Connect with us

kerala

നിപ: കേന്ദ്രസംഘം കോഴിക്കോട് ജില്ലയില്ലെത്തി

കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം ജില്ലയില്‍ എത്തി.

Published

on

കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം ജില്ലയില്‍ എത്തി. വിവിധ മേഖലയിലെ വിദഗ്ധരാണ് സംഘത്തില്‍ ഉള്ളത്. മാല ചബ്ര (സീനിയര്‍ കണ്‍സള്‍ട്ടന്റ് മൈക്രോബയോളജിസ്റ്റ് എ ബി വി ഐ എം , ഡോ.ഹിമാന്‍ഷു ചൗഹാന്‍ (ജോയിന്റ് ഡയറക്ടര്‍ ഐ ഡി എസ് പി, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡെല്‍ഹി), ഡോ.മീര ദൂരിയ (ജോയിന്റ് ഡയറക്ടര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡെല്‍ഹി), ഡോ.അജയ് അസ്രാന (പ്രൊഫ. ന്യൂറോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ്, ബാഗ്ലൂര്‍), ഡോ.ഹനുല്‍ തുക്രല്‍- (എപിഡമോളജിസ്റ്റ്, സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡെല്‍ഹി), ഡോ.ഗജേന്ദ്ര സിംഗ് (വൈല്‍ഡ്ലൈഫ് ഓഫീസര്‍- സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡെല്‍ഹി) എന്നിവരാണ് സംഘത്തിലുള്ളത്.

സംഘം സ്ഥിതിഗതികള്‍ വിലയിരുത്തുകയും പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണിക്ക് സംസ്ഥാന സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറും. ടീമിന്റെ പ്രവര്‍ത്തനങ്ങളെ തിരുവനന്തപുരത്തെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ സീനിയര്‍ റീജിയണല്‍ ഡയറക്ടര്‍ ഏകോപിപ്പിക്കും. എപ്പിഡമോളജിക്കല്‍ വിലയിരുത്തലുകള്‍ക്കും നിയന്ത്രണ നടപടികളിലും മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് കേന്ദ്ര സംഘം പ്രവര്‍ത്തിക്കുക.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ബസില്‍ പാമ്പിനെ കൊണ്ടുവന്ന സംഭവം; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

രഹസ്യ വിവരത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്

Published

on

കെഎസ്ആര്‍ടിസി ബസില്‍ പാമ്പിനെ കൊണ്ടുവന്ന സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍.ഡ്രൈവര്‍ ജീവന്‍ ജോണ്‍സണ്‍, കണ്ടക്ടര്‍ സി.പി ബാബു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

കഴിഞ്ഞ 21 നാണ് ബെംഗളുരു-തിരുവനന്തപുരം ബസില്‍ ജീവനക്കാരുടെ കൈവശം പാമ്പിനെ കൊടുത്തുവിടുന്നത്. മദ്യം കടത്തുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബസിനെ പിന്തുടര്‍ന്ന വിജിലന്‍സ് പാര്‍സല്‍ ഉടമസ്ഥന് കൈമാറുന്ന സമയത്ത് തൈക്കാട് വെച്ച് പിടികൂടുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തില്‍ പാഴ്‌സല്‍ പൊട്ടിച്ചു നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടെത്തുന്നത്.

വിഷമില്ലാത്ത വളര്‍ത്തുന്ന പാമ്പാണ് ഇതെന്ന് പറഞ്ഞാണ് ഇത് കൈമാറിയതെന്നാണ് വിവരം. എന്നാല്‍ ബസില്‍ പാമ്പിനെ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്നും പ്രതിഫലം മോഹിച്ചാണ് ജീവനക്കാര്‍ ഇതിന് ഒത്താശ ചെയ്തുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.

Continue Reading

kerala

ജാമിഅ നൂരിയ സ്വകാര്യ സർവകലാശാല ആരംഭിക്കും

ഉയർന്ന അക്കാദമിക നിലവാരവും ധാർമ്മിക ബോധമുള്ള സമൂഹത്തെ സൃഷ്ടിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു

Published

on

പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ ആഭിമുഖ്യത്തിൽ സ്വകാര്യ സർവകലാശാല ആരംഭിക്കാൻ തീരുമാനിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ജാമിഅ നൂരിയ്യയിൽ ചേർന്ന ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്. തുടർ പ്രവർത്തനങ്ങൾക്ക് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ രംഗത്ത് അത്യാധുനിക സംവിധാനവും മൂല്യബോധവും സന്നിവേശിപ്പിച്ചുകൊണ്ടുള്ള പാഠ്യ പദ്ധതി തയ്യാറാക്കി ഉയർന്ന അക്കാദമിക നിലവാരവും ധാർമ്മിക ബോധമുള്ള സമൂഹത്തെ സൃഷ്ടിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.

അക്കാദമിക് മികവ് നേടുന്നതിനും വിദ്യാർത്ഥികളുടെ പുതിയ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി, ഉന്നത പഠനത്തിന്റെയും ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും കേന്ദ്രമായി വർത്തിക്കുന്ന സ്വകാര്യ സർവകലാശാലയായിരിക്കും സ്ഥാപിക്കുക. വിദ്യാഭ്യാസത്തിന്റെ ഉയർന്ന നിലവാരം ഉറപ്പുവരുത്തുന്നതിന് ബൗദ്ധിക വളർച്ചയും നൈപുണ്യ വികസനവും പരിപോഷിപ്പിക്കുന്ന പഠന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകും.

ആഗോളതലത്തിൽ ആവശ്യമായ അറിവും കഴിവുകളും നേടുന്നതിന് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യ, അത്യാധുനിക ഗവേഷണം എന്നിവയിൽ നിർദ്ദിഷ്ട സർവകലാശാല ശ്രദ്ധ കേന്ദ്രീകരിക്കും.
വ്യവസായ സഹകരണം, സാങ്കേതിക വിദ്യാധിഷ്ഠിത വിദ്യാഭ്യാസം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട്, വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകളുടെ വിപുലമായ ശ്രേണി സർവകലാശാല നടപ്പിൽ വരുത്തും.

കൂടാതെ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പാക്കുന്നതിനും സ്കോളർഷിപ്പ് അടക്കമുള്ള പ്രത്യേക പദ്ധതികൾ രൂപീകരിക്കും. ശക്തവും ചലനാത്മകവും മൂല്യാധിഷ്ഠതവുമായ പഠന അന്തരീക്ഷം രൂപപ്പെടുത്തുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്ർ ഒരുക്കും.

സർക്കാറിന്റെ അംഗീകാരം ലഭിക്കുന്നതിനനുസരിച്ച് സർവകലാശാലയുടെ ഘടന, പ്രോഗ്രാമുകൾ, ഫാക്കൽറ്റി, പ്രവേശന നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നും ജാമിഅ നൂരിയ്യയുടെ കീഴിൽ സർവകലാശാല തുടങ്ങുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ നിലവിലുണ്ടെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

യോഗത്തിൽ പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ. സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാർ, ഏലംകുളം ബാപ്പു മുസ്ലിയാർ, ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, പി അബ്ദുൽഹമീദ് എംഎൽഎ, എംസി മായിൻ ഹാജി, സമസ്ത മുശാവറ അംഗങ്ങളായ ഡോ. ബഹാഉദ്ദീൻ നദ്‌വി, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, ഹൈദർ ഫൈസി പനങ്ങാങ്ങര, സമസ്ത ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി, ഇബ്രാഹിം ഫൈസി തിരൂർക്കാട്, അരിക്കുഴിയിൽ ഉമ്മർ ഫാറൂഖ്, വി പി മുഹമ്മദലി ഹാജി തൃക്കടീരി, അരിക്കുഴിയിൽ ബാപ്പുട്ടി ഫൈസി, കുന്നത്ത് അലി ഹാജി, കല്ലടി അബൂബക്കർ, പുളിയക്കുത്ത് ഹനീഫ, പാതിരമണ്ണ അബ്ദുറഹിമാൻ ഫൈസി, അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം, പറമ്പൂർ മുഹമ്മദ് ബാബു, ഡോ റഷീദ് അഹമ്മദ് പി എന്നിവർ പ്രസംഗിച്ചു.

Continue Reading

kerala

വയനാട് ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളില്ല; കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ദുരന്ത ബാധിതരുടെ ദുരവസ്ഥ ആര് പരിഗണിക്കുമെന്നും കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു.

Published

on

വയനാട് ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇവരുടെ ബാങ്ക് വായ്പ പുനക്രമീകരിക്കുമെന്നും ഒരു വര്‍ഷത്തെ മൊറട്ടോറിയവും ഉള്‍പ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ദുരന്ത ബാധിതരുടെ വായ്പയില്‍ ബാക്കിയുള്ള തുകയും പലിശയും പുതിയ വായ്പയായി കണക്കാക്കുമെന്നും വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

വായ്പ പുനക്രമീകരണത്തില്‍ കേന്ദ്രത്തോട് കടുത്ത അതൃപ്തി ഹൈക്കോടതി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലെ തീരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി. മൊറട്ടോറിയം കാലയളവിലും വായ്പയ്ക്ക് പലിശ ഈടാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. അങ്ങനെയെങ്കില്‍ വായ്പയെടുത്ത ദുരന്ത ബാധിതര്‍ക്ക് എന്ത് ഗുണമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

ദുരന്ത ബാധിതരുടെ ദുരവസ്ഥ ആര് പരിഗണിക്കുമെന്നും കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മനസര്‍പ്പിച്ച് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സാഹചര്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഒരു വര്‍ഷത്തിന് ശേഷം വായ്പാ തിരിച്ചടവിന് ശേഷിയുണ്ടാകുമെന്നും വായ്പ എഴുതിത്തള്ളുന്നത് പരിഗണനയിലില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു.

ബാങ്കേഴ്‌സ് സമിതിയുടെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയോ എന്നും സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമാണോ കേന്ദ്രം തീരുമാനമെടുക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. കൊവിഡ് സമയത്ത് പോലും മൊറട്ടോറിയമാണ് വായ്പയ്ക്ക് നല്‍കിയതെന്നും കേന്ദ്രത്തിന്റെ മറുപടി. ഇക്കാര്യത്തില്‍ ഏപ്രില്‍ ഏഴിനകം വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഡിവിഷന്‍ ബെഞ്ച് ഏപ്രില്‍ ഒന്‍പതിന് വീണ്ടും പരിഗണിക്കും.

Continue Reading

Trending