Connect with us

News

മൂന്നാമത്തെ മസ്ജിദും ഉന്നമിട്ടിരുന്നു , സാധ്യമാകുന്ന അത്രയും മുസ്‌ലിങ്ങളെ കൊല്ലുകയായിരുന്നു ലക്ഷ്യം; ന്യൂസിലാന്റിലെ കൊലയാളി

ഇയാളുടെ ശിക്ഷാ വിചാരണക്കിടെയായിരുന്നു തുറന്ന് പറച്ചില്‍

Published

on

ക്രൈസ്റ്റ്ചര്‍ച്ച്: രണ്ട് മുസ്‌ലിം പള്ളികളില്‍ വെടിവെച്ചതിന് ശേഷം മൂന്നാമത്തെ പള്ളിയും ലക്ഷ്യമിട്ടിരുന്നതായി ന്യൂസിലാന്റിലെ കൊലയാളി കോടതിയില്‍. സാധ്യമാകുന്ന അത്രയും പേരെ കൊല്ലുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്നും അക്രമി പറഞ്ഞു. ഇയാളുടെ ശിക്ഷാ വിചാരണക്കിടെയായിരുന്നു തുറന്ന് പറച്ചില്‍.

51 പേരെ കൊലപ്പെടുത്തിയ കുറ്റവും 40 പേരെ വധിക്കാന്‍ ശ്രമിച്ചതും ഭീകരവാദക്കുറ്റവുമാണ് 29 കാരനായ ഓസ്‌ട്രേലിയക്കാരന്‍ ബ്രെന്റന്‍ ടാറന്റിനെതിരെ ചുമത്തിയത്. പരോള്‍ ഇല്ലാതെ ആജീവാനന്ത തടവ് ശിക്ഷയാണ് ഇയാള്‍ക്ക് വിധിച്ചത്. ന്യൂസിലാന്റില്‍ ഈ ശിക്ഷ ആദ്യമായാണ് ഒരു കുറ്റവാളിക്ക് വിധിക്കുന്നത്. ഇയാളുടെ ആക്രമണത്തെ അതിജീവിച്ചവരുടെയും ഇരകളുടെ ബന്ധുക്കളുടെയും മുന്നില്‍ ഭാവ വ്യത്യാസമോ കുറ്റബോധമോ ഇല്ലാതെയാണ് കുറ്റവാളി എത്തിയത്.

2019ലാണ് ലോകത്തെ നടുക്കി ന്യൂസിലാന്റില്‍ മുസ്‌ലിം പള്ളികള്‍ക്കു നേരെ ആക്രമണമുണ്ടായത്. ആയുധധാരിയായ കൊലയാളി ഫേസ്ബുക്ക് ലൈവ് ഓണാക്കിയ ശേഷമാണ് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് നേരെ വെടിവെച്ചത്. ആദ്യം അല്‍നൂര്‍ മോസ്‌ക്കിലും പിന്നീട് ലിന്‍വുഡ് മോസ്‌ക്കിലുമാണ് ആക്രമണം നടത്തിയത്. ആകെ 51 പേര്‍ മരിച്ചു. മുസ്‌ലിങ്ങളോടുള്ള വിദ്വേഷമാണ് ആക്രമണത്തിന്റെ കാരണമെന്ന് കൊലയാളി പറഞ്ഞിരുന്നു. ആക്രമണ ശേഷം പള്ളി കത്തിക്കാനും ഇയാള്‍ക്ക് പദ്ധതിയുണ്ടായിരുന്നു.

kerala

ആറളം ഫാമിലെ വന്യജീവി ആക്രമണം; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

വന്യജീവി ആക്രമണം സംബന്ധിച്ച് ശാസ്ത്രീയമായ വിവരങ്ങള്‍ ഒന്നും സര്‍ക്കാര്‍ സമര്‍പ്പിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി

Published

on

ആറളം ഫാമിലെ വന്യജീവി ആക്രമണത്തില്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മുമ്പ് 2 തവണയായി കോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും വിവിധ വകുപ്പുകളെ തമ്മില്‍ ഏകോപിപ്പിക്കുന്നതിനുള്ള സമിതി രൂപീകരിച്ചിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രദേശത്തെ വന്യജീവി ആക്രമണം സംബന്ധിച്ച് ശാസ്ത്രീയമായ വിവരങ്ങള്‍ ഒന്നും സര്‍ക്കാര്‍ സമര്‍പ്പിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി.

വിഷയത്തിലെ ഹ്രസ്വകാലദീര്‍ഘകാല കര്‍മ പദ്ധതി എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി പറയുന്നു. അതേസമയം ആറളത്ത് വന്യജീവി ആക്രമണം തടയുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഏര്‍പ്പെടുത്തി വരികയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ ഇക്കാര്യങ്ങള്‍ എന്തുകൊണ്ടാണ് സത്യവാങ്മൂലത്തില്‍ ഇല്ലാത്തതെന്ന് കോടതി തിരിച്ചു ചോദിച്ചു. നടപടികള്‍ എടുക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വെറുതെ പറഞ്ഞാല്‍ പോരെന്നും അക്കാര്യങ്ങള്‍ രേഖാമൂലം ഉണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു. കാര്യങ്ങള്‍ വിശദമാക്കി അധിക സത്യവാങ്മൂലം സമര്‍പ്പിക്കാനും ഹൈക്കോതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

Continue Reading

kerala

സൂരജ് വധക്കേസ്: ശിക്ഷിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരെ കുറ്റവാളികളായി കാണുന്നില്ല, പാര്‍ട്ടി രക്ഷിച്ചെടുക്കുമെന്ന് എം വി ജയരാജന്‍

കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

മുഴപ്പിലങ്ങാട് ബി ജെ പി പ്രവര്‍ത്തകന്‍ സൂരജ് വധ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരെ കുറ്റവാളികളായി പാര്‍ട്ടി കാണുന്നില്ലെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. നേരത്തെ 10 പ്രതികളുണ്ടായിരുന്ന കേസില്‍ ഒരാളെ വെറുതെ വിട്ടിരുന്നു.

ബാക്കി ഒന്‍പതില്‍ എട്ടു പേരെയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇവരുടെ നിരപരാധിത്വം തെളിയിക്കാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോവുമെന്നും ജയരാജന്‍ അറിയിച്ചു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”പാര്‍ട്ടിയുടെ മുന്‍ ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട പ്രഭാകരന്‍ മാസ്റ്റര്‍. നിരപരാധിയായ മുന്‍ ഏരിയാ സെകട്ടറി ടി.പി രവീന്ദ്രനെയും കേസില്‍ പ്രതിയാക്കിയില്ലേ. അദ്ദേഹം വിചാരണ വേളയില്‍ മരിച്ചിരുന്നു.

അല്ലെങ്കില്‍ അദ്ദേഹവും ജയില്‍ പോവേണ്ടി വന്നേനെ. ഇവരൊക്കെ പ്രതികളാണെന്ന് പറഞ്ഞാല്‍ ജനം മൂക്കത്ത് വിരല്‍ വച്ച് ചിരിച്ചു തള്ളും” ജയരാജന്‍ പറഞ്ഞു. കീഴ്‌കോടതിയുടെ വിധി അന്തിമമല്ല. ഇപ്പോള്‍ ശിക്ഷിക്കപെട്ടവരെ രക്ഷിച്ചെടുക്കാന്‍ നിയമത്തിന്റെ ഏതൊക്കെ വഴി ഉപയോഗിക്കാന്‍ സാധിക്കുമോ അതൊക്കെ ഉപയോഗിക്കുമെന്നും എം വി ജയരാജന്‍ പറഞ്ഞു.

സിപിഎം വിട്ടു ബിജെപിയില്‍ ചേര്‍ന്ന മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ 2005 ഓഗസ്റ്റ് ഏഴിന് രാവിലെ എട്ടര മണിയോടെ മുഴപ്പിലങ്ങാട് ടെലിഫോണ്‍ ഭവന് സമീപത്തു വെച്ച് കൊലപ്പെടുത്തിയ കേസിലാണ് എട്ടു പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും വിധിച്ചത്.

പ്രതികളെ ഒളിപ്പിച്ചുവെന്ന കുറ്റത്തിന് പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയുമാണ് തലശ്ശേരി സെഷന്‍സ് കോടതി വിധിച്ചത്. നഷ്ടപരിഹാര തുക സൂരജിന്റെ അമ്മയ്ക്ക് നല്‍കണമെന്ന് തലശ്ശേരി സെഷന്‍സ് ജഡ്ജി നിസാര്‍ അഹമ്മദിന്റെ വിധി ന്യായത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ശിക്ഷാവിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. സൂരജിന്റെ അമ്മയ്ക്ക് നഷ്ടപരിഹാര തുക നല്‍കിയില്ലായെങ്കില്‍ കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. സ്‌പെഷല്‍ പ്രോസിക്യൂട്ടറായി അഡ്വ. പി പ്രേമരാജനാണ് ഹാജരായത്.

Continue Reading

kerala

ആലപ്പുഴയിലെ പല്ലനയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

ആറ്റിലെ കുമാരകോടി ഭാഗത്താണ് ഇവര്‍ കുളിക്കാനിറങ്ങിയത്

Published

on

ആലപ്പുഴയിലെ പല്ലനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കരുവാറ്റ സെന്റ് തോമസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ആല്‍ഫിന്‍, കരുവാറ്റ എന്‍എസ്എസ് എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ കരുവാറ്റ സ്വദേശി അഭിമന്യു എന്നിവരെയാണ് കാണാതായത്.

ആറ്റിലെ കുമാരകോടി ഭാഗത്താണ് ഇവര്‍ കുളിക്കാനിറങ്ങിയത്. ഏറെ നേരമായിട്ടും കാണാതിരുന്നതോടെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ആറ്റില്‍ ഒഴുക്കില്‍പ്പെട്ടതാണെന്ന് മനസിലായത്. ഇരുവര്‍ക്കുമായി തിരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി അഗ്‌നിനക്ഷാ സേനയും എത്തിയിട്ടുണ്ട്.

Continue Reading

Trending