Connect with us

india

ലോക റെക്കോര്‍ഡുമായി റുതുരാജ്;ഒരോവറില്‍ 7 സിക്‌സ്,ആകെ 16 സിക്സ്!

രോഹിത് നേരത്തേ കുറിച്ച 16 സിക്സറുകളെന്ന നേട്ടത്തില്‍ റുതുരാജും ഇപ്പോള്‍ പങ്കാളിയായിരിക്കുകയാണ്.

Published

on

ഒരോവറില്‍ തുടരെ ഏഴു സിക്സറുകള്‍ പായിച്ച റുതുരാജ് ഗെയ്ക്വാദ് വമ്ബന്‍ ലോക റെക്കോര്‍ഡും കുറിച്ചിരിക്കുകയാണ്. ലോക ക്രിക്കറ്റില്‍ തന്ന ആദ്യമായിട്ടാണ് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഒരു താരം തുടരെ ഏഴു സിക്സറുകളടിച്ചിരിക്കുന്നത്.

ശിവ സിങ് എറിഞ്ഞ 49ാമത്തെ ഓവറിലായിരുന്നു റുതുരാജിന്റെ റെക്കോര്‍ഡ് പ്രകടനം. ഒരു നോ ബോളിലടക്കം ഓവറില്‍ ശിവയെറിഞ്ഞ ഏഴു ബോളും റുതുരാജ് സിക്സറിലെത്തിച്ചു. 43 റണ്‍സാണ് ഈ ഓവറില്‍ മാത്രം താരം നേടിയത്. ഓവര്‍ ആരംഭിക്കുമ്‌ബോള്‍ റുതുരാജ് 147 ബോളില്‍ നേടിയത് 165 റണ്‍സായിരുന്നു. എന്നാല്‍ ഓവര്‍ കഴിയുമ്‌ബോള്‍ അദ്ദേഹം 154 ബോളില്‍ 201 റണ്‍സിലേക്കു കുതിച്ചെത്തുകയും ചെയ്തു.

അതേസമയം, മല്‍സരത്തില്‍ 330 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമാണ് ഉത്തര്‍ പ്രദേശിനു മഹാരാഷ്ട്ര നല്‍കിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര അഞ്ചു വിക്കറ്റിനു 330 റണ്‍സ് നേടുകയായിരുന്നു. ഇതില്‍ 220ഉം റുതുരാജിന്റെ ബാറ്റില്‍ നിന്നായിരുന്നു.ഈ മല്‍സരത്തിലെ 16 സിക്സറുകളോടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ വമ്ബന്‍ നേട്ടത്തിനൊപ്പവും റുതുരാജ് ഗെയ്ക്വാദ് എത്തിയിരിക്കുകയാണ്. നേരത്തേ ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരിന്നിങ്സില്‍ കൂടുതല്‍ സിക്സറുകളെന്ന റെക്കോര്‍ഡ് ഹിറ്റ്മാന് മാത്രം അവകാശപ്പെട്ടതായിരുന്നു. രോഹിത് നേരത്തേ കുറിച്ച 16 സിക്സറുകളെന്ന നേട്ടത്തില്‍ റുതുരാജും ഇപ്പോള്‍ പങ്കാളിയായിരിക്കുകയാണ്.

 

india

തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളി; കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി

മൂന്ന് വർഷത്തേക്കാണ് നടപടി

Published

on

തിരുവനന്തപുരം: തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി. സൺ ഏജ് കമ്പനിയെയാണ് കരിമ്പട്ടികയിൽപ്പെടുത്തിയത്. മൂന്ന് വർഷത്തേക്കാണ് നടപടി.

തലസ്ഥാനത്തെ അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ കരാര്‍ നല്‍കിയ സണേജ് ഇക്കോ സിസ്റ്റംസ് എന്ന കമ്പനിക്കെതിരെയാണ് നടപടി. മാലിന്യനീക്കത്തിന് ചെലവായ തുക ഇവരില്‍ നിന്ന് ഈടാക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് അജൈവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയിരുന്നു. അതിൽപ്പെട്ട കമ്പനിയാണ് സൺ ഏജ്. തിരുവനന്തപുരം ആർസിസിയിലെ മാലിന്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് സൺ ഏജ് ആയിരുന്നു. ഇവർ മറ്റൊരു ഏജൻസിക്ക് ഉപകരാർ നൽകുകയായിരുന്നു.

ഈ ഏജൻസിയാണ് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ മാലിന്യം തള്ളിയത്. 16 ടൺ മാലിന്യമാണ് തിരുനെൽവേലിയിൽ തള്ളിയത്. തമിഴ്‌നാട് ഈ വിഷയം ഉന്നയിച്ചതോടെ സർക്കാർ അടിയന്തരമായി ഇടപെട്ട് മാലിന്യം മാറ്റിയിരുന്നു. തുടർന്നാണ് കമ്പനിയുടെ കരാർ റദ്ദാക്കാൻ തീരുമാനിച്ചത്.

Continue Reading

india

ആരിഫ് മുഹമ്മദ് ഖാന് നാളെ യാത്രയയപ്പ്; രാജേന്ദ്ര ആർലേകർ ജനുവരി രണ്ടിന് ചുമതലയേൽക്കും

സർക്കാർ യാത്രയയപ്പ് ഇതുവരെ നിശ്ചയിച്ചിട്ടില്ല

Published

on

ബിഹാർ ഗവർണറായി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകാനൊരുങ്ങി രാജ്ഭവൻ. നാളെ വൈകിട്ട് 4.30 ന് രാജ് ഭവനിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സർക്കാർ യാത്രയയപ്പ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഞായറാഴ്ച ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് മടങ്ങും. ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കൊച്ചി വഴിയാണ് മടക്കം.

പുതുവത്സര ദിനത്തിൽ ആര്‍ലേകര്‍ കേരളത്തിലെത്തും. ഇതേ ദിവസം തന്നെ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ നിന്ന് ബിഹാറിലേക്ക് തിരിക്കും. ജനുവരി രണ്ടിനു തന്നെയാകും ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിൽ ചുമതല ഏറ്റെടുക്കുക.

ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവ‍ർണറായി 5 വർഷം കഴിഞ്ഞിരുന്നു. 2024 സെപ്റ്റംബർ 5നാണ് ആരിഫ് മുഹമ്മദ് ഖാൻ കേരള രാജ് ഭവനിൽ 5 കൊല്ലം പൂ‍ർത്തിയാക്കിയത്. സംഭവ ബഹുലമായ 5 വർഷത്തിന് ശേഷമാണ് ആരിഫ് മുഹമ്മദ് ഖാൻ കേരളം വിടുന്നത്. ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് ആർലെകർ നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും ഗോവയിൽ വനം–പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

Continue Reading

india

അണ്ണാ സര്‍വ്വകലാശാലയിലെ ബലാത്സംഗ കേസ്; സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി

വിഷയത്തില്‍ ഡിജിപിയും ചീഫ് സെക്രട്ടറിയുമാണ് കോടതിക്ക് മറുപടി നല്‍കേണ്ടത്

Published

on

ചെന്നൈ: അണ്ണാ സര്‍വ്വകലാശാലയിലെ ബലാത്സംഗ കേസില്‍ തമിഴ്‌നാട് സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി. വിഷയത്തില്‍ ഡിജിപിയും ചീഫ് സെക്രട്ടറിയുമാണ് കോടതിക്ക് മറുപടി നല്‍കേണ്ടത്.

ഡിസംബര്‍ 23 നായിരുന്നു സംഭവം. രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയായ കന്യാകുമാരി സ്വദേശിനിയെയാണ് പ്രതി ജ്ഞാനശേഖരന്‍ അതിക്രൂരമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പെണ്‍കുട്ടി സുഹൃത്തായ നാലാം വര്‍ഷ വിദ്യാര്‍ത്ഥിക്കൊപ്പം നില്‍ക്കുമ്പോഴായിരുന്നു സംഭവം. പ്രതി ഇരുവരുടെയും അടുത്തെത്തുകയും പ്രകോപനമില്ലാതെ ഇരുവരെയും മര്‍ദ്ദിക്കയും ചെയ്തു. ഇതോടെ പെണ്‍കുട്ടിയെ തനിച്ചാക്കി ഒപ്പമുണ്ടാരുന്ന സുഹൃത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.

പിന്നാലെ സര്‍വ്വകലാശാല ലാബിനു പിന്നിലുള്ള ആളൊഴിഞ്ഞ റോഡില്‍ വെച്ച് പ്രതി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയായിരുന്നു.തന്നോടൊപ്പവും, അതിക്രമത്തിന് തൊട്ടുമുന്‍പ് തന്നെ ഫോണില്‍ വിളിച്ച വ്യക്തിക്കൊപ്പവും സമയം ചിലവിടണമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഫോണ്‍ ചെയ്ത വ്യക്തിയെ പ്രതി സാര്‍ എന്ന് വിളിച്ചെന്നും പെണ്‍കുട്ടിയെ ഉടന്‍ വിട്ടയാക്കാമെന്ന് ഉറപ്പുനല്‍കിയെന്നും പൊലീസിന് ലഭിച്ച പരാതിയില്‍ നല്‍കിട്ടുണ്ട്. തുടര്‍ന്നും ഇയ്യാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ, ഫോണില്‍ നിന്ന് അച്ഛന്റെ മൊബൈല്‍ നമ്പര്‍ എടുത്ത ഇയാള്‍ ദൃശ്യങ്ങള്‍ അയച്ചു കൊടുക്കുമെന്നും വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി. ക്രിസ്മസ് അവധിക്ക് നാട്ടില്‍ പോകരുതെന്നും വിളിക്കുമ്പോഴെല്ലാം വരാണെമെന്നും ആവശ്യപ്പെട്ടതിനു ശേഷമാണു ഇയാള്‍ പെണ്‍കുട്ടിയെ വിട്ടയച്ചതെന്ന് പൊലീസ് എഫ്ഐആറില്‍ വ്യക്തമാക്കി.

അതേസമയം, കനത്ത പൊലീസ് സുരക്ഷാ നിലനില്‍ക്കെയാണ് കാമ്പസിനകത്ത് പീഡനം നടന്നിരിക്കുന്നത്. ശക്തമായ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുകയാണ്.

Continue Reading

Trending