Connect with us

crime

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കാമുകന്‍ സ്വയം തീകൊളുത്തിയ ശേഷം യുവതിയെ കെട്ടിപ്പിടിച്ചു

യുവതിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 307, 326 എ, 354 ഡി, 506, 34 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.

Published

on

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കാമുകന്‍ സ്വയം തീകൊളുത്തിയ ശേഷം യുവതിയെ കെട്ടിപ്പിടിച്ചു. പൊള്ളലേറ്റ ഇരുവരുടെയും നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. ഡോ. ബാബാസാഹെബ് അംബേദ്കര്‍ മറാത്ത്വാഡ സര്‍വകലാശാലയില്‍ പഠിച്ച ഇരുവരും സുവോളജിയില്‍ പിഎച്ച്ഡി വിദ്യാര്‍ഥികളാണ്.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഗവണ്‍മെന്റ് ഫോറന്‍സിക് കോളജിലെ ബയോഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ക്യാബിനില്‍ പ്രൊജക്റ്റ് ചെയ്യുകയായിരുന്നു വിദ്യാര്‍ഥിനി. ഇതിനിടെ ഉള്ളില്‍ കടന്ന പ്രതി യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചു. എന്തുകൊണ്ടാണ് തന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതെന്ന് ഇയാള്‍ യുവതിയോട് ചോദിക്കാന്‍ തുടങ്ങി.

ഇതേത്തുടര്‍ന്ന് ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് യുവാവ് യുവതിയെ കെട്ടിപ്പിടിച്ചു. ഇരുവരെയും ഔറംഗബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോയി. പുരുഷന് 90% പൊള്ളലേറ്റപ്പോള്‍ സ്ത്രീയും 55% പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണ്. യുവതിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 307, 326 എ, 354 ഡി, 506, 34 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.

 

crime

യു.പിയില്‍ അഴുക്കുചാലില്‍ നാലുവയസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ നാട്ടുകാര്‍ക്കും മാതാപിതാക്കള്‍ക്കും സാധിച്ചില്ല. 

Published

on

ഉത്തര്‍പ്രദേശില്‍ നാലുവയസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തുള്ള അഴുക്കുചാലില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രാംപൂര്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കുട്ടിയെ കാണാതായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ നാട്ടുകാര്‍ക്കും മാതാപിതാക്കള്‍ക്കും സാധിച്ചില്ല.

കെമ്രി മേഖലയിലെ ഗംഗാപൂര്‍ കാഡിം ഗ്രാമത്തില്‍ നിന്നാണ് കുട്ടിയെ കാണാതായതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അതുല്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഞായറാഴ്ച രാവിലെ കുട്ടിയുടെ മൃതദേഹം അഴുക്കുചാലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ അയല്‍വാസികളാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കി.

സംഭവത്തില്‍ കേസെടുത്തതായും പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ ലഭിക്കുള്ളുവെന്നും പൊലീസ് പറഞ്ഞു.

പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച ഉദ്യോഗസ്ഥര്‍, സ്ഥലത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്നും പറഞ്ഞു. ഗ്രാമത്തില്‍ കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ ഗ്രാമത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കെമ്രി മേഖലയില്‍ സുരക്ഷാസേനയെ വിന്യസിച്ചത്.

Continue Reading

crime

മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം തടവും പിഴയും

സജി വീട്ടില്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായി മകനെ കൊലപ്പെടുത്തുകയായിരുന്നു

Published

on

കണ്ണൂര്‍: പയ്യാവൂരില്‍ മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. 19കാരന്‍ ഷാരോണിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പിതാവായ ഉപ്പുപടന്ന സ്വദേശി സജിക്കാണ് ശിക്ഷ വിധിച്ചത്.

2020 ഓഗസ്റ്റ് 15നായിരുന്നു കേസിനാസ്പദമായ സംഭവം. പിതാവായ സജി വീട്ടില്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായി
മകനെ കൊലപ്പെടുത്തി എന്നാണ് കേസ്. കേസില്‍ 31 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. നാല് വര്‍ഷത്തെ വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി നടപ്പിലാക്കുന്നത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

കൊലപാതകം നടക്കുമ്പോള്‍ ഷാരോണ്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സജിയുടെ ഭാര്യ വിദേശത്ത് നഴ്‌സ് ആയിരുന്നു.

Continue Reading

crime

മോഷ്ടിച്ച ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍

വെള്ളനാട് ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇരുവരേയും വനം വകുപ്പിന്റെ സ്പെഷ്യൽ ഫ്ലയിങ് സ്ക്വാഡ് പൊക്കിയത്. 

Published

on

മോഷ്ടിച്ച ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ വനം വകുപ്പിന്റെ പിടിയിൽ. മേമല സ്വദേശി വിനീത് (31), വെള്ളനാട് സ്വദേശി നിബു ജോൺ (33) എന്നിവരാണ് പിടിയിലായത്. 4 കിലോയോളം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകൾ ഇവരിൽ നിന്നു പിടിച്ചെടുത്തു. വെള്ളനാട് ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇരുവരേയും വനം വകുപ്പിന്റെ സ്പെഷ്യൽ ഫ്ലയിങ് സ്ക്വാഡ് പൊക്കിയത്.

രഹസ്യ വിവരത്തെ തുടർന്നു പ്രദേശത്ത് സ്ക്വാഡിന്റെ നിരീക്ഷണമുണ്ടായിരുന്നു. അതിനിടെ രാത്രിയോടെയാണ് ഇവരെ പിടികൂടിയത്. ബൈക്കിലെത്തിയ യുവാക്കൾ ക്ഷേത്രത്തിനു സമീപത്തു വച്ച് ആനക്കൊമ്പ് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആനക്കൊമ്പ് വാങ്ങാൻ എത്തിയവർ ഓടി രക്ഷപ്പെട്ടു.

ന​ഗരത്തിലെ ഒരു വീട്ടിൽ നിന്നാണ് ആനക്കൊമ്പ് മോഷ്ടിച്ചതെന്നാണ് ഇരുവരും നൽകിയ മൊഴിയിൽ പറയുന്നത്. ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Continue Reading

Trending