Connect with us

kerala

‘എന്‍എസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യയന പരിചയമാവില്ല’; പ്രിയാ വര്‍ഗീസിന് കോടതിയുടെ വിമര്‍ശനം

സ്റ്റുഡന്റ്‌സ് സര്‍വ്വീസസ് ഡയക്ടര്‍ ആയിരുന്ന കാലം അധ്യാപന പരിചയമയമായി കണക്കാക്കാനാവില്ലന്ന് കോടതി നിരീക്ഷിച്ചു

Published

on

കണ്ണൂര്‍ സര്‍വകലാശാല നിയമന വിവാദത്തില്‍ പ്രിയാ വര്‍ഗീസിനെ വിമര്‍ശിച്ച് ഹൈക്കോടതി.കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെ പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും സ്റ്റുഡന്റ് ഡയറക്ടര്‍ ആയ കാലയളവില്‍ പഠിപ്പിച്ചിരുന്നോയെന്നും കോടതി പ്രിയ വര്‍ഗീസിനോട് ചോദിച്ചു.

എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അധ്യാപന പരിചയമല്ല. എന്‍എസ്എസ് സേവനത്തിന്റെ ഭാഗമായി കുഴിവെട്ടിയതൊന്നും അധ്യാപനമായി കാണാനാവില്ല.

അധ്യാപനമെന്നത് ഗൗരവമുള്ള ജോലിയാണെന്നും കോടതി വിമര്‍ശിച്ചു.സ്റ്റുഡന്റ്‌സ് സര്‍വ്വീസസ് ഡയക്ടര്‍ ആയിരുന്ന കാലം അധ്യാപന പരിചയമയമായി കണക്കാക്കാനാവില്ലന്ന് കോടതി നിരീക്ഷിച്ചു. നാഷണല്‍ സര്‍വീസ് സ്‌കീം കോര്‍ഡിനേറ്ററായിരുന്ന കാലം അധ്യയന പരിചയമല്ല. എന്‍എസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യയന പരിചയമാവില്ലെന്നും കോടതി വിമര്‍ശിച്ചു.

 

 

 

kerala

ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

കുട്ടിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് കൊലക്കുറ്റത്തിന് കേസെടുത്ത് അമ്മയെ അറസ്റ്റ് ചെയ്തത്.

Published

on

ആലുവയില്‍ നാലുവയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാന്‍ഡിലായ കുട്ടിയുടെ അമ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ചെങ്ങമനാട് പൊലീസാണ് ഇന്ന് അപേക്ഷ സമര്‍പ്പിക്കുക. കുട്ടിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് കൊലക്കുറ്റത്തിന് കേസെടുത്ത് അമ്മയെ അറസ്റ്റ് ചെയ്തത്. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. നിലവില്‍ ഇവര്‍ കാക്കനാട് വനിത സബ്ജയിലിലാണ്. അതിനിടെ, കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞതോടെ പിതാവിന്റെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പുത്തന്‍കുരിശ് പൊലീസാവും കേസ് അന്വേഷിക്കുക.

തിങ്കളാഴ്ച വൈകീട്ടാണ് മറ്റക്കുഴി അംഗന്‍വാടിയില്‍നിന്ന് വിളിച്ചുകൊണ്ടുപോയ നാലുവയസ്സുകാരിയെ മാതാവ് മൂഴിക്കുളം പാലത്തില്‍നിന്ന് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

Continue Reading

kerala

മലക്കപ്പാറയില്‍ വീണ്ടും കാട്ടാന ആക്രമണം; വയോധിക കൊല്ലപ്പെട്ടു

ഷോളയാര്‍ ഡാമിനോട് ചേര്‍ന്ന് താമസിക്കുന്ന മേരി (67) ആണ് കൊല്ലപ്പെട്ടത്.

Published

on

മലക്കപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. ഷോളയാര്‍ ഡാമിനോട് ചേര്‍ന്ന് താമസിക്കുന്ന മേരി (67) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെയാണ് സംഭവം. കേരള ചെക്ക്‌പോസ്റ്റില്‍ നിന്ന് 100 മീറ്റര്‍ അകലെ വാല്‍പ്പാറ അതിര്‍ത്തിയിലാണ് സംഭവം.

തമിഴ്‌നാട് പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പൊള്ളാച്ചി ആശുപത്രിയിലേക്ക് മാറ്റും. മലക്കപ്പാറയില്‍ ഒരു മാസം മുമ്പും കാട്ടാന ഒരാളെ കൊലപ്പെടുത്തിയിരുന്നു. വനത്തിനുള്ളില്‍ കാട്ടുതേന്‍ ശേഖരിക്കാന്‍ പോയ അടിച്ചില്‍തൊട്ടി ഊരിലെ സെബാസ്റ്റ്യന്‍ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

Continue Reading

kerala

കൊടുവള്ളിയില്‍ 21കാരനെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന്‍ , അനസ് എന്നിവരാണ് പിടിയിലായത്.

Published

on

കോഴിക്കോട് കൊടുവള്ളിയില്‍ 21കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന്‍ , അനസ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.

പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നു എന്ന സൂചനയെ തുടര്‍ന്ന് മൈസൂര്‍, ഷിമോഗ എന്നീ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞദിവസം കേസില്‍ പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതികള്‍ ഉപയോഗിച്ച, വാഹനങ്ങളെ ക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണം എന്നും നോട്ടീസില്‍ പറയുന്നു.

കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശി അന്നൂസ് റോഷനെയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്ത് വെച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോകുന്നതിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതിനോടകം പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്.

Continue Reading

Trending