Connect with us

kerala

വിമര്‍ശകര്‍ക്ക് മറുപടിയുമായി ഷൈജു ദാമോദരന്‍

വിവേക ബുദ്ധിയില്ലാത്ത സഹൃദയല്ലാത്ത സരസഹൃദയല്ലാത്ത പ്രണയാര്‍ദ്രമായ ഹൃദയമില്ലാത്ത ഒരു സഹജീവിയോട് ഒരു മനുഷ്യന്‍ സ്‌നേഹം പ്രകടിപ്പിക്കുന്നത് മനസ്സിലാക്കാന്‍ കഴിയാത്ത മലയാളിയോട് പ്രതികരിക്കാന്‍ എനിക്ക് ഒന്നും പറയാനില്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

Published

on

ഐഎസ്എല്ലില്‍ എഫ് സി ഗോവയ്‌ക്കെതിരെ 35 വാര അകലെ നിന്ന് വണ്ടര്‍ ഗോള്‍ അടിച്ച കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇവാന്‍ കല്യൂഷനയുടെ കാലെടുത്ത് കമന്റേട്ടറും മാധ്യമപ്രവര്‍ത്തകനുമായ ഷൈജു ദാമോദരന്‍ ഉമ്മ വച്ചതിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കു മറുപടിയായി ഷൈജു ദാമോദരന്‍ രംഗത്ത്.ഫുട്‌ബോള്‍, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകനായ ഷൈജു ദാമോദരന്‍ ആ കായിക വിനോദത്തോടുള്ള തന്റെ അതിയായ സ്‌നേഹ പ്രകടനമാണ് പ്രിയ കമേന്റേറ്ററിനെ രൂക്ഷ വിമര്‍ശത്തിനും ട്രോളുകളള്‍ക്കും വിധേയമാക്കിയത്.

ഏറ്റവും അവസാനമായി കൊച്ചിയില്‍ വെച്ച് നടന്ന എഫ് സി ഗോവയ്‌ക്കെതിരെയുള്ള മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി യുക്രൈനിയന്‍ താരം ഇവാന്‍ കലിയൂഷ്‌നിയുടെ ഗോള്‍ ഏറെ വൈറലായിരുന്നു.ബോക്‌സിന് പുറത്ത് നിന്നും ഒരു റോക്കറ്റ് വേഗത്തില്‍ കലിയൂഷ്‌നിയുടെ ഷോട്ട് ഗോവയുടെ ഗോള്‍ വലയ്ക്കുള്ളിലേക്കെത്തുമ്പോള്‍ സ്റ്റേഡിയം ഒന്നടങ്കമായിരുന്നു ആര്‍ത്ത് വിളിച്ചത്. അതുപോലെ തന്നെയായിരിന്നു കമന്ററി ബോക്‌സില്‍ നിന്നും ഷൈജു ദാമോദരന്‍ തന്റെ ആവേശം പ്രകടനമാക്കിയത്. ആ അവേശം തുടര്‍ന്ന ഷൈജു തന്റെ ‘കമന്ററി ബോക്‌സ്’ എന്ന യുട്യൂബ് ചാനലില്‍ കലിയൂഷ്‌നിയുമായിട്ടുള്ള പ്രത്യേക അഭിമുഖത്തില്‍ പ്രകടമാക്കുകയും ചെയ്തു. ആ റോക്കറ്റ് വേഗത്തിലുള്ള ഗോളിന് പാത്രമായ യുക്രൈനിയന്‍ താരത്തിന്റെ കാല്‍ അഭിമുഖത്തിനിടെ ഷൈജു ദാമോദരന്‍ ചുമ്പിക്കുകയായിരുന്നു.

football commentator Shaiju Damodaran responds to criticism over kiss-on ivan-kalyuzhnyi's legs

ഷൈജുവിനെതിരെ വിലയതോതില്‍ ട്രോളുകളും രംഗത്തെത്തി.അതേസമയം മലയാളി കമന്റേറ്ററെ പിന്തുണച്ചും കുറച്ച് പേര്‍ രംഗത്തെത്തിട്ടുണ്ട്.

വിവേക ബുദ്ധിയില്ലാത്ത സഹൃദയല്ലാത്ത സരസഹൃദയല്ലാത്ത പ്രണയാര്‍ദ്രമായ ഹൃദയമില്ലാത്ത ഒരു സഹജീവിയോട് ഒരു മനുഷ്യന്‍ സ്‌നേഹം പ്രകടിപ്പിക്കുന്നത് മനസ്സിലാക്കാന്‍ കഴിയാത്ത മലയാളിയോട് പ്രതികരിക്കാന്‍ എനിക്ക് ഒന്നും പറയാനില്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
ഒരു ഫുട്‌ബോള്‍ താരത്തിന് നല്‍കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ് താന്‍ നല്‍കിയതെന്നും,ഈ വിമര്‍ശനമുയര്‍ത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ ലയണല്‍ മെസിയുടെയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയോ അല്ലെങ്കിലും മറ്റേതെങ്കിലും പ്രിയതാരങ്ങളുടെയോ കാലില്‍ ഒരു തവണയെങ്കിലും ചുമ്പിക്കാന്‍ ആഗ്രഹിക്കുന്നവരാകുമെന്നുമാണ് അദ്ദേഹം മറുപടി നല്‍കിയത്.

 

 

 

kerala

നഗ്നത പ്രദര്‍ശനം; അറുപതുകാരന് രണ്ട് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും

കുട്ടി സ്‌കൂളില്‍ പോകുന്ന വഴി ഇയാള്‍ നഗ്നത കാണിക്കുകയായിരുന്നു.

Published

on

പന്ത്രണ്ടുകാരിക്ക് മുന്നില്‍ നഗ്നത കാണിച്ച അറുപതുകാരന് രണ്ട് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. ശാസ്താംകോട്ട മുതുപിലാക്കാട് പടിഞ്ഞാറ് അഭിലാഷ് ഭവനത്തില്‍ രാമന്‍ ആനന്ദിനാണ് കരുനാഗപ്പള്ളി അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി എഫ്. മിനിമോള്‍ ശിക്ഷിച്ചത്.

കുട്ടി സ്‌കൂളില്‍ പോകുന്ന വഴി ഇയാള്‍ നഗ്നത കാണിക്കുകയായിരുന്നു. ഇയാള്‍ കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിവരം വീട്ടില്‍ പറഞ്ഞാല്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിഴ അടക്കാത്ത പക്ഷം ഒരു മാസം കൂടി കൂടുതല്‍ തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി വിധിച്ചു. ശാസ്താംകോട്ട പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന ജെ. രാകേഷ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിച്ചു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.സി. പ്രേമചന്ദ്രന്‍ ഹാജരായി.

 

Continue Reading

kerala

സന്തോഷ് ട്രോഫി കേരളാ ടീമിനെ പ്രഖ്യാപിച്ചു

ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്.

Published

on

78-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്. 15 പുതുമുഖങ്ങളാണ് ടീമിലുള്ളത്. ടീമിന്റെ പരിശീലകന്‍ ബിബി തോമസ് മുട്ടത്താണ്.

സൂപ്പര്‍ ലീഗ് കേരളയില്‍ കളിച്ച പത്തുപേര്‍ ടീമിലുണ്ട്. ഗ്രൂപ്പ് എച്ചില്‍ റെയില്‍വേ, ലക്ഷദ്വീപ്, പോണ്ടിച്ചേരി ടീമുകള്‍ക്കൊപ്പമാണ് കേരളം.

നവംബര്‍ 20-നാണ് കേരളത്തിന്റെ ആദ്യമത്സരം നടക്കുക. 22-ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ലക്ഷദ്വീപാണ് എതിരാളികള്‍. നവംബര്‍ 24 പോണ്ടിച്ചേരിയെ നേരിടും. സഞ്ജുവിന്റെ അഞ്ചാമത്തെ സന്തോഷ് ട്രോഫി മത്സരമാണ് ഇത്.

ജി സഞ്ജു (ക്യാപ്റ്റന്‍), എസ് ഹജ്മല്‍ (വൈസ് ക്യാപ്റ്റന്‍), കെ മുഹമ്മദ് അസ്ഹര്‍. ഡിഫന്‍ഡര്‍മാര്‍: എം മനോജ്, , മുഹമ്മദ് അസ്ലം, ആദില്‍ അമല്‍, പിടി മുഹമ്മദ് റിയാസ്, ജോസഫ് ജസ്റ്റിന്‍. കെ മുഹമ്മദ് നിയാസ്, വി അര്‍ജുന്‍, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് അര്‍ഷഫ്, നസീബ് റഹ്‌മാന്‍, സല്‍മാന്‍ കള്ളിയത്ത്, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റിഷാദ് ഗഫൂര്‍, പിപി മുഹമ്മദ് റൊഷാല്‍, മുഹമ്മദ് മുഷ്‌റഫ്.

 

Continue Reading

kerala

പാലക്കാട് ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട് – ചെര്‍പ്പുളശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജയ്ഹിന്ദ് എന്ന ബസ്സാണ് മറിഞ്ഞത്.

Published

on

പാലക്കാട് കോങ്ങാട് ബസ് മറിഞ്ഞ് അപകടം. പാലക്കാട് – ചെര്‍പ്പുളശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജയ്ഹിന്ദ് എന്ന ബസ്സാണ് മറിഞ്ഞത്.

പാറശേരിക്കും കൊട്ടശേരിക്കും ഇടയില്‍ വച്ചാണ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ തെന്നിമാറി ബസ് മറിയുകയായിരുന്നു.

 

Continue Reading

Trending