Connect with us

News

ചരിത്രം വഴിമാറും ; ജര്‍മനി-കോസ്റ്റാറിക്ക മത്സരം നിയന്ത്രിക്കാനെത്തുന്നത് മൂന്ന് വനിതകള്‍

വ്യാഴാഴ്ച അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ഗ്രൂപ്പ് ഇയിലെ ജര്‍മനി-കോസ്റ്റാറിക്ക നിര്‍ണായക പോരാട്ടമാണ് ഇവര്‍ നിയന്ത്രിക്കുക.

Published

on

ലോകകപ്പ് ഫുട്ബാള്‍ ചരിത്രത്തില്‍ ആദ്യമായി മൂന്ന് വനിതകള്‍ മത്സരം നിയന്ത്രിക്കാനെത്തുന്നു.
വ്യാഴാഴ്ച മൂന്ന് വനിതകള്‍ റഫറിയിംഗില്‍ പുരുഷന്മാരുടെ ചുമതല ഏറ്റെടുക്കും. ചരിത്രം കുറിക്കപ്പെടുന്നു. സ്റ്റെഫാനി ഫ്രാപ്പാര്‍ട്ടിനൊപ്പം സഹായികളായി ന്യൂസ ബാക്കും കാരെന്‍ ഡയസും മേല്‍നോട്ടം വഹിക്കും.’ മൂവരുടെയും ചിത്രങ്ങള്‍ക്കൊപ്പം ഫിഫ ട്വിറ്ററില്‍ കുറിച്ചു.

https://twitter.com/FIFAcom/status/1597670007735218176

ഒരു വനിത, പ്രധാന റഫറിയാകുന്നതും കളി നിയന്ത്രിക്കുന്ന നാല് പേരും വനിതകളാകുന്നതും ലോകകപ്പ് ടൂര്‍ണമെന്റുകളുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്.

ബ്രസീലുകാരിയായ ന്യൂസ ബാക്ക്, മെക്‌സിക്കന്‍ റഫറി കാരെന്‍ ഡയസ് എന്നിവരാണ് അസിസ്റ്റന്റ് റഫറിമാര്‍. വ്യാഴാഴ്ച അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ഗ്രൂപ്പ് ഇയിലെ ജര്‍മനി-കോസ്റ്റാറിക്ക നിര്‍ണായക പോരാട്ടമാണ് ഇവര്‍ നിയന്ത്രിക്കുക.

ഫിഫ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ചില്‍ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടിലും യൂറോപ്പ ലീഗിലും 2019ല്‍ ചെല്‍സിയും ലിവര്‍പൂളും ഏറ്റുമുട്ടിയ യുവേഫ സൂപ്പര്‍ കപ്പ് ഫൈനലിലും സ്റ്റെഫാനി മത്സരം നിയന്ത്രിച്ചിരുന്നു. ഈ ലോകകപ്പില്‍ പോളണ്ട്-മോക്‌സിക്കോ മത്സരത്തില്‍ ഫോര്‍ത്ത് ഒഫീഷ്യലായിരുന്നു 38കാരി. നേരത്തെ ഫിഫ പുറത്തുവിട്ട 36 റഫറിമാരുടെ പട്ടികയില്‍ മൂന്ന് വനിതകള്‍ ഉള്‍പ്പെട്ടിരുന്നു. സ്റ്റെഫാനി ഫ്രപ്പാര്‍ട്ടിനെ കൂടാതെ ജപ്പാനില്‍ നിന്നുള്ള യോഷിമി യമഷിത, റുവാണ്ടയില്‍ നിന്നുള്ള സലിമ മുകന്‍സംഗ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍.

69 പേരുടെ അസിസ്റ്റന്റ് റഫറിമാരുടെ പട്ടികയിലും മൂന്ന് വനിതകളുണ്ട്. ലോകകപ്പിനായുള്ള 69 അസിസ്റ്റന്റ് റഫറിമാരുടെ പട്ടികയില്‍ ബ്രസീലിന്റെ ന്യൂസ ബാക്ക്, മെക്‌സിക്കോയുടെ കാരെന്‍ ഡയസ് മദീന, അമേരിക്കയുടെ കാതറിന്‍ നെസ്ബിറ്റ് എന്നിവരും ഉള്‍പ്പെടുന്നു.

 

kerala

കോട്ടയത്ത് വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു;  3 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സത്യപാലന്‍ വീടിന് തീയിട്ടതായാണ് സംശയം

Published

on

കോട്ടയത്ത് വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. കോട്ടയം എരുമേലി സ്വദേശി സീതമ്മ ആണ് മരിച്ചത്. അപകടത്തില്‍ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വീടിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സത്യപാലന്‍ വീടിന് തീയിട്ടതായാണ് സംശയം. മക്കളായ അഞ്ജലി, ഉണ്ണിക്കുട്ടന്‍ എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്

Continue Reading

kerala

17 കോടി സര്‍ക്കാര്‍ അധികം കെട്ടിവെക്കണം; വയനാട് പുനരധിവാസത്തില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാം

സര്‍ക്കാര്‍ നിശ്ചയിച്ച വില അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു

Published

on

വയനാട് പുനരധിവാസത്തില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന് 17 കോടി രൂപ കൂടി അധികമായി സര്‍ക്കാര്‍ കെട്ടിവെക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി രജിസ്ട്രിയില്‍ തുക നിക്ഷേപിക്കാനും അന്തിമ ഉത്തരവിന് വിധേയമായി തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു. ഏറ്റെടുത്ത ഭൂമിക്ക് പകരം നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചത് 26 കോടി രൂപയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച വില അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. തേയില ചെടികള്‍ക്കും ഭൂമിയുടെ ന്യായവിലയ്ക്കും ആനുപാതികമായി തുക ഉയര്‍ത്തണമെന്നായിരുന്നു ഹരജിയി വാദം. വിഷയത്തില്‍ 17 കോടി രൂപ അധികമായി കെട്ടിവെക്കാന്‍ ആണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹരജിയില്‍ ജൂലൈ ഏഴിന് അന്തിമവാദം നടക്കും. ഇതിനുശേഷമാകും കോടതിയുടെ വിശദമായ ഉത്തരവ്. 549 കോടി രൂപ നല്‍കിയശേഷം ഭൂമി ഏറ്റെടുത്ത് പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യം കോടതി തല്‍ക്കാലം മുഖവിലക്കെടുത്തില്ല. ഇതോടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം.

Continue Reading

kerala

മാളയിലെ 6 വയസ്സുകാരന്റെ കൊലപാതകം; പ്രതിയുമായുള്ള തെളിവെടുപ്പ് നടത്തി

തെളിവെടുപ്പിനെത്തിയ പ്രതിക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധവും കയ്യേറ്റശ്രമവും നടന്നു

Published

on

തൃശ്ശൂര്‍ മാളയിലെ ആറു വയസ്സുകാരന്റെ കൊലപാതക കേസില്‍ പ്രതിയുമായുള്ള തെളിവെടുപ്പ് നടത്തി. കൃത്യം നടത്തിയ സ്ഥലത്തെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനെത്തിയ പ്രതിക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധവും കയ്യേറ്റശ്രമവും നടന്നു.

കൊല്ലപ്പെട്ട കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഇതിനിടെ കുതറിമാറിയതാണ് തന്നെ പ്രകോപിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ‘പീഡനശ്രമത്തിനിടെ കുട്ടി അലറി വിളിച്ച് ആളെക്കൂട്ടാന്‍ ശ്രമിച്ചു. അത് തടയാന്‍ വേണ്ടിയാണ് കുളത്തിലേക്ക് തള്ളിയിട്ടത്. പിന്നീട് കുട്ടിയുടെ കഴുത്തില്‍ ചവിട്ടി ചെളി നിറഞ്ഞ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. കുട്ടി മരിച്ചുവെന്ന് ഉറപ്പിച്ചെങ്കിലും കുട്ടി വീണ്ടും ഉയര്‍ന്നുവരികയാണ് ഉണ്ടായത്. ഇതേ സമയം തന്നെ വീണ്ടും കുട്ടിയെ കാല് കൊണ്ട് ചവിട്ടി താഴ്ത്തുകയും, മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം സംഭവസ്ഥലത്ത് നിന്നും പോവുകയായിരുന്നു’-പ്രതി പൊലീസിനോട് പറഞ്ഞു.

കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരനെ ജോജോ വിളിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ പറമ്പിലെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ജോജോയ്ക്ക് പിന്നാലെ കുട്ടി ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ജോജോയുടെ അറസ്റ്റ് രാവിലെ രേഖപ്പെടുത്തി. പോക്‌സോ, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ വകുപ്പുകളാണ് ചേര്‍ത്തത്. ബൈക്ക് മോഷണമടക്കം വിവിധ കേസുകളില്‍ മുന്‍പും പ്രതിയാണ് ജോജോ.

 

Continue Reading

Trending