സുല്‍ത്താന്‍ ബത്തേരി: ദേശീയപാത നിരോധനവുമായി ബന്ധപ്പെട്ട് യുവജന നേതാക്കള്‍ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തേക്ക് കടന്നു. സകൂള്‍-കോളജ് വിദ്യാര്‍ത്ഥികളും, വിവിധ സംഘടനകളും അടക്കം നൂറുകണക്കിന് ആളുകളാണ് ഐക്യദാര്‍ഢ്യവുമായെത്തുന്നത്.
സമര പന്തലില്‍ സമരഭടന്മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയ പിഞ്ചുകുട്ടികള്‍ ശ്രദ്ധേയരായി. ബത്തേരിയിലെ ഹെവന്‍സ് പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് സമരപന്തലിലെത്തി സമരഭടന്മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
ഇന്നലെ രാവിലെ പത്തരയോടു കൂടിയാണ് ഹെവന്‍സ് പ്രീ സ്‌കൂളിലെ 30 പിഞ്ചുകുഞ്ഞുങ്ങളാണ്‌സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തിയത്. നിരാഹാരമിരിക്കുന്ന യുവ നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കൊണ്ട് ബത്തേരി ടൗണ്‍ ലയന്‍സ് ക്ലബ്ബിലെ 12 ഓളം പ്രവര്‍ത്തകര്‍,സി ഐ ടി യു ഡ്രൈവേഴ്സ് യൂണിയനിലെ 14 ഓളം പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ വൈകീട്ട് 6 മണി വരെ ഉപവസമിരുന്നു. സമര നേതാക്കളുടെ ആരോഗ്യ സ്ഥിതി വളരെ മോശമായിരിക്കുകയാണ്. നിരാഹാരമനുഷ്ടിക്കുന്ന സഫീര്‍ പഴേരിയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധന നടത്തുകയും പൊലീസ് വന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഗവ ഹോസ്പിറ്റലിലേക്കും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി സുല്‍ത്താന്‍ ബത്തേരി സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റുകയും ചെയ്തു.അറസ്റ്റില്‍ പ്രതിഷേധിച്ച് വ്യപാരി സംഘടനയിലെ 3 പേര്‍ റോഡില്‍ അര മണിക്കൂര്‍ അധികം കിടന്ന് പ്രതിഷേധിച്ചു.
കര്‍ണാടക, നീലഗിരി ജില്ലയിലെ ആറോളം സംഘടനകള്‍ അഭിവാദ്യമര്‍പ്പിച്ച് സമരപ്പന്തലില്‍ എത്തി. നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റാലിയും അഭിവാദ്യമര്‍പ്പിച്ച് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോയിന്‍കുട്ടി പ്രസംഗിച്ചു. ഇന്നലെ ഉച്ച 12 മണി വരെ ബത്തേരിയിലെ വ്യാപാരികള്‍ കടകളടച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ബത്തേരിയില്‍ വലിയ തരത്തിലുള്ള പ്രകടനങ്ങള്‍ നടന്നതിനാല്‍ ദേശീയ പാത പലപ്പോഴും ഗതാഗത തടസ്സം നേരിട്ടു.
ചീരാല്‍ പൗരവലിയുടെ നേതൃത്വത്തില്‍ ചീരാലില്‍ നിന്ന് 12 കിലോമീറ്റര്‍ നടന്ന് ബത്തേരിയില്‍ എത്തി യുവ നേതാക്കന്മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. വൈകുന്നേരം പ്രശസ്ത്ര വയലിന്‍ റെജി ഗോപിനാഥ് വയലിന്‍ വായിച്ചു.
ഹെവെന്‍സ് പ്രീ സ്‌കൂള്‍, വ്യപാരി വ്യവസായ ഏകോപന സമിതി, മുസ്ലിംലീഗ് നിയോജക മണ്ഡലം കമ്മിറ്റി, ഓട്ടോമൊട്ടീവ് റോയല്‍ എന്‍ഫീല്‍ഡ്,കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് അസോസിയേഷന്‍,അസംപ്ഷന്‍ സ്‌കൂള്‍,വയനാട് ജില്ലാ ടൂറിസം അസോസിയേഷന്‍, റിസോര്‍ട്ട് ലോഡ്ജ് ഓണേഴ്സ് അസോസിയേഷന്‍, എസ്.എന്‍.എച്ച്.എസ് പൂതാടി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, റ്റാറ്റ ഐറിഷ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി, ലയന്‍സ് ക്ലബ്ബ്, ചീരാല്‍ പൗരാവലി, മൊബൈല്‍ ഫോണ്‍ വ്യാപാരികള്‍,ദ്രോണ അക്കാദമി പി എസ് സി കോച്ചിങ് സെന്റര്‍, ന്യൂസ് പേപ്പര്‍ ഏജന്‍സീസ് അസോസിയേഷന്‍,ഐഡിയല്‍ സ്‌കൂള്‍,കര്‍ണാടക സംരക്ഷണ സമിതി പ്രവര്‍ത്തകര്‍, കര്‍ണാടക കാവല്‍പട,ആധാരം എഴുത്ത് അസോസിയേഷന്‍,ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ അസോസിയേഷന്‍,നിര്‍മല സ്‌കൂള്‍ കബനിഗിരി,പുല്‍പ്പള്ളി വിജയ സ്‌കൂള്‍,കേരള ഗവ.കോണ്ട്രാക്ട്രര്‍ അസോസിയേഷന്‍,ഹോട്ടല്‍ റസ്റ്റോറന്റ് അസോസിയേഷന്‍, ലോട്ടറി ഓണേഴ്സ് അസോസിയേഷന്‍,ബോഡി ബിള്‍ഡേഴ്സ്,എം എസ് എഫ്,എസ് കെ എസ് എസ് എഫ്,എസ് എസ് എഫ് തുടങ്ങിയ വിവിധ സംഘടനകളാണ് അഭിവാദ്യമര്‍പ്പിച്ചത്. സി മോയിന്‍ കുട്ടി, ടി മുഹമ്മദ്, യാഹ്യാഖാന്‍ തലക്കല്‍, പി ഇസമായില്‍, ഹാരിസ് പടിഞ്ഞാറത്തറ, കെ കെ വാസുദേവന്‍, സി അബ്ദുല്‍ ഖാദര്‍, സംസാദ്,കെ റഫീക്, കെ പി തോമസ്, റോസകുട്ടി ടീച്ചര്‍, സി പി വര്‍ഗ്ഗീസ്, വിനയ ചന്ദ്രന്‍, ബ്രാന്‍ ആലി, ഷൗക്കത്തലി മൗലവി, സയ്യിദ് ഫക്രുദീന്‍ പൂക്കോയ തങ്ങള്‍,പി പി ഷൈജല്‍,ബിഷാര്‍ പി,ബ്രാന്‍ ആലി,എന്‍ ഡി അപ്പച്ചന്‍, പി.വി ബാലചന്ദ്രന്‍, ആരിഫ് തണലോട്ട്, എം സി സെബാസ്റ്റ്യന്‍, മാടക്കര അബ്ദുള്ള, കെ.കെ വിശ്വനാഥന്‍ തുടങ്ങിയ വിവിധ സംഘടനകളുടെ നേതാക്കള്‍ സംസാരിച്ചു.