Connect with us

kerala

നിലമ്പൂരില്‍ പരുക്കേറ്റ ആദിവാസി ബാലന് കൈ മാറി പ്ലാസ്റ്റര്‍ ഇട്ട് ഡോക്ടര്‍; ഗുരുതര വീഴ്ച

ചുങ്കത്തറ നെല്ലി പൊയില്‍ ആദിവാസി കോളനിയിലെ പുതുപറമ്പില്‍ ഗോപിയുടെ ആറു വയസുകാരനായ മകന്‍ വിമലിനാണ് വീണ് പരുക്കേറ്റത്

Published

on

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ വീണ് കൈയ്ക്ക് പരുക്കേറ്റ ആദിവാസിയായ ആറു വയസുകാരന് പരുക്കേല്‍ക്കാത്ത കൈയില്‍ ചികിത്സ നല്‍കി ഡോക്ടര്‍. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലാണ് സംഭവം. ചുങ്കത്തറ നെല്ലി പൊയില്‍ ആദിവാസി കോളനിയിലെ പുതുപറമ്പില്‍ ഗോപിയുടെ ആറു വയസുകാരനായ മകന്‍ വിമലിനാണ് വീണ് പരുക്കേറ്റത്.

കുട്ടിയെ ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഓര്‍ത്തോ വിഭാഗം ഡോക്ടറെയാണ് കാണിച്ചത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം പൊട്ടലുണ്ടായ വലത് കൈയുടെ എക്സ് റേയും എടുത്തു. പക്ഷെ പരിശോധനകള്‍ക്ക് ഒടുവില്‍ പരുക്ക് പറ്റിയ വലത് കൈയ്ക്ക് പകരം ഇടത് കൈയ്ക്ക് പ്ലാസ്റ്റര്‍ ഇട്ടാണ് കുട്ടിയെ ആശുപത്രിയില്‍ നിന്ന് മടക്കി അയച്ചത്.

പ്ലാസ്റ്റര്‍ മാറി ഇട്ട നിലയില്‍ വീട്ടില്‍ എത്തിയ കുട്ടി വലത് കൈ അനക്കാനാവാതെ കരഞ്ഞതോടെയാണ് പിഴവ് അറിയുന്നത്. വീണ്ടും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ചികിത്സ നല്‍കിയ ഡോക്ടര്‍ ഡ്യൂട്ടി സമയം കഴിഞ്ഞ് മടങ്ങിയിരുന്നു. ഒടുവില്‍ അത്യാഹിത വിഭാഗത്തിലെത്തിച്ചാണ് പിഴവ് തിരുത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണൂരിന് ജാമ്യം

ജാമ്യ ഉത്തരവ് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി.

Published

on

നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ ബോബി ചെമ്മണൂരിന് ജാമ്യം. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ച് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു. ജാമ്യ ഉത്തരവ് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. ആറു ദിവസമായി ബോബി ചെമ്മണൂര്‍ ജയിലിലാണ്.

പൊതുവേദിയില്‍ അപമാനമുണ്ടായപ്പോള്‍ നടി പ്രതികരിക്കാതിരുന്നത് അവരുടെ മാന്യതയെന്ന് കോടതി അഭിപ്രായപ്പെട്ടു. ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കുകയാണെങ്കില്‍ കര്‍ശന വ്യവസ്ഥകള്‍ വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം ബോബിക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കുന്തീദേവി പരാമര്‍ശം തെറ്റായ ഉദ്ദേശത്തോടെയാണെന്നും പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ നടിയെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും പരാതിക്കാരിയെ അപമാനിച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അതേസമയം നടിയോട് ബോബി ചെമ്മണൂര്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് പ്രതിഭാഗം പറഞ്ഞു.എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ചെമ്മണൂര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. വെള്ളിയാഴ്ച സമര്‍പ്പിച്ച ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

 

 

Continue Reading

kerala

കോഴിക്കോട് അഴിയൂര്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

നാലുമണിവരെയാണ് ഹര്‍ത്താലുള്ളത്.

Published

on

കോഴിക്കോട് അഴിയൂര്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. ദേശീയപാതയില്‍ കുഞ്ഞിപ്പള്ളി ടൗണില്‍ സഞ്ചാര സ്വാത്രന്ത്ര്യം നിഷേധിക്കുന്ന ദേശീയപാത അതോറിറ്റിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. നാലുമണിവരെയാണ് ഹര്‍ത്താലുള്ളത്. രാഷ്ട്രീയ പാര്‍ട്ടികളും വ്യാപാരി സംഘടനകളും, മഹല്‍ കോ ഓഡിനേഷന്‍ കമ്മിറ്റിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

കുഞ്ഞിപ്പള്ളി ടൗണില്‍ അടിപ്പാത സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്നലെ പ്രദേശത്ത് ദേശീയപാതാ നിര്‍മ്മാണം തടഞ്ഞ നാട്ടുകാരെ പൊലീസ് നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ സര്‍വ്വകക്ഷി പ്രതിനിധികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു.

 

Continue Reading

india

ശബരിമല മകരവിളക്ക് ഇന്ന്

ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീര്‍ഥാടകരെ ശബരിമലയില്‍ പ്രവേശിപ്പിക്കുക.

Published

on

ശബരിമല മകരവിളക്ക് ഇന്ന്. സന്നിധാനത്ത് വന്‍ തീര്‍ത്ഥാടക തിരക്കാണ്. സുരക്ഷയ്ക്കായി പൊലീസുകാരെ വിന്യസിച്ച് കഴിഞ്ഞു. വൈകീട്ട് ആറേ കാലോടെ തിരുവാഭരണ ഘോഷയാത്ര കൊടി മരച്ചുവട്ടില്‍ എത്തും. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി മഹാ ദീപാരാധന നടക്കും.

ശേഷം ഭക്തര്‍ക്ക് മകരവിളക്ക് മകരജ്യോതി ദര്‍ശനം സാധ്യമാകും. കഴിഞ്ഞ രണ്ട് ദിവസമായി ദര്‍ശനത്തിന് എത്തിയ തീര്‍ഥാടകര്‍ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീര്‍ഥാടകരെ ശബരിമലയില്‍ പ്രവേശിപ്പിക്കുക.

 

 

Continue Reading

Trending