Connect with us

kerala

 സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

Published

on

കേരളത്തില്‍ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ്. മധ്യ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കിഴക്കന്‍ കാറ്റിന്റെ സ്വാധീനഫലമായാണ് മഴ.മധ്യ തെക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും പ്രവചനമുണ്ട്.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. ഡിസംബര്‍ 4ന് ശേഷം ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ട് തമിഴ്‌നാട്-ആന്ധ്രാ തീത്തേക്ക് നീങ്ങി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

kerala

രാജ്യത്തെ ആദ്യ 24×7 ഓൺലൈൻ കോടതി കൊല്ലത്ത്

കക്ഷിയും വക്കീലും കോടതിയിൽ ഹാജരാകേണ്ട

Published

on

കക്ഷിയും വക്കീലും കോടതിയിൽ ഹാജരാകാതെ തന്നെ ഇനി കേസുകൾ തീർപ്പാക്കാം. രാജ്യത്തെ ആദ്യ 24×7 ഓൺലൈൻ കോടതി കൊല്ലത്ത് ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. കേസുകൾ പേപ്പറിൽ ഫയൽ ചെയ്യുന്നതിന് പകരം ഓൺലൈനായി വെബ്സൈറ്റിൽ നിശ്ചിത ഫോറം സമർപ്പിച്ചാണ് പുതിയ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നത്. കേസിന്റെ എല്ലാ നടപടിക്രമങ്ങളും ഓൺലൈനായയാണ് നടക്കുക. കേസിന്റെ നടപടികൾ ആർക്കുവേണമെങ്കിലും പരിശോധിക്കാനും സംവിധാനമുണ്ട്.

കൊല്ലത്തെ മൂന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികളിലും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം ഫയൽ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ ഓൺലൈൻ കോടതിയിൽ പരിഗണിക്കുന്നത്. ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരും ആണ് കോടതിയിൽ ഉണ്ടാവുക. കക്ഷികൾക്കും അഭിഭാഷകർക്കും ഓൺലൈൻ വഴി കോടതി നടപടിക്രമങ്ങളിൽ പങ്കെടുക്കാം .

24 മണിക്കൂറും എവിടെയിരുന്നു ഏതു സമയത്തും കേസ് ഫയൽ ചെയ്യാനും കോടതി സംവിധാനത്തിൽ ഓൺലൈനായി പ്രവേശിക്കാനും ആകും എന്നതാണ് ഇതിൻറെ പ്രധാന നേട്ടം. പ്രതികൾക്കുള്ള സമൻസ് അതത് പോലീസ് സ്റ്റേഷനുകളിൽ ഓൺലൈൻ ആയി അയക്കും. ജാമ്യ അപേക്ഷ ഓൺലൈനായി ഫയൽ ചെയ്ത്ജാമ്യം എടുക്കാനാകും. ഇതിനുള്ള രേഖകൾ അപ്ലോഡ് ചെയ്തണം. കോടതി ഫീസ് ഈ പെയ്മെൻറ് വഴി അടയ്ക്കാം.

Continue Reading

kerala

പാലക്കാട് എഡിഷനില്‍ വന്ന പത്ര പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Published

on

ഏതെങ്കിലും മുന്നണിയെയോ പാര്‍ട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്നും പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നത്തെ (19-11-2024)സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്നും സമസ്ത കേരള ജം ഇ യ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, ട്രഷറര്‍ പി. പി. ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സെക്രട്ടറി എം. ടി. അബ്ദുള്ള മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവാനായില്‍ പറഞ്ഞു.

Continue Reading

kerala

വയനാട് ദുരന്തത്തെയും ദുരന്ത ബാധിതരെയും അപമാനിച്ച് വി.മുരളീധരന്‍

മൂന്ന് വാര്‍ഡുകള്‍ മാത്രമല്ലെ ഒലിച്ചുപോയുള്ളു എന്നും ഒരു നാട് മുഴുവന്‍ ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണ് എന്നും പറഞ്ഞായിരുന്നു ദുരന്തത്തെ മുരളീധരന്‍ നിസ്സാരവത്കരിച്ചത്.

Published

on

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ നിസ്സാരവത്കരിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍. മൂന്ന് വാര്‍ഡുകള്‍ മാത്രമല്ലെ ഒലിച്ചുപോയുള്ളു എന്നും ഒരു നാട് മുഴുവന്‍ ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണ് എന്നും പറഞ്ഞായിരുന്നു ദുരന്തത്തെ മുരളീധരന്‍ നിസ്സാരവത്കരിച്ചത്. വൈകാരികമായി സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.

മുരളീധരന്റെ ഈ പരാമര്‍ശത്തിനെതിരെ കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ് രംഗത്തുവന്നു. വി മുരളീധരന്റെ പ്രസ്താവന ദുരന്തത്തില്‍ മരിച്ചവരെ അപമാനിക്കുന്നതാണ്. ബിജെപിയുടെ തനിനിറം ഒരിക്കല്‍ കൂടി വി മുരളീധരനിലൂടെ പുറത്തുവന്നു. ദുരന്തബാധിതരെ വഴിയിലിട്ട് അമ്മാനമാടാന്‍ കേന്ദ്രസര്‍ക്കാരിനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുരളീധരന്റെ പ്രസ്താവന ദുരന്തത്തെ നിസാരവല്‍ക്കരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ടി.സിദ്ദിഖ് ആവശ്യപ്പെട്ടു. അടിയന്തര സഹായം നല്‍കാന്‍ എന്ത് റിപ്പോര്‍ട്ട് ആണ് ആവശ്യമെന്നും അതിന് വി മുരളീധരനും കേന്ദ്രസര്‍ക്കാരും മറുപടി പറയണമെന്നും ആവശ്യപ്പെട്ട സിദ്ദിഖ് സഹായവും ഇല്ല അപമാനിക്കുകയും ചെയ്യുന്നു എന്നത് അനുവദിക്കില്ലെന്നും വ്യക്തമാക്കി.

Continue Reading

Trending