Connect with us

Video Stories

നിപ: ഇന്ത്യയില്‍ നിന്നുള്ള പഴം, പച്ചക്കറികള്‍ക്ക് കുവൈത്തിലും നിരോധനം

Published

on

 

ഇന്ത്യയില്‍ നിന്നുള്ള പഴം പച്ചക്കറിള്‍ക്ക് കുവൈത്ത് ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തി. നിപ വൈറസ് ബാധയുടെ പാശ്ചാത്തലത്തില്‍ മെയ് 31 മുതല്‍ ഇന്ത്യയില്‍ നിന്ന് ശീതീകരിച്ചതും അല്ലാത്തതുമായ പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നതിനാലാണ് വിലക്ക്.

നിപ വൈറസ് ബാധയുടെ പാശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറി ഇനങ്ങള്‍ക്കും കഴിഞ്ഞാഴ്ച മുതല്‍ കുവൈത്ത്, യു.എ.ഇ, ബഹറൈന്‍ എന്നീ രാജ്യങ്ങളില്‍ അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. വിമാനക്കമ്പനികളുടെ കാര്‍ഗോ ഡിവിഷനുകള്‍ക്ക് ഇന്റേണല്‍ സര്‍ക്കുലര്‍ അയച്ചായിരുന്നു വിലക്ക് നടപ്പാക്കിയിരുന്നത്. ഇന്നാണ് കുവൈത്ത ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവിറങ്ങിയത്. വാണിജ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം പബ്ലിക് അതോറിറ്റി ഫോര്‍ ഫൂട്ട് ആന്‍ഡ് ന്യൂട്രീഷന്‍ ആണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്.

Cricket

രഞ്ജി ട്രോഫി; 300 റണ്‍സ് പിന്നിട്ട് കേരളം, സച്ചിന്‍ ബേബിക്ക് സെഞ്ച്വറി നഷ്ടം

സച്ചിന്‍ ബേബി 98 റണ്‍സിന് പുറത്തായി.

Published

on

രഞ്ജി ട്രോഫിയില്‍ 300 റണ്‍സ് പിന്നിട്ട് കേരളം. അതേസമയം കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് സെഞ്ച്വറി നഷ്ടം. 98 റണ്‍സിന് പുറത്തായി. നിലവില്‍ കേരളം 331/ 7 എന്ന നിലയിലാണ്.

നിലവില്‍ 23 റണ്‍സുമായി ജലജ് സക്സേനയും 5 റണ്‍സുമായി ഏദന്‍ ആപ്പിള്‍ ടോം എന്നിവര്‍ ക്രീസിലുണ്ട്. എംഡി നിഥീഷ്, എന്‍.ബാസില്‍ എന്നിവരാണ് ഇനി ബാറ്റ് ചെയ്യാനുള്ളത്. രണ്ടാം സെഷന്റെ അവസാന മിനിറ്റുകളില്‍ മുഹമ്മദ് അസ്ഹറുദ്ധീന്റെ നിര്‍ണായക വിക്കറ്റ് നഷ്ടമായത് കേരളത്തിന് തിരിച്ചടിയായി.

131ന് മൂന്ന് എന്ന നിലയില്‍ മൂന്നാം ദിനത്തില്‍ കളിക്കളത്തിലേക്കിറങ്ങിയ കേരളം വലിയ ചെറുത്തുനില്‍പ്പാണ് ഇന്ന് നടത്തിയത്. ആദിത്യ സര്‍വതെ- സച്ചിന്‍ ബേബി കൂട്ടുകെട്ട് 170 റണ്‍സ് വരെ നീണ്ടു. ക്രീസിലുറച്ച സചിന്‍ ബേബിക്കൊപ്പം സല്‍മാന്‍ നിസാര്‍ ഒത്തുചേര്‍ന്നതോടെ സ്‌കോര്‍ ബോര്‍ഡ് നീങ്ങി.

ബാറ്റിങ് തുടങ്ങിയ കേരളത്തിനു തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. അക്ഷയ് ചന്ദ്രന്‍ 14 റണ്‍സിലും രോഹന്‍ കുന്നുമ്മല്‍ റണ്ണൊന്നുമെടുക്കാതെയും മടങ്ങി. ദര്‍ശന്‍ നാല്‍കന്‍ഡെയാണ് ഇരുവരേയും മടക്കിയത്. സ്‌കോര്‍ 107ല്‍ നില്‍ക്കെ അഹമ്മദ് ഇമ്രാന്‍ മടങ്ങിയതോടെ കേരളത്തിനു മൂന്നാം വികറ്റ് നഷ്ടമായി. അഹമ്മദ് 37 റണ്‍സ് കണ്ടെത്തി.

വിദര്‍ഭ ഒന്നാം ഇന്നിങ്‌സില്‍ 379 റണ്‍സില്‍ പുറത്തായിരുന്നു. ഡാനിഷ് മലേവാര്‍ (153) നേടിയ സെഞ്ച്വറിയും മലയാളി താരം കരുണ്‍ നായര്‍ നേടിയ അര്‍ധ സെഞ്ച്വറി (83)യുടേയും ബലത്തിലാണ് വിദര്‍ഭ മികച്ച സ്‌കോറിലെത്തിയത്.

പത്താമനായി എത്തിയ നചികേത് ഭൂതേയുടെ ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ 350 കടത്തിയത്. താരം 32 റണ്‍സെടുത്തു.

 

Continue Reading

kerala

ബന്ധുക്കളുടെ ഖബറിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് അഫാന്റെ പിതാവ്

നാട്ടിലെത്തിയ അബ്ദുറഹിം ഗോകുലം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഭാര്യ ഷെമീനയെ സന്ദര്‍ശിച്ചു.

Published

on

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹിം നാട്ടില്‍ തിരിച്ചെത്തി ബന്ധുക്കളുടെ ഖബറിടങ്ങള്‍ സന്ദര്‍ശിച്ചു. പാങ്ങോട് ജുമാ മസ്ജിദിലെ ഖബറിസ്ഥാനിലെത്തി അബ്ദുറഹിം തന്റെ മകന്റെയും ഉമ്മയുടെയും ജ്യേഷ്ഠന്റെയും ജ്യേഷ്ഠന്റെ ഭാര്യയുടെയും ഖബറിന് മുന്നില്‍ പ്രാര്‍ത്ഥിച്ചു. ബന്ധുക്കളും പുരോഹിതരും പ്രാര്‍ത്ഥനയില്‍ ചേര്‍ന്നു. കൊല്ലപ്പെട്ട ഉമ്മ സല്‍മാ ബിവി താമസിച്ചിരുന്ന വീട്ടിലാണ് റഹീം ബന്ധുക്കള്‍ക്കൊപ്പം എത്തിയത്.

നാട്ടിലെത്തിയ അബ്ദുറഹിം ഗോകുലം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഭാര്യ ഷെമീനയെ സന്ദര്‍ശിച്ചു. കട്ടിലില്‍ നിന്നും വീണു പരിക്കേറ്റതാണെന്നാണ് ഷെമിന റഹീമിനോടും ആവര്‍ത്തിച്ചത്. ഇളയമകന്‍ അഫ്സാനെ കുറിച്ചും അവര്‍ ചോദിച്ചു. മൂത്ത മകന്‍ അഫാനെക്കുറിച്ചും ചോദിച്ചു.

അതേസമയം അഫ്സാന്‍ റഹീമിന്റെ അളിയന്റെ വീട്ടില്‍ ഉണ്ടെന്നാണ് ഷെമീനയോട് ബന്ധുക്കള്‍ പറഞ്ഞിട്ടുള്ളത്. റഹീമിനെ കണ്ടപ്പോള്‍ ഷെമീന തിരിച്ചറിഞ്ഞതായും കയ്യില്‍ പിടിച്ചതായും ഒപ്പമുണ്ടായിരുന്ന ബന്ധു പറഞ്ഞു.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദു റഹീം രാവിലെയാണ് നാട്ടിലെത്തിയത്. ദമ്മാമില്‍നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ രാവിലെ 7.30ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്.

ഇഖാമ പുതുക്കാതെ നിയമപ്രശ്നത്തിലും ബിസിനസ് പൊളിഞ്ഞതോടെയും സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഏഴുവര്‍ഷമായി ദമ്മാമിലായിരുന്നു ഇദ്ദേഹം.

റഹിമിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. 65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് അഫാന്‍ പറഞ്ഞതെങ്കിലും 15 ലക്ഷം രൂപ മാത്രമേ തനിക്കു ബാധ്യതയുള്ളുവെന്ന് റഹിം വ്യക്തമാക്കിയിരുന്നു.

 

Continue Reading

Video Stories

അഞ്ച് വയസുകാരിക്ക് നേരെ ക്രൂര പീഡനം; സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതര പരിക്ക്

കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ 28 സ്റ്റിച്ചുണ്ട്

Published

on

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ അഞ്ച് വയസുകാരിക്ക് നേരെ ക്രൂര പീഡനം. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതര പരിക്കേറ്റിട്ടുണ്ട്. വീടിന് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് കുട്ടിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. കുട്ടി ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ സമീപവാസിയായ 17കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയായ ആളായി പരിഗണിച്ച് പ്രതിയുടെ വിചാരണ നടത്തണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. ശരീരം മുഴുവന്‍ മുറിവുകളുമായാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

വലിയൊരു ശസ്ത്രക്രിയക്ക് വിധേയമാക്കിയതിനെ തുടര്‍ന്ന് കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ 28 സ്റ്റിച്ചുകളാണ് ഉള്ളത്. കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതിന് ശേഷം ഇയാള്‍ കൊലപ്പെടുത്താനും ശ്രമിച്ചു. തല നിലത്തടിച്ച് കുട്ടിയെ കൊലപ്പെടുത്താനായിരുന്നു ശ്രമം. മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയെ വീട്ടിന്റെ ടെറസില്‍ നിന്ന് കൊണ്ടുപോയി ഒഴിഞ്ഞകെട്ടിടത്തില്‍വെച്ച് പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പീഡനത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഇടക്ക് ബോധം വന്നപ്പോള്‍ 17കാരനാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി രക്ഷിതാക്കളോട് പറയുകയായിരുന്നു

Continue Reading

Trending