Connect with us

crime

കാമുകിയെ കൊന്ന് 35 കഷ്ണങ്ങളാക്കി;കാമുകന്‍ അറസ്റ്റില്‍

കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് അബുബക്കര്‍ എന്ന യുവാവ് കവിതാ റാണിയെന്ന കാമുകിയെ കൊലപ്പെടുത്തിയത്

Published

on

ബംഗ്ലാദേശില്‍ കാമുകിയെ കൊന്ന് 35 കഷ്ണങ്ങളാക്കി കാമുകന്‍. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് അബുബക്കര്‍ എന്ന യുവാവ് കവിതാ റാണിയെന്ന കാമുകിയെ കൊലപ്പെടുത്തിയത്.നവംബര്‍ 6ന് യുവാവ് ജോലിക്ക് എത്താത്തിനേ തുടര്‍ന്ന് തൊഴിലുടമ യുവാവിനെ തിരക്കി ആളയ്ക്കുകയായിരുന്നു. എന്നാല്‍ വാടക വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ വീട്ടുടമസ്ഥന്‍ പൊലീസിനെ വിളിക്കുകയായിരുന്നു.പൊലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് തലയില്ലാത്ത സ്ത്രീയുടെ മൃതദേഹം ബോക്‌സില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തല മറ്റൊരു പെട്ടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു.

പോളിത്തീന്‍ കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. എന്നാല്‍ കൊല്ലപ്പെട്ട വനിതയുടെ കൈകള്‍ കാണാനില്ലായിരുന്നു. കവിതാ റാണിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിയുകയായിരുന്നു. നവംബര്‍ 7നാണ് പൊലീസ് അബുബക്കറിനെ പിടികൂടിയത്.പങ്കാളി സപ്നയ്‌ക്കൊപ്പം കഴിയുകയായിരുന്നു ഇയാള്‍. ഗോബര്‍ചാക്കയിലെ വീട്ടില്‍ കഴിഞ്ഞ നാല് വര്‍ഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു ഇവര്‍. അതിനിടയിലാണ് കവിതയുമായി യുവാവ് അടുക്കുന്നത്. സപ്ന സ്ഥലത്ത് ഇല്ലാതിരുന്ന ദിവസം കവിതയെ യുവാവ് വീട്ടിലേക്ക് വിളിക്കുകയായിരുന്നു.

വീട്ടിലെത്തിയ കവിത യുവാവിന് മറ്റൊരു ബന്ധമുണ്ടെന്ന് മനസിലാക്കിയതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടയിലാണ് യുവാവ് കവിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.പിന്നാലെ ശരീരം വെട്ടി മുറിച്ച് 35 കഷ്ണങ്ങളാക്കി. പലയിടങ്ങളിലായി കളയാനായിരുന്നു യുവാവിന്റെ പദ്ധതി. എന്നാല്‍ പോളിത്തീനില്‍ പൊതിഞ്ഞ് കൈകള്‍ മാത്രം കളയാനാണ് ഇയാള്‍ക്ക് സാധിച്ചത്. അതിനിടയിലാണ് റാപിഡ് ആക്ഷന്‍ ഫോഴ്‌സ് ഇയാളെ പിടികൂടിയത്.

crime

യു.പിയില്‍ അഴുക്കുചാലില്‍ നാലുവയസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ നാട്ടുകാര്‍ക്കും മാതാപിതാക്കള്‍ക്കും സാധിച്ചില്ല. 

Published

on

ഉത്തര്‍പ്രദേശില്‍ നാലുവയസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തുള്ള അഴുക്കുചാലില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രാംപൂര്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കുട്ടിയെ കാണാതായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ നാട്ടുകാര്‍ക്കും മാതാപിതാക്കള്‍ക്കും സാധിച്ചില്ല.

കെമ്രി മേഖലയിലെ ഗംഗാപൂര്‍ കാഡിം ഗ്രാമത്തില്‍ നിന്നാണ് കുട്ടിയെ കാണാതായതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അതുല്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഞായറാഴ്ച രാവിലെ കുട്ടിയുടെ മൃതദേഹം അഴുക്കുചാലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ അയല്‍വാസികളാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കി.

സംഭവത്തില്‍ കേസെടുത്തതായും പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ ലഭിക്കുള്ളുവെന്നും പൊലീസ് പറഞ്ഞു.

പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച ഉദ്യോഗസ്ഥര്‍, സ്ഥലത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്നും പറഞ്ഞു. ഗ്രാമത്തില്‍ കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ ഗ്രാമത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കെമ്രി മേഖലയില്‍ സുരക്ഷാസേനയെ വിന്യസിച്ചത്.

Continue Reading

crime

മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം തടവും പിഴയും

സജി വീട്ടില്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായി മകനെ കൊലപ്പെടുത്തുകയായിരുന്നു

Published

on

കണ്ണൂര്‍: പയ്യാവൂരില്‍ മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. 19കാരന്‍ ഷാരോണിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പിതാവായ ഉപ്പുപടന്ന സ്വദേശി സജിക്കാണ് ശിക്ഷ വിധിച്ചത്.

2020 ഓഗസ്റ്റ് 15നായിരുന്നു കേസിനാസ്പദമായ സംഭവം. പിതാവായ സജി വീട്ടില്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായി
മകനെ കൊലപ്പെടുത്തി എന്നാണ് കേസ്. കേസില്‍ 31 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. നാല് വര്‍ഷത്തെ വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി നടപ്പിലാക്കുന്നത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

കൊലപാതകം നടക്കുമ്പോള്‍ ഷാരോണ്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സജിയുടെ ഭാര്യ വിദേശത്ത് നഴ്‌സ് ആയിരുന്നു.

Continue Reading

crime

മോഷ്ടിച്ച ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍

വെള്ളനാട് ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇരുവരേയും വനം വകുപ്പിന്റെ സ്പെഷ്യൽ ഫ്ലയിങ് സ്ക്വാഡ് പൊക്കിയത്. 

Published

on

മോഷ്ടിച്ച ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ വനം വകുപ്പിന്റെ പിടിയിൽ. മേമല സ്വദേശി വിനീത് (31), വെള്ളനാട് സ്വദേശി നിബു ജോൺ (33) എന്നിവരാണ് പിടിയിലായത്. 4 കിലോയോളം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകൾ ഇവരിൽ നിന്നു പിടിച്ചെടുത്തു. വെള്ളനാട് ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇരുവരേയും വനം വകുപ്പിന്റെ സ്പെഷ്യൽ ഫ്ലയിങ് സ്ക്വാഡ് പൊക്കിയത്.

രഹസ്യ വിവരത്തെ തുടർന്നു പ്രദേശത്ത് സ്ക്വാഡിന്റെ നിരീക്ഷണമുണ്ടായിരുന്നു. അതിനിടെ രാത്രിയോടെയാണ് ഇവരെ പിടികൂടിയത്. ബൈക്കിലെത്തിയ യുവാക്കൾ ക്ഷേത്രത്തിനു സമീപത്തു വച്ച് ആനക്കൊമ്പ് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആനക്കൊമ്പ് വാങ്ങാൻ എത്തിയവർ ഓടി രക്ഷപ്പെട്ടു.

ന​ഗരത്തിലെ ഒരു വീട്ടിൽ നിന്നാണ് ആനക്കൊമ്പ് മോഷ്ടിച്ചതെന്നാണ് ഇരുവരും നൽകിയ മൊഴിയിൽ പറയുന്നത്. ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Continue Reading

Trending