Connect with us

Culture

നെയ്മര്‍ മികച്ച താരം; തോല്‍വിയോടെ പി.എസ്.ജിയുടെ സീസണ് വിരാമം

Published

on

പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ അവസാന മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ചാമ്പ്യന്‍മാരായ പാരീസ് സെന്റ് ജര്‍മയ്‌ന് ഞെട്ടിക്കുന്ന തോല്‍വി. അഞ്ചാം സ്ഥാനക്കാരായ റെന്നസാണ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പി.എസ്.ജിയെ അട്ടിമറിച്ചത്.
അതിനിടെ ബ്രീസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിനെ ഫ്രഞ്ച് ലീഗിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.

ഞായറാഴ്ച പാരീസില്‍ നടന്ന ചടങ്ങില്‍ ബ്രിസീല്‍ ഇതിഹാസ താരം റൊണാള്‍ഡോയില്‍ നിന്നാണ് നെയ്മര്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്.
പരുക്കിനെ തുടര്‍ന്ന് സീസണിലെ അവസാന മൂന്നു മാസങ്ങളില്‍ കളിക്കളത്തില്‍ ഇറങ്ങാതിരുന്നിട്ടും മുന്‍ ബാഴ്‌സ സൂപ്പര്‍ താരത്തെ തേടി അവാര്‍ഡ് എത്തുകയായിരുന്നു. ഫ്രഞ്ച് ലീഗില്‍ ടീമിനു വേണ്ടി 20 ലീഗ് മത്സരങ്ങളില്‍ നിന്ന് 19 ഗോളകളും 13 അസിസ്റ്റുകളുമായി കളംനിറഞ്ഞാണ് പാരീസ് സെന്റ് ജര്‍മന്‍ സൂപ്പര്‍സ്റ്റാര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. അതേസമയം നെയ്മറിന്റെ ഭാവി തീരുമാനത്തെ സംബന്ധിച്ച് പുരസ്‌കാരത്തിന് ചോദ്യങ്ങള്‍ ഉയര്‍ന്നു. താന്‍ പി.എസ്.ജിയില്‍ തുടരുമെന്നായിരുന്നു പുരസ്‌കാര ജേതാവിന്റെ മറുപടി. ഇതോടെ നെയ്മര്‍ ഫ്രാന്‍സ് വിട്ട് സ്പാനിഷ് ലീഗിലേക്ക് ചേക്കേറുമെന്ന വിവാദങ്ങള്‍ക്ക് താല്‍കാലിക അന്ത്യമായി.

“ഈ സീസണില്‍ എനിക്ക് വളരെ താല്പര്യവും സന്തോഷവും അനുഭവപ്പെടുന്നു, ഇത് ഒരു വലിയ ബഹുമതിയാണ്, സഹ കളിക്കാരെ കൂടാതെ എനിക്ക് ഈ പുരസ്‌കാരം നേടാനാവില്ല”, 26 കാരനായ നെയ്മര്‍ പറഞ്ഞു. ചടങ്ങില്‍ പി.എസ്.ജിയിലെ സഹതാരം എഡിന്‍സന്‍ കാവാനിയും സംബന്ധിച്ചു.

ബാര്‍സലോണയില്‍ കഴിഞ്ഞ ആഗസ്തില്‍ 222 മില്യന്‍ യൂറോ എന്ന റെക്കോര്‍ഡ് തുകക്കാണ് നെയ്മറിന്റെ ട്രാന്‍ഫര്‍ നടന്നത്.

സീസണില്‍ സ്വന്തം തട്ടകത്തില്‍ പി.എസ്.ജി തോല്‍വി ഏറ്റുവാങ്ങുന്നത് ഇതാദ്യമായാണ്. വിജയത്തോടെ റെന്നസിന് യൂറോപ്പ ലീഗ് പ്രവേശം സാധ്യമായി. 52-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ബൂറിഗിയാഡ് പെനാല്‍റ്റിയിലൂടെ നേടിയ ഗോളിന് മുന്നിലെത്തിയ റെന്നസ്, 71-ാം മിനിറ്റില്‍ അഡ്രിയാന്‍ ഹനൂവിലൂടെ ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. നാലാഴ്ചക്ക് മുമ്പ് തന്നെ ലീഗില്‍ കിരീടം സ്വന്തമാക്കിയ പി.എസ്.ജി സീസണില്‍ നേരിടുന്ന മൂന്നാമത്തെ തോല്‍വിയായിരുന്നു ഇത്.

kerala

റിമാൻഡിലായ മകനെ കണ്ട് പുറത്തിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു

പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നാട്ടുകാരും ഉടന്‍ സൂസമ്മയെ പൊലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Published

on

വാറന്‍റ് കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത മകനെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. ഇലന്തൂര്‍ പൂക്കോട് പരിയാരം പുതിയത്ത് വീട്ടില്‍ കുഞ്ഞച്ചന്‍റെ ഭാര്യ സൂസമ്മയാണ് (60) മരിച്ചത്. ഇന്നലെ രാവിലെ 11.30 ന് പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.

കോടതി റിമാന്‍ഡ് ചെയ്ത മകന്‍ ചെറിയാനെ (43) പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശിച്ചശേഷം പുറത്തിറങ്ങിയ സൂസമ്മ ട്രാഫിക് സ്റ്റേഷന് മുന്‍വശത്തെ കല്‍ക്കെട്ടില്‍ ഇരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നാട്ടുകാരും ഉടന്‍ സൂസമ്മയെ പൊലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സൂസമ്മ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. നേരത്തേ ഹൃദയവാല്‍വ് മാറ്റി വെക്കുകയും ചെയ്തിരുന്നു.

2022 ഒക്‌ടോബര്‍ 12ന് പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ പ്രതിയായ ചെറിയാനെതിരെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ കോടതിയില്‍ നേരിട്ട് ഹാജരായ ചെറിയാനെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ക്കായി ചെറിയാനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച വിവരം അറിഞ്ഞാണ് അമ്മ സൂസമ്മ കാണാനെത്തിയത്.

Continue Reading

kerala

‘പരിചരിച്ച എല്ലാവർക്കും നന്ദി’; കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഡിസ്ചാർജ് ആയി അബ്ദുൾ നാസർ

കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരു വർഷമായി മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Published

on

കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി ആശുപത്രി വിട്ടു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരു വർഷമായി മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോക്ടർ ഇക്ബാലിന്റെ നേതൃത്വത്തിൽ കിഡ്നി മാറ്റിവച്ച ശേഷമാണ് ഇപ്പോഴത്തെ മടക്കം.

ചികിത്സയുമായി ബന്ധപ്പെട്ട് എല്ലാവർക്കും നന്ദി അറിയിച്ച ശേഷമാണ് മഅ്ദനി ആശുപത്രി വിട്ടത്. നേരത്തെ രണ്ട് വട്ടം അത്യാസന്ന നിലയിൽ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർ ചികിത്സയ്ക്കായി മൂന്ന് മാസം മഅ്ദനിയും കുടുംബവും കൊച്ചിയിൽ തുടരും.

നേരത്തെ പേരിട്രേണിയൽ – ഹീമോ ഡയാലിസിസുകൾ സംയുക്തമായി ചെയ്തിട്ടും രക്തസമ്മർദ്ദം നിരന്തരം ഉയരുകയും താഴുകയും ചെയ്യുന്ന അതിസങ്കീർണമായ ശാരീരിക അവസ്ഥയെ വിവിധ സമയങ്ങളിൽ മഅ്ദനി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം അണുബാധ ഉണ്ടാകാതിരിക്കാനും സൂക്ഷ്മമായ ശാരീരിക നിരീക്ഷണവും ഒരു വർഷക്കാലത്തോളം ദീർഘമായി നീളുന്ന ആശുപത്രി സമാനമായ ജീവിത സാഹചര്യവും ആവശ്യമാണ്.

Continue Reading

india

ടൂറിസം മേഖലയിലെ പ്ലാസ്റ്റിക് മാലിന്യം തടയാന്‍ ചാക്രിക സമീപനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ടൂറിസം മന്ത്രി സമദാനിയെ അറിയിച്ചു

പ്ലാസ്റ്റിക് വസ്തുക്കളെ റീസൈക്ലിങ്, പുനരുപയോഗം എന്നിവയിലൂടെ മാലിന്യമായി തള്ളുന്നത് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Published

on

വിനോദ സഞ്ചാര മേഖലയിലെ പ്ലാസ്റ്റിക് മലിനീകരണം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ചാക്രിക സമീപനം (സര്‍ക്കുലര്‍ അപ്പ്രോച്ച്) പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് മുസ്‌ലിം ലീഗ് നേതാവ് ഡോ.എം.പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു. പ്ലാസ്റ്റിക് വസ്തുക്കളെ റീസൈക്ലിങ്, പുനരുപയോഗം എന്നിവയിലൂടെ മാലിന്യമായി തള്ളുന്നത് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഇതിനായി റ്റുവാട്‌സ് സര്‍ക്കുലര്‍ ഇക്കോണമി ഓഫ് പ്ലാസ്റ്റിക്‌സ് ഇന്‍ ടൂറിസം ദി ഗ്ലോബല്‍ ടൂറിസം പ്ലാസ്റ്റിക് ഇനിഷ്യറ്റീവ് എന്ന പേരില്‍ യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാമുമായും വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനുമായും സഹകരിച്ച് 2023 ജൂണില്‍ ഗോവയില്‍ കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നതായി മന്ത്രി അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുസ്ഥിര വിനോദ സഞ്ചാരത്തിനുള്ള ദേശീയ പദ്ധതിയില്‍ പാരിസ്ഥിതിക സുസ്ഥിരത സുപ്രധന ഘടകമാണെന്ന് മന്ത്രി പ്രസ്താവിച്ചു. ഇതിനായി ട്രാവല്‍ ഫോര്‍ ലൈഫ് എന്ന പരിപാടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. സ്വദേശ് ദര്‍ശന്‍ 2.0 പദ്ധതിയിലും പാരിസ്ഥിക സുസ്ഥിരതയും ഉത്തരവാദിത്തത്തോടെയുള്ള വിനോദ സഞ്ചാരവുമാണ് ഉദ്ദേശിക്കുന്നത്. ഇക്കോ ടൂറിസം മേഖലയിലെ പ്ലാസ്റ്റിക് മാലിന്യം തടയുന്നത് സംബന്ധിച്ച് ലോക്‌സഭയില്‍ സമദാനി നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

Continue Reading

Trending