Culture
ന്യൂസിലാന്‍ഡേ നിങ്ങള്‍ക്ക് നന്ദി, ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തിന് സാക്ഷിയായ ഇമാം ജമാല്‍ ഫൗദ ഇന്നലെ നടത്തിയ ജുമുഅ പ്രഭാഷണം

മുസ്‌ലിം സഹോദരീ സഹോദരന്മാരെ, മാനവ സമൂഹത്തിലെ സഹോദരീ സഹോദരന്മാരെ, ന്യൂസിലാന്‍ഡിലെ സഹോദരീ സഹോദരന്മാരെ- കഴിഞ്ഞ വെള്ളിയാഴ്ച ഇതേ പള്ളിയില്‍നിന്ന് ഞാന്‍ ആ ഭീകരന്റെ കണ്ണുകളിലെ വിദ്വേഷവും വെറുപ്പും നോക്കിക്കണ്ടു. അന്‍പതു പേരെ കൊന്ന് രക്തസാക്ഷികളാക്കുകയും 42 പേരെ മുറിവേല്‍പ്പിക്കുകയും ലോകത്തുടനീളമുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയം തകര്‍ത്തുകളയുകയും ചെയ്തത് അയാളാണ്. ഇന്ന് അതേ സ്ഥലത്ത് നിന്ന് ന്യൂസിലാന്‍ഡിലെയും ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള ആയിരക്കണക്കിന് മനുഷ്യരുടെയും കണ്ണുകളില്‍ സ്‌നേഹവും ആര്‍ദ്രതയും നോക്കിക്കാണുകയാണ് ഞാന്‍. ശരീരം കൊണ്ട് ഇവിടെ ഇല്ലെങ്കിലും മനസ്സുകൊണ്ട് നമ്മോടൊപ്പമുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളും നിറഞ്ഞിരിക്കുന്നു.
ലോകത്തെ കീറിമുറിച്ച പൈശാചിക ആശയംകൊണ്ട് നമ്മുടെ രാജ്യത്തെയും കീറിമുറിക്കാം എന്നാണ് ആ ഭീകരന്‍ കരുതിയത്. പക്ഷേ ന്യൂസിലാന്‍ഡിനെ ഒരിക്കലും തകര്‍ക്കാനാവില്ലെന്ന് നാം കാണിച്ചുകൊടുത്തിരിക്കുന്നു. ലോകത്തിനുമുമ്പില്‍ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും മാതൃകയായി നാം മാറിയിരിക്കുന്നു. നമ്മുടെ ഹൃദയങ്ങള്‍ തകര്‍ന്നിട്ടുണ്ട്, പക്ഷേ നമൊരിക്കലും തകര്‍ന്നുപോയിട്ടില്ല. നാം ഇപ്പോഴും സജീവമായിത്തന്നെ ജീവിക്കുന്നു. നാം ഒറ്റക്കെട്ടാണ്. നമ്മെ ഭിന്നിപ്പിക്കാന്‍ ആരെയും സമ്മതിക്കില്ലെന്ന് നാം തീരുമാനിച്ചിരിക്കുന്നു. നാം ഓരോരുത്തരും പരസ്പരം സ്‌നേഹിക്കാനും പിന്തുണക്കാനും നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നു.
വെള്ള മേധാവിത്വത്തിന്റെ പൈശാചിക ആശയം നമുക്ക് ആഘാതം ഏല്‍പ്പിക്കുന്നത് ആദ്യമായല്ലെങ്കിലും ഇത്തവണത്തേത് കടുത്ത രീതിയില്‍ തന്നെയാണ്. കൊല്ലപ്പെട്ട ആളുകളുടെ എണ്ണം അത്ര അസാധാരണം അല്ലായിരിക്കാം. പക്ഷേ ന്യൂസിലാന്‍ഡ് കാണിച്ച ഐക്യദാര്‍ഢ്യം തികച്ചും അസാധാരണമാണ്, വിസ്മയകരമാണ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളോട് ഞാന്‍ പറയട്ടെ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണം വെറുതെയാവില്ല തന്നെ. പ്രതീക്ഷയുടെ ഒരുപാട് വിത്തുകള്‍ അവര്‍ അവരുടെ ചോര കൊണ്ട് നനച്ചിരിക്കുന്നു. ഐക്യത്തിന്റെയും ഇസ്‌ലാമിന്റെയും മനോഹാരിത ലോകം അവരിലൂടെ ദര്‍ശിച്ചറിയും. സ്ഥലങ്ങളില്‍വെച്ച് ഏറ്റവും മികച്ച ഒരിടത്ത് വെച്ച്, നാളുകളില്‍ ഏറ്റവും മികച്ച ഒരു നാളില്‍ തന്നെ നമ്മുടെ കൂട്ടത്തിലെ ഏറ്റവും നല്ലവരെ തന്നെയാണ് തിരിച്ചുവിളിക്കപ്പെട്ടിരിക്കുന്നത്. അതും കര്‍മ്മങ്ങളില്‍ ഏറ്റവും മനോഹരമായ ഒരു കര്‍മ്മം ചെയ്തുകൊണ്ടിരിക്കെ. അവര്‍ ഇസ്‌ലാമിന്റെ രക്തസാക്ഷികള്‍ മാത്രമല്ല ന്യൂസിലാന്‍ഡിന്റെ രക്തസാക്ഷികള്‍ കൂടിയാണ്.
ഞങ്ങള്‍ക്ക് നിങ്ങളെ നഷ്ടപ്പെട്ടെങ്കിലും ന്യൂസിലാന്‍ഡിന്റെ അഖണ്ഡതക്കും ശക്തിക്കും നിങ്ങള്‍ ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. നിങ്ങളുടെ വേര്‍പാട് ഉണര്‍ത്തുപാട്ടാണ്. നമ്മുടെ രാജ്യത്തിന് മാത്രമല്ല, മുഴുവന്‍ മനുഷ്യ സമൂഹത്തിനും. നിങ്ങളുടെ രക്തസാക്ഷിത്വം ന്യൂസിലാന്‍ഡിന് നവജീവന്‍ പകര്‍ന്നു നല്‍കിയിരിക്കുന്നു. ഒരുപാട് പേര്‍ക്ക് മുന്നോട്ട് വളരാനുള്ള അവസരമാണത് സൃഷ്ടിച്ചിരിക്കുന്നത്.
എല്ലാ വൈവിധ്യങ്ങളെയും ആവാഹിച്ചിരിക്കുന്ന നമ്മുടെ ഈ മഹാസംഗമം മാനുഷിക ഐക്യത്തിന്റെ സാക്ഷ്യപത്രമാണ്. നമ്മെ വീണ്ടെടുക്കാന്‍ കരുത്തുള്ള സ്‌നേഹത്തെ ഉയര്‍ത്തിപ്പിടിക്കുകയും വെറുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിനുവേണ്ടിയാണ് ആയിരക്കണക്കായ മനുഷ്യര്‍ ഇന്നിവിടെ ഒത്തുചേര്‍ന്നിരിക്കുന്നത്. മറ്റു മനുഷ്യരോട് നന്ദി കാണിക്കാതെ ഒരിക്കലും നിങ്ങള്‍ക്ക് ദൈവത്തോട് നന്ദി കാണിക്കാ നാവില്ലെന്ന് നമ്മുടെ പ്രവാചകന്‍ മുഹമ്മദ് പഠിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ന്യൂസിലാന്‍ഡിലെ ജനസമൂഹത്തോട് നമ്മള്‍ പറയുന്നു നിങ്ങള്‍ക്ക് ഒരുപാട് നന്ദി. നിങ്ങള്‍ക്ക് നന്ദി. നിങ്ങളുടെ കണ്ണുനീരിനു നന്ദി. നിങ്ങളുടെ ഹാക്കക്ക് (സവിശേഷ ഐക്യദാര്‍ഡ്യ നൃത്തം) നന്ദി. നിങ്ങള്‍ നല്‍കിയ പൂച്ചെണ്ടുകള്‍ക്ക് നന്ദി. നിങ്ങളുടെ സ്‌നേഹത്തിനും സഹാനുഭൂതിയും നന്ദി. നമ്മുടെ പ്രധാനമന്ത്രിയോട് പറയട്ടെ. താങ്കള്‍ക്ക് നന്ദി. താങ്കളുടെ നേതൃത്വത്തിന് നന്ദി. ലോകത്തിലെ എല്ലാ നേതാക്കള്‍ക്കും മുഴുവന്‍ അതൊരു മികച്ച മാതൃകയായിത്തീര്‍ന്നിരിക്കുന്നു. ഞങ്ങളുടെ കുടുംബങ്ങളെ ചേര്‍ത്തുപിടിച്ചതിന്, ഒരു കൊച്ചു സ്‌കാഫ് കൊണ്ട് ഞങ്ങളെ ആദരിച്ചതിന് ഒരുപാട് നന്ദി. ആര്‍ദ്രമായ താങ്കളുടെ വാക്കുകള്‍ക്കും കണ്ണുനീര്‍ത്തുള്ളികള്‍ക്കും ഒരുപാട് നന്ദി. ഞങ്ങളില്‍ ഒരാളായി മാറിയതിന് താങ്കള്‍ക്ക് നന്ദി. ന്യൂസിലാന്‍ഡ് ഗവണ്‍മെന്റിനും ഒപ്പം ഞങ്ങള്‍ വിസ്മരിക്കപ്പെട്ടവരല്ലെന്ന് ബോധ്യപ്പെടുത്തിയ എല്ലാ അല്‍ഭുത മനുഷ്യര്‍ക്കും നന്ദി. പൊലീസ് സേനക്കും സന്നദ്ധസേവകര്‍ക്കും നന്ദി. എന്നും ഞങ്ങളുടെ ജീവനായിരുന്നല്ലോ നിങ്ങളുടെ ജീവനേക്കാള്‍ നിങ്ങള്‍ വില കല്‍പ്പിച്ചത്. കൊലയാളിയില്‍നിന്ന് ഞങ്ങളെ രക്ഷിക്കാനായി വീടിന്റെ വാതില്‍ തുറന്നുവെച്ച എല്ലാ അയല്‍വാസികള്‍ക്കും ഒരുപാട് നന്ദി. ഞങ്ങളെ സഹായിക്കാന്‍ കാറുമായി ഓടിയെത്തിയ വര്‍ക്ക് നന്ദി. ഞങ്ങള്‍ പൊറുതിമുട്ടിയപ്പോള്‍ ഭക്ഷണം തന്ന് സഹായിച്ചവര്‍ക്ക് നന്ദി. ന്യൂസിലാന്‍ഡേ നിങ്ങള്‍ക്ക് നന്ദി. നിങ്ങള്‍ക്ക് നന്ദി. സ്‌നേഹവും കരുതലും എന്താണെന്ന് ലോകത്തെ പഠിപ്പിച്ചതിനു നിങ്ങള്‍ക്ക് നന്ദി.
ഇന്നിവിടെ നമസ്‌കാരത്തിനായി ഒത്തുചേര്‍ന്ന സഹോദരീ സഹോദരന്മാരെ ഒരിക്കല്‍കൂടി ഒന്നിച്ചുചേര്‍ന്നതിന് നിങ്ങള്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നു. നമുക്ക് സംഭവിച്ച ആഘാതത്തിന്‌ശേഷം വലിയ നഷ്ടം നാം അനുഭവിക്കുന്നുണ്ട്. പക്ഷേ അല്ലാഹു നമുക്ക് നല്‍കിയ വാഗ്ദത്തം യാഥാര്‍ത്ഥ്യമാകുന്നു. ഈ സന്ദര്‍ഭങ്ങളില്‍ ക്ഷമയവലംബിക്കുകയും ഏതാപത്തു ബാധിക്കുമ്പോഴും ഞങ്ങള്‍ അല്ലാഹുവിന്റേതല്ലോ, അവനിലേക്കല്ലോ ഞങ്ങള്‍ മടങ്ങേണ്ടതും എന്ന് പറയുകയും ചെയ്യുന്നവരെ സുവാര്‍ത്തയറിയിച്ചുകൊള്ളുക. അവര്‍ക്ക് തങ്ങളുടെ റബ്ബില്‍നിന്ന് വലുതായ അനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കും. അവന്റെ കാരുണ്യം അവര്‍ക്ക് തണലേകുകയും ചെയ്യും. (ഖുര്‍ആന്‍ 2: 157)
നിങ്ങള്‍ പ്രകടിപ്പിച്ച കരുത്തിനും വിട്ടുവീഴ്ച്ചക്കും നന്ദി. നിങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്തിയ ദേഷ്യത്തിനും കവിഞ്ഞൊഴുകിയ ദയാവായ്പിനും നന്ദി. നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും മറ്റുള്ളവര്‍ വീഴുമായിരുന്ന സന്ദര്‍ഭത്തില്‍ ഉയര്‍ന്ന് നിന്നതിനും നന്ദി. ഇസ്‌ലാമോഫോബിയ നമ്മെ കൊല്ലും. മുസ്‌ലിംകള്‍മുമ്പും അതിന്റെ വേദന അനുഭവിച്ചവരാണ്. കാനഡയില്‍ അത് ആളുകളെ കൊന്നിട്ടുണ്ട്. നോര്‍വേയില്‍ നമുക്ക് എതിരെയും യു.കെയിലും യു.എസിലും നിരപരാധികളായ മനുഷ്യര്‍ക്കെതിരെയും അത് ഉപയോഗിച്ചിട്ടുണ്ട്. ലോകത്ത് പലയിടത്തും അങ്ങനെതന്നെ. ഇസ്‌ലാമോഫോബിയ യാഥാര്‍ത്ഥ്യമാണ്. മുസ്‌ലിംകളെ അപമാനവീകരിക്കാനും യുക്തിരഹിതമായി ഭയപ്പെടാനും ജനങ്ങളെ പ്രേരിപ്പിക്കലാണവരുടെ ലക്ഷ്യം. നാം ധരിക്കുന്ന വസ്ത്രത്തെ പേടിക്കാന്‍, നമ്മള്‍ ഇഷ്ടപ്പെടുകയും തിന്നുകയും ചെയ്യുന്ന ഭക്ഷണത്തെ പേടിക്കാന്‍, നമ്മുടെ പ്രാര്‍ത്ഥനാരീതിയെ പേടിക്കാന്‍, നമ്മുടെ വിശ്വാസത്തെയും ആചാരങ്ങളെയും പേടിക്കാന്‍. അതാണവര്‍ പറയുന്നത്. വിദ്വേഷ പ്രഭാഷണങ്ങളും പേടിയുടെ രാഷ്ട്രീയവും അവസാനിപ്പിക്കാന്‍ നടപടികളെടുക്കണമെന്ന് ന്യൂസിലാന്‍ഡിനോടും അയല്‍ രാജ്യങ്ങളോടും ലോക ഭരണകൂടങ്ങളോടും നാം അഭ്യര്‍ഥിക്കുകയാണ്.
50 പേര്‍ രക്തസാക്ഷികള്‍ ആകേണ്ടിവന്നതും 42 പേര്‍ക്ക് മുറിവേറ്റതും ഒരുനാള്‍ കൊണ്ടുണ്ടായ യാദൃച്ഛികതയല്ല. ചില രാഷ്ട്രീയനേതാക്കളും മീഡിയകളും ഒക്കെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാം വിരുദ്ധ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങളുടെ അനന്തര ഫലമാണത്. ഭീകരതക്ക് വര്‍ണ്ണമോ വംശമോ മതമോ ഇല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ സംഭവങ്ങളാണ് കഴിഞ്ഞയാഴ്ച നടന്നത്. വ്യാപകമായിക്കൊണ്ടിരിക്കുന്ന വെള്ള വംശീയതയും വലതുപക്ഷ തീവ്രവാദവും ആഗോള സമൂഹത്തിന് വന്‍ ഭീഷണിയായിതീര്‍ന്നിരിക്കുന്നു . ഇത് അവസാനിപ്പിച്ചേ മതിയാവൂ. ഇന്നിവിടെ ഒത്തുകൂടിയ മുസ്‌ലിംകളും അല്ലാത്തവരുമായ എന്റെ എല്ലാ സഹോദരീ സഹോദരന്മാരോടും ഈ വിഷമ ഘട്ടത്തില്‍ നമ്മെ സഹായിക്കാനും പിന്തുണക്കാനുമായി ഇവിടെ എത്തിയ എല്ലാ അന്താരാഷ്ട്ര അഗതികളോടും ഞാന്‍ നന്ദി പറയുന്നു. അല്ലാഹുവേ ഞങ്ങളോട് നീ കാരുണ്യം കാണിക്കേണമേ. അല്ലാഹുവേ കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടവരോട് നീ കാരുണ്യം കാണിക്കേണമേ. അവര്‍ക്ക് നീ സ്വര്‍ഗത്തില്‍ ഉന്നതസ്ഥാനം നല്‍കി അനുഗ്രഹിക്കേണമേ. അല്ലാഹുവേ പരിക്കേറ്റവര്‍ക്ക് സമാശ്വാസവും മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ക്ഷമയും നല്‍കേണമേ. അല്ലാഹുവേ ഞങ്ങളുടെ നാടും രാജ്യവുമായ ന്യൂസിലന്‍ഡിന് സമാധാനവും സുരക്ഷയും നല്‍കുകയും അതിനെയും അവിടത്തെ ജനങ്ങളെയും എല്ലാ പൈശാചികതകളില്‍നിന്നും കാത്തുരക്ഷിക്കുകയും ചെയ്യേണമേ. അല്ലാഹുവേ ലോകത്തിനു മുഴുവന്‍ ശാന്തിയും സുരക്ഷയും ഐശ്വര്യവും നല്‍കി അനുഗ്രഹിക്കണമേ. ന്യൂസിലാന്‍ഡിന് സുരക്ഷ നല്‍കേണമേ. അല്ലാഹുവേ ന്യൂസിലാന്‍ഡിലെ മനുഷ്യര്‍ക്കും ലോകത്തിനും നീ രക്ഷ നല്‍കേണമേ.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
kerala10 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്‌ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
Cricket1 day ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്‌ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
kerala1 day ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി