Connect with us

kerala

സ്വര്‍ണക്കടത്ത്; ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് ആവര്‍ത്തിച്ച് എന്‍ഐഎ; വിദേശത്തും അന്വേഷണം വേണം

അന്വേഷണം വിദേശത്ത് കൂടി നടത്തേണ്ടത് അത്യാവശ്യമാണ്. വലിയ സ്വാധീനമുള്ള വ്യക്തികള്‍ക്കും, കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കും ഇതിലെ ഗൂഢാലോചനയില്‍ എന്താണ് പങ്കെന്ന വിവരം വിശദമായി അന്വേഷിക്കണം.

Published

on

കൊച്ചി: യുഎഇ കോണ്‍സുലേറ്റിലെ ഉന്നതരടക്കമുള്ള വ്യക്തികളുടെ പങ്ക് അന്വേഷിക്കുന്നതിലൂടെ മാത്രമേ സ്വര്‍ണക്കടത്ത് കേസന്വേഷണം പൂര്‍ണമാകുകയുള്ളൂവെന്ന് എന്‍ഐഎ. കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍,പിഎസ് സരിത്, കെ ടി റമീസ് അടക്കമുളളവരുടെ റിമാന്റ് കാലാവധിനീട്ടണമെന്നാവശ്യപ്പെട്ട് എന്‍ ഐ എ അന്വേഷണ സംഘം കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഗൂഢാലോചനയില്‍ അടക്കം സ്വര്‍ണക്കടത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പങ്കുണ്ടോയെന്ന് അന്വേഷിക്കേണ്ടത് അനിവാര്യമാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. കേസിലെ പ്രതികള്‍ ഗൂഡാലോചന നടത്തി പല തവണ വിദേശത്തു നിന്നും ഇന്ത്യയിലെ പലവിമാനത്താവളങ്ങള്‍ വഴി പ്രത്യേകിച്ച് കേരളം വഴി വലിയ അളവില്‍ സ്വര്‍ണം കടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് എന്‍ഐഎ വെളിപ്പെടുത്തി.

കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയായിരുന്നു പ്രധാനമായും കടത്ത്. ഇന്ത്യയിലും വിദേശത്തുമുള്ള, വന്‍സ്വാധീനമുള്ള ആളുകളുള്‍പ്പെട്ട വിശാലമായ ഗൂഢാലോചന ഇതില്‍ നടന്നിട്ടുണ്ടെന്ന് എന്‍ഐഎ അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. ഡിപ്പോമാറ്റിക് ബാഗേജ് വഴിയാണ്പലപ്പോഴും സ്വര്‍ണം കടത്തിയിട്ടുള്ളത്. ഇത് പലര്‍ക്കായിവിതരണം ചെയ്തിട്ടുണ്ട്. ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെത്തന്നെ ബാധിക്കുന്നതാണ്. ഇതില്‍ നിന്ന് പ്രതികള്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടായിട്ടുണ്ടെന്നും, കടത്ത് തീവ്രവാദഫണ്ടിംഗിന് ഉപയോഗിക്കപ്പെട്ടേക്കാമെന്നും എന്‍ഐഎ പറയുന്നു.

അന്വേഷണം വിദേശത്ത് കൂടി നടത്തേണ്ടത് അത്യാവശ്യമാണ്. വലിയ സ്വാധീനമുള്ള വ്യക്തികള്‍ക്കും, കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കും ഇതിലെ ഗൂഢാലോചനയില്‍ എന്താണ് പങ്കെന്ന വിവരം വിശദമായി അന്വേഷിക്കണം. സ്വര്‍ണക്കടത്തിനുള്ള ഗൂഢാലോചന സാമുഹ്യമാധ്യമങ്ങലൂടെയാണ് നടന്നത്. ഇതിന്റെ തെളിവുകള്‍ ശേഖരിക്കാന്‍ പിടിച്ചെടുത്ത ഇലക്ടോണിക് ഉപകരണങ്ങളെല്ലാം തിരുവനന്തപുരത്തെ സി ഡാക് ഓഫീസില്‍ സൈബര്‍ ഫൊറന്‍സിക് അനാലിസിസിനായി നല്‍കിയിട്ടുണ്ട്.

ഇത് വിശദമായിപരിശോധിച്ച് വരികയാണ്. ഡിജിറ്റല്‍ തെളിവുകളുടെ ശേഖരണം പൂര്‍ത്തിയായി വരുന്നതേയുള്ളൂ. അത് ലഭിക്കുന്ന പക്ഷം, ഡിജിറ്റല്‍ തെളിവുകള്‍ കൂടി മുന്‍നിര്‍ത്തി, പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. പ്രത്യേക കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നു കേസിലെ പ്രതികളുടെ റിമാന്റ് കാലാവധിനീട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സുനില്‍ കുമാറിനെ തള്ളി സി.പി.ഐ; മേയറെ പിന്തുടർന്ന് വിമര്‍ശിക്കുന്നത് ശരിയല്ല

. വി.എസ് സുനില്‍കുമാര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും വത്സരാജ് പറഞ്ഞു.

Published

on

കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസിനെതിരായ മുന്‍ മന്ത്രി വി എസ് സുനില്‍ കുമാറിന്റെ വിമര്‍ശനത്തെ തള്ളി സി.പി.ഐ ജില്ലാ നേതൃത്വം. ക്രിസ്മസിന് കേക്ക് നല്‍കിയതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് സി.പി.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പ്രതികരിച്ചു. എല്‍ഡിഎഫ് മേയറായി എം.കെ വര്‍ഗീസ് തുടരട്ടെ. മേയറെ അവിശ്വസിക്കേണ്ടതില്ല. വി.എസ് സുനില്‍കുമാര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും വത്സരാജ് പറഞ്ഞു.

മേയറെ പിന്തുടര്‍ന്ന് വിമര്‍ശിക്കുന്നത് ശരിയല്ല. ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് മേയറെടുത്ത നിലപാടില്‍ സിപിഐയ്ക്ക് വിയോജിപ്പുണ്ടായിരുന്നു. എല്‍ഡിഎഫ് നയങ്ങളുമായി ഒത്തുപോകുമെന്ന് മേയര്‍ പറഞ്ഞതാണ്. അത് മേയര്‍ ഇപ്പോള്‍ തെറ്റിച്ചിട്ടില്ല. മേയര്‍ക്കെതിരായി സിപിഐയ്ക്ക് ഇപ്പോള്‍ നിലപാടില്ല. പാര്‍ട്ടി നിലപാട് സുനില്‍കുമാര്‍ മനസിലാക്കും. വിശദീകരണം ചോദിക്കേണ്ടതില്ല. രാഷ്ട്രീയ നേതാക്കള്‍ പരസ്പരം വീടുകളില്‍ പോകുന്നതില്‍ തെറ്റില്ല എന്നാണ് വത്സരാജിന്റെ പ്രതികരണം.

മേയറുമായുള്ള ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്നും പിന്മാറുന്ന നിലപാടാണ് വി എസ് സുനില്‍ കുമാറും സ്വീകരിച്ചത്.
എല്‍ഡിഎഫ് തീരുമാനപ്രകാരമാണ് മേയര്‍ തുടരുന്നത്. അത് തുടരട്ടെ. ഭവന സന്ദര്‍ശന വിവാദം മുന്നോട്ടു കൊണ്ടുപോകാന്‍ താല്‍പര്യമില്ല
കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സുനില്‍കുമാര്‍ പ്രതികരിച്ചു.

Continue Reading

kerala

ഒരുപാട് അനുഭവിച്ചു, മതിയായി, ഇനി മരിച്ചാല്‍ മതി, വധശിക്ഷ വേണം; കോടതിയില്‍ പെരിയ കേസ് പ്രതി

ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്.

Published

on

പെരിയ ഇരട്ടകൊലപാതകത്തില്‍ പങ്കില്ലെന്നും ഒരുപാട് അനുഭവിച്ച തനിക്ക് മരിച്ചാല്‍ മതിയെന്നും പെരിയ ഇരട്ടക്കൊല കേസിലെ 15-ാം പ്രതി എ. സുരേന്ദ്രന്‍ എന്ന വിഷ്ണു സുര. ഇനി ജീവിക്കാന്‍ ആഗ്രഹമില്ല. അതുകൊണ്ട് വധശിക്ഷ നല്‍കി ജീവന്‍ അവസാനിപ്പിക്കാന്‍ സഹായിക്കണം എന്നായിരുന്നു കരഞ്ഞുകൊണ്ടുള്ള പ്രതിയുടെ അപേക്ഷ. ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 14 പ്രതികള്‍ കുറ്റക്കാരാണെന്നാണ് സിബിഐ കോടതി കണ്ടെത്തിയത്. എ. പീതാംബരന്‍ (മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി), എ. മുരളി, ടി. രഞ്ജിത്ത് (അപ്പു), കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (രാഘവന്‍ നായര്‍) (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി) കെ.വി. ഭാസ്‌കരന്‍ എന്നിവരാണ് കുറ്റക്കാര്‍.

ഒന്ന് മുതല്‍ 8 വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന കുറ്റങ്ങള്‍ തെളിഞ്ഞു. സിബിഐ പ്രതി ചേര്‍ത്ത പത്തില്‍ നാല് സിപിഎം നേതാക്കളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും.

Continue Reading

kerala

ആ അമ്മമാരുടെ കണ്ണീരിന് മുകളിലല്ല സർക്കാർ കോടികൾ മുടക്കി എത്തിച്ച അഭിഭാഷകരുടെ നിയമപാണ്ഡിത്യം: രാഹുല്‍ മാങ്കൂട്ടത്തില്‍

കോടതി കുറ്റവിമുക്തരാക്കിയവര്‍ക്കെതിരേ ശരത്തിന്റെയും കൃപേഷിന്റെയും കുടുംബത്തോടൊപ്പം ചേര്‍ന്ന് പ്രസ്ഥാനം നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Published

on

സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയവും കൊലപാതകികളെ സംരക്ഷിക്കുന്ന പിണറായി വിജയന്റെ രാഷ്ട്രീയവുമാണ് ഇന്ന് ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവും എം.എല്‍.എ.യുമായ രാഹുല്‍ മാങ്കൂട്ടത്തില്‍.

കോടതി കുറ്റവിമുക്തരാക്കിയവര്‍ക്കെതിരേ ശരത്തിന്റെയും കൃപേഷിന്റെയും കുടുംബത്തോടൊപ്പം ചേര്‍ന്ന് പ്രസ്ഥാനം നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പെരിയ ഇരട്ടക്കൊലപാതകത്തില്‍ 14 പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”കേസുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ നമുക്കറിയാം. ആദ്യം സി.പി.എം. പറഞ്ഞത് തങ്ങള്‍ക്ക് ഈ കൊലപാതകത്തില്‍ പങ്കില്ലെന്നാണ്. മുന്‍ എം.എല്‍.എ.യും ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും അടക്കമുള്ളവര്‍ ശിക്ഷിക്കപ്പെടുമ്പോഴെങ്കിലും ഇത് തങ്ങള്‍ ചെയ്തതാണെന്ന് പറയാനുള്ള ബാധ്യത സി.പി.എം. എന്ന കൊലയാളിസംഘടന ഏറ്റെടുക്കേണ്ടതുണ്ട്.

സംസ്ഥാനസര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാവര്‍ക്കും അറിയാം. രണ്ടുകോടിയോളം രൂപയാണ് ഈ കൊലയാളികളെ സംരക്ഷിക്കാന്‍വേണ്ടി മാത്രം പൊതുഖജനാവില്‍നിന്ന് ചെലവഴിച്ചത്. ആ അമ്മമാരുടെയും പിതാക്കന്മാരുടെയും സഹോദരിമാരുടെയും കണ്ണീരിന് മുകളിലല്ല സര്‍ക്കാര്‍ കോടികള്‍ മുടക്കി എത്തിച്ച അഭിഭാഷകരുടെ നിയമപാണ്ഡിത്യം. സര്‍ക്കാര്‍ അന്ന് പല നാറിയ കളികളും കളിച്ചു. കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന ശ്രീധരന്‍ വക്കീല്‍ ഒറ്റുകാരനായി. അദ്ദേഹം ഇനി കഴിക്കുന്ന ഓരോ വറ്റ് ചോറിനകത്തും ശരത്തിന്റെയും കൃപേഷിന്റെയും ചിതറിതെറിച്ച മാംസത്തിന്റെ ഗന്ധമുണ്ടായിരിക്കുമെന്ന് മനസിലാക്കുന്നത് നന്നായിരിക്കും.

സി.ബി.ഐ. വന്നതാണ് ശരിയെന്ന് നീതിപീഠം തന്നെ പറഞ്ഞിരിക്കുന്നത്. ഇതുവരെ നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമായാണ് 14 പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കുറ്റവിമുക്തരായവര്‍ രക്ഷപ്പെട്ടെന്ന് കരുതേണ്ട. എങ്ങനെയാണോ ഇതുവരെ ഈ കേസില്‍ നിയമപോരാട്ടം നടത്തിയത്, ഒട്ടും മടിയില്ലാതെ അത് തുടരും. ഞങ്ങള്‍ക്ക് ഇവിടെ ചെലവഴിക്കാന്‍ പൊതുഖജനാവിലെ കോടാനുകോടി രൂപയുടെ പണമില്ല. എന്നാല്‍, ഞങ്ങളുടെ സാധാരണപ്രവര്‍ത്തകര്‍ അന്നന്ന് പണിക്ക് പോയി കിട്ടുന്നതില്‍നിന്ന് ഒരുവിഹിതമെടുത്ത് ഈ കേസില്‍ നിയമപോരാട്ടം തുടരും”, രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

പെരിയ ഇരട്ടക്കൊല കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഒന്നു മുതല്‍ എട്ടുവരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞ കോടതി, പത്ത് പ്രതികളെ വെറുതെവിടുകയും ചെയ്തു. എറണാകുളം സി.ബി.ഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗവുമായ കെ.വി. കുഞ്ഞിരാമന്‍, സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയടക്കം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ ജനുവരി മൂന്നിന് പ്രഖ്യാപിക്കും.

Continue Reading

Trending