Connect with us

News

പി.എസ്.ജിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് നെയ്മര്‍

പി.എസ്.ജിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് നെയ്മര്‍

Published

on

പാരീസ്: ലിയോ മെസി ഇന്റര്‍ മിയാമിയിലേക്ക് പോയി. കിലിയന്‍ എംബാപ്പേയെ ക്ലബിന് താല്‍പ്പര്യമില്ല. ഇതാ ഇപ്പോള്‍ നെയ്മറും പറയുന്നു- ഞാന്‍ പോവുകയാണ്. അവസാനിച്ച സീസണിലെ ത്രീമുര്‍ത്തികളെല്ലാം പടിയിറങ്ങുമ്പോള്‍ അങ്കലാപ്പിലാണ് പി.എസ്.ജി. പുതിയ സീസണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം.

അതിനിടെയാണ് ഇന്നലെ നെയ്മര്‍ പി.എസ്.ജിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയത്. 2027 വരെ പാരീസില്‍ കരാറുള്ള താരമാണ് നെയ്മര്‍. അതിനിടെ ക്ലബിന് ആശ്വാസം പോര്‍ച്ചുഗീസില്‍ നിന്നുള്ള ഗോണ്‍സാലോ റാമോസിനെ കരാര്‍ ചെയ്തതാണ്. ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിനായി തിളങ്ങിയ താരമാണ് റാമോസ്. ഇത് വരെ അദ്ദേഹം ബെനഫിക്കയിലായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ പി.എസ്.ജിയില്‍ കളിക്കാന്‍ അവസരം കിട്ടുന്നത് വലിയ ഭാഗ്യമാണെന്നും ഏറ്റവും മികച്ച പ്രകടനം പാരീസില്‍ നടത്താനാവുമെന്നും 22 കാരനായ റാമോസ് പറഞ്ഞു.

india

രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്‍ക്കല്‍ വീണ് വണങ്ങുന്നു; വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ്

ദേവ്ദിന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടികാട്ടി.

Published

on

വീണ്ടും വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ് ജഗദീഷ് ദേവ്ദ്. രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്‍ക്കല്‍ വീണ് വണങ്ങുന്നുവെന്നാണ് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി കൂടിയായ ജഗദീഷ് ദേവ്ദിന്റെ പരാമര്‍ശം.

പ്രധാനമന്ത്രി നല്‍കിയ തിരിച്ചടിക്ക് എത്ര പ്രശംസിച്ചാലും മതിയാകില്ല. രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്‍കല്‍ വണങ്ങുന്നു.- ജഗദീഷ് ദേവ്ദ് പറഞ്ഞു. അതേ സമയം, ദേവ്ദിന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടികാട്ടി. സൈന്യത്തെ അപമാനിക്കുന്നത് ബിജെപി തുടരുകയാണ്. പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും മൗനം അതിന്റെ പിന്തുണ വ്യക്തമാക്കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തി.

നേരത്തെ ആര്‍മി കേണല്‍ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മറ്റൊരു ബിജെപി നേതാവ് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ കന്‍വര്‍ വിജയ്ഷായെ ക്യാബിനെറ്റില്‍ നിന്ന് തന്നെ പുറത്താക്കണമെന്ന് ആവശ്യമുള്‍പ്പടെ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പുതിയ വിവാദ പരാമര്‍ശവുമായി ബിജെപിയുടെ തന്നെ മറ്റൊരു മധ്യപ്രദേശ് നേതാവായ ജഗദീഷ് ദേവ്ദ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Continue Reading

kerala

മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു

സംഭവത്തില്‍ ചാന്നാങ്കര സ്വദേശി മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. മണല്‍ നീക്കം തടസപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു. സംഭവത്തില്‍ ചാന്നാങ്കര സ്വദേശി മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് കോസ്റ്റല്‍ സ്‌റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. രാവിലെ ഹാര്‍ബര്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് മത്സ്യത്തൊഴിലാളികളായ പ്രതിഷേധക്കാര്‍ തള്ളിക്കയറിയിരുന്നു.

മുജീബിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പൊലീസ് സംഘത്തിന് നേരെ മത്സ്യത്തൊഴിലാളികള്‍ പാഞ്ഞടുത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇന്ന് രാവിലെ മുതല്‍ മത്സ്യത്തൊഴിലാളികള്‍ തീരദേശ റോഡ് ഉപരോധിക്കുകയാണ്. ഉകരണഞ്ഞള്‍ എത്തിച്ചിട്ടും മണല്‍ നീക്കാന്‍ സാധിച്ചിരുന്നില്ല. പൊഴി മൂടിപ്പോവാനുള്ള സാധ്യതയുണ്ട്. ഇതിന് പിന്നാലെയാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.

Continue Reading

kerala

സ്‌പോണ്‍സര്‍മാര്‍ പിന്‍മാറി; മെസ്സിയും സംഘവും കേരളത്തിലേക്കെത്തില്ല

വിഷയത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം നിയമനടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്

Published

on

കേരളത്തില്‍ മെസ്സിയും സംഘവും എത്തില്ല. സ്‌പോണ്‍സര്‍ കരാര്‍ തുക നല്‍കാത്തതാണ് കാരണമായത്. 300 കോടിയിലധികം രൂപയാണ് ടീമിനെ എത്തിക്കാനായി വേണ്ടിയിരുന്നത്. വിഷയത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം നിയമനടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ കേരളത്തിലേക്ക് ടീം ഒക്ടോബറില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ആ സമയം മെസ്സിയും സംഘവും ചൈനയില്‍ കളിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെയാണ് കേരളത്തിലേക്കുള്ള വരവ് ഉണ്ടാകില്ലെന്ന് ഉറപ്പായത്.

അര്‍ജന്റീന ടീം സംസ്ഥാനത്ത് രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്ന് സര്‍ക്കാര്‍ തലത്തില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അര്‍ജന്റീന ടീം വരുമെന്ന് പരസ്യമായി പ്രഖ്യാപിച്ച കായിക മന്ത്രി വി അബ്ദുറഹ്മാനും ഇതോടെ വെട്ടിലായി.

Continue Reading

Trending