Connect with us

india

കോളേജിനു പുറത്ത് വിദ്യാര്‍ത്ഥിനിയെ വെടിവച്ചു കൊന്നു

തൗസീഫും സുഹൃത്ത് റെഹാനും കോളജിനു പുറത്ത് കാറില്‍ കാത്തിരിക്കുകയായിരുന്നു. യുവതിയെ ബലമായി കാറില്‍ കയറ്റാന്‍ തൗസീഫ് ശ്രമിച്ചു. നികിതയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും സിസിടിവി വിഡിയോയില്‍ കാണാന്‍ കഴിയും.

Published

on

ഫരീദാബാദ്; കോളേജിനു പുറത്ത് വിദ്യാര്‍ത്ഥിനിയെ വെടിവച്ചു കൊന്നു. ഹരിയാനയിലാണ് പരീക്ഷയെഴുതാന്‍ പോയ 21കാരിയെ പട്ടാപ്പകല്‍ വെടിവച്ചു കൊന്നത്. തിങ്കളാഴ്ച ഫരീദാബാദിലെ ബല്ലാബ്ഗഢിലുള്ള കോളജിനു പുറത്തുവച്ചാണ് സംഭവം. കൊമേഴ്‌സ് അവസാന വര്‍ഷ വിദ്യാര്‍ഥിയായ നികിതയാണ് കൊല്ലപ്പെട്ടത്. തൗസീഫ്, റെഹാന്‍ എന്നിവരാണ് പെണ്‍കുട്ടിയുടെ കൊലപാതകത്തിന് പിന്നില്‍.

തൗസീഫും സുഹൃത്ത് റെഹാനും കോളജിനു പുറത്ത് കാറില്‍ കാത്തിരിക്കുകയായിരുന്നു. യുവതിയെ ബലമായി കാറില്‍ കയറ്റാന്‍ തൗസീഫ് ശ്രമിച്ചു. നികിതയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും സിസിടിവി വിഡിയോയില്‍ കാണാന്‍ കഴിയും.

നികിത രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തൗസീഫ് പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ റെഹാന്‍ തൗസീഫിനെ വലിച്ചു കാറില്‍ കയറ്റി രക്ഷപ്പെട്ടു. തൗസീഫിനെ പിന്നീട് അറസ്റ്റ് ചെയ്തു. നികിത ആശുപത്രിയില്‍വച്ചു മരിച്ചു.

മകളുടെ പിന്നാലെ നടന്നു ശല്യപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി തൗസീഫിനെതിരെ 2018ല്‍ പരാതിപ്പെട്ടിരുന്നുവെന്ന് പിതാവ് പറഞ്ഞു. പിന്നീട് മകളുടെ പേരു മോശമാകുമല്ലോ എന്നു വിചാരിച്ചു പരാതി പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ അവര്‍ മകളെ കൊന്നുകളഞ്ഞുവെന്നും പിതാവ് പ്രതികരിച്ചു. 2018ലെ പരാതി പൊലീസ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഫരീദാബാദ്മഥുര ദേശീയപാത നാട്ടുകാര്‍ ഉപരോധിച്ചു.

india

‘പുഷ്‍പ 2’ ദുരന്തം; ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് അല്ലു അർജുനും നിർമ്മാതാക്കളും 2 കോടി നല്‍കും

അല്ലു അര്‍ജുനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും ചേര്‍ന്ന് കുട്ടിയുടെ കുടുംബത്തിന് 2 കോടി രൂപയാണ് ധനസഹായം നൽകുക

Published

on

പുഷ്‍പ 2 പ്രീമിയര്‍ വേദികളിലൊന്നായിരുന്ന ഹൈദരാബാദ് സന്ധ്യ തിയറ്ററിലെ തിക്കിലും തിരക്കിലും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ അല്ലു അര്‍ജുനും നിര്‍മ്മാതാക്കളും. അല്ലു അര്‍ജുനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും ചേര്‍ന്ന് കുട്ടിയുടെ കുടുംബത്തിന് 2 കോടി രൂപയാണ് ധനസഹായം നൽകുക. ഇന്നലെ മുതൽ കുട്ടി വെൻ്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ കുട്ടി ഇപ്പോഴും അബോധാവസ്ഥയിൽ ആണ്.

ഡിസംബർ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിൽ ദുരന്തം സംഭവിച്ചത്. പ്രദര്‍ശനം നടന്ന തിയറ്ററിലേക്ക് അല്ലു അര്‍ജുന്‍ എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരണപ്പെട്ടിരുന്നു. രേവതിയുടെ മകനാണ് ഗുരുതര പരിക്കുകളുമായി ചികിത്സയില്‍ കഴിയുന്നത്.

അതേസമയം, നരഹത്യ കേസിൽ പ്രതിയായ അല്ലു അർജുനെ മൂന്ന് മണിക്കൂറോളം ഇന്നലെ ഹൈദരാബാദ് പൊലീസ് ചോദ്യം ചെയ്തിരുന്നു. പൊലീസിന്‍റെ പല ചോദ്യങ്ങളോടും താരം കൃത്യമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറിയെന്നാണ് വിവരം. തിയറ്ററിൽ രാത്രി അല്ലുവിനൊപ്പമുണ്ടായിരുന്ന ബൗൺസർമാർ സിനിമ കാണാനെത്തിയവരെ കൈകാര്യം ചെയ്യുകയും മരിച്ച രേവതിയെ തൂക്കിയെടുത്ത് കൊണ്ടുവരികയും ചെയ്യുന്ന സിസിടിവി ദൃശ്യം പുറത്ത് വിട്ട പൊലീസ് അല്ലു അർജുന്‍റെ സെക്യൂരിറ്റി മാനേജറെയും കസ്റ്റഡിയിലെടുത്തു.

സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്‌മെന്‍റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 13 ന് വൈകിട്ടാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ശനിയാഴ്ച രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു. 50,000 രൂപയുടെ ബോണ്ടിലാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്.

Continue Reading

india

മുംബൈയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടഞ്ഞ് ഹിന്ദുത്വവാദികള്‍

ക്രിസ്മസ് ആഘോഷിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ അടുത്തേക്ക് കുറച്ചാളുകള്‍ വരികയും ആഘോഷം തടയുകയുമായിരുന്നു.

Published

on

മുംബൈ കാഷിമിറ മേഖലയില്‍ ഹിന്ദുത്വവാദികള്‍ ക്രിസ്മസ് ആഘോഷം തടയുന്ന വീഡിയോ പുറത്ത്. ക്രിസ്മസ് ആഘോഷിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ അടുത്തേക്ക് കുറച്ചാളുകള്‍ വരികയും ആഘോഷം തടയുകയുമായിരുന്നു.

ഒരു കൂട്ടം ആളുകള്‍ കുട്ടികളുടെ ക്രിസ്മസ് ആഘോഷ സ്ഥലത്തേക്ക് എത്തുകയും ഞങ്ങള്‍ ഹിന്ദുക്കളാണെന്ന് വിളിച്ച് പറഞ്ഞ് ജയ്ശ്രീ റാമും ഹനുമാന്‍ ചാലിസയും വിളിക്കുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നത്.

സമാനമായ നിരവധി സംഭവങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സാന്റക്ലോസിന്റെ വേഷമിട്ട് ഭക്ഷണം ഡെലിവറി ചെയ്യാന്‍ പോയ സൊമാറ്റോ ജീവനക്കാരനെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.

സൊമാറ്റോ ജീവനക്കാരനോട് വസ്ത്രം അഴിച്ച് മാറ്റാന്‍ നിര്‍ബന്ധിക്കുകയും എന്തുകൊണ്ടാണ് ശ്രീരാമന്റെ വേഷമോ കാവി വസ്ത്രമോ ധരിക്കാത്തതെന്നും ചോദിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.

ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ പ്രവര്‍ത്തകനാണ് സൊമാറ്റോ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്. സൊമാറ്റോ ജീവനക്കാരന്‍ മാര്‍ക്കറ്റിങ്ങ് ആണെന്നും ജോലിയുടെ ഭാഗമാണെന്നും പറഞ്ഞിട്ടും പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നത് നിര്‍ത്താന്‍ കൂട്ടാക്കിയില്ല.

 

Continue Reading

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Trending