ഭിന്നശേഷിക്കാരിയായ ദളിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. കന്നുകാലികള്‍ക്ക് തീറ്റ നല്കാന് ഇറങ്ങിയ 20 കാരിയെ ചിലര്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ചയാണ് ഭിന്നശേഷിക്കാരിയായ യുവതി പീഡനത്തിന് ഇരയായത്. ഫാമില്‍ മേയാനായി കന്നുകാലികളെ കൊണ്ടുപോയപ്പോഴാണ് കുറ്റകൃത്യം നടന്നത്.
മൂന്നോ നാലോ പേര് ചേര്‍ന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി വനപ്രദേശത്ത് കൂട്ടബലാത്സംഗം ചെയ്തതായി പിതാവ് നല്കിയ പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ ഉപേക്ഷിച്ച് അവര്‍ രക്ഷപ്പെട്ടു. കുടുംബാംഗങ്ങള്‍ യുവതിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചു. ലൈംഗികാതിക്രമം സംശയിച്ച് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. അക്രമികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്കാന് പെണ്കുട്ടിയ്ക്കായിട്ടില്ല.