Connect with us

kerala

നീലേശ്വരം വെടിക്കെട്ട് അപകടം: ഗുരുതരമായി പരിക്കേറ്റ ഒരാൾകൂടി മരിച്ചു, ആകെ മരണം മൂന്നായി

തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം.

Published

on

നീലേശ്വരം വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. നീലേശ്വരം സ്വ​ദേശി ബിജുവാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു.

ആകെ ആറുപേരെയാണ് ​ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ നാലുപേർ‌ ചികിത്സയിൽ തുടരുകയാണ്.

തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെയാണ് വെടിപ്പുരയ്ക്ക് തീപിടിച്ച് 154 പേർക്ക് പരിക്കേറ്റത്. അപകടം നടന്ന ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനായത് ദുരന്തത്തിൻ്റെ ആഘാതം കുറച്ചു.

kerala

സ്വര്‍ണക്കൊള്ള; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മിനുട്‌സില്‍ ഗുരുതര ക്രമക്കേടെന്ന് ഹൈക്കോടതി

മിനുട്‌സ് പിടിച്ചെടുത്തതായി കോടതിയെ എസ്‌ഐടി അറിയിച്ചു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മിനുട്‌സില്‍ ഗുരുതര ക്രമക്കേടുള്ളതായി ഹൈക്കോടതി. മിനുട്‌സ് പിടിച്ചെടുത്തതായി കോടതിയെ എസ്‌ഐടി അറിയിച്ചു. ശരിയായ അന്വേഷണം നടക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ദേവസ്വം ബോര്‍ഡിന്റെ രേഖകള്‍ കൃത്യമല്ലാത്തത് ഗുരുതരമാണെന്നും അഴിമതിയുണ്ടോയെന്ന് എസ്ഐടി പരിശോധിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ദ്വാരപാലക ശില്‍പ്പങ്ങളുടെയും വാതിലിന്റെയും പകര്‍പ്പ് സൃഷ്ടിക്കാന്‍ അധികൃതര്‍ പോറ്റിക്ക് അനുമതി നല്‍കിയത് നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഇന്ന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കും. രണ്ട് പ്രതികളുടെ അറസ്റ്റ്, അന്വേഷണ പുരോഗതി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ എസ്ഐടി ദേവസ്വം ബെഞ്ചിനെ അറിയിക്കും. രണ്ടാഴ്ച കൂടുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന കോടതി നിര്‍ദ്ദേശപ്രകാരം, നേരത്തെയും എസ് ഐ ടി ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് ആഴ്ചയാണ് കോടതി നിശ്ചയിച്ച സമയപരിധി. അടച്ചിട്ട കോടതി മുറിയിലാണ് കേസിലെ നടപടിക്രമങ്ങള്‍.

Continue Reading

kerala

കുറുമാത്തൂരില്‍ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്, മാതാവ് അറസ്റ്റില്‍

കുറുമാത്തൂര്‍ പൊക്കുണ്ട് ഡയറി ജുമാ മസ്ജിദിന് സമീപത്തെ ജാബിറിന്റെ മകന്‍ 49 ദിവസം പ്രായമായ അമീഷ് അലനാണ് മരിച്ചത്.

Published

on

തളിപ്പറമ്പ്: കുറുമാത്തൂരില്‍ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുറുമാത്തൂര്‍ പൊക്കുണ്ട് ഡയറി ജുമാ മസ്ജിദിന് സമീപത്തെ ജാബിറിന്റെ മകന്‍ 49 ദിവസം പ്രായമായ അമീഷ് അലനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാതാവ് എം.പി. മുബഷിറയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലില്‍ മാതാവ് കുറ്റം സമ്മതിച്ചു. കുട്ടിയെ കുളിപ്പിക്കുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണതാണെന്ന് മാതാവ് പറഞ്ഞിരുന്നു. മുബഷിറയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരനാണ് 24 കോല്‍ താഴ്ചയുള്ള കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്ത് സഹകരണാശുപത്രിയിലെത്തിച്ചത്.

അതേസമയം ഇരുമ്പ് ഗ്രില്ലും ആള്‍മറയുമുള്ള കിണറിന് വലയുമുണ്ട്. അതിലൂടെ കുട്ടി വീണുവെന്നാണ് യുവതി പറയുന്നത്. എന്നാല്‍ ഇതില്‍ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. കുട്ടിയെ മാതാവ് കിണറ്റിലിട്ടതാണെന്ന് നേരത്തെ തന്നെ പൊലീസിന് സൂചന ലഭിച്ചിരുന്നു. ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മുബഷിറ കുറ്റം സമ്മതിച്ചി. ബുധനാഴ്ച രാവിലെയാണ് മുബഷിറയെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും.

കിണര്‍ ഗ്രില്‍ കൊണ്ട് അടച്ചിരുന്നെങ്കിലും കുളിമുറിയോടു ചേര്‍ന്ന് തുറന്നുവച്ച ഭാഗമുണ്ട്. ഇതിലൂടെയാണ് കുട്ടി വീണത്. അതേസമയം കുട്ടിയെ കിണറ്റിലേക്ക് എറിയാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

വീണ്ടും ഇടിഞ്ഞ് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി

വിദേശ വിപണിയിലെ വിലത്തകര്‍ച്ചയും ഡോളറിന്റെ മൂല്യവര്‍ധനയും ആഭ്യന്തര വിപണിയിലേക്കും പ്രതിഫലിക്കുന്നതായി വിദഗ്ധര്‍ വിലയിരുത്തുന്നു.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് പവന് 720 രൂപ കുറഞ്ഞ് 89,080 രൂപയായി. ഗ്രാമിന് 90 രൂപയൂടെ കുറവുണ്ടായി. അതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,135 രൂപയായി. ചൊവ്വാഴ്ച ഗ്രാമിന് 11,225 രൂപയായിരുന്നു. ഇതോടെ നവംബറില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് ബുധനാഴ്ച കണ്ടത്. തിങ്കളാഴ്ച പവന് 90,320 രൂപയിലെത്തുന്ന സ്വര്‍ണവില ചൊവ്വാഴ്ച 89,800 രൂപയിലേക്ക് താഴ്ന്നിരുന്നു. ഇന്ന് രാവിലെ വീണ്ടും വില ഇടിഞ്ഞതാണ് ശ്രദ്ധേയമായത്. ഒക്ടോബറില്‍ സ്വര്‍ണവില 86,560 രൂപ (മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്) മുതല്‍ 97,360 രൂപ (മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്) വരെ മാറ്റങ്ങള്‍ കാട്ടിയിരുന്നു. സെപ്റ്റംബറില്‍ ഏറ്റവും താഴ്ന്നത് 77,640 രൂപയും ഏറ്റവും ഉയര്‍ന്നത്. 86,760 രൂപയായിരുന്നു. വിദേശ വിപണിയിലെ വിലത്തകര്‍ച്ചയും ഡോളറിന്റെ മൂല്യവര്‍ധനയും ആഭ്യന്തര വിപണിയിലേക്കും പ്രതിഫലിക്കുന്നതായി വിദഗ്ധര്‍ വിലയിരുത്തുന്നു. അടുത്ത ദിവസങ്ങളിലും വിലയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാമെന്നാണ് പ്രവചനം.

Continue Reading

Trending