്ങളുടെ അവകാശങ്ങളെയും ശക്തിപ്പെടുത്തും, പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Continue Reading

india

സുപ്രിംകോടതിയുടെ ഉത്തരവിന് പുല്ലുവില; ഹിമാചലിലെ പള്ളി പൊളിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍

പള്ളി നിർമാണം അനധികൃതമാണ് എന്നാരോപിച്ചാണ് ഇവരുടെ നീക്കം.

Published

on

രാജ്യത്ത് ബുൾഡോസർ രാജിന് തടയിട്ട് സുപ്രിംകോടതി പുറത്തിറക്കിയ ഉത്തരവിന് പുല്ലുവില കൽപ്പിച്ച് ഹിമാചലിലും പള്ളി പൊളിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ. തലസ്ഥാനമായ ഷിംലയിലെ കസുംപ്തിയിൽ സ്ഥിതിചെയ്യുന്ന പള്ളി പൊളിക്കണമെന്ന ആവശ്യവുമായാണ് നാട്ടുകാർ രം​ഗത്തെത്തിയിരിക്കുന്നത്.

പള്ളി നിർമാണം അനധികൃതമാണ് എന്നാരോപിച്ചാണ് ഇവരുടെ നീക്കം. ഈ ആവശ്യമുന്നയിച്ച് കൗൺസിലർ രഞ്ചന ശർമയുടെ നേതൃത്വത്തിലുള്ള സംഘം പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അമിത് കശ്യപ്, എസ്പി സഞ്ജീവ് കുമാർ ​ഗാന്ധി, ഷിംല മുനിസിപ്പൽ കമ്മീഷണർ ഭൂപീന്ദർ ആത്രി എന്നിവർക്ക് നിവേദനം നൽകി.

‘കസുംപ്തിയിൽ ഒരു പ്രത്യേക സമുദായം നിർമിച്ച കെട്ടിടം മുനിസിപ്പൽ കോർപ്പറേഷൻ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. ഒരിക്കലും ഒരു പള്ളിയോ മതപരമായ സ്ഥലമോ ആയിരുന്നില്ല അത്. ഇപ്പോൾ അവിടെ ആ സമുദായത്തിലെ അംഗങ്ങൾ ഒത്തുകൂടുന്നു. ഈ കെട്ടിടം പൊളിക്കാൻ കഴിഞ്ഞ വർഷം മുനിസിപ്പൽ കമ്മീഷണർ ഉത്തരവിറക്കിയിരുന്നെങ്കിലും ഇതുവരെ അത് ചെയ്തിട്ടില്ല’- രഞ്ചന ശർമ ആരോപിച്ചു.

കഴിഞ്ഞ ബുധനാഴ്ച, ഷിംലയിലെ സഞ്ജൗലി പ്രദേശത്തെ പള്ളിയുടെ ഒരു ഭാഗം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച മാണ്ഡി പട്ടണത്തിലെ ഒരു മുസ്‌ലിം പള്ളിയുടെ കൈയേറ്റം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു.

രാജ്യത്ത് ബുൾഡോസർ രാജ് നടപ്പാക്കുന്നത് ഇന്ന് സുപ്രിംകോടതി തടഞ്ഞിരുന്നു. സുപ്രിംകോടതിയുടെ അനുമതിയില്ലാതെ ബുൾഡോസർ രാജ് നടപ്പാക്കരുതെന്നാണ് നിർദേശം. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കോടതിയുടെ അനുമതിയില്ലാതെ കെട്ടിടങ്ങൾ പൊളിക്കരുതെന്ന് ഉത്തരവിൽ പറയുന്നു. കൂടാതെ ഒക്ടോബർ ഒന്നുവരെ ഇത്തരം നടപടികൾ നിർത്തിവയ്ക്കാനും കോടതി നിര്‍ദേശിച്ചു.

കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങൾ ശിക്ഷാനടപടിയായി ചില സംസ്ഥാന സർക്കാരുകൾ ബുൾഡോസർ ഉപയോ​ഗിച്ച് പൊളിച്ചുനീക്കുന്നതിനെതിരെ നൽകിയ ഹരജികളിലാണ് കോടതിയുടെ നടപടി. ഉത്തർപ്രദേശും ഡൽഹിയുമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ കുറ്റകൃത്യത്തിലേർപ്പെട്ടവരുടെ വീടുകളും വസ്തുക്കളും, അനധികൃത കൈയേറ്റം ആരോപിച്ച് പള്ളികളും മദ്രസകളും സംസ്ഥാന സർക്കാരുകളും പൊലീസും ബുൾഡോസർ ഉപയോഗിച്ച് തകർത്തത് വിവാദമായിരുന്നു.

അതേസമയം, ബുൾഡോസർ രാജിനെതിരെ മുമ്പും സുപ്രിംകോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഏതെങ്കിലും കേസിൽ പ്രതിയായതുകൊണ്ട് മാത്രം കുറ്റാരോപിതരുടെ കെട്ടിടം പൊളിക്കാൻ പാടില്ലെന്നായിരുന്നു കോടതിയുടെ നിർദേശം

Continue Reading

india

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: നടപ്പാക്കില്ല, മറ്റ് വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം, വിമര്‍ശനവുമായി ഖാര്‍ഗെ

മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ച കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനത്തോടായിരുന്നു ഖാർഗെയുടെ പ്രതികരണം.

Published

on

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് അപ്രായോഗികമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ ശ്രമമാണ് ഇതെന്നും നടപ്പാക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ച കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനത്തോടായിരുന്നു ഖാർഗെയുടെ പ്രതികരണം.

Continue Reading

Trending