Connect with us

kerala

‘വധശിക്ഷയില്‍ നിന്ന് രക്ഷിക്കണം’; യെമനിലെ ജയിലില്‍ നിന്ന് മുഖ്യമന്ത്രിക്ക് കത്തയച്ച് നിമിഷ പ്രിയ

ആശങ്കയോടെയുമാണ് ദിനങ്ങള്‍ തള്ളിനീക്കുന്നതെന്ന് കത്തില്‍ പറയുന്നത്. യുവതിയുടെ ജയില്‍ മോചന ശ്രമങ്ങള്‍ക്കായി രൂപീകരിച്ച സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ മുഖേനയാണ് കത്ത് കൈമാറിയത്. സര്‍ക്കാര്‍ തലത്തിലുള്ള നിയമ, നയതന്ത്ര സഹായങ്ങളാണ് യുവതി കത്തില്‍ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെയും കേന്ദ്രത്തിന്റെയും ഇടപെടലുകള്‍ കൂടി ഉണ്ടായാല്‍ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് നിമിഷ പ്രിയ.

Published

on

തിരുവനന്തപുരം: വധശിക്ഷയില്‍ നിന്ന് രക്ഷിക്കണം എന്നാവശ്യപ്പെട്ട് യെമനിലെ ജയിലില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് നിമിഷ. ജയില്‍ മോചനത്തിന് സഹായിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കത്ത്. ഓരോ നിമിഷവും ജീവന് വേണ്ടി പ്രാര്‍ത്ഥിച്ചാണ് കഴിയുന്നതെന്നും നിമിഷ കത്തില്‍ പറയുന്നു. യെമന്‍ സനയിലെ ജയില്‍ നിന്നാണ് മുഖ്യമന്ത്രിയ്ക്ക് നിമിഷ പ്രിയ കത്ത് അയച്ചത്.

ആശങ്കയോടെയുമാണ് ദിനങ്ങള്‍ തള്ളിനീക്കുന്നതെന്ന് കത്തില്‍ പറയുന്നത്. യുവതിയുടെ ജയില്‍ മോചന ശ്രമങ്ങള്‍ക്കായി രൂപീകരിച്ച സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ മുഖേനയാണ് കത്ത് കൈമാറിയത്. സര്‍ക്കാര്‍ തലത്തിലുള്ള നിയമ, നയതന്ത്ര സഹായങ്ങളാണ് യുവതി കത്തില്‍ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെയും കേന്ദ്രത്തിന്റെയും ഇടപെടലുകള്‍ കൂടി ഉണ്ടായാല്‍ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് നിമിഷ പ്രിയ.

പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷയെ യമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വധശിക്ഷ വിധിച്ചത്. ഇടപെടലുകളെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കുന്നത് തത്കാലത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് മോചനദ്രവ്യമായി ഏകദേശം 70 ലക്ഷം രൂപ നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. പൊതുജനങ്ങളില്‍ നിന്ന് സമാഹരിക്കാനാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. ജയില്‍ മോചന ശ്രമങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി അടക്കമുള്ളവര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുന്നംകുളത്ത് കൃഷി നശിപ്പിച്ച പതിനാല് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

Published

on

തൃശൂര്‍ കുന്നംകുളത്ത് കൃഷി നശിപ്പിച്ച പതിനാല് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍ ഷൂട്ടിംഗില്‍ പരിശീലനം നേടിയ പ്രത്യേകസംഘമാണ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. കാണിയാമ്പല്‍, നെഹ്‌റു നഗര്‍, ആര്‍ത്താറ്റ്, ചീരംകുളം എന്നിവിടങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് പതിനാല് കാട്ടുപന്നികളെ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതലാണ് കാട്ടുപന്നികളെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്.

 

 

Continue Reading

kerala

തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം: സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം: വി.ഡി സതീശന്‍

തുഷാര്‍ ഗാന്ധിയെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുപ്പിക്കുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

Published

on

നെയ്യാറ്റിന്‍കരയില്‍ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

കേരളത്തിലെ മനസാക്ഷി തുഷാര്‍ ഗാന്ധിക്കൊപ്പമാണെന്നും ഗാന്ധിയെ അപമാനിക്കുന്നതിന് തുല്യമാണ് തുഷാര്‍ ഗാന്ധിയെ അപമാനിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. തുഷാര്‍ ഗാന്ധിയെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം തുഷാര്‍ ഗാന്ധിയെ തടഞ്ഞ നടപടി മതേതര കേരളത്തിന് അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പ്രതികരിച്ചു. ഗോഡ്സെയുടെ പ്രേതമാണ് ബിജെപിയെയും ആര്‍എസ്എസിനെയും ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധിജിയെ തമസ്‌കരിച്ച് ഗോഡ്സെയെ വാഴ്ത്തുന്ന വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മതേതര മണ്ണില്‍ സ്ഥാനമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

നെയ്യാറ്റിന്‍കരയില്‍ ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനച്ഛാദനം ചെയ്ത് തുഷാര്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്ന തുഷാര്‍ ഗാന്ധിയെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചെങ്കിലും വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ തുഷാര്‍ ഗാന്ധി, നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് പ്രഖ്യാപിച്ചു. ഗാന്ധിജി കീ ജയ് എന്ന് വിളിച്ചാണ് തുഷാര്‍ ഗാന്ധി മടങ്ങിയത്.

 

Continue Reading

kerala

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍; സ്രവം പരിശോധനക്കയച്ചു

സാമ്പിള്‍ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് സാമ്പിളുകള്‍ അയച്ചത്.

Published

on

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. ചത്ത വവ്വാലുകളുടെ സ്രവം പരിശോധനക്കയച്ചു. സാമ്പിള്‍ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് സാമ്പിളുകള്‍ അയച്ചത്. തിരുവാലിയിലെ പൂന്തോട്ടം എന്ന സ്ഥലത്തെ കാഞ്ഞിരമരത്തിലാണ് 15 വവ്വാലുകള്‍ ചത്തത്.

അതേസമയം, വവ്വാലുകള്‍ ചത്തത് കനത്ത ചൂട് കാരണമാകാമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വര്‍ഷം തിരുവാലിയില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പും വനംവകുപ്പും പ്രദേശത്ത് പരിശോധന നടത്തിയത്.

സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. അധികം പ്രായമില്ലാത്ത വവ്വാലുകളാണ് ചത്തിട്ടുള്ളത് എന്നാണ് സൂചന. വനം വകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം ചത്ത വവ്വാലുകളെ കുഴിച്ചുമൂടി.

 

 

Continue Reading

Trending