കൊച്ചി: മന്ത്രി കെടി ജലീലിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ചോദ്യം ചെയ്യുന്നത് തുടരുന്നു. നയതന്ത്ര മാര്‍ഗത്തിലൂടെ മതഗ്രന്ഥം കൊണ്ടു വന്നതുമായും ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യല്‍ നീളുകയാണ്. ഏകദേശം 9 മണിക്കൂറുകളായി മന്ത്രി എന്‍.ഐ.എ ഓഫിസില്‍ തുടരുകയാണ്.
ആറ് മണിയോടെ കൊച്ചി എന്‍.ഐ.എ ഓഫീസിലെത്തിയ മന്ത്രിയെ ഒമ്പതര മുതലാണ് ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍.ഐ.എ ഓഫീസില്‍ എത്തിയിരിക്കുന്നത്. രാവിലെ ആറു മണിയോടെ സ്വകാര്യ കാറില്‍ അതീവ രഹസ്യമായാണ് കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ മന്ത്രി ജലീല്‍ എത്തിയത്.
കേസുമായി ബന്ധപ്പെട്ട് മന്ത്രിയെ കഴിഞ്ഞ വെള്ളിയാഴ!്ച കൊച്ചിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് എന്‍.ഐ.എയുടെ ചോദ്യം ചെയ്യല്‍.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിദ സംഘടനകളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങളാണ് എന്‍.ഐ.എ ഓഫിസിന് മുന്നില്‍ അരങ്ങേറിയത്. പ്രതിഷേധം മുന്‍കൂട്ടി കണ്ട് ഓഫീസിന്റെ നാലു പ്രവേശന കവാടങ്ങളിലും ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് പ്രദേശത്ത് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.