india
ഊര്‍ജ്ജ സംരക്ഷണം: യുഎഇ പൗരന്മാര്‍ക്ക് പരിശീലനവുമായി മലയാളി, യുഎഇയിലെ 5 യൂനിവേഴ്സിറ്റികള്‍ ഭാഗഭാക്കാകും
യുഎഇയുടെ എനര്‍ജി സ്ട്രാറ്റജിയായ നെറ്റ് സീറോ ബൈ 2050, 2023ലെ
‘സിഒപി 23’ന്റെ ആതിഥ്യം എന്നിവയുടെ പശ്ചാത്തലത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് ഏറെ പാധാന്യമുണ്ട്.

റസാഖ് ഒരുമനയൂര്‍
അബുദാബി: യുവ സ്വദേശികള്‍ക്ക് ഊര്‍ജ സംരക്ഷണ പരിലീനവുമായി മലയാളി ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനി രംഗത്ത്.ജര്‍മന്‍ ഗള്‍ഫ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് കമ്പനിയാണ് ‘എനര്‍ജി വോയ്‌സസ് 2023’ എന്ന പ്രോഗ്രാമിലൂടെ പരിശീലനവും ബോധവല്‍ക്കരണവും നടത്തുന്നത്.
സേവ് എനര്‍ജി കാമ്പയിനോടനുബന്ധിച്ചാണ് സ്വദേശി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി എനര്‍ജി മാനജ്‌മെന്റ്, ഓഡിറ്റ് ഇന്റേണ്‍ഷിപ്, സുസ്ഥിരമായ നാളേക്കായുള്ള പരിശീലനം എന്നിവ ലക്ഷ്യമാക്കി പരിശീലനം
സംഘടിപ്പിച്ചിരിക്കുന്നത്.യുഎഇയുടെ എനര്‍ജി സ്ട്രാറ്റജിയായ നെറ്റ് സീറോ ബൈ 2050, 2023ലെ
‘സിഒപി 23’ന്റെ ആതിഥ്യം എന്നിവയുടെ പശ്ചാത്തലത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് ഏറെ പാധാന്യമുണ്ട്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്‌ളാസ്റ്റിക് നിരോധിക്കാനുള്ള പരിശ്രമങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ 5 യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടുംനിറച്ച് ഉപയോഗിക്കാനാകുന്ന വാട്ടര്‍ ബോട്ടിലുകള്‍ നല്‍കും.പ്രോഗ്രാമിന് കീഴില്‍ അബുദാബി യൂണിവേഴ്‌സിറ്റി, സായിദ് യൂണിവേഴ്‌സിറ്റി എന്നിവ ഉള്‍പ്പെടെ അഞ്ച് സര്‍വകലാശാലകളില്‍ നിന്നുള്ള തെരഞ്ഞെടുത്ത സ്വദേശികളായ 50 വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികള്‍ക്ക് പെയ്ഡ് ഇന്റേണ്‍ഷിപ്പും നല്‍കും.
അഡ്‌നോക് ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികളുടെ പിന്തുണയുമുണ്ട്.
പരിശീലനത്തിനെത്തുന്നവരും സംഘാടക പങ്കാളികളും എനര്‍ജി വോയ്‌സസുമായി ബന്ധപ്പെട്ടവരും റീഫില്ലബ്ള്‍ വാട്ടര്‍ ബോട്ടിലുകള്‍ ഉപയോഗിക്കാനും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്‌ളാസ്റ്റിക് ഇല്ലായ്മ ചെയ്യാനും പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് ജര്‍മന്‍ ഗള്‍ഫ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ സുനിലന്‍ മേനോത്തുപറമ്പില്‍ പറഞ്ഞു.
പരിശീലന, കാലാവസ്ഥാ വ്യതിയാന ബോധവത്കരണ കാമ്പയിനിലെ മുഴുവന്‍ പങ്കാളികള്‍ക്കും റീഫില്ലബ്ള്‍ വാട്ടര്‍ ബോട്ടിലുകള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വീട്ടില്‍ ഊര്‍ജം ലാഭിക്കല്‍, നടത്തം, ബൈക് റൈഡിംഗ്, പൊതുഗതാഗത ഉപയോഗം, ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തല്‍, ഭക്ഷണം പാഴാക്കുന്നത് തടയല്‍, വസ്തുക്കളുടെ പുനരുപയോഗം എന്നിങ്ങനെയുള്ള തീമുകളിലുടനീളം ഊര്‍ജം ലാഭിക്കാനുള്ള 10 പോയിന്റസ് പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റിപ്പയര്‍, റീസൈക്ലിംഗ്, പാരമ്പര്യ ഊര്‍ജത്തില്‍നിന്ന് പുനരുപയോഗ ഊര്‍ജത്തിലേക്ക് മാറല്‍, പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങളെ പിന്തുണക്കല്‍ മുതലായ കാര്യങ്ങള്‍ നല്ല ആരോഗ്യവും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള യുഎന്‍ എസ്ഡിജി-3യെ പ്രോത്സാഹിപ്പിക്കുമെന്നും 2050ലെ യുഎഇയുടെ നെറ്റ് സീറോ ലക്ഷ്യത്തിലേക്ക് വഴി നടത്തുമെന്നും സുനിലന്‍ പറഞ്ഞു.
പരിശീലനത്തിന്റെ ഊന്നല്‍ ഫലപ്രദമായ ഊര്‍ജ ഓഡിറ്റ്, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഊര്‍ജ മാനേജ്‌മെന്റ് രീതികള്‍, കെട്ടിടങ്ങളിലെ ഊര്‍ജ സംരക്ഷണം, ഊര്‍ജ കാര്യക്ഷമതാ ഉപകരണങ്ങള്‍, സാങ്കേതിക വിദ്യകള്‍ എന്നിവയിലായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ, മറ്റുള്ളവര്‍ക്കും പ്രോഗ്രാമില്‍ എന്റോള്‍ ചെയ്യാം.
അബുദാബിയിലെ ഊര്‍ജ കാര്യക്ഷമതയുടെ ലക്ഷ്യത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളില്‍ വെബിനാറുകള്‍, ഉപന്യാസ മത്സരങ്ങള്‍, കുട്ടികള്‍ക്കുള്ള പെയിന്റിംഗ്, ഷോര്‍ട്ട് ഫിലിം മത്സരം, ഗ്രീനത്തോണ്‍ സൈക്കിള്‍ മാരത്തണ്‍ എന്നിവ ഉള്‍പ്പെടുന്നു
india
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമം; ഗുജറാത്തില്‍ പാകിസ്താന്‍ സ്വദേശിയെ സേന വെടിവെച്ചുകൊന്നു

ഇന്ത്യയിലേക്ക് ഗുജറാത്ത് അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്താൻ സ്വദേശിയെ സേന വെടിവെച്ചുകൊന്നു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ ആയിരുന്നു ബിഎസ്എഫിന്റെ നടപടി.
ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണത്തെയും തുടർന്നുണ്ടായ സൈനിക നീക്കങ്ങളെയും തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യ-പാക് അതിർത്തിയിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിൽ ഈ സംഭവം നടന്നത്.
ഈ മാസം ആദ്യം സമാനമായ ഒരു സംഭവത്തിൽ, പഞ്ചാബിലെ ഫിറോസ്പൂരിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ (ഐബി) ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ച മറ്റൊരു പാകിസ്താൻ പൗരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു. നുഴഞ്ഞുകയറ്റക്കാരൻ ഐബി കടന്ന് ഇരുട്ടിന്റെ മറവിൽ അതിർത്തി സുരക്ഷാ വേലിയിലേക്ക് നീങ്ങുന്നത് കണ്ടു. ബിഎസ്എഫ് സൈനികർ വെല്ലുവിളിച്ചിട്ടും, അയാൾ മുന്നോട്ട് നീങ്ങി, ഇത് ഉദ്യോഗസ്ഥർക്ക് വെടിയുതിർക്കാൻ പ്രേരണയായി.
കൂടാതെ, പഹൽഗാം ആക്രമണത്തെത്തുടർന്ന്, സമീപ ദിവസങ്ങളിൽ നിരവധി പാക് പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരിൽ ഒരു പാക് റേഞ്ചറും ഉൾപ്പെടുന്നു, അയാൾ ചാരവൃത്തി ദൗത്യത്തിലായിരിക്കാമെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു.
india
ഇനി ഗില്‍ യുഗം; ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍

ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കരുൺ നായർ ടീമിൽ ഇടം നേടി. ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എൽ രാഹുലും ടീമിലുണ്ട്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേര്‍ന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ടീം പ്രഖ്യാപിച്ചത്.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.
india
ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്
മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്.

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. റൂറല്‍ ജില്ലയിലെ ഹോസ്‌കോട്ടില്‍ നിന്നുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്, നിലവില്‍ ബെംഗളൂരുവിലെ കലാസിപാളയയിലുള്ള വാണി വിലാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി.
റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെ കുഞ്ഞിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹര്‍ഷ് ഗുപ്ത പറഞ്ഞു. മേയ് 21ന് സംസ്ഥാനത്ത് 16 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി അറിയിച്ചു.
-
kerala3 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
tech3 days ago
റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള
-
kerala2 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala2 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
കോന്നി കുളത്തുമണ്ണില്‍ കാട്ടാന ചരിഞ്ഞ സംഭവം; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം
-
india3 days ago
പാക് ഹൈക്കമ്മീഷന് ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ; 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശം
-
kerala2 days ago
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും