Connect with us

kerala

ബൈക്ക് നന്നാക്കി നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം; മകന്റെ സുഹൃത്തുക്കളുടെ അടിയേറ്റ് പിതാവ് മരിച്ചു

പ്രതികളെ ഇന്നലെ രാത്രി തന്നെ പോലീസ് പിടികൂടി

Published

on

കട്ടപ്പനയില്‍ സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. നിര്‍മ്മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്.സംഭവത്തില്‍ കൗന്തി സ്വദേശി ഹരിമുകാര്‍, വാഴര സ്വദേശി ജോബി എന്നിവരെ പിടികൂടി.രാജുവിന്റെ മകന്‍ രാഹുലിന്റെ സുഹൃത്തുക്കളാണ് ഹരികുമാറും, ജോബിയും. അടുത്തിടെ ഹരികുമാറിന്റെ ബൈക്ക് ഒരു യാത്രയ്ക്കായി രാഹുല്‍ വാങ്ങിയിരുന്നു. എന്നാല്‍ യാത്രയ്ക്കിടെ ബൈക്ക് അപകടത്തില്‍പ്പെട്ടു.

തുടര്‍ന്ന് ബൈക്ക് അറ്റകുറ്റപ്പണി നടത്തിയ ശേഷം തിരികെ നല്‍കാമെന്ന് രാഹുലും രാജുവും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അറ്റകുറ്റപ്പണി വൈകിയതോടെ ഇന്നലെ രാത്രി ഹരികുമാറും ജോബിയും രാഹുലിന്റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു.രാഹുലിനെ പ്രതികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കാന്‍ ശ്രമിച്ചപ്പോള്‍ രാജു തടഞ്ഞു. ഇതിനിടെ രാജുവിന് അടിയേല്‍ക്കുകയായിരുന്നു. അടിയേറ്റ് ബോധരഹിതനായി വീണ രാജുവിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരിക്കുകയായിരുന്നു.

പ്രതികളെ ഇന്നലെ രാത്രി തന്നെ പോലീസ് പിടികൂടിയിരുന്നു.സംഘര്‍ഷത്തില്‍ ഹരികുമാറിനും പരിക്കേറ്റിരുന്നു. ഇയാള്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

kerala

മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നിലപാട് വേദനാജനകം; കെ.സി.വേണുഗോപാല്‍

മന്‍മോഹന്‍ സിംഗിന്റെ ഔന്നത്യം അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളോട് സര്‍ക്കാര്‍ പുലര്‍ത്തിയല്ല

Published

on

ഡല്‍ഹി: സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ അന്തരിച്ച പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിന്റെ സംസ്‌കാരം നടത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തള്ളിയ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വേദനാജനകമാണെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.

രാജ്ഘട്ടിന് സമീപമുള്ള സ്ഥലത്ത് സംസ്‌കാരത്തിനും സ്മാരകത്തിനും സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെട്ടത്.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിരുത്തരവാദപരമായ നിലപാടാണ് സ്ഥലം കണ്ടെത്തുന്നതില്‍ അലംഭാവമുണ്ടായത്.

മുന്‍ പ്രധാനമന്ത്രി വാജ്‌പേയിക്കായി സ്ഥലം കണ്ടെത്തിരുന്നു. എന്നാല്‍ മന്‍മോഹന്‍ സിംഗിന്റെ ഔന്നത്യം അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളോട് സര്‍ക്കാര്‍ പുലര്‍ത്തിയല്ല. ജനഹൃദയങ്ങളില്‍ ജീവിച്ച നേതാവാണ് അദ്ദേഹം.രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വിപ്ലവകരമായ പരിഷ്‌കാരം നടപ്പാക്കിയ പ്രധാനമന്ത്രിയായിരുന്നിട്ട് പോലും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വികാരം പോലും ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്നും കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി.

Continue Reading

kerala

കാസര്‍ഗോഡ് എരിഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തു

കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു

Published

on

കാസര്‍ഗോഡ്: എരിഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തു. എരഞ്ഞിപ്പുഴ സ്വദേശി അഷറഫിന്റെ മകന്‍ യാസിന്‍ (13), മജീദിന്റെ മകന്‍ സമദ് (13) സിദ്ദിഖിന്റെ മകന്‍ റിയാസ് (17) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. റിയാസിന്റെ മാതാവിനൊപ്പമായിരുന്നു കുട്ടികള്‍ പുഴയിലേക്ക് എത്തിയത്. തുടര്‍ന്ന് മൂന്ന് പേരും ഒഴുക്കില്‍ പെടുകയായിരുന്നു. കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ റിയാസിന്റെ മാതാവും വെള്ളത്തിലേക്ക് വീഴുകായിരുന്നു. തൊട്ടടുത്ത് വീട്ടിലുണ്ടായിരുന്ന തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത്.

റിയാസിനെ അപകടം നടന്ന ഉടനെ രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നെങ്കിലും ആശുപത്രിലെത്തിക്കുന്ന വഴി മരണപ്പെടുകയായിരുന്നു. യാസിനെ രണ്ട് മണിക്കൂറിനു ശേഷം അപകടം നടന്ന സ്ഥലത്ത് നിന്നും നൂറു മീറ്റര്‍ അകലെ കണ്ടെത്തിയെങ്കിലും മരണം സ്ഥിരീകരിച്ചു. പിന്നീട് വൈകിയാണ് സമദിന്റെ മൃതദേഹം കണ്ടെത്തിയത്. രക്ഷപ്പെടുന്നതിനായി എന്തിലോ പിടിച്ചു നിന്ന നിലയിലായിരുന്നു സമദിന്റെ മൃതദേഹമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.

Continue Reading

kerala

ടിപ്പര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

മാന്നാര്‍ ചെന്നിത്തല സ്വദേശി സുരേന്ദ്രന്‍ ആണ് മരിച്ചത്

Published

on

പത്തനംതിട്ട: തിരുവല്ലയില്‍ ടിപ്പര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. മാന്നാര്‍ ചെന്നിത്തല സ്വദേശി സുരേന്ദ്രന്‍ ആണ് മരിച്ചത്. തിരുവല്ല കായംകുളം സംസ്ഥാന പാതയില്‍ പൊടിയാടി ജങ്ഷന് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.

തിരുവല്ലയില്‍ നിന്ന് പൊടിയാടിയിലേക്ക് മണ്ണ് കയറ്റിപ്പോയ ടിപ്പര്‍ലോറിയാണ് അപകടത്തിന് ഇടയാക്കിയത്. സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന സുരേന്ദ്രന്റെ ശരീരത്തില്‍ ലോറിയുടെ പിന്‍ചക്രം തട്ടി. തുടര്‍ന്ന്, റോഡിലേക്ക് തെറിച്ചുവീണ സുരേന്ദ്രന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു.

അപകടത്തെത്തുടര്‍ന്ന് സംസ്ഥാനപാതയില്‍ ഗതാഗതതടസ്സമുണ്ടായി. തിരുവല്ലയില്‍ നിന്ന് അഗ്‌നിരക്ഷാസേന എത്തി റോഡ് കഴുകി വൃത്തിയാക്കിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സുരേന്ദ്രന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending